അമേരിക്കയിലെ വ്യാപനത്തിനായി Economist ഉം Financial Times ഉം കേംബ്രിജ് അനലിറ്റിക്കയെ ജോലിക്കെടുത്തിരുന്നു

ഏറ്റവും ബഹുമാന്യമായ രണ്ട് ബ്രിട്ടീഷ് മാധ്യമ ബ്രാന്റുകളായ the Economist ഉം Financial Times ഉം വിവാദ ഡാറ്റ കമ്പനിയായ Cambridge Analyticaയെ അമേരിക്കയില്‍ കൂടുതല്‍ വരിക്കാരെ കണ്ടെത്തുന്നതിനായി ജോലിക്കെടുത്തു എന്ന് BuzzFeed News കണ്ടെത്തി. Economist ഉം Financial Times ഉം Cambridge Analyticaയുടെ ഉപഭോക്താക്കളായിരുന്നു. അമേരിക്കയില്‍ കൂടുതല്‍ വരിക്കാരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവരെ കൂടെ കൂട്ടിയത് എന്ന് വ്യവസായ സ്രോതസ്സുകള്‍ പറയുന്നു. — സ്രോതസ്സ് buzzfeed.com

ഇല്ലനോയ് ജില്ല ഫേസ്‌ബുക്കിനെതിരെ കേസ് കൊടുത്തു

രാഷ്ട്രീയ consulting സ്ഥാപനം ഫേസ്‌ബുക്ക് ഡാറ്റ ഉപയോഗിച്ച് വോട്ടര്‍മാരുടെ സ്വഭാവത്തെ സ്വാധീനിച്ച സംഭവത്തെ തുടര്‍ന്ന് ഫേസ്‌ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കക്കും എതിരെ Illinois fraud law ലംഘിച്ച കാരണത്താല്‍ Cook County കേസ് കൊടുത്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സംഘം Cambridge Analytica യെ ജോലിക്കെടുക്കുകയും Illinois ലെ ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ വഞ്ചിച്ചു എന്ന് Cook County Circuit Court കൊടുത്തിരിക്കുന്ന കേസില്‍ ആരോപിക്കുന്നു. ഫേസ്‌ബുക്കിന് അവരുടെ ഉപയോക്താക്കളുടെ സ്വകാര്യത … Continue reading ഇല്ലനോയ് ജില്ല ഫേസ്‌ബുക്കിനെതിരെ കേസ് കൊടുത്തു

ഫേസ്‌ബുക്ക് എങ്ങനെയാണ് അവരുടെ പണമുണ്ടാക്കുന്നത്

ഫേസ്‌ബുക്കിന്റെ ഡാറ്റാ നയം ചൂഷണപരമാവും “രഹസ്യാന്വേഷണ കമ്പനി”യുടേതെന്ന് പോലെയുമാണെന്ന് Cambridge Analytica വിവാദത്തിന്റെ പ്രതികരണമായി National Security Agency (NSA) ചോര്‍ച്ച നടത്തിയ എഡ്‌വേര്‍ഡ് സ്നോഡന്‍ പറഞ്ഞു. 2014 ല്‍ 5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ Cambridge Analytica കൊയ്തെടുത്തു എന്ന വിവരം പുറത്ത് വന്നതിന് ശേഷം സ്നോഡന്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വലര്‍ക്കിനെ ശക്തമായി വിമര്‍ശിക്കുകയുണ്ടായി. 2016 ലെ ട്രമ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണമുള്‍പ്പടെ ധാരാളം ഉന്നത പ്രൊജക്റ്റുകളുടെ കരാര്‍ Cambridge Analytica ക്ക് കിട്ടിയിരുന്നു. അദ്ദേഹം … Continue reading ഫേസ്‌ബുക്ക് എങ്ങനെയാണ് അവരുടെ പണമുണ്ടാക്കുന്നത്

