ഉട്ടയിലെ (Utah) ജനപ്രതിനിധികള്‍ രണ്ട് വശങ്ങളുടേയും വാദങ്ങള്‍ കേട്ട ശേഷം ശതകോടി ഡോളര്‍ ചിലവുള്ള അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനി വികസിപ്പിക്കാന്‍ അനുമതി കൊടുത്തു. സംസ്ഥാനത്തിന്റെ കിഴക്കെ പ്രദേശത്ത് നൂറ് കണക്കിന് ഏറ്റര്‍ കൂടുതലായി US Oil Sands എന്ന കമ്പനി ഖനനം വികസിപ്പിക്കാനായി എടുക്കുന്നത്. എന്നാല്‍ ഭൂഗര്‍ഭജലത്തെ മലിനപ്പെടുത്തും എന്ന് വാദിച്ചുകൊണ്ട് ഡസന്‍കണക്കിന് പ്രതിഷേധക്കാര്‍ ഖനിയുടെ സ്ഥലത്ത് സമരം നടത്തി. University of Utah Geology Professor ആയ Bill Johnson ഉം സമരത്തില്‍ പങ്കുകൊണ്ടു. … Continue reading അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനിക്കെതിരെ ഭൌമശാസ്ത്രജ്ഞനും സമരത്തിനിറങ്ങി
ടാഗ്: പ്രതിഷേധം
പ്രൊഫസര്‍മാരുടെ പ്രതിഷേധ ജാഥയില്‍ നിന്ന് 50 പേരെ പോലീസ് അറസ്റ്റുചെയ്തു
50 ല്‍ അധികം പ്രൊഫസര്‍മാരേയും അവരുടെ സഹപ്രവര്‍ത്തകരേയും ന്യൂയോര്‍ക് സിറ്റിയില്‍ നടന്ന പ്രതിഷേധ ജാഥയില്‍ നിന്ന് അറസ്റ്റുചെയ്തു. മാന്‍ഹാറ്റനിലെ City University of New York ഓഫീസിന്റെ കവാടത്തില്‍ പ്രതിഷേധക്കാര്‍ തടസം സൃഷ്ടിച്ചു. കരാര്‍ ഇല്ലാത്തതിനും കുറഞ്ഞ ശമ്പളവും കാരണമാണ് പ്രൊഫസര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. 2010 ന് ശേഷം തങ്ങള്‍ക്ക് ഒരു കരാര്‍ പോലും കിട്ടിയില്ല എന്നും കഴിഞ്ഞ 6 വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധനവ് നല്‍കുന്നില്ല എന്ന് CUNY പ്രൊഫസര്‍മാര്‍ പറഞ്ഞു.
ഡസന്‍കണക്കിന് ബ്രിട്ടീഷ് പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നു
ധാരാളം ബ്രിട്ടീഷ് സര്‍വ്വകലാശാലകളിലെ 30 ല്‍ അധികം പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തില്‍ പങ്കുചേര്‍ന്നു. "പാലസ്തീന്‍ ഭൂമി ഇസ്രായേല്‍ കൈയ്യേറുന്നതിലും സഹിക്കാന്‍ പറ്റാത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നതിലും തങ്ങള്‍ക്ക് അതിയായ വ്യസനമുണ്ട്" എന്നവര്‍ പ്രസ്ഥാവന നടത്തി. അവര്‍ ഇനി ഇസ്രായേല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുകയോ ഇസ്രായേലില്‍ പോകുകയോ ചെയ്യില്ല. കൈയ്യേറിയഭൂമിയിലെ ഇസ്രായേലിന്റെ അതിക്രമങ്ങളുടെ പ്രതികരണമായാണ് ഈ പ്രവര്‍ത്തി. ഇസ്രായേല്‍ സൈന്യം 60 പാലസ്തീന്‍കാരെ വധിച്ചു. 10 ഇസ്രായേലികളും കൊല്ലപ്പെട്ടു.
ജര്‍മ്മനിയിലെ ഒരു ലക്ഷം തേനീച്ച കര്‍ഷകര്‍ GMO കൃഷി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു
രാജ്യം മൊത്തം GMO കൃഷി നിരോധിക്കണമെന്ന് ജര്‍മ്മനിയിലെ തേനീച്ച കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ജര്‍മ്മന്‍ സന്നദ്ധ സംഘടനയായ keine-gentechnik.de ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച GMO കൃഷി അംഗരാജ്യങ്ങള്‍ക്ക് വേണമോ വേണ്ടയോ വെക്കാം എന്ന വിവാദമായ നിയമം വന്നതിന് ശേഷമാണ് ഒരു ലക്ഷം തേനീച്ച കര്‍ഷകരെ പ്രതിനിധീകരിക്കുന്ന German Beekeepers Association (DIB) പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. — സ്രോതസ്സ് gmwatch.org
വിഷമിനി വേണ്ട
മൂന്നാമത്തെ ഈ വര്‍ഷവും ലോകം മൊത്തമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ മൊണ്‍സാന്റോയിക്കെതിരെ സമരത്തിനിറങ്ങി. March Against Monsanto കഴിഞ്ഞ ദിവസം ലോകത്തെ 38 രാജ്യങ്ങളിലെ 428 നഗരങ്ങളില്‍ നടന്നു. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ മുതല്‍ ക്യാന്‍സറുണ്ടാക്കുന്ന കളനാശിനി Roundup വരെയുത്പാദിപ്പിക്കുന്ന ഈ കൃഷി ഭീമനെതിരെ ബോധവല്‍ക്കരണം നടത്തുകയാണ് അതിന്റെ ഉദ്ദേശം. നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ഈ രാജ്യങ്ങളില്‍ ആഹാരത്തിന്റെ ലേബലില്‍ GMO അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് അതറിയിക്കണമെന്നും ആഹാരത്തിന്റേയും വിത്തിന്റേയും വിതരണത്തില്‍ മൊണ്‍സാന്റോയുടെ കുത്തക അവസാനിപ്പിക്കാന്‍ പ്രാദേശിക നഗര കൃഷി നടപ്പാക്കി … Continue reading വിഷമിനി വേണ്ട
സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാലാവസ്ഥാ വിരുദ്ധനായ ഡേവിഡ് കോക്കുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് പ്രതിഷേധക്കാര്‍
വാഷിങ്ടണ്‍ D.C.യിലെ National Museum of Natural History ന് മുമ്പായി തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാലാവസ്ഥാ വിരുദ്ധനായ ഡേവിഡ് കോക്കുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ മ്യൂസിയത്തിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗമാണ്. കോക്ക് സഹോദരങ്ങളുമായി ബന്ധമുണ്ടാക്കിയതിനേയും, ഡേവിഡ് കോക്കില്‍ നിന്ന് $1.5 സംഭാവന വാങ്ങി Hall of Human Origins നിര്‍മ്മിച്ചതിനുമെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. മുമ്പ് നടന്ന കലാവസ്ഥാ മാറ്റങ്ങള്‍ മനുഷ്യനെ വളരെ കൂടുതല്‍ adaptable സ്വഭാവക്കാരനാക്കി എന്ന, കൂടുതലും ഊഹത്തില്‍ അടിസ്ഥാനമായ പുതിയ … Continue reading സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാലാവസ്ഥാ വിരുദ്ധനായ ഡേവിഡ് കോക്കുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് പ്രതിഷേധക്കാര്‍
ആര്‍ക്ടിക്കില്‍ കുഴിക്കുന്ന പദ്ധതി ഷെല്‍ ഉപേക്ഷിച്ചു
കുഴിക്കാന്‍ പറ്റിയ സീസണ്‍ അവസാനിക്കാന്‍ പോകുന്ന അവസരത്തില്‍ ചക്ചി കടലില്‍ (Chukchi) എണ്ണ കണ്ടെത്താനുള്ള ഷെല്ലിന്റെ വിശ്വാസം ഇല്ലാതെയായി. അലാസ്കയില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയ ആ പരിസ്ഥിതി ലോല പ്രദേശത്തെ എണ്ണ പര്യവേഷണം നിര്‍ത്തുന്നതായി കഴിഞ്ഞ ദിവസം Royal Dutch Shell പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരുടെ വലിയ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞ വര്‍ഷമാണ് ഒബാമ സര്‍ക്കാരില്‍ നിന്ന് എണ്ണ പര്യവേഷണത്തിനുള്ള പെര്‍മിറ്റ് അവര്‍ക്ക് കിട്ടിയത്. എന്നാല്‍ കമ്പനിയുടെ ഇപ്പോഴത്തെ അഭിപ്രായത്തില്‍ പര്യവേഷണം പരാജയമായിരുന്നു. ആ പ്രദേശം … Continue reading ആര്‍ക്ടിക്കില്‍ കുഴിക്കുന്ന പദ്ധതി ഷെല്‍ ഉപേക്ഷിച്ചു
ഞങ്ങളുടെ ശബ്ദം ഞങ്ങള്‍ അടിയറവെക്കില്ല
'പിഴിയല്‍നയം ഇല്ലാതാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നതും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതുമായ അവസ്ഥ മാറണം.' സര്‍ക്കാരിന്റെ പിഴിയല്‍നയത്തിനെതിരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ (Bristol) കൌമാരക്കാരുടെ ഉജ്വല പ്രകടനം നടന്നു. ആയിരക്കണക്കിനാളുകള്‍ തെരുവിലേക്കിറങ്ങി. Bristol Against Austerity എന്ന സംഘമാണ് പ്രകടനത്തിന് ആഹ്വാനം ചെയ്തത്. അവര്‍ ഇങ്ങനെ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വര്‍ഷത്തില്‍ £1200 കോടി പൌണ്ടിന്റെ ജനക്ഷേമ പരിപാടികള്‍ വെട്ടിക്കുറച്ച സര്‍ക്കാരിനെതിരാണ് ഈ സമരം. ദരിദ്രരായ ജനങ്ങളെ ഉദ്ദേശിച്ചുള്ള കിടക്കമുറിക്ക് നികുതിയും, NHS ന്റെ സ്വകാര്യവല്‍ക്കരണവും അവര്‍ … Continue reading ഞങ്ങളുടെ ശബ്ദം ഞങ്ങള്‍ അടിയറവെക്കില്ല
26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പറഞ്ഞു #ShellNo
ഷെല്ലിന്റെ ആര്‍ക്ടിക്കിലെ ഖനനത്തിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരുകയാണ് കഴിഞ്ഞ ദിവസം രാത്രിയുടെ ഇരുളില്‍ 26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പോര്‍ട്ട്‌ലാന്റിലെ St. Johns Bridge ല്‍ കയറി. ആര്‍ക്ടിക്കിന് വേണ്ടി അവര്‍ അവരുടെ ജീവനെ പണയപ്പെടുത്തിയിരിക്കുകയാണ്. അവര്‍ക്ക് താഴെ നദിയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ട് ചെറു വള്ളങ്ങളില്‍ kayakavists ഉണ്ട്. പാലത്തിന് താഴെ കരയില്‍ ധാരാളം ആളുകള്‍ ആളുകളും തടിച്ചുകൂടിയിരിക്കുന്നു. ഷെല്ലിന്റെ മഞ്ഞ് പൊളിക്കുന്ന കപ്പലായ MSV Fennica യെ ഈ പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്കായാണ് Fennica പോര്‍ട്ട്‌ലാന്റ് … Continue reading 26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പറഞ്ഞു #ShellNo
ആയിരക്കണക്കിന് ഇന്‍ഡ്യന്‍ കര്‍ഷകര്‍ മൊണ്‍സാന്റോക്ക് എതിരെ ഉയരുന്നു
ഇന്‍ഡ്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി GMO ലോബിയുടെ ധനസഹായം സ്വീകരിച്ച് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ പക്ഷത്തേക്ക് രാജ്യത്തെ കൊണ്ടുപോകുന്നത് തുടരാന്‍ പോകുന്നു എന്ന് ചിലര്‍ പറയുന്നത് കേട്ടു. എന്നാല്‍ അത് രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകരെ പ്രതിഷേധത്തില്‍ നിന്ന് അകറ്റുന്നില്ല. അവര്‍ മൊണ്‍സാന്റോക്കും മറ്റ് ബയോടെക് cronies നുമെതിരെ ജനകീയ പ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് പ്രതിഷേധിക്കുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ (Bhartiya Kisan Union (BKU)) വക്താവായ ശ്രീ രാകേഷ് ടികൈട് (Rakesh Tikait) പറയുന്നു: “വ്യവസായത്തിന്റെ നിര്‍ബന്ധത്താല്‍ … Continue reading ആയിരക്കണക്കിന് ഇന്‍ഡ്യന്‍ കര്‍ഷകര്‍ മൊണ്‍സാന്റോക്ക് എതിരെ ഉയരുന്നു