എണ്ണ ഭീമന്‍മാരുടെ കള്ളത്തരങ്ങള്‍

അമേരിക്കന്‍ കോണ്‍ഗ്രസ് 2007 ലെ Energy Independence and Security Act രൂപകല്‍പ്പനചെയ്തപ്പോള്‍ എണ്ണ വ്യവസായത്തിന് നല്‍കിപോന്നിരുന്ന ശതകോടിക്കണക്കിന് ഡോളര്‍ നികുതി ഇളവുകള്‍ നിര്‍ത്തലാക്കി, അവ സൗരോര്‍ജ്ജത്തിനും മറ്റ് പുനരുത്പാദിതോര്‍ജ്ജത്തിനും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എണ്ണ ഭീമന്‍മാര്‍ “നികുതി കൂട്ടുന്നേ” എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി, പ്രസിഡന്റ് ബുഷ് വീറ്റോ ചെയ്യുമെന്ന് ഭീഷണി മുഴക്കി. അവസാനം ആ ഉപാധി പിന്‍വലിച്ചാണ് നിയമം പാസാക്കിയത്. കൊളറാഡോ ഗവര്‍ണര്‍ Bill Ritter എണ്ണക്കും പ്രകൃതിവാതകത്തിനും നല്‍കുന്ന ഒരു നികുതി ഇളവ് നിര്‍ത്തലാക്കാന്‍ പോകുന്നു. … Continue reading എണ്ണ ഭീമന്‍മാരുടെ കള്ളത്തരങ്ങള്‍

ടാര്‍ മണ്ണ് – പരമ്പരാഗതമല്ലാത്ത ഇന്ധനം – ഒരു പുതിയ സബ്-പ്രൈം പണയ പ്രതിസന്ധി

Alberta യിലെ ടാര്‍ മണ്ണില്‍ അമിതമായി നിക്ഷേപം നടത്തുന്ന ബ്രിട്ടണിലെ എണ്ണ ഭീമന്‍മാരായ BP യേയും Shell നേക്കുറിച്ചും ഉള്ള ഒരു പുതിയ റിപ്പോര്‍ട്ട് ഗ്രീന്‍പീസ്(Greenpeace UK) പുറത്തുവിട്ടു. പ്രത്യാഘാതം നോക്കാതെയുള്ള അന്ധമായ നികഷേപമാണിതെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. സാമ്പത്തിക വിദഗ്ധരും വലിയ നിക്ഷേപ ഫണ്ടുകളും BP യേയും Shell ന്റേയും ഈ നിക്ഷേപങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. ഗ്രീന്‍പീസും PLATFORM ഉം ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. BP യും Shell ഉം Alberta യിലെ ടാര്‍ മണ്ണില്‍ നിന്നുമുള്ള … Continue reading ടാര്‍ മണ്ണ് – പരമ്പരാഗതമല്ലാത്ത ഇന്ധനം – ഒരു പുതിയ സബ്-പ്രൈം പണയ പ്രതിസന്ധി

എണ്ണയുടെ നിഷ്ഠൂരവാഴ്ച്ച

ഏറ്റവും ശക്തരായ, ഏറ്റവും ലാഭകരമായ, ഏറ്റവും രാഷ്ട്രീയ സ്വാധീനമുള്ള കമ്പനികളെയാണ് എണ്ണയുടെ നിഷ്ഠൂരവാഴ്ച്ചകൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍ക്കാരുകള്‍ക്ക് മേല്‍ അവര്‍ നിഷ്ഠൂര ഏകാധിപത്യ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. അത് നമ്മേ ഭീകരമായ കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതിക ഉന്‍മൂലനത്തിനും യുദ്ധങ്ങളിലേക്കും എത്തിക്കുന്നു. എന്തുകൊണ്ടാണ് എണ്ണവില കൂടുന്നത്? അവ ഇത്രയേറെ കൂടി, അവ വളരെ അസ്ഥിരവുമാണ് എന്തുകൊണ്ട്? സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ deregulation തന്നെയാണ് ഇവിടെയും പ്രശ്നം. അതേ deregulation തന്നെയാണ് Enron നെ ഇല്ലാതാക്കിയത്. (Enron നെ ഓര്‍ക്കുന്നുണ്ടോ?) ക്രൂഡ് ഓയിലിന്റെ … Continue reading എണ്ണയുടെ നിഷ്ഠൂരവാഴ്ച്ച

