വായൂ മലിനീകരണം കാരണമുണ്ടാകുന്ന നേരത്തെയുള്ള ജനനത്തിന്റെ വാര്‍ഷിക ചിലവ് $433 കോടി ഡോളറാണ്

അമേരിക്കയില്‍ വായൂ മലിനീകരണം കാരണം നേരത്തെയുണ്ടാകുന്ന 16,000 ജനനത്തിന്റെ വാര്‍ഷിക സാമ്പത്തിക ചിലവ് $433 കോടി ഡോളറില്‍ എത്തി എന്ന് NYU Langone Medical Center ലെ ശാസ്ത്രജ്ഞര്‍ പറയുന്നു. $76 കോടി ഡോളര്‍ ദീര്‍ഘ കാലത്തെ ആശുപത്രി താമസത്തിനും മരുന്നിനും, നേരത്തെയുണ്ടാകുന്ന ജനനത്തിന്റെ ശാരീരികമായും മാനസികവുമായുമുണ്ടാകുന്ന disabilities ന്റെ സാമ്പത്തിക ഉത്പാദന നഷ്ടം $357 കോടി ഡോളറും വരും. മാര്‍ച്ച് 29 ന്റെ Environmental Health Perspectives ല്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അമേരിക്കയില്‍ … Continue reading വായൂ മലിനീകരണം കാരണമുണ്ടാകുന്ന നേരത്തെയുള്ള ജനനത്തിന്റെ വാര്‍ഷിക ചിലവ് $433 കോടി ഡോളറാണ്

കരിപ്പൊടി മലിനീകരണം ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറക്കുന്നു

ശ്വാസനാളവുമായി ബന്ധപ്പെട്ട ബാക്റ്റീരയളില്‍ കരിപ്പുകയുടെ സ്വാധീനത്തെക്കുറിച്ച് University of Leicester ലെ ഗവേഷകര്‍ ഒരു പഠന നടത്തി. അതില്‍ ശ്വാസകോശവുമായി ബന്ധമുള്ള അണുബാധക്ക് വായൂ മലിനീകരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അവര്‍ക്ക് കണ്ടെത്താനായി. അത് ആന്റിബയോട്ടിക് ചികില്‍സയെ ബാധിക്കുന്നു. Environmental Microbiology എന്ന ജേണലില്‍ അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചു. കരിപ്പുകയുടെ പ്രധാന സ്രോതസ്സുകള്‍ ഡീസല്‍ പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത്, ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നതുമാണ്. — സ്രോതസ്സ് alphagalileo.org

റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി സ്രോതസ്സ്

Proceedings of the National Academy of Sciences ല്‍ വന്ന പുതിയ ഒരു പഠനപ്രകാരം റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി(Black carbon, soot) സ്രോതസ്സിന്റെ 35% വരുന്നത് വീടുകള്‍ ചൂടാക്കുന്നതില്‍ നിന്നുമാണ്. 38% ഗതാഗതത്തില്‍ നിന്നും open fires, വൈദ്യുത നിലയങ്ങള്‍, gas flaring എന്നവ 12%, 9%, 6% എന്നീ തോതിലാണ്. മുമ്പ് യൂറോപ്യന്‍ ആര്‍ക്ടിക്കില്‍ നടത്തിയ പഠനവുമായി ചേര്‍ന്ന് പോകുന്നതാണ് ഈ വിവരങ്ങള്‍. എന്നാല്‍ സൈബീരിയയില്‍ മുമ്പത്തെ കണ്ടെത്തലുകളില്‍ നിന്ന് വിഭിന്നമായ വിവരങ്ങളാണ് ഇപ്പോള്‍ … Continue reading റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി സ്രോതസ്സ്

ഏറ്റവും അധികം വായൂ മലിനീകരണമുണ്ടാക്കുന്ന 22 പേരെ കണ്ടെത്തി

2014 ല്‍ അമേരിക്കയിലെ മൊത്തം വായൂമലിനീകരണത്തിന്റെ മൂന്നിലൊന്ന് ചെയ്യത് 20,000 കമ്പനികളിലെ വെറും 100 സ്ഥാപനങ്ങള്‍ ആണ്. വാതകങ്ങള്‍ പുറത്തുവിടുന്ന 7,000 സ്ഥാപനങ്ങളിലെ വേറെ ഒരു 100 സ്ഥാപനങ്ങള്‍ ഹരിതഗൃഹവാതകങ്ങളുടെ മൂന്നിലൊന്ന് പുറത്തുവിട്ടു. Center for Public Integrity നടത്തിയ അന്വേഷണത്തില്‍ ഈ സ്ഥപനങ്ങളിലെ 22 എണ്ണത്തിന്റെ പട്ടിക ചുവടെ കൊടുക്കുന്നു. മിക്കവയും കല്‍ക്കരി നിലയങ്ങളാണ്, ചിലവക്ക് വളരേറെ വലിപ്പമുള്ളതിനാല്‍ ഉയര്‍ന്ന റാങ്കാണ് നല്‍കിയിരിക്കുന്നത്. — സ്രോതസ്സ് scientificamerican.com

മലിനീകരണത്തിന്റെ പേരില്‍ മൊണ്‍സാന്റോക്കെതിരെ കേസുകൊടുക്കുന്ന ആദ്യത്തെ സംസ്ഥാനമായി വാഷിങ്ടണ്‍

മലിനീകരണത്തിന്റെ കാര്യത്തില്‍ മൊണ്‍സാന്റോക്കെതിരെ കേസ് കൊടുത്ത വാഷിങ്ടണ്‍ സംസ്ഥാനത്തിന്റെ അധികാരികള്‍ ദശലക്ഷമോ, ശതകോടിയോ ഡോളര്‍ കാര്‍ഷിക ഭീമന്‍ മൊണ്‍സാന്റോയില്‍ നിന്ന് പ്രതീക്ഷിക്കുകയാണ്. 1979 ല്‍ നിരോധിച്ച PCBs,polychlorinated biphenyls, എന്ന വ്യാവസായി വിഷ രാസവസ്തു സംസ്ഥാനത്തെ 600 സ്ഥലത്തെ മലിനപ്പെടുത്തുകയുണ്ടായി. 1935 മുതല്‍ 1979 ല്‍ നിരോധിക്കുന്നത് വരെ കമ്പനി ഈ രാസവസ്തു ഉപയോഗിച്ചു. പെയിന്റ്, ശീതീകാരികള്‍, sealants, hydraulic fluids തുടങ്ങിയവയില്‍ PCB ഉണ്ട്. — സ്രോതസ്സ് telesurtv.net

വായൂ മലിനീകരണം കുറക്കാന്‍ മൂന്നാം ദിവസവും പാരീസില്‍ പൊതു ഗതാഗതം സൌജന്യമാക്കി

പാരീസില്‍ അധികൃതര്‍ പൊതുഗതാഗതം മൂന്നാം ദിവസവും സൌജന്യമാക്കി. ശീതകാലത്തെ ഏറ്റവും മോശം വായൂ മലിനീകരണം കാരണമാണിത്. ദശാബ്ദങ്ങളില്‍ ആദ്യമായാണ് ഇങ്ങനെ ഒരു കാര്യം സംഭവിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാന്‍ കാറുകള്‍ ഓടിക്കുന്നതിനെ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. — സ്രോതസ്സ് democracynow.org എന്തിന് നിരോധിക്കുന്നു.... വെറുതെ ഓടിച്ചോണ്ടിരിക്കൂ... നമുക്ക് മാസ്ക് വില്‍ക്കാമല്ലോ... ഫോസിലിന്ധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തൂ.

കോടിക്കണക്കിന് കുട്ടികള്‍ വിഷമയമായ വായുവാണ് ശ്വസിക്കുന്നത് – UNICEF റിപ്പോര്‍ട്ട്

ലോകത്തെ അന്തരീക്ഷത്തിലെ വായൂ മലിനീകരണം ഏറ്റവും വിഷമയമായ നിലയിലുള്ള പ്രദേശത്ത് താമസിക്കുന്ന കുട്ടികളുടെ എണ്ണം 7 ല്‍ ഒരാള്‍ എന്ന തോതില്‍ ആണ്. 30 കോടി കുട്ടികളാണ് അത്. അന്തര്‍ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ആറ് മടങ്ങാണ് മലിനീകരണം. UNICEF ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് Clear the Air for Children ആദ്യമായി എത്ര കുട്ടികള്‍ ലോകാരോഗ്യ സംഘടന(WHO) പറഞ്ഞിട്ടുള്ള പരിധിക്ക് അധികം വായൂ മലിനീകരണം സഹിക്കുന്നു എന്ന് കാണിച്ചുതരുന്നത്. മൊറോക്കോയില്‍ … Continue reading കോടിക്കണക്കിന് കുട്ടികള്‍ വിഷമയമായ വായുവാണ് ശ്വസിക്കുന്നത് – UNICEF റിപ്പോര്‍ട്ട്

വായൂ മലിനീകരണം രണ്ടാം തരം പ്രമേഹത്തിന് കാരണമാകുന്നു

രണ്ടാം തരം പ്രമേഹത്തിന്റെ തുടക്ക സമയത്ത് വായൂ മലിനീകരണം ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു എന്ന് German Center for Diabetes Research (DZD)ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനം കണ്ടെത്തി. Diabetes ജേണലിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. പ്രമേഹത്തിന് കാരണം ജീവിത രീതിയോ പാരമ്പര്യ കാരണങ്ങളോ മാത്രമല്ല ഗതാഗതത്താലുള്ള വായൂ മലിനീകരണവും കാരണമാകുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായയം — സ്രോതസ്സ് helmholtz-muenchen.de

കോര്‍പ്പറേറ്റ് നിഷ്ടൂരവാഴ്ച അവസാനിപ്പിക്കുന്നത്

ഇന്‍ഡോനേഷ്യയിലെ തീയുടെ പുക സിംഗപ്പൂരിലേക്ക് അടിക്കുന്നു

സിംഗപ്പൂരിലെ വായൂ മലിനീകരണം, ഇന്‍ഡോനേഷ്യയുടെ സുമാത്രാ ദ്വീപില്‍ നിന്നുള്ള പുക അടിക്കുന്നതിനാല്‍ ആരോഗ്യകരമല്ലാത്ത് അവസ്ഥയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് എന്ന് National Environment Agency (NEA) പറയുന്നു. എല്ലാ വേനല്‍കാലത്തും പാമോയില്‍, പള്‍പ്പ്, പേപ്പര്‍ പ്ലാന്റേഷനുകള്‍ക്ക് വേണ്ട ഭൂമിക്കായി കാട് തീയിടുന്നതില്‍ നിന്നുള്ള പുക ആ പ്രദേശത്തെ ആകാശത്തെ കരിമേഘാവൃതമാക്കാറുണ്ട്. പൊതുജനാരോഗ്യത്തേയും, ടൂറിസ്റ്റുകളേയും വിമാനങ്ങളേയും ഇത് ബാധിക്കാറുണ്ട്. 24 മണിക്കൂറില്‍ സിംഗപ്പൂരിലെ Pollution Standards Index (PSI) വര്‍ദ്ധിച്ച് 105 എന്ന നിലയിലെത്തി. 100 നെക്കാള്‍ ഉയര്‍ന്ന നില ആരോഗ്യകരമല്ല … Continue reading ഇന്‍ഡോനേഷ്യയിലെ തീയുടെ പുക സിംഗപ്പൂരിലേക്ക് അടിക്കുന്നു