ടാഗ്: പ്രതിഷേധം
ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കകളിലേക്ക് പായ് വഞ്ചി യാത്ര തുടങ്ങി
On Aug 14, Greta Thunberg departs Plymouth, onboard the Malizia II, a solar-powered racing yacht, bound for a climate conference in New York
സ്വിസ് പോലീസ് കാലാവസ്ഥാ പ്രതിഷേധക്കാരെ സൂറിച്ചിലെ ബാങ്കിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു
സ്വിസ് ബാങ്കുകള്‍ ഫോസിലിന്ധനങ്ങള്‍ക്ക് വായ്പ കൊടുക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് സൂറിച്ചിലെ Credit Suisse, ബേസലിലെ UBS എന്നീ ബാങ്കുകള്‍ക്ക് മുമ്പില്‍ സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കാലാവസ്ഥാ മാറ്റത്തെ വേഗത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാനായായാണ് അവര്‍ സത്യാഗ്രഹ സമരം നടത്തിയത്. അവര്‍ ഗതാഗതം തടയുകയും Zurich ലെ Parade Square ലെ കാഴ്ചക്കാരേയും Bahnhofstrasse ആഡംബര ഷോപ്പിങ് സ്ഥലത്ത് തടസങ്ങളുണ്ടാക്കുകയും ചെയ്തു. Swiss police officers detain environmental activists blocking the … Continue reading സ്വിസ് പോലീസ് കാലാവസ്ഥാ പ്രതിഷേധക്കാരെ സൂറിച്ചിലെ ബാങ്കിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു
ഡോക്റ്റര്‍മാര്‍ കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിഷേധ ജാഥ നടത്തി
പാരിസ്ഥിതിക പ്രതിസന്ധികളെ അഭിമുഖീകരിക്കാനായി വന്‍തോതിലുള്ള സത്യാഗ്രഹസമരം നടത്തണമെന്ന് 40 പ്രൊഫസര്‍മാരുള്‍പ്പടെ 1,000 ല്‍ അധികം ഡോക്റ്റര്‍മാര്‍, പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ റോയല്‍ കോളേജിന്റെ മുമ്പത്തെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ആഹ്വാനം ചെയ്യുന്നു. സ്വീഡനിലെ പെണ്‍കുട്ടി ഗ്രറ്റ തുന്‍ബര്‍ തുടങ്ങി വെച്ച സ്കൂള്‍ സമര പ്രസ്ഥാനത്തെ ഈ ഡോക്റ്റര്‍മാര്‍ പിന്‍തുണച്ചു. ഒരു പൊതു കാലാവസ്ഥ സമരം തുടങ്ങണമെന്ന അവര്‍ ആവശ്യപ്പെടുന്നു. ഉന്‍മൂലന ലഹളയേയും (Extinction Rebellion) അവര്‍ അനുകൂലിച്ചു. ആ സമരത്തില്‍ ഏപ്രിലിലെ 10 ദിവസം ലണ്ടനിലെ വിവധ സ്ഥലങ്ങളില്‍ … Continue reading ഡോക്റ്റര്‍മാര്‍ കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിഷേധ ജാഥ നടത്തി
കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകയുടെ കഴുത്തിന് പിടിച്ചതിന് ബ്രിട്ടീഷ് MP യെ സസ്പെന്റ് ചെയ്തു
ബ്രിട്ടണിലെ ജനപ്രതിനിധിയായ Mark Field നെ ഒരു കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകയുടെ കഴുത്തിന് പിടിച്ച് തള്ളിയതിന് സസ്പെന്റ് ചെയ്തു. ബ്രിട്ടീഷ് ധനകാര്യമന്ത്രി Philip Hammond ഒരു പ്രസംഗം നടത്തിയപ്പോള്‍ അതിന് മുമ്പില്‍ ഡസന്‍കണക്കിന് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തപ്പോഴാണ് ഇത് സംഭവച്ചത്. Field ന് എതിരെ ആക്രമണ കുറ്റം ചാര്‍ത്തണോ വേണ്ടയോ എന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് democracynow.org | Jun 21, 2019 ലോകം മൊത്തം അധികാരികള്‍ എത്രമാത്രം വിരണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ … Continue reading കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകയുടെ കഴുത്തിന് പിടിച്ചതിന് ബ്രിട്ടീഷ് MP യെ സസ്പെന്റ് ചെയ്തു
ഉന്‍മൂലന ലഹളക്കാര്‍ ലണ്ടനിലെ തിരക്കേറിയ സമയത്തെ ഗതാഗതം തടഞ്ഞു
വെള്ളിയാഴ്ച ഡസന്‍കണക്കിന് വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്താക്കളും, ഉദ്യോഗസ്ഥരും ഒത്ത് ചേര്‍ന്ന് Extinction Rebellion ന്റെ ആഭിമുഖ്യത്തില്‍ രാവിലത്തെ തിരക്കേറിയ സമയത്ത് ലണ്ടന്റെ തെക്ക് കിഴക്കെ ഭാഗത്തുള്ള Lewisham ലെ ഗതാഗതം നഗരത്തിലെ വായൂ മലിനീകരണത്തിന് ഉടന്‍ പരിഹാരം കാണാന്‍ രാഷ്ട്രീയക്കാരെ നിര്‍ബന്ധിക്കാനായി താല്‍ക്കാലികമായി തടഞ്ഞു. "Let Lewisham Breathe" എന്ന പരിപാടി Extinction Rebellion (XR) തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ സമരമാണിത്. — സ്രോതസ്സ് commondreams.org | Jun 14, 2019
