പോലീസിനാല്‍ കൊല്ലപ്പെട്ടവര്‍

2015 ല്‍ അമേരിക്കയിലെ പോലീസ് 1200 പേരെ കൊന്നു. അവരുടെ പേരും വിവരങ്ങളും http://killedbypolice.net/ എന്ന സൈറ്റില്‍ ലഭ്യമാണ്. 2014 ല്‍ പോലീസ് 1108 പേരെയാണ് കൊന്നത്. 2013 മെയ് 1 മുതലാണ് ഇത്തരത്തില്‍ കൊലപാതകം രേഖപ്പെടുത്താന്‍ തുടങ്ങിയത്. ആ 8 മാസം കൊണ്ട് 769 പേരെ പോലീസ് കൊന്നു. http://mappingpoliceviolence.org/2015/. കറുത്തവനായ പ്രസിിഡന്റ്, കറുത്തവനായ attorney general, കറുത്ത homeland security in the cabinet എന്നിട്ടും അമേരിക്കയില്‍ കറുത്തവര്‍ റോഡില്‍ വെള്ളക്കാരായ പോലീസിനാല്‍ വെടിയേറ്റ് … Continue reading പോലീസിനാല്‍ കൊല്ലപ്പെട്ടവര്‍

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല “യജമാനന്‍” എന്ന സ്ഥാനപ്പേര് നീക്കം ചെയ്തു

ഹോസ്റ്റലുകളിലെ അധികാരിക്ക് നല്‍കിയിരിക്കുന്ന "വീട്ടെജമാനന്‍(house master)" എന്ന സ്ഥാനപ്പേര് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല(Harvard University) നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചു. അടിത്തവുമായി ആ പേരിന് ബന്ധമുണ്ട് എന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ ഭാഗമായാണ് സര്‍വ്വകലാശാല ഇത് ചെയ്തത്. കാമ്പസിലെ വര്‍ഗ്ഗീയതക്കെതിരെ വിദ്യാര്‍ത്ഥി സമരം നടക്കുന്ന സര്‍വ്വകലാശാലകളില്‍ ഒന്നാണ് ഹാര്‍വാര്‍ഡ്. പ്രിന്‍സ്റ്റണും (Princeton) “യജമാനന്‍” എന്ന സ്ഥാനപ്പേര് നീക്കം ചെയ്തു. വുഡ്രോ വില്‍സണിന്റെ(Woodrow Wilson) പേരിലുള്ള കെട്ടിടത്തിന്റെ പേര് മാറ്റണമെന്നും പ്രിന്‍സ്റ്റണിലെ സമരക്കാര്‍ ആവശ്യപ്പെടുന്നു. വില്‍സണ്‍ പ്രസിഡന്റായിരുന്നപ്പോള്‍ പൊതുസ്ഥലങ്ങളില്‍ വീണ്ടും … Continue reading വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല “യജമാനന്‍” എന്ന സ്ഥാനപ്പേര് നീക്കം ചെയ്തു

കറുത്തവരുടെ പ്രധാനപ്പെട്ട പള്ളികള്‍ക്ക് തീവെക്കുന്നു

മിസൌറി സംസ്ഥാനത്തിലെ സെന്റ് ലൂയീസ് പ്രദേശത്ത് കറുത്തവരുടെ പള്ളികള്‍ക്ക് നേരെ ആക്രമണം നടക്കുന്നു. രണ്ടാഴ്ച സമയത്തില്‍ എഴ് പള്ളികളാണ് അഗ്നിക്കിരയായത്. Shrine of St. Joseph ആയിരുന്നു ഏഴാമത്തേത്. ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് വിപുലീകരിച്ചു.

