ടാഗ്: മദ്ധ്യ പൂര്‍വ്വേഷ്യ
അഭയാര്‍ത്ഥി പ്രശ്നത്തിന്റെ സെന്‍സര്‍ ചെയ്ത യാഥാര്‍ത്ഥ്യം
ചാര ചെന്നായ്കള്‍
മദ്ധ്യപൂര്‍വ്വേഷ്യയിലെ ജനാധിപത്യം എങ്ങനെയില്ലാതെയായി
തുര്‍ക്കി കുര്‍ദ്ദുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ട് വേണമെന്ന് പ്രതിഷേധക്കാര്‍
തുര്‍ക്കിയിലെ സര്‍ക്കാര്‍ സേനകള്‍ കുര്‍ദ് ജനങ്ങളെ കൊന്നൊടുക്കുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ടിങ് ചെയ്യാത്തതിന്റെ പേരില്‍ New York Times ന്റേയും CNN ന്റേയും ന്യൂയോര്‍ക്കിലെ ഓഫീസുകള്‍ക്ക് മുമ്പില്‍ കുര്‍ദ് അനുകൂല പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. Kurdistan Workers’ Party(PKK) യുമായി ബന്ധമുള്ള militants ന് എതിരെ തങ്ങള്‍ സൈനിക നടപടി എടുത്തു എന്ന് തുര്‍കി പറഞ്ഞു. 60 പേര്‍ മരിച്ചു എന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക ഗവര്‍ണറുടെ ഓഫീസ് പറയുന്നത് 10 പേര്‍ മരിച്ചു … Continue reading തുര്‍ക്കി കുര്‍ദ്ദുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ട് വേണമെന്ന് പ്രതിഷേധക്കാര്‍
180 വര്‍ഷം നീണ്ടുനില്‍ക്കുന്ന യാത്ര
തുര്‍ക്കി VICE News മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് റസൂലിനെ ജാമ്യത്തില്‍ വിട്ടയച്ചു
ഭീകരവാദകുറ്റം ആരോപിക്കപ്പെട്ട VICE News മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് റസൂല്‍(Mohammed Ismael Rasool) കഴിഞ്ഞ 4 മാസമായി തുര്‍ക്കിയിലെ ജയിലിലായിരുന്നു. റസൂലിനോടൊപ്പം മറ്റ് രണ്ട് സഹപ്രവര്‍ത്തകരേയും ആഗസ്റ്റ് 27 മുതല്‍ തുര്‍ക്കി അതീവ സുരക്ഷതയുള്ള ജയിലില്‍ അടച്ചു. “ഒരു മുന്‍കരുതലെന്ന നിലയിലാണ്” റസൂലിനേയും കുറ്റട്ടരേയും തടവിലിട്ടതെന്നും ജാമ്യത്തിന് പണമൊന്നും കെട്ടിവെച്ചിട്ടില്ല എന്നും Diyarbakir ലെ കോടതി പ്രസ്ഥാവനയില്‍ പറഞ്ഞു. പക്ഷേ റസൂലിന് രാജ്യം വിട്ട് പോകാനാവില്ല. ആഴ്ചയില്‍ രണ്ട് പ്രാവശ്യം പോലീസ് സ്റ്റേഷനില്‍ ഹാജരാവണം. — സ്രോതസ്സ് vice.com
ഇറാനുമായുള്ള ആണവ കാരാറിന് പ്രത്യുപകരാരമായി അമേരിക്ക ഒമാന്റെ മനുഷ്യാവകാശ റാങ്കിങ് ഉയര്‍ത്തി
