ദശാബ്ദങ്ങളായ സാമ്പത്തിക ഉദാരവല്‍ക്കരണവും വംശീയ ഭവന നയവും 2007 ലെ ഉരുകിയൊഴുകലിലെത്തിച്ചു

Bill Black

സവര്‍ണാധിപത്യക്കാര്‍ ചെയ്ത വില്‍മിങ്ടണ്‍ കൂട്ടക്കൊല

ദീര്‍ഘകാലമായി വൈകിയിരുന്ന ഒരു ഓര്‍മ്മപ്പെരുന്നാള്‍ ഈ മാസം Wilmington, North Carolina യില്‍ നടന്നു. നവംബര്‍ 10, 1898 ന് നടന്ന വില്‍മിങ്ടണ്‍ കൂട്ടക്കൊലയില്‍ സവര്‍ണ്ണാധിപത്യക്കാര്‍ കൊന്ന Joshua Halsey ന്റെ ഓര്‍മ്മയിലായിരുന്നു അത്. അദ്ദേഹത്തിന്റെ അടയാളമില്ലാത്ത ശവക്കല്ലറക്ക് ഒരു തലക്കല്ല് കിട്ടി. അദ്ദേഹത്തെ ശവസംസ്കാര ചടങ്ങില്‍ ബഹുമാനിച്ചു. 100 പേര്‍, ചിലപ്പോള്‍ 250 പേരോളം കൊല്ലപ്പെട്ട കൂട്ടക്കൊലയില്‍ തിരിച്ചറിഞ്ഞ ആദ്യത്തെ ആളാണാണ് Joshua. കൂട്ടക്കൊല സംഭവിച്ച കാലത്ത് കറുത്തവരുടെ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്ന നഗരമായിരുന്നു Wilmington. നഗരത്തിന്റെ സര്‍ക്കാരില്‍ … Continue reading സവര്‍ണാധിപത്യക്കാര്‍ ചെയ്ത വില്‍മിങ്ടണ്‍ കൂട്ടക്കൊല

അഹമൌദ് അര്‍ബറി കൊലകേസ് വിചാരണയിലെ വംശീയത

ജോര്‍ജിയയില്‍ Ahmaud Arbery യെ കൊന്ന മൂന്ന് വെള്ളക്കാരുടെ വിചാരണ വേളയില്‍ അവിചാരിത സംഭവം ഉണ്ടായിരിക്കുന്നു. പ്രതിഭാഗം അര്‍ബറി കുടുംബത്തിന്റെ സമീപമുള്ള ഉന്നതരായ കറുത്ത പാതിരിമാരുടെ കോടതിയിലെ സാന്നിദ്ധ്യം ജൂറിയെ “ഭീഷണിപ്പെടുത്തുന്നു” എന്ന് വക്കീല്‍ പറഞ്ഞു. ജൂറിമൊത്തം വെള്ളക്കാരാണ്. അറ്റോര്‍ണിയുടെ ഈ പരാമര്‍ശം, “നഷ്ടപ്പെട്ട മനുഷ്യ ജീവന്റെ വിലയെക്കുറിച്ചും ദുഖിക്കുന്ന ഒരു കുടുംബത്തിന് വേണ്ട ആത്മീയവും സാമൂഹികവും ആയ പിന്‍തുണയോടും ഉള്ള അനാദരവാണ് അടിവരയിടുന്നത്,” എന്ന് Reverend Al Sharpton പറഞ്ഞു. ഈ കൊലപാതകത്തെ “21ാം നൂറ്റാണ്ടിലെ … Continue reading അഹമൌദ് അര്‍ബറി കൊലകേസ് വിചാരണയിലെ വംശീയത

വംശീയ ആരോഗ്യ വ്യവസ്ഥ ഹെന്‍‌റിയെറ്റയുടെ കോശങ്ങള്‍ മോഷ്ടിച്ചു

സമ്മതം വാങ്ങാതെ 1951 ല്‍ Johns Hopkins University Hospital ആഫ്രിക്കന്‍ അമേരിക്കന്‍ ക്യാന്‍സര്‍ രോഗിയായിരുന്ന Henrietta Lacks ന്റെ കോശങ്ങള്‍ എടുത്തു. നഷ്‌ടപരിഹാരവും അവരുടെ കോശങ്ങളുടെ ബൌദ്ധിക സ്വത്തവകാശവും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ അവരുടെ കുടുംബം മരുന്ന് കമ്പനി Thermo Fisher Scientific ന് എതിരെ കേസ് കൊടുത്തിരിക്കുന്നു. വിവേചനമുണ്ടായിരുന്ന ബാള്‍ട്ടിമോറിലെ കറുത്ത അമ്മയായിരുന്നു Henrietta Lacks. അവര്‍ക്ക് metastatic cervical ക്യാന്‍സര്‍ വന്നു. അവരുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഡോക്റ്റര്‍മാര്‍ കോശജാലത്തിന്റെ ഭാഗം അവരറിയാതെ എടുത്തു. … Continue reading വംശീയ ആരോഗ്യ വ്യവസ്ഥ ഹെന്‍‌റിയെറ്റയുടെ കോശങ്ങള്‍ മോഷ്ടിച്ചു

അമേരിക്കയിലെ പോലീസ് കൊലപാതങ്ങളില്‍ പകുതിയിലധികം സര്‍ക്കാര്‍ രേഖപ്പെടുത്തുന്നില്ല

പകുതിയിലധികം പോലീസ് കൊലപാതകങ്ങളും അമേരിക്കയിലെ ഔദ്യോഗിക സര്‍ക്കാര്‍ രേഖകളില്‍ വരുന്നില്ല എന്നും കറുത്തവരാണ് ഈ മാരകമായ പോലീസ് അതിക്രമത്തിന് കൂടുതലും ഇരയാകുന്നത് എന്നും കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. 1980 - 2018 കാലത്ത് നടന്ന 55% മരണങ്ങളും സര്‍ക്കാരിന്റെ പ്രധാന സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ടുകളില്‍ തെറ്റായി രേഖപ്പെടുത്തുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും പഴയതും ഏറ്റവും അംഗീകരവുമുള്ള ജേണലുകളിലൊന്നായ Lancet ജേണലിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. ഈ കാലത്ത് ഹിസ്പാനിക് അല്ലാത്ത വെള്ളക്കാരെ അപേക്ഷിച്ച് … Continue reading അമേരിക്കയിലെ പോലീസ് കൊലപാതങ്ങളില്‍ പകുതിയിലധികം സര്‍ക്കാര്‍ രേഖപ്പെടുത്തുന്നില്ല

കറുത്ത സ്ത്രീകളെ കുറ്റവാളികളാക്കുകയും അക്രമി എന്ന വാര്‍പ്പ്മാതൃകയിലാക്കുകയും ചെയ്യുന്നു