ഇപ്പോഴത്തെ പുരോഗതി വെച്ച് നോക്കിയാല്‍ ഡാറ്റാസെന്ററുകളും ടെലികമ്യൂണിക്കേഷന്‍ ശൃംഘകളും ഏകദേശം 196,300 കോടി യൂണീറ്റ് വൈദ്യുതി 2020 ല്‍ ഉപയോഗിക്കും. ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയും France, Germany, Canada, Brazil എന്നീ രാജ്യങ്ങളുടെ മൊത്തം വൈദ്യുതോപയോഗത്തേക്കാള്‍ കൂടുതലുമാണ്. എന്നാലും IT രംഗം കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് മാറുന്നുണ്ട്. Microsoft, Google, IBM തുടങ്ങിയ കമ്പനികള്‍ ദേശീയ, അന്തര്‍ദേശിയ രംഗത്ത് ശക്തമായ സ്ഥാനമുള്ള കമ്പനികളാണ്. കാലാവസ്ഥാ മാറ്റത്തെ വര്‍ദ്ധിപ്പിക്കാത്ത തരത്തില്‍ നയങ്ങള്‍ രൂപീകരിക്കാന്‍ അവര്‍ക്ക് കഴിയും. ഉദാഹരണത്തിന് ഫേസ്ബുക്ക് അടുത്തകാലത്ത് ഒറിഗണിലെ … Continue reading ഐപാഡും, ഇന്റര്‍നെറ്റും, കാലാവസ്ഥാമാറ്റ ബന്ധവും
ടാഗ്: കമ്പ്യൂട്ടര്‍
പണക്കാരില്‍ നിന്നുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍
പ്രതി വര്‍ഷം 5 കോടി ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ആണ് ലോകത്തില്‍ വലിച്ചെറിയുന്നത് എന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. പഴയ CRT മോണിറ്റര്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ജര്‍മ്മനിയില്‍ €3.50 യൂറോ ($5.30 ഡോളര്‍) വേണം. എന്നാല്‍ അത് ഘാനയിലേക്കുള്ള(Ghana) ഒരു കപ്പലില്‍ കയറ്റാന്‍ വെറം €1.50 യൂറോ മതി. ഘാനയിലെ Accraക്ക് അടുത്തുള്ള Agbogbloshie ഒരു സ്ഥലമാണ്. അതുപോലെ ഘാനയില്‍ മാത്രമല്ല നൈജീരിയ, വിയറ്റ്നാം, ഇന്‍ഡ്യ, ചൈന, ഫിലിപ്പീന്‍സ് തുടങ്ങി ധാരാളം രാജ്യങ്ങളില്‍ അത്തരം സ്ഥലങ്ങളുണ്ട്. 1989 ല്‍ … Continue reading പണക്കാരില്‍ നിന്നുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍
ഇന്റര്‍നെറ്റിന്റെ പരിസ്ഥിതി ആഘാതം
ഒരു സാധാരണ ഗൂഗിള്‍ തെരയല്‍ 1-10 ഗ്രാം CO2 ഉദ്‌വമനത്തിന് കാരണമാകുന്നു എന്ന് അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ പഠനങ്ങളില്‍ കാണുന്നു. അമേരിക്കയില്‍ മാത്രം പ്രതിദിനം 20 കോടി ഇന്റര്‍നെറ്റ് തെരയലാണ് നടക്കുന്നത്(2006). അതായ് നാം നോക്കുന്നത് പ്രതിദിനം 2000 ഹരിത ഗ്രഹ വാതക ഉദ്‌വമനത്തിന്റെ സ്രോതസ്സിലെയാണ്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ GE യും AES ഉമായി ഒത്തു ചേര്‍ന്ന് Greenhouse Gas Services പദ്ധതി തുടങ്ങി. മാലിന്യ നിക്ഷേപങ്ങളില്‍ നിന്ന് വരുന്ന മീഥേന്‍ ഇല്ലാതാക്കാനുള്ള ശ്രമമാണിത്. അത് … Continue reading ഇന്റര്‍നെറ്റിന്റെ പരിസ്ഥിതി ആഘാതം
WD ന്റെ രണ്ടാം തലമുറ ഹരിത ഹാര്‍ഡ് ഡിസ്ക്
WD പുതിയ ഹരിത ഹാര്‍ഡ് Caviar Green, 20% കുറച്ച് ഊര്‍ജ്ജമേ ഉപയോഗിക്കൂ. performance ല്‍ 10% വളര്‍ച്ചയും ഉണ്ട്. അവരുടെ IntelliPower സാങ്കേതിക വിദ്യ തിരിയല്‍ വേഗത , transfer rate, caching algorithms തുടങ്ങിയവ ക്രമീകരിക്കുകയും ദക്ഷത കൂട്ടുന്നു. NoTouch ramp സാങ്കേതിക വിദ്യ recording head ഒരിക്കലും ഡിസ്കില്‍ മുട്ടാതെ നോക്കുന്നു. അതുകൊണ്ട് ഉറക്കത്തില്‍ നിന്ന് തിരിഞ്ഞ് തുടങ്ങത് വേഗത്തിലാക്കാന്‍ കഴിയുന്നു. അതോടൊപ്പം ഊര്‍ജ്ജ ഉപഭോഗം കുറക്കുകയും ചെയ്യുന്നു. - from goodcleantech … Continue reading WD ന്റെ രണ്ടാം തലമുറ ഹരിത ഹാര്‍ഡ് ഡിസ്ക്
ഡെല്ലിന് LED ഡിസ്‌പ്ലേ
പുതിയ ലാപ്ടോപ്പിന് LED ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ വികസിപ്പിക്കാന്‍ ഡെല്‍ തീരുമാനിച്ചു. ഏറ്റവും നല്ല ഹരിത സാങ്കേതികവിദ്യയാണിത്. LED കള്‍ മെര്‍ക്കുറിയുടെ അംശമില്ലാത്തതാണ്. കൂടാതെ അത് റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നതുമാണ്. cold cathode fluorescent lamp (CCFL) സങ്കേതികവിദ്യയെ അപേക്ഷിച്ച് കുറവ് ഊര്‍ജ്ജവും മതി ഇതിന് പ്രവര്‍ത്തിക്കാന്‍. ഡെല്ലിന്റെ 15 ഇഞ്ച് LED ഡിസ്‌പ്ലേ 43 % കുറവ് ഊര്‍ജ്ജമേ ഉപയോഗിക്കിന്നുള്ളു. 2010 - 2011 കാലത്ത് അമേരിക്കയില്‍ ഇതുമൂലം 22 കോടിയൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിയും എന്ന് … Continue reading ഡെല്ലിന് LED ഡിസ്‌പ്ലേ
മലിനീകരണം കുറഞ്ഞ ഹാലജനില്ലാത്ത ഇന്റലിന്റെ Xeon CPU
ഹാലജനില്ലാത്ത Xeon CPU (series 5200 and 5400) ഇന്റല്‍ പുറത്തിറക്കുന്നു. പഴയ മോഡലിന്റെ അതേ ഗുണങ്ങള്‍ ഉള്ളവയായിരിക്കും പുതിയവ. ഫ്ലൂറിന്‍, ക്ലോറിന്‍, ബ്രോമിന്‍, അയോഡിന്‍, അസ്റ്റാടൈന്‍ തുടങ്ങിയവയാണ് ഹാലജന്‍ കുടുംബം. ഇവ ശക്തമായ രാസ പ്രവര്‍ത്തനത്തിന് കഴിവുള്ള രാസവസ്തുക്കളാണ്. ജീവജാലങ്ങള്‍ക്ക് നാശം ഉണ്ടാക്കും. എന്നാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു എന്ന കാരണത്താല്‍ നമ്മേ അത് ദോഷം ചെയ്യില്ല. ദശലക്ഷക്കണക്കിന് CPU കളുടെ ഉത്പാദനവും അവയുടെ റീസൈക്ലിങ്ങും ഈ രാസവസ്തുക്കള്‍ വലിയ തോതില്‍ പരിസരങ്ങളില്‍ വ്യാപിക്കാന്‍ കാരണമാകും. അത് … Continue reading മലിനീകരണം കുറഞ്ഞ ഹാലജനില്ലാത്ത ഇന്റലിന്റെ Xeon CPU
ഡാറ്റാ സെന്റര്‍ കമ്പ്യൂട്ടര്‍ സെര്‍വ്വറുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നത്
അമേരിക്കന്‍ വൈദ്യുതി ഉപയോഗത്തിന്റെ 0.8% ആണ് 2000 ല്‍ ഡാറ്റാ സെന്റര്‍ സെര്‍വ്വറുകള്‍ ഉപയോഗിച്ചത്. 2005 ആയപ്പോഴേക്കും 7% വളര്‍ച്ചയോടെ സെര്‍വ്വറുകള്‍ മൊത്തം ഉപയോഗത്തിന്റെ 1.4% എടുത്തു. ശരാശരി വലിപ്പമുള്ള (750 MW) 7 വൈദ്യുത നിലയങ്ങളിലെ മുഴുവന്‍ വൈദ്യുതിയും അവ ഉപയോഗിച്ചു. Energy Information Administration ന്റെ കണക്കനുസരിച്ച് 2010 ല്‍ ഉപഭോഗം 2.3% ആകുമെന്നാണ്. IT രംഗത്തെ സാങ്കേതിക വിപ്ലവങ്ങള്‍ അതി വേഗമാണ് നടക്കുന്നത്. Moore's Law പ്രകാരം സര്‍ക്യൂട്ടുകളുടെ ട്രാന്‍സിസ്റ്ററുകളുടെ പ്രതി ഇഞ്ചിലുള്ള … Continue reading ഡാറ്റാ സെന്റര്‍ കമ്പ്യൂട്ടര്‍ സെര്‍വ്വറുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നത്
മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു
Global eSustainability Initiative (GeSI) എന്ന് വിളിക്കുന്ന ഒരുകൂട്ടം സാങ്കേതിക സ്ഥാപനങ്ങള്‍ Climate Group ല്‍ ചേര്‍ന്നു. കാലാവസ്ഥാമാറ്റത്തിന്റെ വിവര സാങ്കേതികതാ(ICT)) ബന്ധത്തെക്കുറിച്ച് പഠിച്ചു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറക്കാന്‍ ICTക്ക് കഴിയുമെന്നാണ്. മലിനീകരണത്തിന്റെ കാര്യത്തില്‍ ICT വ്യോമയാനത്തിന് അടുത്ത് വരും. 2007 ല്‍ ലോകത്തെ മൊത്തം ഇലക്ട്രോണിക് ഉപകരണങ്ങള്‍ (മൊത്തം കമ്പ്യൂട്ടറുകള്‍, അവയുടെ ബാഹ്യ ഘടകങ്ങള്‍, ടെലികോം നെറ്റ്‌വര്‍ക്കുകള്‍/ഉപകരണങ്ങള്‍, ഡാറ്റാ സെന്ററുകള്‍) 83 കോടി ടണ്‍ CO2 ഉദ്‌വമനം നടത്തി. … Continue reading മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു
ഡാറ്റാസെന്റര്‍ എണ്ണം കൂടുന്നു
2007 ആയപ്പോഴേക്കും അമേരിക്കയിലെ ഡാറ്റാസെന്ററുകളുടെ എണ്ണം 26 ലക്ഷത്തില്‍ നിന്ന് 118 ലക്ഷം ആയി ഉയര്‍ന്നു. IDC എന ഗവേഷണ സ്ഥാപനമാണ് ഈ പഠനം നടത്തിയത്. ലോകം മൊത്തം അത് 303 ലക്ഷം ആണ്. "വാങ്ങുക, ഇന്‍സ്റ്റാള്‍ ചെയ്യുക, പിന്നീട് അതിനേക്കുറിച്ച് ആലോചിക്കാതിരിക്കുക എന്നതാണ് വര്‍ഷങ്ങളായി ചെയ്തിരുന്നത്" IDC യുടെ ഗവേഷകന്‍ Vernon Turner പറയുന്നു. "ഇത് എല്ലാത്തരത്തിലുമുള്ള ദക്ഷതക്കുറവിന് (inefficiencies) കാരണമായി. ഇപ്പോള്‍ നമ്മള്‍ അതിന്റെ ഫലം അനുഭവിക്കുന്നു". ഡാറ്റാ സെന്ററുകളിലെ കൂടുതല്‍ കമ്പ്യൂട്ടറുകളും 15% … Continue reading ഡാറ്റാസെന്റര്‍ എണ്ണം കൂടുന്നു
2006 ല്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സെര്‍വറുകളും Data Centers ഉം 6100 കോടി യൂണീറ്റ് വൈദ്യുതി ഉപയോഗിച്ചു
അമേരിക്കന്‍ കോണ്‍ഗ്രസിന് വേണ്ടി EPA ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. അവരുടെ കണക്കനുസരിച്ച് അമേരിക്കയില്‍ ഒരു വര്‍ഷം ഉപയോഗിക്കുന്ന വൈദ്യുതിയുടെ 1.5% ത്തോളം കമ്പ്യൂട്ടര്‍ സെര്‍വറുകളും Data Centers ഉം ആണ് ഉപയോഗിക്കുന്നത്. അത് 6100 കോടി യൂണീറ്റ് വൈദ്യുതി ആണ്. ഇത് 2006 ലെ കാര്യമാണ്. ആളുകള്‍ Youtube ഒക്കെ ഉപയോഗിച്ച് തുടങ്ങിയിട്ടേയുള്ളു. ഇപ്പോള്‍ അതിനേക്കാള്‍ വളരെ കൂടിയിട്ടുണ്ടാകും ഉപയോഗം. virtual servers ഉം EC2 എന്ന വെബ് സൈറ്റ് ഹോസ്റ്റിങ്ങും ഒരു പരിഹാരമായേക്കാം. virtual server … Continue reading 2006 ല്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സെര്‍വറുകളും Data Centers ഉം 6100 കോടി യൂണീറ്റ് വൈദ്യുതി ഉപയോഗിച്ചു