കാലിഫോര്‍ണിയയില്‍ വലത് തീവൃവാദി ടിവി വ്യക്തിത്വമായ Ann Coulter യുടെ UC Berkeley യിലെ പരിപാടിയില്‍ ആളുകള്‍ പ്രവേശിക്കാതിരിക്കാനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരസ്പരം കൈകള്‍ കൂട്ടിക്കെട്ടി നിന്നു. College Republicans ആസൂത്രണം ചെയ്ത പരിപാടിയിലേക്ക് Coulter നെ സായുധരായ പോലീസുകാരുടെ സംരക്ഷണത്തില്‍ പ്രസിദ്ധമായ Wheeler Hall ലെ പ്രസംഗത്തിനായി കൊണ്ടുപോയി. “വെറുപ്പിനെതിരെ ബര്‍ക്‌ലി ഒന്നിച്ച് നിലകൊള്ളുന്നു” എന്ന വലിയ ഒരു ബാനറും പിടിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഹാളിനകത്ത് Coulter ന്റെ പ്രസംഗത്തെ തടയാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനിയെ … Continue reading UC ബര്‍ക്‌ലിയിലെ പ്രതിഷേധത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു
ടാഗ്: പ്രതിഷേധം
ലാറ്റിനമേരിക്കയിലെ മുന്നേറ്റങ്ങളില്‍ കൊളംബിയയിലെ മഹാ പ്രതിഷേധമാണ് പുതിയത്
ചിലി, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലെ സംഭവങ്ങള്‍ക്ക് ശേഷം ദശാബ്ദങ്ങളായുള്ള വലതുപക്ഷ ഭരണത്തിനെതിരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കൊളംബിയയില്‍ പ്രതിഷേധ പ്രകടനം നടത്തിയതാണ് ലാറ്റിനമേരിക്കയിലെ ഏറ്റവും പുതിയ ജനങ്ങളുടെ പുരോഗമന മുന്നേറ്റം. തലസ്ഥാനമായ Bogotá യിലും രാജ്യം മൊത്തവും പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടി. പ്രസിഡന്റ് Iván Duque ന്റെ രാഷ്ട്രീയത്തിനെതിരെ ഒരു സമരം ആയാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയത്. ബൊളീവിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ആദിവാസികളുടെ wiphala കൊടിയുമായി ആണ് പ്രതിഷേധക്കാര്‍ പാറിച്ചു. പെന്‍ഷന്‍ ഇല്ലാതാക്കാനുള്ള Duqueയുടെ പരിപാടി, … Continue reading ലാറ്റിനമേരിക്കയിലെ മുന്നേറ്റങ്ങളില്‍ കൊളംബിയയിലെ മഹാ പ്രതിഷേധമാണ് പുതിയത്
സെല്‍ഫി അടിസ്ഥാനത്തിലെ ഹാജറിനെതിരെ യൂപിയിലെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ സമരം നടത്തി
ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ LP, UP അദ്ധ്യാപകര്‍ National Pension System (NPS)യും Prerna App വഴി അദ്ധ്യാപകരെ നിരീക്ഷിക്കാനുമുള്ള പരിപാടി നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സമരം നടത്തി. Prerna App ല്‍ ഹാജര്‍ രേഖപ്പെടുത്തുന്നത് ദിവസം മൂന്ന് സെല്‍ഫി എടുത്താണ്. UP Secondary Teachers’ Union ആഹ്വാനം ചെയ്ത 'Shikshak Samman Bachao Maha Rally' എന്ന മഹാ പ്രകടനം ലഖ്നൌവിലെ Eco Garden ല്‍ നടന്നു. LP, UP, ഹൈസ്കൂള്‍, … Continue reading സെല്‍ഫി അടിസ്ഥാനത്തിലെ ഹാജറിനെതിരെ യൂപിയിലെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ സമരം നടത്തി
കാലാവസ്ഥാ പ്രവര്‍ത്തകര്‍ ജനീവയിലെ വിമാനത്താവളത്തിലെ സ്വകാര്യ വിമാന ടെര്‍മിനല്‍ തടഞ്ഞു
