ഫേസ്‌ബുക്ക് അവരുടെ "Cross-Check" പരിപാടിയെക്കുറിച്ചുള്ള നിര്‍ണ്ണായകമായ വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു. അതുവഴി അവര്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോണിന്റെ സാധാരണ ഉള്ളടക്ക നിയന്ത്രണ നിയമങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് VIP ഉപയോക്താക്കളെ സംരക്ഷിച്ചു എന്ന് കമ്പനിയുടെ മേല്‍നോട്ട ബോര്‍ഡ് പറയുന്നു. സാങ്കേതികവിദ്യ വമ്പന്‍ Cross-Check ന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും പെട്ടെന്ന് കിട്ടുന്നതല്ല എന്ന് മേല്‍നോട്ട ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉള്ളടക്കം പരിശോധിച്ച് തീരുമാനമെടുക്കുന്ന ഫേസ്‌ബുക്കിന്റെ Cross-Check ഉപയോഗം രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ ഉന്നത ഉപയോക്താക്കള്‍ക്ക് മാത്രമാണ്. 2020 ല്‍ … Continue reading പ്രധാന ഉപയോക്താക്കള്‍ക്കുള്ള പരിപാടി ഫേസ്‌ബുക്ക് നിരീക്ഷണ സംഘത്തില്‍ നിന്ന് രഹസ്യമാക്കിവെച്ചു
ടാഗ്: വാര്‍ത്ത
ഷാര്‍ലറ്റ്സ്‌വില്ലിയില്‍ സവര്‍ണ്ണ ദേശീയവാദികളുടെ വിചാരണ
Charlottesville, Virginia യില്‍ സവര്‍ണ്ണാധിപത്യക്കാര്‍ മാരകമായ “Unite the Right” റാലി നടത്തി നാല് വര്‍ഷത്തിന് ശേഷം അക്രമപ്രവര്‍ത്തി ചെയ്യാനായി നിയമവിരുദ്ധമായ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഫെഡറല്‍ സിവില്‍ വിചാരണക്ക് തുടക്കമായി. ഓഗസ്റ്റ് 11, 2017 ന് വെറുപ്പിന്റെ വേനലിന്റെ അത്യുന്നതിയില്‍ നൂറുകണക്കിന് സവര്‍ണ്ണാധിപത്യക്കാര്‍ University of Virginia യില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. അവര്‍ തോമസ് ജഫേഴ്സണിന്റെ പ്രതിമക്ക് ചുറ്റും കൂടി നിന്ന് “നിങ്ങള്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” “യഹുദര്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” … Continue reading ഷാര്‍ലറ്റ്സ്‌വില്ലിയില്‍ സവര്‍ണ്ണ ദേശീയവാദികളുടെ വിചാരണ
അമേരിക്കയില്‍ കോര്‍പ്പറേറ്റുകള്‍ വിചാരണ നടത്തുന്നു
പരിസ്ഥിതി മനുഷ്യാവകാശ വക്കീലായ സ്റ്റീവന്‍ ഡോണ്‍സിഗര്‍ ഇന്ന് ജയിലില്‍ പോകും. ഫെഡറല്‍ അപ്പീല്‍ കോടതി അദ്ദേഹത്തിന്റെ ജാമ്യ അപ്പീല്‍ തള്ളിക്കളഞ്ഞതിനാലാണ് അത്. ഈ മാസം ആദ്യം Steven Donziger നെ കോടതി അലക്ഷ്യത്തിന്റെ പേരില്‍ ആറ് മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. എണ്ണ വമ്പന്‍ ഷെവ്രോണിനെ ലക്ഷ്യം വെച്ചതിനാല്‍ ഡോണ്‍സിഗര്‍ ഇതിനകം തന്നെ രണ്ട് വര്‍ഷത്തെ house arrest ല്‍ കഴിയുകയായിരുന്നു. ആമസോണിലെ 30,000 ആദിവാസികളുടെ പേരില്‍ Chevron നെ ശിക്ഷിക്കുന്നതിലെ ഡോണ്‍സിഗറിന്റെ പങ്കില്‍ നിന്നാണ് ഈ … Continue reading അമേരിക്കയില്‍ കോര്‍പ്പറേറ്റുകള്‍ വിചാരണ നടത്തുന്നു
ലോകം മൊത്തം വെറുപ്പ്, കള്ളം, അക്രമം എന്നിവക്ക് ഫേസ്‌ബുക്ക് കൂട്ടുനിന്നു