5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക കൊയ്തെടുത്തു

അമേരിക്കയിലെ 2016 തെരഞ്ഞെടുപ്പിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നു. പ്രസിഡന്റ് ട്രമ്പിന്റെ പിന്‍തുണക്കായി Cambridge Analytica എന്ന ഒരു വോട്ടര്‍ - രൂപരേഖാനിര്‍മ്മാണ കമ്പനി 5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ശേഖരിച്ചു. കോടീശ്വരനായ Robert Mercer ആണ് കേംബ്രിജ് അനലിറ്റിക്ക സ്ഥാപിച്ചത്. ട്രമ്പിന്റെ മുമ്പത്തെ ഉപദേശിയായ Breitbart News ന്റെ Steve Bannon കമ്പനിയുടെ പ്രധാന സമരതന്ത്രവിദഗ്ദ്ധനായിരുന്നു. കേംബ്രിജ് അനലിറ്റിക്കയിലെ ഉന്നതപണ്ഡിതനായ Aleksandr Kogan ന്റെ കമ്പനിയായ Global Science Research ഒരു ആപ്പ് … Continue reading 5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക കൊയ്തെടുത്തു

ഫേസ്‌ബുക്കിന്റെ പുതിയ “സംരക്ഷണ” സംവിധാനം ഉപയോഗിക്കരുത്

Onavo Protect എന്ന VPN client നിര്‍മ്മിക്കുന്ന ഒരു കമ്പനിയെ 2013 ല്‍ ഫേസ്‌ബുക്ക് വിലക്ക് വാങ്ങി. iOS ഉപകരണങ്ങളില്‍ ഉപയോക്താക്കളെ പിന്‍തുടരാനും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഒരു ആപ്പ് പ്രചരിപ്പിക്കുകയാണ് ഈ സാമൂഹ്യ നെറ്റ്‌വര്‍ക്ക് ഇപ്പോള്‍. പുതിയ ഒരു മെനുവായി ഫേസ്‌ബുക്കിന്റെ iOS ആപ്പില്‍ നിങ്ങള്‍ക്കത് കാണാനാകും. TechCrunch ഇത് ആദ്യം കണ്ടെത്തിയത്. അതിലമര്‍ത്തിയാല്‍ നിങ്ങളെ App Store ലേക്കും “Onavo Protect – VPN Security” താളിലേക്കും കൊണ്ടുപോകും. അത് ഇന്‍സ്റ്റാള്‍ ചെയ്യരുത്. അതൊരു “സ്പൈവെയറാണ്(Spyware)”. … Continue reading ഫേസ്‌ബുക്കിന്റെ പുതിയ “സംരക്ഷണ” സംവിധാനം ഉപയോഗിക്കരുത്

വംശത്തിന്റെ അടിസ്ഥാനത്തില്‍ ഫേസ്‌ബുക്ക് (ഇപ്പോഴും) ഭവന പരസ്യങ്ങളെ ഒഴിവാക്കുന്നു

ഭവന, തൊഴില്‍, വായ്പ പരസ്യങ്ങളിലെ വിവേചനം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കും എന്ന് ഫെബ്രുവരിയില്‍ ഫേസ്‌ബുക്ക് പറഞ്ഞു. എന്നാല്‍ ProPublica നടത്തിയ പരീക്ഷണത്തില്‍ വാടക കമ്പോളത്തില്‍ കമ്പനിയുടെ നിരീക്ഷണം ഗൗരവകരമായ വീഴ്ച ആകുന്നു എന്ന് കണ്ടെത്തി. കഴിഞ്ഞാഴ്ച ProPublica ഫേസ്‌ബുക്കില്‍ നിന്ന് ഡസന്‍ കണക്കിന് വാടകവീടുകളുടെ പരസ്യം വാങ്ങി. എന്നാല്‍ കറുത്തവര്‍, ഹൈസ്കൂള്‍ കുട്ടികളുടെ അമ്മമാര്‍, വീല്‍ചെയര്‍ ramps ഇഷ്ടപ്പെടുന്നവര്‍, ജൂതന്‍മാര്‍, അര്‍ജന്റീനയില്‍ നിന്നുള്ള പ്രവാസികള്‍, സ്പാനിഷ് സംസാരിക്കുന്നവര്‍ തുടങ്ങി ചില പ്രത്യേക വിഭാഗം ആളുകളില്‍ ഈ വിവരം … Continue reading വംശത്തിന്റെ അടിസ്ഥാനത്തില്‍ ഫേസ്‌ബുക്ക് (ഇപ്പോഴും) ഭവന പരസ്യങ്ങളെ ഒഴിവാക്കുന്നു

ഡാറ്റ പ്രാദേശികമായി മാത്രമേ സംഭരിക്കാവൂ എന്ന പ്രശ്നത്തിന്റെ പേരില്‍ റഷ്യ ഫേസ്‌ബുക്കിനെ ഭീഷണിപ്പെടുത്തുന്നു

ഡാറ്റ പ്രാദേശികമായി മാത്രമേ സംഭരിക്കാവൂ എന്ന നിബന്ധന നടപ്പാക്കാനായില്ലെങ്കില്‍ അടുത്ത വര്‍ഷം ഫേസ്‌ബുക്ക് റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തും എന്ന് റഷ്യയുടെ ദേശീയ ആശയവിനിമയ നിരീക്ഷണ സംഘത്തിന്റെ തലവന്‍ പറഞ്ഞു. നിയമം പാലിക്കാത്ത വിദേശ ഇന്റര്‍നെറ്റ് കമ്പനികള്‍ രാജ്യത്ത് Roskomnadzor അടച്ചുപൂട്ടും. ആഗോള ഇന്റര്‍നെറ്റ് കമ്പനികള്‍ റഷ്യക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ പ്രാദേശിക സെര്‍വ്വറുകളില്‍ മാത്രമേ സൂക്ഷിക്കാവൂ എന്ന ഒരു നിയമം 2014 ല്‍ പ്രസിഡന്റ് വ്ലാഡിമീര്‍ പുട്ടിന്‍ കൊണ്ടുവന്നിരുന്നു. Alphabet Inc. ന്റെ ഗൂഗിള്‍ മുതല്‍ Alibaba Group … Continue reading ഡാറ്റ പ്രാദേശികമായി മാത്രമേ സംഭരിക്കാവൂ എന്ന പ്രശ്നത്തിന്റെ പേരില്‍ റഷ്യ ഫേസ്‌ബുക്കിനെ ഭീഷണിപ്പെടുത്തുന്നു

23 രാജ്യങ്ങളിലെ ജനങ്ങളെ മുഴുവന്‍ ഫേസ്‌ബുക്ക് മാപ്പ് ചെയ്തു

200 കോടി ഉപയോക്താക്കളുടെ "Like" നെക്കുറിച്ച് മാത്രമല്ല ഫേസ്‌ബുക്കിന് അറിയാവുന്നത്. കോടിക്കണക്കിന് ആളുകള്‍ ഭൂമിയില്‍ എവിടെ ജീവിക്കുന്നു എന്ന് 15 അടി കൃത്യതയോടെ അതിന് അറിയാം. ഉപഗ്രഹ ഡാറ്റയും സര്‍ക്കാര്‍ സെന്‍സസ്സും ഉപയോഗിച്ച് ഭൂമിയിലെ മുഴുവന്‍ ജനങ്ങളേയും മാപ്പ് ചെയ്യുകയാണ് ഫേസ്‌ബുക്ക്. 5 മീറ്റര്‍ സുഷ്മതയാണ് അതിനുള്ളത്. ഭൂമിയിലെവിടെയുമുള്ള മനുഷ്യനിര്‍മ്മിത ചട്ടക്കൂടുകളെ അതിന് തിരിച്ചറിയാം. ഫേസ്‌ബുക്കിന്റെ എതിരാളികളായ ഗൂഗിള്‍ Skybox എന്ന അവരുടെ സ്വന്തം ഉപഗ്രഹ ചിത്ര ബിസിനസ് വില്‍ക്കുകയുണ്ടായി. കാരണം സ്വന്തമായ ഉപഗ്രഹമില്ലാതെ ഡാറ്റ ശേഖരിക്കാനുള്ള … Continue reading 23 രാജ്യങ്ങളിലെ ജനങ്ങളെ മുഴുവന്‍ ഫേസ്‌ബുക്ക് മാപ്പ് ചെയ്തു