എമിറ്റ് ടില്ലിന്റെ മരണത്തിന്റെ 60ആം വാര്‍ഷികം ചിക്കാഗോ ആചരിച്ചു

14-വയസ് പ്രായമുള്ള എമിറ്റ് ടില്ലിനെ(Emmett Till) തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിന്റെ 60ആം വാര്‍ഷികം ചിക്കാഗോയില്‍ ആചരിച്ചു. മിസിസിപ്പിയില്‍ ബന്ധുവീട് സന്ദര്‍ശിച്ച കാലത്ത് വെള്ളക്കാരിയായ Carolyn Bryant നെ നോക്കി ചൂളമടിച്ചു എന്ന് ആരോപിച്ചാണ് ടില്ലിനെ തട്ടിക്കൊണ്ടുപോയി, ദേഹോപദ്രവമേല്‍പ്പിച്ച്, പിന്നീട് വെടിവെച്ച് കൊന്നത്. ടില്ല് ഒരു stutterer ആയിരുന്നു. stutter വരുന്ന സമയത്ത് ചൂളം അടിക്കാന്‍ പഠിപ്പിച്ചത് അവന്റെ അമ്മയായിരുന്നു. ആഗസ്റ്റ് 28, 1955 ല്‍ അമ്മാവന്റെ ഫാമില്‍ നിന്നും തട്ടിക്കൊണ്ടുപോയ തലയില്‍ വെടിയേറ്റ അവന്റെ ശവശരീരം മൂന്ന് … Continue reading എമിറ്റ് ടില്ലിന്റെ മരണത്തിന്റെ 60ആം വാര്‍ഷികം ചിക്കാഗോ ആചരിച്ചു

KKK ഉം New Black Panther Party ഉം തെക്കന്‍ കരോലിനയില്‍ റാലികള്‍ നടത്തി

New Black Panther Party ഉം Ku Klux Klan ഉം രണ്ട് വ്യത്യാസ്ഥ റാലികള്‍ നടത്തിയ തെക്കന്‍ കരോലിനയിലെ കൊളംബിയയിലേക്ക് ആയിരക്കണക്കിനാളുകള്‍ വന്നുചേര്‍ന്നു. 5 പേരെ അറസ്റ്റ് ചെയ്തു. വന്‍തോതില്‍ ആയുധമണിഞ്ഞ പോലീസുകാര്‍ ആ പ്രദേശം വളയുകയും വീടുകള്‍ക്ക് മുകളില്‍ കാവല്‍ നില്‍ക്കുകയും ചെയ്തു. Ku Klux Klan ഉം Loyal White Knights ഉം നാസി സല്യൂട്ട് നടത്തി വെള്ളക്കാരുടെ ശക്തി തെളിയിച്ചു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് KKK ഇതുപോലെ റാലി നടത്തിയത്. South … Continue reading KKK ഉം New Black Panther Party ഉം തെക്കന്‍ കരോലിനയില്‍ റാലികള്‍ നടത്തി

വെറുപ്പ് വായുവിലൂടെ പകരുന്ന ഒരു രോഗമാണ്

ആരെങ്കിലും അവരെ പഠിപ്പിക്കാതെ കുട്ടികള്‍ വെറുക്കാന്‍ തുടങ്ങില്ല. മിക്കപ്പോഴും അവര്‍ക്ക് ഏറ്റവും പ്രീയപ്പെട്ടവരാവും അത് പഠിപ്പിക്കുന്നത്. അറിവില്ലായ്മയും വെറുപ്പും പരത്താതിരിക്കൂ. ഈ കാര്‍ട്ടൂണില്‍ പറയുന്നത് പോലെ അത് വായുവിലൂടെ പകരുന്ന ഒരു രോഗമാണ്. നിങ്ങള്‍ അറിവില്ലായ്മയുടേയും വെറുപ്പുിന്റേയും ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയാല്‍ ദയവ് ചെയ്ത് സ്വയം quarantine ചെയ്യുക. — സ്രോതസ്സ് joemohrtoons.com രണ്ടു കൂട്ടര്‍ക്കും ഇത് ബാധകമാണ്.