ടയറില്‍ ആവശ്യത്തിന് കാറ്റടിക്കൂ

ടയര്‍ നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ചുള്ള അളവില്‍ കാറ്റ് നിറച്ചില്ലങ്കില്‍ തറയുമായി മുട്ടുന്ന ടയറിന്റെ അടിഭാഗം കൂടുതല്‍ വലിപ്പമുള്ളതായിരിക്കുകയും ഉരുളാന്‍ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുയും ചെയ്യും. rolling resistance എന്നാണിതിന് പറയുന്നത്. മര്‍ദ്ദം കുറയുന്നതനുസരിച്ച് rolling resistance കൂടും. കുറഞ്ഞ മര്‍ദ്ദം കാറിന്റെ ദക്ഷത കുറക്കുകയും ടയറിന്റെ ആയുസ് കുറക്കുകയും ചെയ്യും. അമേരിക്കക്കാര്‍ കാറുകളുടെ ടയറില്‍ 80% മാത്രമേ കാറ്റടിക്കുന്നുള്ളു എന്ന് Carnegie Mellon University ലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. (ഒരു Dept. of Transportation … Continue reading ടയറില്‍ ആവശ്യത്തിന് കാറ്റടിക്കൂ

എറ്റവുമധികം ലാഭം നേടിയ എക്സോണ്‍ കമ്പനി

അമേരിക്കന്‍ ചരിത്രത്തില്‍ എല്ലാ കമ്പനികളേക്കാളും എറ്റവുമധികം quarterly ലാഭം Exxon Mobil നേടി. അവരുടെ തന്നെ പഴയ റിക്കോഡിനെ മറികടന്ന് രണ്ടാം quarter ല്‍ $1168 കോടി ഡോളര്‍ ലാഭമാണ് അവര്‍ ഉണ്ടാക്കിയത്. 40% ആണ് കമ്പനിയുടെ ആദായം വര്‍ദ്ധിച്ച് $13807 കോടി ആയി. അവര്‍ ഒരു രാജ്യമായിരുന്നെങ്കില്‍ ലോകത്തെ 18 -ാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരിക്കും. Exxon Mobil ന്റെ എണ്ണയും പ്രകൃതിവാതക ഉത്പാദനമാണ് ഈ ലാഭത്തിന്റെ സ്രോതസ്.ലോകം മുഴുവനുകൂടി Exxon Mobil 24 ലക്ഷം … Continue reading എറ്റവുമധികം ലാഭം നേടിയ എക്സോണ്‍ കമ്പനി

അമേരിക്കയുടെ ഊര്‍ജ്ജ നയം

മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ്, എണ്ണ ഒരു ബാരലിന് $66 എന്ന വിലയില്‍ വിറ്റിരുന്ന സമയത്ത് David J. O’Reilly വലിയ നഷ്ട സാദ്ധ്യതയുള്ള ഒരു ലേലത്തിന് മുതിര്‍ന്നു. ചൈനീസ് ലേലക്കാരെ കവച്ചുവെച്ചുകൊണ്ട് Chevron ന്റെ CEO ആയ O’Reilly $1800 കോടി ഡോളറിന് Unocal നെ വിലക്ക് വാങ്ങി. ഇത് Chevron ന്റെ ലാഭം കുതിച്ചുയരാന്‍ കാരണമാക്കിയെങ്കിലും ഇപ്പോഴത്തെ ബാരലിന് $145 എന്ന എണ്ണ വില [ലേഖനം എഴുതിയ സമയത്തെ വില] O’Reilly ക്കു പോലും വിശ്വസിക്കാനാവുന്നില്ല. ഇത് … Continue reading അമേരിക്കയുടെ ഊര്‍ജ്ജ നയം

അമേരിക്കക്കാര്‍ യാത്ര കുറക്കുന്നു

ഏപ്രില്‍ 2008 ലെ കണക്ക് അനുസരിച്ച് റോഡിലൂടെയുള്ള അമേരിക്കക്കാരുടെ യാത്ര 39344 കോടി കിലോമീറ്റര്‍ ആയി കുറഞ്ഞു. അമേരിക്കന്‍ Department of Transportation's (DOT) ന്റെ അഭിപ്രായത്തില്‍ ഏപ്രില്‍ 2007 ലെ യാത്രയേക്കാള്‍ 1.8% കുറവാണിത്. 2008 ലെ മൊത്തത്തിലുള്ള യാത്രയും 2007 നെ അപേക്ഷിച്ച് 2.1% എന്ന തോതില്‍ കുറഞ്ഞ് 149568 കോടി വാഹന കിലോമീറ്റര്‍ എന്ന സംഖ്യയില്‍ എത്തി. വാഹനമോടിക്കുന്നത് കുറയുന്നതും അതോടൊപ്പം പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് കൂടുന്നതും ഹൈവേ നിര്‍മ്മാണത്തിനും പരിപാലനത്തിനുമുള്ള … Continue reading അമേരിക്കക്കാര്‍ യാത്ര കുറക്കുന്നു

അമേരിക്കയില്‍ നികുതിദായകര്‍ $3300 കോടി ഡോളര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നു

വമ്പിച്ച ലാഭം നേടിയെടുക്കുമ്പോള്‍ പോലും എണ്ണക്കമ്പനികള്‍ അടുത്ത 5 വര്‍ഷങ്ങള്‍ കൊണ്ട് നികുതിദായകരില്‍ നിന്ന് $3300 കോടി ഡോളര്‍ ഊറ്റിയെടുക്കും. Friends of the Earth നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. "ഇത് നികുതിദായകരുടെ തലയില്‍ വെക്കുന്ന വലിയൊരു ഭാരം ആണ്. ഈ കോര്‍പ്പറേറ്റ് വമ്പന്‍മാര്‍ വലിയ ലാഭം നേടുന്ന അവസരത്തിലാണ് ഇത്. കൂടുതല്‍ നല്ല രീതിയില്‍ ഈ പണം ഉപയോഗിക്കവുന്നതാണ്. ഭാവിയിലെ ഊര്‍ജ്ജ സ്രോതസുകളായ സൗര, പവന ഊര്‍ജ്ജ മേഖലകളില്‍ ഉപയോക്കേണ്ടതാണ് … Continue reading അമേരിക്കയില്‍ നികുതിദായകര്‍ $3300 കോടി ഡോളര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നു

കാറ്റ് നിറക്കാത്ത ടയറുകള്‍ വര്‍ഷം തോറും 813.2 കോടി ലിറ്റര്‍ ഇന്ധനം നഷ്ടമാക്കുന്നു

യൂറോപ്പിലെ കാറുകളില്‍ 93.5% എണ്ണവും പൂര്‍ണ്ണമായി കാറ്റ് നിറക്കാതെയാണ് ഓടിക്കുന്നതെന്ന് Bridgestone Europe നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. "ഇങ്ങനെ മൃദുലമാക്കിയ ടയറിന് rolling resistance കൂടുകയും കൂടുതല്‍ ഇന്ധനം കത്തിച്ചുകൊണ്ട് എന്‍ജിന് ശക്തിയായി പ്രവര്‍ത്തിക്കേണ്ടിയും വരുന്നു. ചതുരശ്ര ഇഞ്ചില്‍ 5 മുതല്‍ 7 പൗണ്ടായി മര്‍ദ്ദം കുറഞ്ഞാല്‍ മൈലേജ് ഗാലന് രണ്ടോ മൂന്നോ മൈല്‍ വീതം കുറയും എന്ന് U.S. Department of Transportation പറയുന്നു. ഇങ്ങനെ അധികം കത്തിക്കുന്ന ഇന്ധനം 813.2 കോടി ലിറ്റര്‍ … Continue reading കാറ്റ് നിറക്കാത്ത ടയറുകള്‍ വര്‍ഷം തോറും 813.2 കോടി ലിറ്റര്‍ ഇന്ധനം നഷ്ടമാക്കുന്നു