1958 ലെ ഒരു UNIVAC വിമാന ടിക്കറ്റ് റിസര്‍വ്വേഷന്‍ സംവിധാനം

“The Univac Air Lines Reservations System: a special-purpose application of a general-purpose computer” 1958 ല്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം സംസാരിക്കുന്നത് ആദ്യത്തെ കമ്പ്യൂട്ടറൈസ് ചെയ്ത എയര്‍ലൈന്‍ റിസര്‍വ്വേഷന്‍ സംവിധാനത്തെക്കുറിച്ചാണ്. ആ സംവിധാനം അതിന്റെ ആദ്യത്തെ ആറ് ആഴ്ചകളില്‍ 99.7% ഉം പ്രവര്‍ത്തനക്ഷമമായിരുന്നു. ഭാവിയില്‍ 1,200 ഏജന്റുമാരെ ഒരേ സമയം കൈകാര്യം ചെയ്യാന്‍ അതിനാകുമെന്ന് എഴുത്തുകാര്‍ പറയുന്നു. — സ്രോതസ്സ് philip.greenspun.com | Philip Greenspun | Nov 4, 2021 [കമ്പ്യൂട്ടര്‍ … Continue reading 1958 ലെ ഒരു UNIVAC വിമാന ടിക്കറ്റ് റിസര്‍വ്വേഷന്‍ സംവിധാനം →

അടിക്കുന്നത് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും

കടുത്ത രൂപത്തിലെ അക്രമങ്ങളെ പോലെ അടിക്കുന്നതും കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ തടസപ്പെടുത്തുന്നതാണ് എന്ന് Harvard ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അടി കിട്ടുന്ന കുട്ടികളുടെ prefrontal cortex (PFC) ലെ salience network ന്റെ ഭാഗമായ സ്ഥലങ്ങളുള്‍പ്പടെ പല ഭാഗങ്ങളിലും നാഡീകോശങ്ങളില്‍ കൂടുതല്‍ പ്രതികരണം ഉണ്ടാകുന്നു. ഭീഷണി പോലെ പരിണതഫലപരമായ ചുറ്റുപാടിലെ സൂചനകളോട് പ്രതികരിക്കുന്ന തലച്ചോറിലെ ഭാഗങ്ങളാണ് അത്. തീരുമാനമെടുക്കലിലും, സന്ദര്‍ഭങ്ങളുടെ processing നേയും അത് ബാധിക്കും. ആകാംഷ, വിഷാദം, സ്വഭാവപ്രശ്നങ്ങള്‍, ലഹരി ആസക്തി തുടങ്ങിയ … Continue reading അടിക്കുന്നത് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും →

1995 ന് ശേഷം സമ്പന്നരായ 1% പേര്‍ ആഗോള സമ്പത്തിന്റെ 38% കൈവശപ്പെടുത്തി

1995 ന് ശേഷമുള്ള മൂന്ന് ദശാബ്ദം കൊണ്ട് ലോകത്തെ 1% വരുന്നവര്‍ പുതിയതായി സൃഷ്ടിച്ച സമ്പത്തിന്റെ 38% കൈയ്യടക്കി. അതേ സമയം ദരിദ്ര പകുതിക്ക് വെറും 2% മാത്രമാണ് ലഭിച്ചത്. അതി സമ്പന്നരും മറ്റുള്ളവരും തമ്മിലുള്ള വിടവ് ഏറ്റവും മോശമായ സ്ഥിതിയിലാണെന്ന് ഇത് വ്യക്തമാക്കുന്നു. സമ്പത്തിലേയും വരുമാനത്തിലേയും അസമത്വം, പടിഞ്ഞാറന്‍ സാമ്രാജ്യത്വം അതിന്റെ ഉത്തുംഗശൃംഗത്തിലായിരുന്ന 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണ് ഇന്നും എന്നാണ് ഏറ്റവും പുതിയ World Inequality Report പ്രകാരമുള്ള ആഗോള വരുമാനവും … Continue reading 1995 ന് ശേഷം സമ്പന്നരായ 1% പേര്‍ ആഗോള സമ്പത്തിന്റെ 38% കൈവശപ്പെടുത്തി →

ഇത് പ്രകൃതിദുരന്തമല്ല

അമേരിക്കയിലെ 8 സംസ്ഥാനങ്ങളിലെ 30 കൊടുങ്കാറ്റിനാല്‍ കുറഞ്ഞത് 100 പേരെങ്കിലും മരിച്ചതായി കരുതുന്നു. 320 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച കാറ്റ് ആ പ്രദേശങ്ങളെ യുദ്ധഭൂമി പോലെയാക്കി. ഫെഡറല്‍ ദുരന്തമായി ഇതിനെ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിക്കുകയും കൊടുങ്കാറ്റിന്റെ കാര്യത്തില്‍ കാലാവസ്ഥാ മാറ്റം എന്ത് പങ്ക് വഹിക്കുന്നു എന്ന് പഠിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. “ഇത്തരത്തിലെ വലിയ കൊടുങ്കാറ്റിന് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് ഭൂമിയിലെ ചൂട് കൂടുന്നതുകൊണ്ടാണ്,” എന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ Michael Mann അഭിപ്രായപ്പെട്ടു. — സ്രോതസ്സ് democracynow.org | Dec … Continue reading ഇത് പ്രകൃതിദുരന്തമല്ല →

കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സമരം ചെയ്യുന്ന കെല്ലോഗ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

Kellogg’s ലെ 1,400 തൊഴിലാളികള്‍ രണ്ട് മാസമായി തുടര്‍ന്നും സമരം നടത്തുകയാണ്. മെച്ചപ്പെട്ട വേതനം, നല്ല തൊഴില്‍ ചുറ്റുപാടുകള്‍ എന്നിവക്കാണ് അവര്‍ സമരം ചെയ്യുന്നത്. കെല്ലോഗിന്റെ ഭക്ഷ്യധാന്യ നിലയ തൊഴിലാളികളിലെ ഭൂരിപക്ഷം പേരും കമ്പനിയുടെ 5-വര്‍ഷത്തെ കരാര്‍ തള്ളിക്കളഞ്ഞതിന് ശേഷം സമരം ചെയ്യുന്ന ജോലിക്കാര്‍ക്ക് പകരം പുതിയ സ്ഥിര ജോലിക്കാരെ എടുക്കും എന്ന് കഴിഞ്ഞ ആഴ്ച കമ്പനി പ്രഖ്യാപിച്ചു. 3% വര്‍ദ്ധനവായിരുന്നു ആ കരാറില്‍ ഉണ്ടായിരുന്നത്. കെല്ലോഗ്സിന്റെ പ്രഖ്യാപനം രാജ്യം മൊത്തം വലിയ പ്രതിഷേധമുണ്ടാക്കി. കെല്ലോഗ്സ് ഉല്‍പ്പന്നങ്ങള്‍ … Continue reading കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സമരം ചെയ്യുന്ന കെല്ലോഗ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു →

ബഫല്ലോയിലെ സ്റ്റാര്‍ബക്സ് തൊഴിലാളികള്‍ ഒരു യൂണിയനുണ്ടാക്കുകയാണ്

Buffalo, New York ലെ Elmwood Starbucks കടയിലെ തൊഴിലാളികളുടെ ചരിത്രപരമായ വിജയം. അവിടെ തൊഴിലാളികള്‍ ഒരു യൂണിയനുണ്ടാക്കാനുള്ള പ്രവര്‍ത്തി വിജയകരമായി വോട്ടെടുപ്പോടെ തീരുമാനിച്ചു. അങ്ങനെ അമേരിക്കയിലെ 9,000 സ്ഥലത്ത് കടയുള്ള Starbucks’ ല്‍ ആദ്യമായി യൂണിയനുണ്ടാക്കുന്ന കടയായി അവര്‍ മാറി. 19 തൊഴിലാളികള്‍ യൂണിയന്‍ വേണമെന്നും 8 പേര്‍ വേണ്ട എന്നും വോട്ടു ചെയ്തു. ബഫല്ലോയിലെ മറ്റൊരു സ്ഥലത്തെ Starbucks കടയില്‍ യൂണിയന് വേണ്ടിയുള്ള വോട്ടെടുപ്പ് പരാജയപ്പെട്ടു. Buffalo വിമാനത്താവളത്തിലെ Starbucks കടയിലെ വോട്ടെടുപ്പിന്റെ ഫലം … Continue reading ബഫല്ലോയിലെ സ്റ്റാര്‍ബക്സ് തൊഴിലാളികള്‍ ഒരു യൂണിയനുണ്ടാക്കുകയാണ് →

ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല

മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക്ഡൌണിന് ശേഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 40% കുടുംബങ്ങള്‍ക്കും ഒരു വരുമാനവും ഉണ്ടായിരുന്നില്ല എന്ന് ലഡാക്കില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തി. പരിഗണിച്ച 106 കുടുംബങ്ങള്‍ക്ക് ലോക്ഡൌണിന് മുമ്പത്തെ വരുമാനത്തിന്റെ നാലിലൊന്ന് വരുമാനമേ കിട്ടിയുള്ളു. ജനസംഖ്യ മൊത്തം ഉള്‍പ്പെട്ട ഒരു സര്‍വ്വേ അല്ലെങ്കില്‍ കൂടിയും പുതിയതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഏറ്റവും അടിയിലെ യഥാര്‍ത്ഥ്യത്തിന്റെ ഒരു ചിത്രം തരുന്നതാണ് സര്‍വ്വേ. Jawaharlal Nehru University യിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. … Continue reading ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല →

ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു

വമ്പന്‍ മരുന്ന് ഉദ്യോഗസ്ഥരുടേയും ഓഹരി ഉടമകളുടേയും സമ്പത്ത് കഴിഞ്ഞ ആഴ്ച ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് ശേഷം ആകാശംമുട്ടെ വളര്‍ന്നു. വെറും 8 ഓഹരി ഉടമകള്‍ക്ക് മാത്രം $1000 കോടി ഡോളര്‍ ആണ് കിട്ടിയത്. മരുന്ന് കമ്പനികള്‍ “അവര്‍ തന്നെ സൃഷ്ടിച്ച പ്രശ്നത്തില്‍ നിന്ന് മുതലാക്കുകയാണ്,” എന്ന് സന്നദ്ധ് സംഘടനകള്‍ പറഞ്ഞു. വാക്സിന്‍ അസമത്വമാണ് Omicron വകഭേദം ഉണ്ടാകാന്‍ കാരണം എന്നും അവര്‍ ആരോപിക്കുന്നു. വമ്പന്‍ മരുന്ന് കുത്തകകളെ പൊളിക്കുന്നതിനും മരുന്നിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനും കോവിഡ്-19 വാക്സിന്റെ ബൌദ്ധിക … Continue reading ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു →

കൊറോണവൈറസിനേയും കാലാവസ്ഥാമാറ്റത്തേയും കുറിച്ച് സംസാരിച്ച ജോലിക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു

കൊറോണവൈറസ് മഹാമാരിയുടെ സമയത്ത് ആമസോണ്‍ അവരെ ഏറ്റവും അടിസ്ഥാനമായ ബിസിനസായി സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കോവിഡ്-19 ന് എതിരെ അവശ്യമായ സംരക്ഷണം തങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് പറയുന്ന തൊഴിലാളികള്‍ ജോലിചെയ്യുന്ന പണ്ടകശാലയിലും കോര്‍പ്പറേറ്റ് ഓഫീസുകളിലും ഉണ്ടാകുന്ന ആഭ്യന്തരമായ കുഴപ്പങ്ങളെ ഒതുക്കാന്‍ സാങ്കേതിക വമ്പന്‍ കഷ്ടപ്പെടുകായാണ്. കഴിഞ്ഞയാഴ്ച അത് ഒരു ശിഖിരബിന്ദുവിലെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആമസോണ്‍ അവരുടെ രണ്ട് സാങ്കേതികവിദ്യ തൊഴിലാളികളെ പിരിച്ചുവിട്ടു. അവര്‍ പരസ്യമായി കമ്പനിയുടെ കൊറോണവൈറസ് നയത്തെ എതിര്‍ത്തവരാണ്. — സ്രോതസ്സ് grist.org | Apr 14, … Continue reading കൊറോണവൈറസിനേയും കാലാവസ്ഥാമാറ്റത്തേയും കുറിച്ച് സംസാരിച്ച ജോലിക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു →

കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു

മനുഷ്യന്റെ മേല്‍നോട്ടമില്ലാതെ കൊല്ലാനുള്ള അവസാന ഉത്തരവ് എടുക്കാന്‍ കഴിയുന്ന “കൊലയാളി റോബോട്ടുകള്‍” എന്ന സ്വയം നിയന്ത്രിത ആയുധങ്ങള്‍ നിരോധിക്കണമെന്ന് ചില രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അടുത്തയാഴ്ച നടക്കാന്‍ പോകുന്ന Convention on Certain Conventional Weapons ല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കൊലയാളി റോബോട്ടുകളെ നിരോധിക്കണമെന്ന് കുറഞ്ഞത് 30 രാജ്യങ്ങളെങ്കിലും ആവശ്യപ്പെടുന്നു. അതിനായി ഒരു അന്തര്‍ദേശീയ സഖ്യത്തെയുണ്ടാക്കുമെന്ന് ന്യൂ സീലാന്റ് പ്രഖ്യാപിച്ചു. “ഒരു മനുഷ്യ ജീവന്‍ എടുക്കുന്നതിന്റെ തീരുമാനം യന്ത്രത്തിന് വിട്ടുകൊടുത്ത ഒരു ഭാവി ലോകത്തിന്റെ … Continue reading കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു →