കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉപഭോക്തൃ ഉടമസ്ഥതയിലുള്ള കാറ്റാടി പാടം നിർമ്മിച്ച് Ripple Energy കുറച്ച് ഓളങ്ങളുണ്ടാക്കിയിരുന്നു. ബ്രിട്ടണിലെ അത്തരത്തിലെ ആദ്യത്തെ കാര്യമായിരുന്നു അത്. ഈ മാസം അവർ ഒരു സൗരോർജ്ജ പാർക്ക് അതേ രീതിയിൽ സ്ഥാപിച്ചു. സാധാരണ സാമൂഹ്യ ഊർജ്ജത്തിൽ ലാഭം പങ്കുവെക്കുകയാണുള്ളത്. ഒരു സഹകരണസ്ഥാപനത്തിലേക്ക് നിങ്ങൾക്ക് വാങ്ങാം. സൗരോർജ്ജ പാർക്കോ കാറ്റാടി പാടമോ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വരുമാനത്തിന്റെ ഒരു പങ്ക് നിങ്ങൾക്ക് കിട്ടും. എന്നാൽ ഇവിടെ ഉടമസ്ഥർക്ക് അവരുടെ ഓഹരിയുടെ അടിസ്ഥാനത്തിൽ അവരുടെ ഊർജ്ജ ബില്ലിൽ … Continue reading ബ്രിട്ടണിലെ ആദ്യത്തെ ഉപഭോക്തൃ ഉടമസ്ഥതയിലെ സൗരോജ്ജ പാർക്ക്
ടാഗ്: വാര്ത്ത
സിമന്റിന്റെ വലിയ കാർബൺ പ്രശ്നം
അതിനുപയോഗിക്കുന്ന ചുണ്ണാമ്പുകല്ല് 1,450 ഡിഗ്രി സെൽഷ്യസ് വരെ വലിയ ചൂളകളിൽ വെച്ച് വേവിക്കുന്നു. ഫോസിലിന്ധനങ്ങളാണ് ചൂടാക്കാനായി കത്തിക്കുന്നത്. സഹഉൽപ്പന്നമായി അതിലും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് രാസപ്രവർത്തനഫലമായി ഉണ്ടാകുന്നു. ഒരു കിലോഗ്രാം സിമന്റ് ഒരു കിലോഗ്രാം CO2 അന്തരീക്ഷത്തിലേക്ക് തള്ളുന്നു. ലോകം മൊത്തം പ്രതിവർഷത്തെ മനുഷ്യൻ കാരണമായ മൊത്തം CO2 ഉദ്‍വമനത്തിന്റെ 9% ന് ഉത്തരവാദി സിമന്റും കോൺക്രീറ്റും നിർമ്മാമമാണ്. — സ്രോതസ്സ് scientificamerican.com | Feb 1, 2023
സ്നോഡൻ രേഖകളിൽ നിന്നുള്ള പുതിയ ചെറുഭാഗങ്ങൾ
സ്നോഡൻ ശേഖരത്തിൽ നിന്നുള്ള രേഖകളുടെ അവസാന പ്രസിദ്ധീകരണം കഴിഞ്ഞിട്ട് നാല് വർഷമായി. എന്നിരുന്നാലും സ്നോഡൻ രേഖകളിൽ നിന്നുള്ള ചില പുതിയ വിവരങ്ങൾ hacktivist Jacob Appelbaum ന്റെ PhD പ്രബന്ധം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുതിയ വിവരങ്ങൾ വളരെ നാടകീയമായതോ വളരെ പ്രത്യേകതയുള്ളതോ അല്ല. എന്നാൽ അത് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ കാര്യമുണ്ട്. ചില പിശകുകൾ തിരുത്തിയിട്ടുണ്ട്. NSAയുടെ രഹസ്യാന്വേഷണ രീതികളെക്കുറിച്ചുള്ള Appelbaum ന്റെ ചർച്ചയിൽ കൂട്ടിച്ചേർക്കലും ലേഖകൻ നടത്തിയിട്ടുണ്ട്. — സ്രോതസ്സ് electrospaces.net | Sep 14, 2023
ഹോളിവുഡ് സമരത്തിന്റെ സ്ഥിതി എന്താണ്?
ഹോളിവുഡ് ഇരട്ട സമരത്തിൽ എന്താണ് സംഭവിക്കുന്നത്? എഴുത്തുകാരും അഭിനേതാക്കളും സമരത്തിലാണ്. അസാധാരണമായ ഐക്യദാർഢ്യം ആണ് യൂണിയനുകൾ കാണിച്ചത്. മറുവശമായി പ്രതിസന്ധിയുള്ള PR സ്ഥാപനത്തെ AMPTP പിരിച്ചുവിട്ടു. പകരം മറ്റൊരു PR സ്ഥാപനത്തെ ജോലിക്കെടുത്തു. അതിന്റെ റാങ്കുകളുടെ കാര്യത്തിലെ വേർതിരിവുകളെക്കുറിച്ചുള്ള ജനശ്രുതിയെ നിഷേധിക്കുകയും ചെയ്തു. പുറമേ നിന്നുള്ളവർക്ക് ധാരാളം ചോദ്യങ്ങളുണ്ട്. അതിൽ നാല് പ്രധാനപ്പെട്ടവയും അതിന് നമുക്ക് അറിയാവുന്ന ഉത്തരങ്ങളും ചുവടെ കൊടുക്കുന്നു. WGA (the writers’ union) ഉം SAG-AFTRA (the actors’ union) ഉം AMPTP … Continue reading ഹോളിവുഡ് സമരത്തിന്റെ സ്ഥിതി എന്താണ്?
സൈനിക സേവനം നിരസിച്ചതിനാൽ ജയിലിൽ പോകുന്ന ആദ്യ ഇസ്രായേലുകാരൻ
ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം നെതന്യാഹു തുടരുന്നതിന്റെ ഇടക്ക്, മൂന്ന് മാസം മുമ്പ് തുടങ്ങിയ ഇസ്രായേലക്രമണത്തിന് ശേഷം നിർബന്ധിതമായ സൈനിക സേവനം നിരസിച്ച ആദ്യത്തെ ഇസ്രായേലുകാരൻ. 18 വയസുള്ള Tal Mitnick ഇസ്രായേലിലെ conscientious objector ആണ്. താൻ സൈനിക സേവനം നിരസിക്കുന്നു എന്ന് കഴിഞ്ഞ മാസം അദ്ദേഹം പ്രഖ്യാപിച്ചു. “പ്രതികാരത്തിന്റെ യുദ്ധത്തിൽ പങ്കെടുക്കാൻ ഞാൻ വിസമ്മതിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ 30 ദിവസത്തേക്ക് സൈനിക തടവറയിലേക്ക് അയച്ചു. — സ്രോതസ്സ് democracynow.org | Jan 19, … Continue reading സൈനിക സേവനം നിരസിച്ചതിനാൽ ജയിലിൽ പോകുന്ന ആദ്യ ഇസ്രായേലുകാരൻ
റോഡിലെ ബഹളം നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും
തിരക്കുള്ള റോഡിന് സമീപമാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ റോഡിലെ എഞ്ജിനുകളുടെ ഇരമ്പലും, ഹോൺ ശബ്ദവും, സൈറണുകളും നിങ്ങളുടെ രക്ത സമ്മർദ്ദം വർദ്ധിപ്പിക്കും. JACC ൽ പ്രസിദ്ധപ്പെടുത്തിയ ഒരു പുതിയ പഠനം ഇത് ഉറപ്പിക്കുന്നു. റോഡിലെ ബഹളം രക്താതിസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്ന് മുമ്പ് നടന്ന പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും ശക്തമായ തെളിവുകൾ കുറവായിരുന്നു. റോഡിലെ ശബ്ദമാണോ വായൂമലിനീകരണമാണോ പ്രധാന പങ്ക് വഹിക്കുന്നത് എന്നതിൽ ഉറപ്പില്ലായിരുന്നു. റോഡിലെ ഗതാഗത ബഹളം കൊണ്ട് മാത്രം രക്താതിസമ്മർദ്ദം വർദ്ധിക്കാം എന്നാണ് പുതിയ ഗവേഷണം കാണിക്കുന്നത്. … Continue reading റോഡിലെ ബഹളം നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും
ജനിതകമാറ്റംവരുത്തിയ ആഹാരത്തിന്റെ കരട് നിയന്ത്രങ്ങൾ ബിസിനസുകാരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്
