പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനായി ബീജിങ്ങില്‍ ഒരു പുതിയ പോലീസ് സേനയെ രൂപീകരിച്ചു. പുകമഞ്ഞിന്റെ(smog) വ്യാപനം തടയാനുള്ള പുതിയ നീക്കമാണിത്. ഈ ആഴ്ച തുടങ്ങിയ ധാരാളം പരിപാടികളിലൊന്ന് മാത്രമാണ് പരിസ്ഥിതി പോലീസ്. 2017 ല്‍ കല്‍ക്കരിയുടെ ഉപയോഗം 30% കുറക്കുക, ഏറ്റവും അധികം മലിനീകരണം നടത്തുന്ന 500 ഫാക്റ്ററികള്‍ അടച്ചുപൂട്ടുക, 2,500 എണ്ണത്തെ പരിഷ്കരിക്കുക, മൂന്ന് ലക്ഷം പഴയ വാഹനങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയവയാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍. — സ്രോതസ്സ് csmonitor.com
ടാഗ്: പോലീസ്
2016 ല്‍ അമേരിക്കയിലെ പോലീസ് 1,150 പേരെ കൊന്നു
അമേരിക്കയില്‍ പോലീസ് 2016 ല്‍ കറഞ്ഞത് 1,152 പേരെയെങ്കിലും കൊന്നിട്ടുണ്ടെന്ന് killedbypolice.net എന്ന പരിശോധന സൈറ്റ് പറയുന്നു. 2015 ലെ സംഖ്യയായ 1,208 നെക്കാള്‍ അല്‍പ്പം കുറവാണിത്. എങ്കിലും പ്രതിദിനം മൂന്ന് പേരെന്ന തോതില്‍ പോലീസ് മനുഷ്യരെ കൊന്നുകൊണ്ടിരിക്കുകയാണ്. മറ്റ് സമ്പന്ന രാജ്യങ്ങളില്‍ പോലീസ് കൊല്ലുന്ന ആളുകളുടെ എണ്ണത്തെക്കാള്‍ വളരെ കൂടുതലാണ് അമേരിക്കയിലെ പോലീസ് കൊലപാതകങ്ങള്‍. ഉദാഹരണത്തിന് 2015 ല്‍ ജര്‍മ്മന്‍ പോലീസ് കൊന്നതിനേക്കാള് 100 മടങ്ങ് ആളുകളെയാണ് അമേരിക്കയിലെ പോലീസ് കൊന്നത്. ജര്‍മ്മനിയുടെ ജനസംഖ്യയുടെ നാല് … Continue reading 2016 ല്‍ അമേരിക്കയിലെ പോലീസ് 1,150 പേരെ കൊന്നു
2016 ല്‍ 35 പാലസ്തീന് കുട്ടികളെ IOF കൊന്നു
Israeli occupation forces (IOF) ഗാസയിലും, പടിഞ്ഞാറെ കരയിലുമായി 35 പാലസ്തീന് കുട്ടികളെ 2016 കൊന്നു എന്ന് Defense for Children International (DCI) ന്റെ പാലസ്തീന് ശാഖ പറയുന്നു. DCIയുടെ Accountability Program Director ആയ Ayed Abu Eqtaish പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് ഈ കാര്യം. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ പാലസ്തീന് കുട്ടികള്‍ക്ക് നേരെ IOF നടത്തുന്ന അതിക്രമങ്ങളില്‍ ഏറ്റവും കൂടിയ അവസ്ഥയാണ് ഇത്. 2015 ല്‍ ഗാസയിലും, പടിഞ്ഞാറെ കരയിലും, ജറുസലേമിലുമായി 26 കുട്ടികളേയാണ് … Continue reading 2016 ല്‍ 35 പാലസ്തീന് കുട്ടികളെ IOF കൊന്നു
പോലീസ് കസ്റ്റഡിയില്‍ ഏകദേശം 1,900 പേര് അമേരിക്കയില്‍ കൊല്ലപ്പെട്ടു
United States Bureau of Justice Statistics ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനിടയില്‍ ഏകദേശം 1,900 പേര് അമേരിക്കയില്‍ കൊല്ലപ്പെട്ടു. അതില്‍ മൂന്നില്‍ രണ്ടും നിയമപാലകര്‍ ബോധപൂര്‍വ്വം കൊന്നതാണ്. Arrest-related deaths (ARD) എന്ന് വിളിക്കുന്ന ഈ കൊലപാതകങ്ങള്‍ അറസ്റ്റ് ചെയ്യാന്‍ പോകുമ്പോള്‍ മുതല്‍ ലോക്കപ്പിലെത്തുന്നതിനിടക്ക് എപ്പോള്‍ വേണമെങ്കിലുമാകാം. മരണത്തിന്റെ 64% homicides ആണ്. അതില്‍ സ്വയരക്ഷ തുടങ്ങിയ കാരണങ്ങളാണ് പറയുന്നത്. 18% ആത്മഹത്യകളും 11% അപകടങ്ങളുമാണ്. — സ്രോതസ്സ് telesurtv.net
സ്കൂളിലെ പോലീസ്
Shame on you USA
ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി
Barkagaon ബ്ലോക്കിലെ ഭൂമി പ്രതിഷേധങ്ങള്‍ക്കെതിരെ ശനിയാഴ്ച പോലീസ് വെടിവെച്ചതിനെക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ ഝാര്‍ഘണ്ട് സര്‍ക്കാര്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും ഒരു ഡസനിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്ന് പേര് കുട്ടികളാണ്. ധാരാളം സ്ത്രീകള്‍ക്കും പരിക്കേറ്റു. ഭൂമി ഏറ്റെടുക്കുന്നതിനെതിരേയും National Thermal Power Corporation (NTPC) കൊടുക്കുന്ന കുറഞ്ഞ ശമ്പളത്തിനെതിരേയും ആണ് അവര്‍ സമരം ചെയ്യുന്നത്. — സ്രോതസ്സ് timesofindia.indiatimes.com കാറ്റാടികളും സോളാര്‍ പാനലുകളും സ്ഥാപിക്കുക. NTPC സൌര താപനിലയങ്ങളെക്കുറിച്ച് ഗവേഷണം … Continue reading ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി
COINTELPRO ന് 45 വര്‍ഷത്തിന് ശേഷവും FBI സാമൂഹ്യപ്രവര്‍ത്തകരെ നിരീക്ഷിക്കുന്നു
ഒബാമയുടെ ആക്രമണത്തെ അതിജീവിച്ച മനുഷ്യന്
പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന് കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു
ഈ സീസണിലെ Los Angeles Rams ന് എതിരായ തുടക്ക കളിയില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത് NFL 49 കാരായ Colin Kaepernick ഉം അദ്ദേഹത്തിന്റെ ടീം അംഗവുമായ Eric Reid ഉം മുട്ടുകുത്തി നിന്നു. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുനേറ്റ് നില്ക്കാന് കോപ്പര്‍നിക്ക് വിസമ്മതിക്കുകയാണുണ്ടായത്. "കറുത്തവരേയും നിറമുള്ളവരേയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിന്റെ കൊടിയെ ബഹുമാനിക്കാന്‍ ഞാന്‍ ഇല്ല", എന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ കളിക്കാരും ഈ പ്രതിഷേധ സമരത്തില്‍ പങ്കുചേരുകയാണ്. New York Daily News … Continue reading പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന് കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു


