നൂറുകണക്കിന് സ്രാവുകളും തിരണ്ടികളും പ്ലാസ്റ്റിക്കില്‍ കുരുങ്ങുന്നു

ലോകത്തെ കടലുകളിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നൂറുകണക്കിന് സ്രാവുകളും തിരണ്ടികളും കുരുങ്ങുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. University of Exeter ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 1,000 ല്‍ അധികം ജീവികളെയാണ് കണ്ടത്. ശരിക്കുള്ള സംഖ്യ ഇതിലും വളരെ അധികമായിരിക്കുമെന്ന് അവര്‍ പറഞ്ഞു. ഇത്തരത്തില്‍ കുടുങ്ങുന്നത് കൂടുതലും ഉപേക്ഷിക്കപ്പെട്ട മീന്‍പിടുത്ത വലകള്‍ കാരണമാണ്. എന്നാലും ഇത് വാണിജ്യ മല്‍സ്യബന്ധനത്തിന്റെ മൊത്തം ഭീഷണിയെ വെച്ച് നോക്കുമ്പോള്‍ താരതമ്യേന ലഘുവായതാണ്. പക്ഷേ അവയുടെ വേദന സഹിക്കല്‍ പ്രധാനപ്പെട്ട മൃഗ സംരക്ഷണ … Continue reading നൂറുകണക്കിന് സ്രാവുകളും തിരണ്ടികളും പ്ലാസ്റ്റിക്കില്‍ കുരുങ്ങുന്നു →

സിഗററ്റ് കുറ്റികള്‍ മറക്കപ്പെട്ട പ്ലാസ്റ്റിക് മലിനീകരണമാണ്

സിഗററ്റ് കുറ്റികളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വലിച്ചെറിയപ്പെടുന്ന വസ്തു. 5.6 ലക്ഷം കോടി സിഗററ്റുകളാണ് പ്രതിവര്‍ഷം വലിക്കപ്പെടുന്നത്. അതില്‍ മൂന്നില്‍ രണ്ടും ശരിയായ രീതിയില്‍ സംസ്കരിക്കപ്പെടുന്നില്ല. അതായത് പ്രതിവര്‍ഷം 4.5 ലക്ഷം കോടി കുറ്റികള്‍. 1980കള്‍ക്ക് ശേഷം തീരപ്രദേശവും നഗരവും വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന വസ്തുക്കളില്‍ 30% - 40% വരെ ഇതാണ്. ഉപയോഗിക്കപ്പെട്ട ഫില്‍റ്ററുകളില്‍ ആയിരക്കണക്കിന് രാസവസ്തുക്കളുണ്ട്. അവ സസ്യങ്ങളേയും, ചെറുപ്രാണികളേയും, കരണ്ടുതീനികളേയും, ഫംഗസുകളേയും മറ്റ് ജീവിവിഭാഗങ്ങളേയും കൊല്ലുന്നു. ചില രാസവസ്തുക്കള്‍ ക്യാന്‍സര്‍കാരികളുമാണ്. — സ്രോതസ്സ് phys.org … Continue reading സിഗററ്റ് കുറ്റികള്‍ മറക്കപ്പെട്ട പ്ലാസ്റ്റിക് മലിനീകരണമാണ് →

ചെരുപ്പിന്റെ വേലിയേറ്റം ‘സ്വര്‍ഗ്ഗ’ ദ്വീപിനെ മൂടുന്നു

ഏകദേശം 10 ലക്ഷം പ്ലാസ്റ്റിക് ഷൂസുകള്‍, പ്രധാനമായും ചപ്പലുകള്‍ ഇന്‍ഡ്യന്‍ മഹാ സമുദ്രത്തിലെ "നശിപ്പിക്കപ്പെടാത്ത സ്വര്‍ഗ്ഗ"ത്തിലേക്ക് അടിഞ്ഞുകൂടുന്നു. ആസ്ട്രേലിയയുടെ Cocos (Keeling) ദ്വീപുകളിലെ ബീച്ചുകളില്‍ 41.4 കോടി പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ആണ് മലിനീകരണമുണ്ടാക്കുന്നത്. അതിന്റെ 93% വും മണ്ണില്‍ മൂടിയിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. 60 വര്‍ഷം മുമ്പ് പ്ലാസ്റ്റിക് കണ്ടുപിടിച്ചതിന് ശേഷം നിര്‍മ്മിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ പകുതിയും കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചതാണ്. ദ്വീപുകളില്‍ 238 ടണ്‍ പ്ലാസ്റ്റിക്കുണ്ട്. അതില്‍ 9.77 ലക്ഷം ഷൂസുകള്‍, 3.73 … Continue reading ചെരുപ്പിന്റെ വേലിയേറ്റം ‘സ്വര്‍ഗ്ഗ’ ദ്വീപിനെ മൂടുന്നു →

വന്യ തേനീച്ചകള്‍ പ്ലാസ്റ്റിക്ക് വെച്ചാണ് കൂടുകൂട്ടുന്നത്

2017 - 2018 കാലത്ത് കാട്ടിലെ തേനീച്ചകള്‍ക്കായി അര്‍ജന്റീനയിലെ National Agricultural Technology Institute ലെ ഗവേഷകര്‍ തടികൊണ്ടുള്ള 63 കൂടുകള്‍ പണിഞ്ഞു. മൂന്ന് കൂടുകളില്‍ തേനീച്ചകള്‍ അടുക്കി വെച്ച ക്രമത്തില്‍ മുറിച്ച പ്ലാസ്റ്റിക്കിന്റെ കഷ്ണങ്ങളുടെ നിര പിന്നീട് അവര്‍ കണ്ടെത്തി. പ്ലാസ്റ്റിക് സഞ്ചികളില്‍ നിന്നും സമാനമായ പദാര്‍ത്ഥങ്ങളില്‍ നിന്നുമാണ് ഈ പ്ലാസ്റ്റിക്ക് വന്നത്. കൂടുകളില്‍ സാധാരണ ഉപയോഗിക്കുന്ന ഇലകളുടെ പോലെയാണ് തേനീച്ച പ്ലാസ്റ്റിക്കിനേയും ഉപയോഗിച്ചത്. — സ്രോതസ്സ് nationalgeographic.com | Jun 10, 2019 ഹോ … Continue reading വന്യ തേനീച്ചകള്‍ പ്ലാസ്റ്റിക്ക് വെച്ചാണ് കൂടുകൂട്ടുന്നത് →

കുപ്പിവെള്ളത്തിന് പകരം വിനോദ സഞ്ചാരികളോടെ ടാപ്പ് വെള്ളം കുടിക്കാന്‍ ഐസ്‌ലാന്റ് ആവശ്യപ്പെട്ടു

"ഐസ്‌ലാന്റിലേക്ക് സ്വാഗതം. ഞങ്ങളിലാണ് കുടിവെള്ളം." ഐസ്‌ലാന്റിലെ വിനോദസഞ്ചാര പ്രചരണ പരിപാടിയുടെ മുദ്രാവാക്യമാണിത്. നാം എല്ലാം കൂടുതല്‍ ടാപ്പ് വെള്ളം കുടിക്കണമെന്ന കാര്യത്തെ ശക്തമായി ഓര്‍മ്മിപ്പിക്കുകയാണിത്. വലിച്ചെറിയുന്ന കൂടുതല്‍ സന്ദര്‍ശകര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തെ ഉപേക്ഷിക്കാനായി ഐസ്‌ലാന്റിലെ ടാപ്പ് വെള്ളത്തെ ഒരു ആഡംബര വസ്തുവായി അവതരിപ്പിച്ചിരിക്കുകയാണ് ഈ തമാശ ചേര്‍ന്ന പ്രചരണ പരിപാടി. യാത്രചെയ്യുമ്പോള്‍ മൂന്നില്‍ രണ്ട് ആള്‍ക്കാരും കുപ്പിവെള്ളം വാങ്ങുന്നു എന്ന സര്‍വ്വേ ഫലത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു പദ്ധതി തുടങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 26% യാത്രക്കാര്‍ … Continue reading കുപ്പിവെള്ളത്തിന് പകരം വിനോദ സഞ്ചാരികളോടെ ടാപ്പ് വെള്ളം കുടിക്കാന്‍ ഐസ്‌ലാന്റ് ആവശ്യപ്പെട്ടു →

അമേരിക്കക്കാര്‍ പ്രതിവര്‍ഷം 70,000 സൂഷ്മ പ്ലാസ്റ്റിക്ക് കണികള്‍ അകത്താക്കുന്നു

1940കളില്‍ പ്ലാസ്റ്റിക്കിന്റെ വന്‍തോതിലെ ഉത്പാദനം തുടങ്ങിയതിന് ശേഷം ലോകം മുഴവന്‍ പല ആവശ്യങ്ങള്‍ക്കുള്ള പോളിമറുകള്‍ വ്യാപിക്കുകയുണ്ടായി. പല രീതിയിലും നമ്മുടെ ജീവിതം എളുപ്പത്തിലാക്കിയെങ്കിലും ആ പദാര്‍ത്ഥത്തെ ഉപേക്ഷിക്കുന്നത് വളര്‍ന്ന് വരുന്ന പ്രശ്നമാണ്. ശരാശരി അമേരിക്കക്കാര്‍ പ്രതിവര്‍ഷം 70,000 സൂഷ്മ പ്ലാസ്റ്റിക്ക് കണികള്‍ അകത്താക്കുന്നു എന്നാണ് ACS ജേണലായ Environmental Science & Technology ലെ ഗവേഷകര്‍ കണക്കാക്കുന്നത്. എന്നാലും ഇതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങള്‍ എന്തെന്നും ഇപ്പോഴും വ്യക്തമല്ല. — സ്രോതസ്സ് acs.org | Jun 5, 2019

പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്

പ്ലാസ്റ്റിക്കുകള്‍ക്ക് വളരേറെ കാര്‍ബണ്‍ തീവൃത കൂടിയ ജീവിതചക്രമാണുള്ളത്. പെട്രോളിയത്തില്‍ നിന്നാണ് പ്ലസ്റ്റിക് resins പ്രധാനമായും വരുന്നത്. അതിന് ഖനനവും distillation ഉം വേണം. പിന്നീട് resins നെ ഉല്‍പ്പന്നങ്ങളായി മാറ്റുന്നു. കമ്പോളത്തിലേക്ക് കൊണ്ടുപോകുന്നു. ഈ പ്രക്രിയകളെല്ലാം നേരിട്ടോ അല്ലാതെയോ അതിന് വേണ്ട ഊര്‍ജ്ജത്തിന്റെ കണക്കിലോ ഹരിതഗ്രഹവാതകങ്ങള്‍ പുറത്തുവിടുന്നു. നാം ഉപേക്ഷിച്ച് കഴിഞ്ഞും പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട് തുടരുന്നു. Dumping, incinerating, recycling, composting(ചില പ്ലാസ്റ്റിക്കുകള്‍) ഇതെല്ലാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. 2015 ല്‍ പ്ലാസ്റ്റിക്ക് കാരണമായ … Continue reading പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട് →

സൂഷ്മ പ്ലാസ്റ്റിക്കുകള്‍ വായുവിലൂടെ പടരുന്നു

പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു വഴിയായ അന്തരീക്ഷത്തിലൂടുള്ള വ്യാപനം ഭൂമിയില്‍ മൊത്തം സംഭവിക്കുന്നു. ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളില്‍ പോലും. Nature Geoscience ല്‍ വന്ന പുതിയ പഠനം ആണ് അന്തരീക്ഷത്തിലൂടെ പ്ലാസ്റ്റിക്ക് എങ്ങനെ പരക്കുന്നു എന്നതിന്റെ അപൂര്‍വ്വം ചില പഠനങ്ങളിലൊന്ന്. പ്ലാസ്റ്റിക് വസ്തുക്കള്‍ (കുപ്പികള്‍, ബാഗുകള്‍ തുടങ്ങിയവ) പരിസ്ഥിതിയില്‍ നശിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിസൂഷ്മ പ്ലാസ്റ്റിക് കണികകള്‍ ഉണ്ടാകുന്നു. അവ ഒരു നെല്‍മണിയുടെ വലിപ്പം മുതല്‍ വൈറസിന്റെ വലിപ്പം വരെ പല വലിപ്പത്തിലുണ്ടാകും. അതില്‍ പോളിമറുകളുടെ സങ്കീര്‍ണ്ണമായ വകഭേദങ്ങളും കൂടെ ചേര്‍ത്ത … Continue reading സൂഷ്മ പ്ലാസ്റ്റിക്കുകള്‍ വായുവിലൂടെ പടരുന്നു →

വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു

രണ്ടാഴ്ചക്കകം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി തിമിംഗലം ചത്ത് അടിയുന്നത് എന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറ്റലിയിലെ Sardinia തീരത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ വയറ്റില്‍ 22 കിലോ പ്ലാസ്റ്റിക്ക് ചവറുകളുണ്ടായിരുന്നു. കൂടാതെ ചത്ത ഒരു ഗര്‍ഭസ്ഥകുട്ടി (fetus) ഉം അതിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ചവറുകളില്‍ ബാഗുകള്‍, മീന്‍പിടുത്ത വലകള്‍, ട്യൂബുകള്‍, ഒരു ബാഗ് വാഷിങ്മിഷീന്‍ ദ്രാവകം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മാര്‍ച്ച് 16 ന് ഫിലിപ്പീന്‍സില്‍ ഇതുപോലൊന്ന് കണ്ടിരുന്നു. അന്ന് കണ്ട ചത്ത തിമിംഗലത്തിന്റെയുള്ളില്‍ … Continue reading വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു →