ചോദ്യം ചോദിച്ചതിന് റിപ്പോര്‍ട്ടറെ FCC സുരക്ഷാ ഭടന്‍മാര്‍ ദേഹോപദ്രവം ഏല്‍പിച്ചു

സംസാരിച്ചതിന്റെ പേരില്‍ അവാര്‍ഡ് ജേതാവായ റിപ്പോര്‍ട്ടറെ ആക്രമിക്കുകയും Federal Communications Commission ആസ്ഥാനത്തു നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്തു. പത്രസമ്മേളനം കഴിഞ്ഞ ശേഷം FCC Commissioner Michael O’Rielly നോട് ചോദ്യം ചോദിക്കാന്‍ പോയതായിരുന്നു CQ Roll Call ന്റെ John Donnelly. എന്നാല്‍ രണ്ട് FCC സുരക്ഷാ ഭടന്‍മാര്‍ O’Rielly പോകുന്നത് Donnelly യെ ഭിത്തിക്ക് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ചു. O’Rielly സംഭവം കണ്ടെങ്കിലും ഒന്നും മിണ്ടാതെ കടന്ന് പോയി. National Press Club’s … Continue reading ചോദ്യം ചോദിച്ചതിന് റിപ്പോര്‍ട്ടറെ FCC സുരക്ഷാ ഭടന്‍മാര്‍ ദേഹോപദ്രവം ഏല്‍പിച്ചു

ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു

Chicago Police Department (CPD) ഏകദേശം 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു എന്ന് Chicago Sun Times റിപ്പോര്‍ട്ട് ചെയ്തു. ചിക്കാഗോയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വലിയ ഒരു വിഭാഗത്തെ നിരീക്ഷിക്കാനും തകര്‍ക്കാനുമാണ് ഈ പട്ടിക ഉപയോഗിക്കുന്നത്. വിവിധങ്ങളായ രാഷ്ട്രീയ സംഘടനകളില്‍ കടന്നുകൂടുകയും അവയെ നശിപ്പിക്കുകയും ചെയ്യാനായി 1880 കള്‍ മുതല്‍ 20 ആം നൂറ്റാണ്ടിലും തുടര്‍ന്ന CPD യുടെ കുപ്രസിദ്ധമായ Red Squad നെ ആണ് ഇപ്പോഴത്തെ SSL ഡാറ്റാബേസ് ഓര്‍മ്മപ്പെടുത്തുന്നത്. … Continue reading ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു

ബ്രിട്ടണിലെ പോലീസികാര്‍ ഹാക്കര്‍മാരുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിച്ചു

രഹസ്യ പോലീസായ Scotland Yard ന്റെ യൂണിറ്റ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമവിരുദ്ധമായി നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരുടേയും പത്രപ്രവര്‍ത്തകരുടേയും സ്വകാര്യ ഇമെയിലുകള്‍ തുറന്ന് പരിശോധിച്ചു എന്ന് പോലീസ് നിരീക്ഷണ സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റാരോപണം നടത്തിയത് അനോണിയായ വ്യക്തിയാണ്. അദ്ദേഹം പറയുന്നു, ആ യൂണിറ്റ് ഇന്‍ഡ്യന്‍ പോലീസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇന്‍ഡ്യന്‍ പോലീസ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമ വിരുദ്ധമായി സാമൂഹ്യ പ്രവര്‍ത്തകരടേയും പത്രക്കാരുടേയും ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിക്കുകയാണുണ്ടായത്. — സ്രോതസ്സ് techdirt.com ഇത് കൊള്ളാമല്ലോ. നമ്മുടെ പോലീസിന് … Continue reading ബ്രിട്ടണിലെ പോലീസികാര്‍ ഹാക്കര്‍മാരുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിച്ചു

വീടുകളില്‍ റെയ്ഡ് നടത്തുന്ന പോലീസുകാര്‍ അച്ഛനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു

ചിക്കാഗോയില്‍ Immigration and Customs Enforcement(ICE) പോലീസുകാര്‍ 53 വയസ് പ്രായമുള്ള Felix Torres നെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ അവരുടെ വീട്ടിലേക്ക് പോലീസ് ഇരച്ച് കയറുകയാണുണ്ടായത്. പോലീസ് മുന്‍വശത്തെ കതക് തല്ലിപ്പൊളിക്കുന്ന അവസരത്തില്‍ കുടുംബം ഉറക്കത്തിലായിരുന്നു എന്ന് Torres ന്റെ മകള്‍ Carmen Torres പറഞ്ഞു. "അവര്‍ അകത്തു കടന്നു ഞങ്ങളുടെ നേരെ തോക്ക് ചൂണ്ടി, പുറത്തു വരാന്‍ ആവശ്യപ്പെട്ടു. വസ്ത്രം ധരിക്കുന്നതിനോ, കുട്ടിക്കുള്ള പാല്‍ എടുക്കുന്നതിനോ അവര്‍ സമയം തന്നില്ല" എന്ന് അവര്‍ … Continue reading വീടുകളില്‍ റെയ്ഡ് നടത്തുന്ന പോലീസുകാര്‍ അച്ഛനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു

ബീജിങ്ങില്‍ പരിസ്ഥിതി പോലീസ്

പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനായി ബീജിങ്ങില്‍ ഒരു പുതിയ പോലീസ് സേനയെ രൂപീകരിച്ചു. പുകമഞ്ഞിന്റെ(smog) വ്യാപനം തടയാനുള്ള പുതിയ നീക്കമാണിത്. ഈ ആഴ്ച തുടങ്ങിയ ധാരാളം പരിപാടികളിലൊന്ന് മാത്രമാണ് പരിസ്ഥിതി പോലീസ്. 2017 ല്‍ കല്‍ക്കരിയുടെ ഉപയോഗം 30% കുറക്കുക, ഏറ്റവും അധികം മലിനീകരണം നടത്തുന്ന 500 ഫാക്റ്ററികള്‍ അടച്ചുപൂട്ടുക, 2,500 എണ്ണത്തെ പരിഷ്കരിക്കുക, മൂന്ന് ലക്ഷം പഴയ വാഹനങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയവയാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍. — സ്രോതസ്സ് csmonitor.com

2016 ല്‍ അമേരിക്കയിലെ പോലീസ് 1,150 പേരെ കൊന്നു

അമേരിക്കയില്‍ പോലീസ് 2016 ല്‍ കറഞ്ഞത് 1,152 പേരെയെങ്കിലും കൊന്നിട്ടുണ്ടെന്ന് killedbypolice.net എന്ന പരിശോധന സൈറ്റ് പറയുന്നു. 2015 ലെ സംഖ്യയായ 1,208 നെക്കാള്‍ അല്‍പ്പം കുറവാണിത്. എങ്കിലും പ്രതിദിനം മൂന്ന് പേരെന്ന തോതില്‍ പോലീസ് മനുഷ്യരെ കൊന്നുകൊണ്ടിരിക്കുകയാണ്. മറ്റ് സമ്പന്ന രാജ്യങ്ങളില്‍ പോലീസ് കൊല്ലുന്ന ആളുകളുടെ എണ്ണത്തെക്കാള്‍ വളരെ കൂടുതലാണ് അമേരിക്കയിലെ പോലീസ് കൊലപാതകങ്ങള്‍. ഉദാഹരണത്തിന് 2015 ല്‍ ജര്‍മ്മന്‍ പോലീസ് കൊന്നതിനേക്കാള്‍ 100 മടങ്ങ് ആളുകളെയാണ് അമേരിക്കയിലെ പോലീസ് കൊന്നത്. ജര്‍മ്മനിയുടെ ജനസംഖ്യയുടെ നാല് … Continue reading 2016 ല്‍ അമേരിക്കയിലെ പോലീസ് 1,150 പേരെ കൊന്നു

2016 ല്‍ 35 പാലസ്തീന്‍ കുട്ടികളെ IOF കൊന്നു

Israeli occupation forces (IOF) ഗാസയിലും, പടിഞ്ഞാറെ കരയിലുമായി 35 പാലസ്തീന്‍ കുട്ടികളെ 2016 കൊന്നു എന്ന് Defense for Children International (DCI) ന്റെ പാലസ്തീന്‍ ശാഖ പറയുന്നു. DCIയുടെ Accountability Program Director ആയ Ayed Abu Eqtaish പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് ഈ കാര്യം. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ പാലസ്തീന്‍ കുട്ടികള്‍ക്ക് നേരെ IOF നടത്തുന്ന അതിക്രമങ്ങളില്‍ ഏറ്റവും കൂടിയ അവസ്ഥയാണ് ഇത്. 2015 ല്‍ ഗാസയിലും, പടിഞ്ഞാറെ കരയിലും, ജറുസലേമിലുമായി 26 കുട്ടികളേയാണ് … Continue reading 2016 ല്‍ 35 പാലസ്തീന്‍ കുട്ടികളെ IOF കൊന്നു

പോലീസ് കസ്റ്റഡിയില്‍ ഏകദേശം 1,900 പേര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

United States Bureau of Justice Statistics ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനിടയില്‍ ഏകദേശം 1,900 പേര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. അതില്‍ മൂന്നില്‍ രണ്ടും നിയമപാലകര്‍ ബോധപൂര്‍വ്വം കൊന്നതാണ്. Arrest-related deaths (ARD) എന്ന് വിളിക്കുന്ന ഈ കൊലപാതകങ്ങള്‍ അറസ്റ്റ് ചെയ്യാന്‍ പോകുമ്പോള്‍ മുതല്‍ ലോക്കപ്പിലെത്തുന്നതിനിടക്ക് എപ്പോള്‍ വേണമെങ്കിലുമാകാം. മരണത്തിന്റെ 64% homicides ആണ്. അതില്‍ സ്വയരക്ഷ തുടങ്ങിയ കാരണങ്ങളാണ് പറയുന്നത്. 18% ആത്മഹത്യകളും 11% അപകടങ്ങളുമാണ്. — സ്രോതസ്സ് telesurtv.net