അമേരിക്ക-യൂറോപ്പ് വ്യാപാരക്കരാറിന്റെ രേഖകള്‍ ഗ്രീന്‍പീസ് പുറത്തുവിട്ടു

അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നുവരന്ന Transatlantic Trade and Investment Partnership, or TTIP എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വ്യാപാരക്കരാറിന്റെ കരട് രേഖകളുടെ 248 താളുകള്‍ ഗ്രീന്‍പീസ് പുറത്തുവിട്ടു. പരിസ്ഥിതി, ഉപഭോക്തൃ സംരക്ഷണം തുടങ്ങിയ നിയമങ്ങള്‍ ദുര്‍ബലമാക്കാണം എന്ന് അമേരിക്ക യൂറോപ്പിനെ നിര്‍ബന്ധിക്കുന്നതായും നെസ്റ്റ്‌ലെ, കൊകോ കോള തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ക്ക് വ്യാപാരചര്‍ച്ചയില്‍ കൂടുതല്‍ അധികാരം നല്‍കണമെന്നു ആ രേഖകളില്‍ നിന്ന് വ്യക്തമാണെന്ന് ഗ്രീന്‍പീസ് പറഞ്ഞു. — സ്രോതസ്സ് democracynow.org

സെനറ്റ് GMO ലേബല്‍ വിരുദ്ധ നിയമം തള്ളിക്കളഞ്ഞു

ആഹാര ഉല്‍പ്പന്നങ്ങളില്‍ ജനിതകമാറ്റം വരുത്തിയ ജീവികളെക്കുറിച്ച് ലേബലില്‍ എഴുതുന്നത് കമ്പനികള്‍ സ്വമേധയാ ചെയ്താല്‍ മതി എന്ന് അനുവദിക്കുന്ന വിവാദപരമായ നിയമം അമേരിക്കന്‍ സെനറ്റ് കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞു. പാസാകാന്‍ 60 വോട്ട് വേണമായിരുന്നു. എന്നാല്‍ 44 വോട്ടേ അതിന് കിട്ടിയുള്ളു. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ അതിനെ Deny Americans the Right to Know (DARK) Act എന്നാണ് വിളിച്ചത്. ഉപഭോക്താക്കേക്കാള്‍ കൂടുതല്‍ പരിഗണന GMO ലേബലിനെ എതിര്‍ക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ആ നിയമം നല്‍കുന്നു എന്ന് അവര്‍ … Continue reading സെനറ്റ് GMO ലേബല്‍ വിരുദ്ധ നിയമം തള്ളിക്കളഞ്ഞു

മൊണ്‍സാന്റോയുടെ സംയുക്ത സംരംഭത്തിനെതിരെ CCI അന്വേഷണത്തിന് ഉത്തരവിട്ടു

ജനിതകമാറ്റം വരുത്തിയ(GM) പരുത്തി വിത്തിന്റെ വിതരണത്തില്‍ തങ്ങളുടെ പ്രമുഖ സ്ഥാന ദുര്‍വ്വിനിയോഗമുണ്ടെന്ന് കണ്ടതിനാല്‍ മൊണ്‍സാന്റോക്കെതിരെ അന്വേഷണം വേണമെന്ന് Competition Commission of India (CCI) പറഞ്ഞു. Nuziveedu Seeds, Prabhat Agri Biotech, Pravardhan Seeds എന്നീ 'informants', National Seed Association of India, BJP Kisan Morcha മുതല്‍ Ministry of Agriculture & Farmers Welfare വരെയുള്ള stakeholders ന്റേയും പരാതിയാലാണ് ഈ നടപടി. കീടങ്ങളെ ചെറുക്കുന്ന Bt പരുത്തി വിത്തിന് സര്‍ക്കാര്‍ … Continue reading മൊണ്‍സാന്റോയുടെ സംയുക്ത സംരംഭത്തിനെതിരെ CCI അന്വേഷണത്തിന് ഉത്തരവിട്ടു

ബാര്‍ബഡോസില്‍ മധുരപാനീയങ്ങള്‍ക്ക് 10% അധിക നികുതി പുതിയതായി ഈടാക്കിത്തുടങ്ങി

കരീബിയന്‍ ദ്വീപായ ബാര്‍ബഡോസ്(Barbados) മധുരത്തിന് 2015 ഓഗസ്റ്റ് 1 മുതല്‍ പുതിയ നികുതി ഈടാക്കുന്നു. എല്ലാ carbonated ലഘുപാനീയങ്ങള്‍, sports drinks, sweetened fruit juices, juice drinks തുടങ്ങിയവക്ക് 10% അധിക നികുതി കൊടുക്കണം. ബാര്‍ബഡോസിലെ ജനങ്ങള്‍ക്ക് ഈ നീക്കം അത്ര ഇഷ്ടമായിട്ടില്ല. പണം പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ഒരു പുതിയ നയമായാണ് അവര്‍ ഇതിനെ കാണുന്നത്. എന്നാല്‍ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നതനുസരിച്ച് അവിടെ പൊണ്ണത്തടി വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. ബാര്‍ബഡോസിലെ ജനസംഖ്യയുടെ 64% വും പൊണ്ണത്തടിക്കാരാണ്. കുട്ടികളുടെ … Continue reading ബാര്‍ബഡോസില്‍ മധുരപാനീയങ്ങള്‍ക്ക് 10% അധിക നികുതി പുതിയതായി ഈടാക്കിത്തുടങ്ങി

ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്ന സൈബര്‍ സുരക്ഷാ നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി

സൈബര്‍ സുരക്ഷയുടെ പേരില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ജനങ്ങളുടെ മേല്‍ വിപുലമായ രഹസ്യാന്വേഷത്തിനും അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കാനുമുള്ള അനുമതി കൊടുക്കുന്ന നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി. Cybersecurity Information Sharing Act(CISA) എന്ന ഈ നിയമ പ്രകാരം bulk user data സര്‍ക്കാരുമായി പങ്കുവെക്കുന്ന കോര്‍പ്പറേറ്റുകളെ Freedom of Information Act(FOIA) ന്റെ അടിസ്ഥാനത്തിലുള്ള വിവരം പങ്കുവെക്കുന്നതിനെ ആസ്പദമായ വിവരാവകാശ ചോദ്യങ്ങളില്‍ നിന്ന് വിമുക്താമക്കുന്നു. "#CISA നിയമത്തിന് വേണ്ടി ചെയ്ത ഓരോ വോട്ടും ഇന്റര്‍നെറ്റിനെതിരായ വോട്ടാണ്" എന്ന് … Continue reading ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്ന സൈബര്‍ സുരക്ഷാ നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി

മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്

പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രാകൃതശിക്ഷ തന്നെ വേണം. അതുകൊണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വന്ധ്യംകരണ ശിക്ഷ നല്‍കണം എന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശരി. എങ്കില്‍ ആ പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കിയവരെ എന്ത് ചെയ്യണം? അവരുടെ 'ത്യാഗത്തിന്' അവാര്‍ഡ് കൊടുക്കുയാണ് ഇപ്പോള്‍ നാം ചെയ്യുന്നത്. സത്യത്തില്‍ അതാണ് നടക്കുന്നത്. ഒരു വശത്ത് നിന്ന് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുകയും കുറ്റം സംഭവിച്ച് കഴിയുമ്പോള്‍ വേറൊരു മുഖം കാട്ടി ശക്തമായ ശിക്ഷ നല്‍കണം എന്നും ആഹ്വാനം ചെയ്യുന്ന ഒരു വിഭാഗം … Continue reading മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്

ബ്രായി നിയമം ഇന്‍ഡ്യയിലെ മൊണ്‍സാന്റോ പ്രോത്സാഹന നിയമം