ന്യൂയോര്‍ക് സിറ്റി സാമൂഹ്യപ്രവര്‍ത്തകര്‍ വില്യംസ് ഓയില്‍ പൈപ്പ് ലൈനനെതിരെ നിരാഹാര സമരം നടത്തുന്നു
ന്യൂയോര്‍ക് സിറ്റിയിലെ ഒരു കൂട്ടം കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തകര്‍ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിന് മുമ്പില്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലെത്തി. New York Harbor ന് താഴെയുള്ള പെന്‍സില്‍വേനിയെ ഷേയില്‍ പാടത്തുനിന്നുള്ള ഫ്രാക്ക് വാതകം കൊണ്ടുപോകാനുള്ള പൈപ്പ് ലൈന്‍ പദ്ധതിയായ വില്യംസ് പൈപ്പ് ലൈന്‍ പദ്ധതിക്ക് പെര്‍മിറ്റ് കൊടുക്കുന്നതിന് മുമ്പ് തുടങ്ങിയ സമരമാണിത്. ന്യൂയോര്‍ക്കിലെ കുടിവെള്ളത്തേയും, പൊതുജനാരോഗ്യത്തേയും, സുരക്ഷയേയും, ജനാധിപത്യത്തേയും, പരിസ്ഥിതിയേയും ബാധിക്കുന്ന ഈ പദ്ധതി നിര്‍ത്തിവെക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org … Continue reading ന്യൂയോര്‍ക് സിറ്റി സാമൂഹ്യപ്രവര്‍ത്തകര്‍ വില്യംസ് ഓയില്‍ പൈപ്പ് ലൈനനെതിരെ നിരാഹാര സമരം നടത്തുന്നു
സത്യാഗ്രഹസമരം നടത്തിയ പടിഞ്ഞാറെ വെര്‍ജീനിയയിലെ പൈപ്പ് ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭീകരവാദ കുറ്റം ചാര്‍ത്തി
Mountain Valley Pipelineന്റെ നിര്‍മ്മാണത്തെ തടസപ്പെടുത്തിക്കൊണ്ട് സമാധാനപരമായി നിയമ ലംഘനം നടത്തിയ 22 വയസായ പ്രതിഷേധക്കാരനെതിരെ West Virginiaയില്‍ ഭീകരവാദക്കുറ്റവും മറ്റ് കുറ്റങ്ങളും ചാര്‍ത്തി അറസ്റ്റ് ചെയ്തു. ഫ്രാക്ക് വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ വൈകിപ്പിച്ചുകൊണ്ട് ഒരു വെല്‍ഡിങ് ഉപകരണത്തില്‍ സ്വയം ബന്ധനസ്ഥനായി 5 മണിക്കൂര്‍ കിടന്ന Holden Dometrius നെയാണ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെ വെര്‍ജീനിയയിലെ Jefferson National Forest ല്‍ ഫെബ്രുവരി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പൈപ്പ് ലൈന്‍ പാതയിലുള്ള മരങ്ങളില്‍ കയറി നിന്ന് … Continue reading സത്യാഗ്രഹസമരം നടത്തിയ പടിഞ്ഞാറെ വെര്‍ജീനിയയിലെ പൈപ്പ് ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭീകരവാദ കുറ്റം ചാര്‍ത്തി
ലണ്ടനിലെ സാമ്പത്തിക കേന്ദ്രത്തില്‍ കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി
സമര പരിപാടികളുടെ അവസാന ദിനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ London Stock Exchange ന്റെ കവാടത്തില്‍ സ്വയം ബന്ധനസ്ഥരായി. ഗതാഗതത്തിന് നടുവില്‍ impromptu concerts നടത്തുകയും ചെയ്തു. ലണ്ടന്‍ കേന്ദ്രത്തിലെ ട്രഷറി കെട്ടിടത്തിന് മുമ്പില്‍ എട്ട് പ്രതിഷേധക്കാര്‍ കൈകള്‍ പരസ്പരം ഒട്ടിച്ച് ചേര്‍ത്തു തടസം സൃഷ്ടിച്ചു. Extinction Rebellion ന്റെ നേതൃത്വത്തില്‍ 11 ദിവസങ്ങളായി നടക്കുന്ന പ്രതിഷേധം കാലാവസ്ഥാ ദുരന്തത്തിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരാന്‍ വേണ്ടി നടത്തിയതാണ്. — സ്രോതസ്സ് telesurenglish.net | 25 Apr 2019
ലണ്ടനിലെ “ഉന്‍മൂലന ലഹള”യില്‍ ആയിരത്തിലധികം കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ലണ്ടനിലെ “ഉന്‍മൂലന ലഹള” 9 ആമത്തെ ദിവസത്തിലേക്ക് കടന്നതോടെ സമാധാനപരമായി നിയമം ലംഘിക്കുന്ന ഈ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആയിരത്തില്‍ കവിഞ്ഞു. തിങ്കളാഴ്ച “ഉന്‍മൂലന ലഹള” പ്രവര്‍ത്തകര്‍ ലണ്ടനിലെ Natural History Museum ന് മുമ്പില്‍ ഒരു വലിയ “മരണ രംഗം” ചിത്രീകരിച്ചു. — സ്രോതസ്സ് democracynow.org | Apr 23, 2019