ചരിത്രപരമായ കരാറിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അറബ് രാജ്യമായ ഒമാനിന്റെ മോശമായ മനുഷ്യാവകാശ റാങ്കിങ്ങില്‍ അമേരിക്ക മിനുക്കുപണി ചെയ്തു. അസാധാരണമായ ഒരു പരിപാടിയായിരുന്നു അത്. നിര്‍ബന്ധിത തൊഴില്‍, മനുഷ്യകടത്ത് തുടങ്ങി ഒമാനിലെ പരിതാപകരമായ മനുഷ്യാവകാശ നിലയെക്കുറിച്ച് State Department ന്റെ ഉദ്യോസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ മറികടന്നാണ് അവരുടെ നേതൃത്വം ഒമാനിന്റെ മനുഷ്യാവകാശ റാങ്കിങ് ഉയര്‍ത്തിയത്. ഒബാമ സര്‍ക്കാര്‍ മനുഷ്യാവകാശത്തേക്കാള്‍ പ്രാധാന്യം നയന്ത്രബന്ധത്തിനാണ് കൊടുക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കം. — സ്രോതസ്സ് reuters.com
മദ്ധ്യപൂര്‍വ്വേഷ്യയില്‍ എണ്ണലാഭിച്ച് കയറ്റുമതി ചെയ്യാനായി 150 പുനരുത്പാദിതോര്‍ജ്ജ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു
ലോകത്തെ മൊത്തം എണ്ണ നിക്ഷേപത്തിന്റെ പകുതി വടക്കേ ആഫ്രിക്കയയിലും മദ്ധ്യപൂര്‍വ്വേഷ്യയിലുമാണുള്ളത്. അബുദാബിയിലെ Clean Energy Business Council ന്റെ മാപ്പ് പ്രകാരം ഈ സ്ഥലത്ത് 150 ല്‍ അധികം പുനരുത്പാദിതോര്‍ജ്ജ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. ഈ രാജ്യങ്ങളാണ് ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ 36%വും നല്‍കുന്നത് ഇവര്‍ക്ക് മൊത്തം നിക്ഷേപത്തിന്റെ 52% കൈവശമുണ്ട്. പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിച്ച് തങ്ങളുടെ എണ്ണ കയറ്റുമതി വര്‍ദ്ധിപ്പിക്കാനാണ് ഇവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. — സ്രോതസ്സ് bloomberg.com
ഹൊണ്ടൂറസ്, ഇറാന്‍, ഗാസ, കോര്‍പ്പറേറ്റ് മാധ്യമം, ഒബാമയുടെ യുദ്ധങ്ങള്‍, അമേരിക്കന്‍ സാമ്രാജ്യത്തെ പ്രതിരോധിക്കുന്നത്
ജോണ്‍ പില്‍ജര്‍ സംസാരിക്കുന്നു: എന്തെങ്കിലും മാറിയതായി ഞാന്‍ വിശ്വസിക്കുന്നില്ല. മദ്ധ്യപൂര്‍വ്വേഷ്യയിലും ലോകത്തിന്റെ മറ്റ് ഭാഗത്തും എന്തെങ്കിലുമൊന്ന് മാറിയെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് മുഖ്യധാരാ മാധ്യമങ്ങളെന്ന് വിളിക്കുന്നയില്‍ നിന്ന് വരുന്ന വിവരങ്ങളാണ്. വിവരങ്ങള്‍ കിട്ടാന്‍ ഇപ്പോള്‍ നമുക്ക് ധാരാളം ബദല്‍ സ്രോതസ്സുകളുണ്ട്. എന്നാലും മിക്ക ആളുകളെ സംബന്ധിച്ചടത്തോളം വിവരങ്ങളുടെ പ്രധാന സ്രോതസ്സ് മുഖ്യധാര തന്നെയാണ്. അതില്‍ പ്രധാനം ടെലിവിഷനാണ്. ഇന്റര്‍നെറ്റ്, അതിന്റെ എല്ലാ subversiveness നോടുമൊപ്പം, മുഖ്യധാരയുടെ ഒരു പ്രധാന ഘടകമാണ്. അതായത് നമുക്ക് ഇപ്പോഴും യുദ്ധം, സാമ്പത്തികം തുടങ്ങി … Continue reading ഹൊണ്ടൂറസ്, ഇറാന്‍, ഗാസ, കോര്‍പ്പറേറ്റ് മാധ്യമം, ഒബാമയുടെ യുദ്ധങ്ങള്‍, അമേരിക്കന്‍ സാമ്രാജ്യത്തെ പ്രതിരോധിക്കുന്നത്




