ദുഖിക്കുന്ന രക്ഷകർത്താക്കളെയല്ല തോക്കിനെ പ്രേമിക്കുന്ന സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യൂ

കഴിഞ്ഞ വ്യാഴാഴ്ച U.S. House of Representatives ൽ നടന്ന തോക്ക് നയത്തെക്കുറിച്ചുള്ളവാദത്തിൽ എന്റെ ഭാര്യ പട്രീഷ്യയും ഞാനും പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെടാനായല്ല ഞങ്ങളവിടെ പോയത്. എന്നാൽ തോക്ക് നിയമത്തെക്കുറിച്ചുള്ള വാദത്തിൽ നിന്ന് ഞങ്ങളെ ചവിട്ടി പുറത്താക്കിയതിന് ശേഷം ക്യാപ്പിറ്റോൾ പോലീസ് എന്റെ കൈയ്യിൽ വിലങ്ങ് വെക്കുന്ന സമയത്ത് അവർ എന്റെ കൈകള്‍ പിന്നിൽ കെട്ടിവെച്ച് എന്റെ മുഖം വരാന്തയിലെ തറയിൽ അമർത്തിവെക്കുകയും ചെയ്തു. (ഒരു റിപ്പബ്ലിക്കൻ അംഗം ഞങ്ങളെ ജനുവരി 6 കലാപകാരികളുമായി ബന്ധപ്പെട്ടെവരെന്ന് വിശേഷിപ്പിച്ചു.) … Continue reading ദുഖിക്കുന്ന രക്ഷകർത്താക്കളെയല്ല തോക്കിനെ പ്രേമിക്കുന്ന സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യൂ →

നിയമവിരുദ്ധമായ പോലീസ് റെയ്ഡ് കൻസാസ് പത്രത്തെ അടച്ചുപൂട്ടിച്ചു

കൻസാസിലെ Marion County Record ന്റെ സഹ സ്ഥാപകനാണ് 98 വയസ് പ്രായമുള്ള Joan Meyer. അദ്ദേഹം കഴിഞ്ഞ 50 വർഷമായി അവിടെ ജോലി ചെയ്യുന്നു. ഈ പത്രത്തെ ലക്ഷ്യം വെച്ച് ഓഗസ്റ്റ് 11 ന് നടന്ന ഒരു നിയമവിരുദ്ധമായ പോലീസ് റെയ്ഡിന് ശേഷം അവർ മരിച്ചു. Meyer ന്റെ വീടും പത്രമാപ്പീസും ആണ് പോലീസ് റെയ്ഡ് നടത്തിയത്. അവർ Meyer ന്റെ കമ്പ്യൂട്ടറും റൗട്ടറും പിടിച്ചെടുത്തു. പത്രമാപ്പീസീൽ പോലീസുകർ മൊബൈൽ ഫോണുകൾ, പത്രത്തിന്റെ file server, … Continue reading നിയമവിരുദ്ധമായ പോലീസ് റെയ്ഡ് കൻസാസ് പത്രത്തെ അടച്ചുപൂട്ടിച്ചു →

പോലീസ് 14 തവണ വെടിവെച്ചപ്പോള്‍ കോപ് സിറ്റി പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു

ജനുവരിയില്‍ അറ്റലാന്റാ പോലീസ് നടത്തിയ മാരകമായ വെടിവെപ്പ് ഏറ്റ് കൊല്ലപ്പെട്ട സാമൂഹ്യപ്രവര്‍ത്തകന്റെ സ്വതന്ത്ര ഓടോപ്സി പ്രകാരം അവര്‍ കൈകളുയര്‍ത്തിയും അവ ശരീരത്തിന് മുന്നിലും ആയിരുന്നു എന്ന് വ്യക്തമായി. വന സംരക്ഷകര്‍ കൈയ്യേറി സ്ഥാപിച്ച ക്യാമ്പില്‍ നടത്തിയ റെയ്ഡില്‍ വെച്ച് Manuel “Tortuguita” Terán യെ Georgia State Patrol വെടിവെച്ചു. അറ്റലാന്റയില്‍ “Cop City” എന്ന് വിളിക്കുന്ന $9 കോടി ഡോളറിന്റെ പോലീസ് പരിശീലന കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നവരായിരുന്നു അവര്‍. പോലീസ് 14 പ്രാവശ്യം വെടിവെക്കുമ്പോള്‍ 26 വയസുള്ള … Continue reading പോലീസ് 14 തവണ വെടിവെച്ചപ്പോള്‍ കോപ് സിറ്റി പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു →

അറ്റലാന്റയിലെ പോലീസ് പരിശീലന കേന്ദ്രത്തെ എതിര്‍ത്ത 35 പേരെ അറസ്റ്റ് ചെയ്തു

Weelaunee കാട്ടില്‍ പണിയാന്‍ പോകുന്ന $9 കോടി ഡോളറിന്റെ പോലീസ് പരിശീലന കേന്ദ്രമായ Cop City ക്ക് എതിരായ ദേശീയ വാരത്തിന്റെ തുടക്കമായ ദിവസത്തില്‍ അറ്റലാന്റയില്‍ കുറഞ്ഞത് 35 പേരെയെങ്കിലും അറസ്റ്റ് ചെയ്തു. സമാധാനപരമായി പ്രതിഷേധിച്ചവരെ ആണ് അറസ്റ്റ് ചെയ്തതെന്ന് Defend the Atlanta Forest സഖ്യം പറഞ്ഞു. അവര്‍ കാട്ടില്‍ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് വളഞ്ഞത്. 26 വയസുള്ള പരിസ്ഥിതി സംരക്ഷകനായ Manuel Paez Terán നെ രണ്ട് മാസം മുമ്പ് പോലീസ് വെടിവെച്ച് … Continue reading അറ്റലാന്റയിലെ പോലീസ് പരിശീലന കേന്ദ്രത്തെ എതിര്‍ത്ത 35 പേരെ അറസ്റ്റ് ചെയ്തു →

BLM പ്രതിഷേധക്കാരില്‍ എങ്ങനെയാണ് FBI കടന്ന്കയറിയത്

2020 ല്‍ George Floyd നെ പോലീസ് കൊന്നതിന് ശേഷമുണ്ടായ റാഡിക്കല്‍ നീതി പ്രതിഷേധങ്ങളില്‍ FBI കടന്ന് കയറി നേരിട്ട് പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. കൊളറാഡോയിലെ ഡെന്‍വറിലെ സാമൂഹ്യ പ്രവര്‍ത്തക സംഘങ്ങളില്‍ ചാരപ്പണി നടത്താനായി ഒരു informant ന് കുറഞ്ഞത് $20,000 ഡോളറെങ്കിലും FBI പണം കൊടുത്ത് എങ്ങനെയാണ് എന്ന് ഇന്ന് തുടങ്ങിയ പുതിയ പോഡ്കാസ്റ്റ് Alphabet Boys രേഖപ്പെടുത്തുന്നു. തോക്കുകള്‍ വാങ്ങി അക്രമം നടത്താന്‍ ആ informant സാമൂഹ്യപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചു. — സ്രോതസ്സ് democracynow.org | … Continue reading BLM പ്രതിഷേധക്കാരില്‍ എങ്ങനെയാണ് FBI കടന്ന്കയറിയത് →

കാലാവസ്ഥ പ്രവര്‍ത്തകരെ സമാധാനപരമായ പ്രതിഷേധത്തിന് മുമ്പ് തന്നെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു

സമാധാനപരമായ സത്യാഗ്രഹ പ്രവര്‍ത്തനം ആസൂത്രണം ചെയ്തതിന്റെ കുറ്റത്തില്‍ ആറ് കാലാവസ്ഥ പ്രവര്‍ത്തകരെ അവരുടെ വീടുകളില്‍ വെച്ച് തന്നെ നെതര്‍ലാന്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഹേഗിലെ ഡച്ച് പാര്‍ളമെന്റിന് മുമ്പിലെ ഹൈവേ സമാധാനപരമായി തടയാനാസൂത്രണം ചെയ്ത പരിപാടിക്ക് മുമ്പ് തന്നെയാണ് ഈ അറസ്റ്റ്. ഫോസിലിന്ധനങ്ങള്‍ക്ക് പ്രതിവര്‍ഷം $1900 കോടി ഡോളര്‍ സബ്സിഡി കൊടുക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് പരിപാടി ആസൂത്രണം ചെയ്ത Extinction Rebellion എന്ന സംഘം ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | Jan 27, 2023