സംഘടനകൾ, കർഷക പ്രതിനിധികൾ, ഉപഭോക്താക്കൾ, വിദഗ്ദ്ധർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ അണിചേരുന്ന GM-Free India എന്ന സംഘടന അവരുടെ നിരാശയും, Food Safety and Standards Authority of India (FSSAI)യുടെ ജനിതകമാറ്റംവരുത്തിയ ആഹാരത്തെക്കുറിച്ചുള്ള കരട് നിയന്ത്രണങ്ങിൽ വ്യാകുലതയും പ്രകടിപ്പിച്ചു. പൗരൻമാരുടെ താൽപ്പര്യമല്ല കരട് പ്രകടിപ്പിക്കുന്നത്. പകരം ബിസിനസ് താൽപ്പര്യങ്ങളാണ്. തങ്ങളുടെ മുമ്പത്തെ പ്രതികരണങ്ങളിലെ ഒരു input പോലും FSSAI പരിഗണിച്ചില്ല എന്ന് FSSAI ന്റെ തലവന് അയച്ച കത്തിൽ സംഘം സൂചിപ്പിച്ചു. — സ്രോതസ്സ് downtoearth.org.in | … Continue reading ജനിതകമാറ്റംവരുത്തിയ ആഹാരത്തിന്റെ കരട് നിയന്ത്രങ്ങൾ ബിസിനസുകാരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്
മാരകമായ പ്രധാനപ്പെട്ട കായിക വിനോദ പരിപാടി
2022 ലോക കപ്പ് ഖത്തറിൽ തുടങ്ങുകയാണ്. ലോകം മൊത്തമുള്ള ആരാധകർ ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്ട്ബാൾ മൽസരം കാണാനായി എത്തും. ഖത്തറിലെ തീവ വേനൽ ചൂട് കാരണം ഇത് ആദ്യമായാണ് ശീതകാലത്ത് കളി നടത്തുന്നത്. ലോക കപ്പ് നടത്തുന്ന മദ്ധ്യ പൂർവ്വേഷ്യയിലെ ആദ്യത്തെ രാജ്യമാണ് ഖത്തർ. ഒരു ദശാബ്ദം മുമ്പ് ഡിസംബർ 2010 ൽ ആണ് അവർക്ക് ആദ്യമായി ലോക കപ്പ് നടത്താനുള്ള നറുക്ക് കിട്ടിയത്. കുറച്ച് കഴിഞ്ഞപ്പോൾ അറബ് വസന്ത പ്രതിഷേധം തുടങ്ങി. ദ്രവ … Continue reading മാരകമായ പ്രധാനപ്പെട്ട കായിക വിനോദ പരിപാടി
വാടക കൊടുക്കാനായി തങ്ങൾ ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് 39% അമേരിക്കക്കാർ പറയുന്നു
വർഷങ്ങളായി കണ്ടിട്ടില്ലാത്ത പണപ്പെരുപ്പ നിലക്കിടക്ക് തങ്ങൾ സാമ്പത്തികമായി സമ്മർദ്ദത്തിലാണ് എന്ന് ധാരാളം അമേരിക്കക്കാർ പറയുന്നു. നിലനിൽക്കാനായി അവർക്ക് ആഹാരം ഉപേക്ഷിക്കുക പോലും ചെയ്യേണ്ടി വന്നിട്ടുണ്ട്. ധാരാളം സർവ്വേകൾ സാമ്പത്തിക വെല്ലുവിളിയുടെ ഈ യുഗത്തിന്റെ ചിത്രം വരക്കുന്നു. ഏറ്റവും പുതിയതായി Clever Real Estate നടത്തിയ സർവ്വേയിൽ, ആളുകളുടെ വ്യക്തിപരമായ സാമ്പത്തിക അവസ്ഥ ഏറ്റവും വലിയ സമ്മർദ്ദമാണെന്ന് 61% ആളുകളും പറഞ്ഞു. 1,000 പേരിലാണ് സർവ്വേ നടത്തിയത്. ഏറ്റവും പ്രധാനപ്പെട്ടത്: വീടിന്റെ പണം അടക്കാനായി ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് … Continue reading വാടക കൊടുക്കാനായി തങ്ങൾ ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് 39% അമേരിക്കക്കാർ പറയുന്നു
വിദ്യാഭ്യാസ മാൽവെയർ ആപ്പ് “എലോങ്ങ്”
അദ്ധ്യാപകരുമായുള്ള കുട്ടികളുടെ സംസാരിത്തിനായി സക്കർബർഗ് നിയന്ത്രിക്കുന്ന ഒരു കമ്പനി വികസിപ്പിച്ച കുത്തക “വിദ്യാഭ്യാസ” ആപ്പ് Along ഉപയോഗിക്കാൻ കമ്പനി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. അവർ ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങൾ വളരെ sensitive ആണ്. ഡാറ്റയെ അനോണിയാക്കാനുള്ള ശക്തി കമ്പനി തങ്ങൾക്ക് തന്നെ നിയോഗിക്കുന്നുണ്ടെങ്കിലും അങ്ങനെ അനോണിയാക്കിയ ഡാറ്റയിൽ നിന്ന് മിക്ക വിദ്യാർത്ഥികളേയും തിരിച്ചറിയാൻ കഴിയുന്നതാണ്. മിക്ക സമയത്തും അനോണിവൽക്കരണം എളുപ്പത്തിൽ മറിച്ചിടാനാകും. ഡാറ്റയെ പിൻതുടർന്ന് വ്യക്തിപരമായി തിരിച്ചറിയാനുമാകും. — സ്രോതസ്സ് gnu.org