അസംബന്ധ ഗതാഗതമായ ഈ വിമാനയാത്രക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ശനിയാഴ്ച കാലാവസ്ഥാ പ്രവര്‍ത്തകര്‍ ജനീവയിലെ വിമാനത്താവളത്തിലെ സ്വകാര്യ വിമാന ടെര്‍മിനല്‍ തടഞ്ഞു. പണക്കാരുടേയും അധികാരികളുടേയും സ്വകാര്യ വിമാനങ്ങളുടെ ഹബ്ബ് ആണ് ജനീവ. അവര്‍ അടുത്തുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവരോ സ്വകാര്യ ബാങ്കുകള്‍, ആശുപത്രികള്‍, ഐക്യരാഷ്ട്രസഭ ഓഫീസുകള്‍ തുടങ്ങിയവക്ക് വേണ്ടി തടാക നഗരത്തിലേക്ക് യാത്ര ചെയ്യുന്നവരോ ആണ്.ഡസന്‍കണക്കിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അവരുടെ കൈകള്‍ പരസ്പരം ബന്ധിപ്പിച്ച് സമാധാനപരമായ പ്രതിഷേധത്തിന്റെ ഭാഗമായി ചെറിയ ടെര്‍മിനല്‍ കെട്ടിടത്തിന് മുമ്പില്‍ ഇരുന്നു. പോലീസ് അവരെ സേനാവലയം … Continue reading കാലാവസ്ഥാ പ്രവര്‍ത്തകര്‍ ജനീവയിലെ വിമാനത്താവളത്തിലെ സ്വകാര്യ വിമാന ടെര്‍മിനല്‍ തടഞ്ഞു
ഫ്രാന്‍സിലുടനീളം പെന്‍ഷന്‍ കുറക്കലിനെതിരെ വലിയ ജാഥകളും സമരങ്ങളും നടന്നു
പ്രസിഡന്റ് Emmanuel Macron കൊണ്ടുവന്ന പെന്‍ഷന്‍ കുറക്കലിനെതിരെ 8 ലക്ഷത്തിലധികം തൊഴിലാളികളും ചെറുപ്പക്കാരും ഫ്രാന്‍സിലുടനീളം പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തി. തീവണ്ടി, പൊതുഗതാഗത തൊഴിലാളികള്‍ ഡിസംബര്‍ 5 മുതല്‍ നടത്തിവരുന്ന സമരം തുടര്‍കൊണ്ടിരിക്കുന്നു. പാരീസിലെ തീവണ്ടി ഗതാഗതവും പൊതുഗതാഗതവും അടച്ചുപൂട്ടപ്പെട്ട നിലയിലാണ്. 10% ല്‍ അധികം സര്‍ക്കാര്‍ സ്കൂള്‍ ജോലിക്കാരും സമരത്തിലാണ്. കഴിഞ്ഞ ദിവസം വലിയ കൂട്ടം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും കോളേജ് വിദ്യാര്‍ത്ഥികളും ഫ്രാന്‍സിലുടനീളം പ്രകടനം നടത്തി. — സ്രോതസ്സ് wsws.org | 11 Dec 2019
ചിലിയിലെ പ്രതിഷേധക്കാരെ ‘കൊല്ലുകയും, പീഡിപ്പിക്കുകയും, അപ്രത്യക്ഷരാക്കുകയും’ ചെയ്യുന്നു
— സ്രോതസ്സ് therealnews.com | Nov 5, 2019
സ്വപ്നങ്ങളും കുട്ടിക്കാലവും നിങ്ങള്‍ ശൂന്യമായ വാക്കുകളിലൂടെ മോഷ്ടിച്ചു
Greta Thunberg നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. നിങ്ങളെന്റെ സ്വപ്നങ്ങളും കുട്ടിക്കാലവും ശൂന്യമായ വാക്കുകളിലൂടെ മോഷ്ടിച്ചു. എന്റെ സന്ദേശം ഇതാണ്. ഞങ്ങള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇത് തെറ്റാണ്. ഞാനിവിടെ നില്‍ക്കാന്‍ പാടില്ല. സമുദ്രത്തിന്റെ മറ്റേക്കരയിലെ സ്കൂളിലാണ് ഞാനുണ്ടാകേണ്ടത്. എന്നിട്ടും നിങ്ങളെല്ലാം എന്നില്‍ ആണോ പ്രതീക്ഷ കാണുന്നത്? How dare you! നിങ്ങള്‍ നിങ്ങളുടെ ശൂന്യമായ വാക്കുകളാല്‍ എന്റെ സ്വപ്നങ്ങളും കുട്ടിക്കാലവും മോഷ്ടിച്ചു. എങ്കിലും എന്നെ പോലുള്ളവര്‍ ഭാഗ്യമുള്ളവരാണ്. ആളുകള്‍ കഷ്ടപ്പെടുകയാണ്. ആളുകള്‍ മരിക്കുകയാണ്. മൊത്തം ജൈവ വ്യവസ്ഥയും തകരുകയാണ്. … Continue reading സ്വപ്നങ്ങളും കുട്ടിക്കാലവും നിങ്ങള്‍ ശൂന്യമായ വാക്കുകളിലൂടെ മോഷ്ടിച്ചു
സ്കൂള്‍ സമര വാരം 68
— സ്രോതസ്സ് twitter.com/GretaThunberg