പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനായി ബീജിങ്ങില്‍ ഒരു പുതിയ പോലീസ് സേനയെ രൂപീകരിച്ചു. പുകമഞ്ഞിന്റെ(smog) വ്യാപനം തടയാനുള്ള പുതിയ നീക്കമാണിത്. ഈ ആഴ്ച തുടങ്ങിയ ധാരാളം പരിപാടികളിലൊന്ന് മാത്രമാണ് പരിസ്ഥിതി പോലീസ്. 2017 ല്‍ കല്‍ക്കരിയുടെ ഉപയോഗം 30% കുറക്കുക, ഏറ്റവും അധികം മലിനീകരണം നടത്തുന്ന 500 ഫാക്റ്ററികള്‍ അടച്ചുപൂട്ടുക, 2,500 എണ്ണത്തെ പരിഷ്കരിക്കുക, മൂന്ന് ലക്ഷം പഴയ വാഹനങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയവയാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍. — സ്രോതസ്സ് csmonitor.com
ടാഗ്: പരിസ്ഥിതി
Standing Rock ല്‍ നിന്നും 241 കിലോമീറ്റര്‍ അകലെ പൈപ്പ് ലൈന്‍ പൊട്ടി 6 ലക്ഷം ലിറ്റര്‍ ക്രൂഡോയില്‍ ചോര്‍ന്നു
ആദിവാസികളായ ജലസംരക്ഷകര്‍ Dakota Access Pipeline ന് എതിരെ സമരം ചെയ്യുന്ന സ്ഥലത്ത് നിന്ന് രണ്ടര മണിക്കൂര്‍ അകലെ ആ പൈപ്പ് ലൈനില്‍ നിന്ന് 643,000 ലിറ്റര്‍ ക്രൂഡോയില്‍ Little Missouri River ലേക്ക് ചോര്‍ന്നു. നിരീക്ഷിക്കാനുള്ള ഉപകരണങ്ങള്‍ ഈ ചോര്‍ച്ച കണ്ടെത്തിയില്ല. ഡിസംബര്‍ 5 ന് ഒരു പ്രാദേശിക നിവാസി ആണ് Belfield ന് അടുത്ത് ചോര്‍ച്ച കണ്ടെത്തുന്നത്. അതുവരെ വരെ എത്ര ദിവസമായി എണ്ണ ചോര്‍ന്നു എന്ന് അറിയില്ല. — സ്രോതസ്സ് commondreams.org
വിമുക്തഭടന്‍മാരും, ആദിവാസി നേതാക്കളും പൈപ്പ് ലൈന്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു
അമേരിക്കന്‍ ആദിവാസി പ്രദേശത്ത് കൂടി പോകുന്ന ശതകോടി ഡോളറിന്റെ പൈപ്പ് ലൈനെതിരെ അമേരിക്കന്‍ സൈന്യത്തിലെ വിമുക്തഭടന്‍മാരും ആദിവാസി നേതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് 3,500 ഓളം സൈനികരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. Veterans Stand for Standing Rock എന്ന സംഘത്തിന്റെ അംഗങ്ങള്‍ പോലീസിന് മുമ്പില്‍ ഒരു മനുഷ്യ മതില്‍ തീര്‍ത്തു. Standing Rock Sioux Reservation ലെ ഒരു തടാകത്തിന് അരികില്‍ Dakota Access Pipeline ന്റെ വഴിയിലാണ് അവര്‍ അത് … Continue reading വിമുക്തഭടന്‍മാരും, ആദിവാസി നേതാക്കളും പൈപ്പ് ലൈന്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു
രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് പ്രധാനമന്ത്രി ട്രൂഡോ അംഗീകാരം കൊടുത്തു
ക്യാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോഡോ രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് അംഗീകാരം കൊടുത്തു. Kinder Morgan ന്റെ $500 കോടി ഡോളര്‍ ചിലവ് വരുന്ന Trans Mountain പൈപ്പ് ലൈന്‍, $750 കോടി ഡോളറിന്റെ Enbridge Line 3. വാന്‍കൂവറിലെ തുറമുഖത്തേക്ക് Trans Mountain പൈപ്പ് ലൈന്‍ അല്‍ബര്‍ട്ടയില്‍ നിന്നുള്ള ടാര്‍ മണ്ണ് എണ്ണ കൊണ്ടുപോകും. അല്‍ബര്‍ട്ട ടാര്‍ മണ്ണ് എണ്ണ അമേരിക്കയിലെ വിസ്കോണ്‍സിനിലെ Superior ലേക്ക് ടാര്‍ മണ്ണ് എണ്ണ കൊണ്ടുപോകാനാണ് Enbridge … Continue reading രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് പ്രധാനമന്ത്രി ട്രൂഡോ അംഗീകാരം കൊടുത്തു
കുഴിക്കാന്‍ പറ്റാത്തവിധം വളരെ വിശിഷ്ടമാണ്
22 ധ്രുവ പര്യവേഷണം
Claude Lorius Antarctica
പോലീസ് അതിക്രമത്തെക്കുറിച്ച് പ്രതിഷേധക്കാര്‍ പറയുന്നു
നോര്‍വ്വേയിലെ ഏറ്റവും വലിയ ബാങ്ക് Dakota Access Pipeline ലെ തങ്ങളുടെ ഓഹരികള്‍ വിറ്റു
Dakota Access Pipeline ലെ തങ്ങളുടെ ഓഹരികള്‍ വിറ്റു എന്ന് നോര്‍വ്വേയിലെ ഏറ്റവും വലിയ ബാങ്കായ DNB പ്രഖ്യാപിച്ചു. DNB യും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ഈ പ്രോജക്റ്റില്‍ നിന്ന് പിന്‍മാറണമെന്ന നിവേദനത്തിന് SumOfUs.org സൈറ്റിലൂടെ 120,000 ഒപ്പുകള്‍ ഗ്രീന്‍പീസ് നോര്‍വ്വേയും കൂട്ടരും ശേഖരിച്ചതിന് ശേഷമാണ് ഇത്. മൊത്തം വായ്പയുടെ 10% ആണ് DNB യുടെ ഓഹരി. Citigroup, TD Securities, Wells Fargo, SunTrust തുടങ്ങിയ മറ്റ് പല ബാങ്കുകളാണ് ബാക്കിയുള്ള വായ്പ കൊടുത്തിരിക്കുന്നത്. — … Continue reading നോര്‍വ്വേയിലെ ഏറ്റവും വലിയ ബാങ്ക് Dakota Access Pipeline ലെ തങ്ങളുടെ ഓഹരികള്‍ വിറ്റു
ഈ പൈപ്പ് ലൈന്‍ നിര്‍മ്മിക്കരുത്
Bernie Sanders speaks out in front of White House on #NoDAPL 'day of action'
അവര്‍ ഒരു രാജ്യമായാണ് നിലനില്‍ക്കുന്നത്
On October 27th, North Dakota deployed armed forces against water protectors holding 1851 Treaty land. Dakota Access Pipeline Protest