ഫേസ്ബുക്കിലെ മുമ്പത്തെ product manager ആയിരുന്ന Frances Haugen പുറത്തുവിട്ട ആഭ്യന്തര രേഖകളുടെ ആയിരക്കണക്കിന് താളുകള്‍ ഇപ്പോള്‍ ഫേസ്‌ബുക്ക് പേപ്പേഴ്സ് എന്ന പേരിലെ ഒരു കൂട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനമായിരിക്കുകയാണ്. സുരക്ഷയേക്കാള്‍ ലാഭത്തിന് കമ്പനി പ്രാധാന്യം കൊടുത്തു എന്നും അവരുടെ സ്വന്തം ഗവേഷണങ്ങളെ നിക്ഷേപകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മറച്ച് വെച്ചു എന്നും അത് കാണിക്കുന്നു. വാക്സിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നേരിടണമെന്ന അവരുടെ സ്വന്തം ഗവേഷകരുടെ നിര്‍ദ്ദേശത്തെ ഫേസ്‌ബുക്ക് അവഗണിച്ചു എന്നതിനെക്കുറിച്ചുള്ള പുതിയ വാര്‍ത്ത Associated Press കഴിഞ്ഞ … Continue reading ലോകം മൊത്തം വെറുപ്പ്, കള്ളം, അക്രമം എന്നിവക്ക് ഫേസ്‌ബുക്ക് കൂട്ടുനിന്നു
9 വര്‍ഷങ്ങള്‍ക്കകം പ്ലാസ്റ്റിക്ക് നമ്മേ നശിപ്പിക്കും
അന്തരീക്ഷത്തിലെ CO2 ന്റെ നില കുറക്കുന്ന കാര്യത്തില്‍ നമ്മളില്‍ മിക്കവരും മുഴുകിയിരിക്കുമ്പോള്‍ വേറൊരു കൂട്ടം ശാസ്ത്രജ്ഞര്‍ മറ്റൊരു വില്ലനെ ശ്രദ്ധിക്കുകയാണ്. പ്ലാസ്റ്റിക്ക് കൊണ്ടുള്ള നാശം ഇല്ലാതാക്കാന്‍ നമുക്ക് ഇനി 9 വര്‍ഷങ്ങളേയുള്ളു എന്ന് Plastic Health Summit 2021 ല്‍ നടന്ന ചര്‍ച്ചകള്‍ പറയുന്നു. Plastic Soup Foundation നാണ് ഒരു ദിവസത്തെ ശില്‍പ്പശാല ഒക്റ്റോബര്‍ 21 ന് ആംസ്റ്റര്‍ഡാമില്‍ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യത്തെ ഒരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയാണെന്ന് പ്രഖ്യാപിക്കണമെന്ന് അവര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ … Continue reading 9 വര്‍ഷങ്ങള്‍ക്കകം പ്ലാസ്റ്റിക്ക് നമ്മേ നശിപ്പിക്കും
മതപരമായ വെറുപ്പ് പ്രചരിപ്പിക്കാനായി ഫേസ്‌ബുക്ക് സേവനങ്ങളെ ഇന്‍ഡ്യയിലുപയോഗിച്ചു
ഫെബ്രുവരി 2020 ന്റെ ഡല്‍ഹിയിലെ കലാപ സമയത്ത് “കിംവദന്തികളും അക്രമത്തിനുള്ള ആഹ്വാനങ്ങളും” WhatsApp നിറയെയുണ്ടായിരുന്നു എന്ന് ഫേസ്‌ബുക്കിന്റെ ഗവേഷകര്‍ കണ്ടെത്തി. അഭിപ്രായവ്യത്യാസം, വെറുപ്പ്, അക്രമം ഇവയെ പ്രോത്സാഹിപ്പിക്കുന്ന വളരേറെ ഉള്ളടക്കങ്ങള്‍ ഫേസ്‌ബുക്കിലും വാട്സാപ്പിലും തങ്ങള്‍ക്ക് കാണേണ്ടി വന്നിട്ടുണ്ടെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത ഉപയോക്താക്കള്‍ പറഞ്ഞു. Wall Street Journal ല്‍ ആണ് ഈ റിപ്പോര്‍ട്ട് വന്നത്. ഇന്‍ഡ്യയിലെ തങ്ങളുടെ സേവനങ്ങള്‍ മതപരമായ വിദ്വേഷം പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ഫേസ്‌ബുക്കിന് അറിയാമായിരുന്നു. അത് ഫേസ്‌ബുക്കിലെ whistleblower ആയ Frances Haugen … Continue reading മതപരമായ വെറുപ്പ് പ്രചരിപ്പിക്കാനായി ഫേസ്‌ബുക്ക് സേവനങ്ങളെ ഇന്‍ഡ്യയിലുപയോഗിച്ചു
ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരുടെ വളരുന്ന വ്യാകുലതയാണ് തീവൃ താപം
ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരേയും പൊതുജനാരോഗ്യ വിദഗ്ദ്ധരേയും വിഷമിപ്പിക്കുന്ന ഒന്നാണ് തീവൃ താപം. അത് സമയം കഴിയും തോറും കൂടിക്കൂടി വരികയാണ്. Lancet ജേണലലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തീവൃ താപം ഇപ്പോള്‍ തന്നെ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന കൊലയാളിയാണ്. കാലാവസ്ഥ മാറ്റം താപതരംഗങ്ങളെ കൂടുതല്‍ പ്രാവശ്യവും കൂടുതല്‍ ശക്തവുമാക്കിക്കൊണ്ടിരിക്കുന്നു. താപവുമായി ബന്ധപ്പെട്ട രോഗങ്ങളും മരണവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളേയും പ്രായമുള്ളവരേയും ആണ്. സുരക്ഷിതമായി പുറത്ത് ജോലി ചെയ്യാനോ വ്യായാമം ചെയ്യാനോ പറ്റാത്ത വിധം ദിവസത്തില്‍ ചൂട് … Continue reading ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരുടെ വളരുന്ന വ്യാകുലതയാണ് തീവൃ താപം
ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു
എണ്ണ ഖനനം ചെയ്യുന്നത് ആഗോളതപനത്തിന് സഹായിക്കും എന്ന് 1971 മുതല്‍ക്കേ ഫ്രാന്‍സിലെ എണ്ണക്കമ്പനിയായ Total ന് അറിയാമായിരുന്നു. എന്നാല്‍ 1988 വരെ അതിനെക്കുറിച്ച് നിശബ്ദരാരിയുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. പഠനത്തിന്റെ റിപ്പോര്‍ട്ട് Global Environmental Change എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. “തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ദുരന്തമായ ആഗോളതപനത്തിന് സംഭാവ്യതയുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറീപ്പ് 1971 ല്‍ കിട്ടിയിരുന്നു” കമ്പനിയുടെ ആഭ്യന്തര രേഖകളും മുമ്പത്തെ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളുടേയും അടിസ്ഥാനത്തില്‍ നടത്തിയ പഠനം കണ്ടെത്തി. TotalEnergies എന്ന് പേര് … Continue reading ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു
ഇതുവരെ 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ കോവിഡ്-19 കാരണം മരിച്ചു
കോവിഡ്-19 മഹാമാരിയുടെ സാമൂഹ്യ ആഘാതത്തിന്റെ ദുരന്തം വ്യക്തമാക്കുന്നതാണ് പുതിയ സ്ഥിതിവിവരക്കണക്ക്. ലോകം മൊത്തം ഈ മഹാമാരി കാരണം 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ മരിച്ചു എന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. “ജനുവരി 2020 മുതല്‍ മെയ് 2021 വരെ 80,000 മുതല്‍ 1.8 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 കാരണം മരിച്ചിട്ടുണ്ടാകും,” എന്ന് WHO പ്രസ്ഥാവിച്ചു. മഹാമാരി കാരണം ലോകം മൊത്തം മരിച്ച 1.5 കോടി ആളുകളില്‍ ഇവരും ഉള്‍പ്പെടും. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാമാരിയോട് … Continue reading ഇതുവരെ 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ കോവിഡ്-19 കാരണം മരിച്ചു
19 മാസത്തെ മഹാമാരിയില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $2.1 ലക്ഷം കോടി കൂടുതല്‍ പണക്കാരായി
കോവിഡ്-19 ന് മഹാമാരി ലോകത്ത് വ്യാപിച്ച് 19 മാസം കഴിഞ്ഞപ്പോഴേക്കും അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണ വര്‍ദ്ധിക്കുകയും അവര്‍ അവരുടെ ഭാഗ്യം $2.1 ലക്ഷം കോടി ഡോളര്‍ വികസിപ്പിക്കുകയും ചെയ്തു എന്ന് പുതിയ വിശകലനം കണ്ടെത്തി. മാര്‍ച്ച് 2020 ന് ശേഷം രാജ്യത്തെ ഏറ്റവും സമ്പന്നര്‍ക്ക് അവരുടെ സമ്പത്തില്‍ 70% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി 130 പുതിയ ശതകോടീശ്വരന്‍മാര്‍ ഉണ്ടായി. Americans for Tax Fairness (ATF) ഉം Institute for Policy Studies (IPS) ഉം … Continue reading 19 മാസത്തെ മഹാമാരിയില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $2.1 ലക്ഷം കോടി കൂടുതല്‍ പണക്കാരായി