സെനറ്റര്‍ ഓഹരികളൊക്കെ വിറ്റഴിച്ച അതേ ദിവസം തന്നെ അളിയനും വിറ്റഴിച്ചു. പിന്നെ കമ്പോളം തകര്‍ന്നു

ഫെബ്രുവരിയില്‍ കൊറോണവൈറസ് പേടിയില്‍ കമ്പോളം തകരുന്നതിന് മുമ്പ് സ്വന്തം ഓഹരികളുടെ വലിയൊരു പങ്ക് വിറ്റഴിച്ചവരില്‍ Sen. Richard Burr മാത്രമല്ലായിരുന്നില്ല ആ കുടുംബത്തിലുണ്ടായിരുന്നത്. Burr ഓഹരികള്‍ വിറ്റഴിച്ച് അതേ ദിവസം അളിയനും ലക്ഷക്കണക്കിന് ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു. അടുത്ത മാസം കമ്പോളം 30% തകര്‍ന്നു. National Mediation Board ല്‍ അംഗമായ Burr ന്റെ അളിയന്‍ ആറ് കമ്പനികളുടെ $97,000 ഡോളറിന്റേയും $2.8 ലക്ഷം ഡോളറിന്റേയും വിലവരുന്ന ഓഹരികള്‍ വിറ്റു. അതില്‍ പലതിനും വലിയ തകര്‍ച്ചയാണ് സാമ്പത്തിക … Continue reading സെനറ്റര്‍ ഓഹരികളൊക്കെ വിറ്റഴിച്ച അതേ ദിവസം തന്നെ അളിയനും വിറ്റഴിച്ചു. പിന്നെ കമ്പോളം തകര്‍ന്നു

ഒരാഴ്ച ലോക്ഡൌണ്‍ വൈകുന്നത് കുറഞ്ഞത് 36,000 ജീവനെടുക്കുന്നു

മാര്‍ച്ചില്‍ നടപ്പാക്കിയ ശാരീരിക അകലം പാലിക്കല്‍ നടപടികള്‍ അമേരിക്ക ഒരാഴ്ച മുമ്പ് നടപ്പാക്കിയിരുന്നെങ്കില്‍ കൊറോണവൈറസ് മഹാമാരിയില്‍ ഏകദേശം 36,000 കുറവ് ആളുകളേ മരിക്കുമായിരുന്നുള്ളു എന്ന് Columbia Universityയിലെ ഗവേഷകര്‍ പറയുന്നു. രാജ്യം നഗരങ്ങളെ ലോക്ഡൌണ്‍ ചെയ്യുകയും ശാരീരിക അകലം പാലിക്കല്‍ മാര്‍ച്ച് 1, ആളുകള്‍ വീടുകളില്‍ തങ്ങുന്നത് രണ്ടാഴ്ച മുമ്പേ തുടങ്ങിയിരുന്നെങ്കില്‍, രാജ്യത്തെ മരണങ്ങളിലെ വലിയ ഒരു പങ്കും — ഏകദേശം 83% — ഒഴുവാക്കാനായേനേ എന്ന് ഗവേഷകര്‍ പറയുന്നു. അത്തരം ഒരു അവസ്ഥയില്‍ ഏകദേശം 54,000 … Continue reading ഒരാഴ്ച ലോക്ഡൌണ്‍ വൈകുന്നത് കുറഞ്ഞത് 36,000 ജീവനെടുക്കുന്നു

ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു

രാജ്യത്തെ ഭരണഘടനയില്‍ മാറ്റം വരുത്തി വീണ്ടും സൈനികവല്‍ക്കരിക്കുന്നതിനെ തടയുന്ന ഭാഗങ്ങളേയും ജനാധിപത്യ അവകാശങ്ങളേയും നീക്കം ചെയ്യാനുള്ള തന്റെ ശ്രമത്തെ തുടരാന്‍ ജപ്പാന്‍ പ്രധാനമന്ത്രി Shinzo Abeയുടെ സര്‍ക്കാര്‍ COVID-19 മഹാമാരിയെ മുതലാക്കുന്നു. ഭരണഘടനാ ദിവസമായ മെയ് 3 ന് വലതുപക്ഷ തീവൃവാദി സംഘടനയായ Nippon Kaigiയുടെ പ്രതിനിധികള്‍ക്ക് മുമ്പാകെ നടത്തിയ ഒരു പ്രസംഗത്തില്‍ ആബെ തന്റെ പരിപാടി വിശദീകരിച്ചു. ആ സംഘടന ജപ്പാനെ വീണ്ടും ആയുധമണിയിക്കുന്നതിനേയും സൈനികതയേയും പിന്‍തുണക്കുന്നവരാണ്. എന്നാല്‍ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ട് … Continue reading ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു

ജര്‍മ്മനിയിലെ കൊറോണവൈറസ് രോഗികളുടെ 11% ആരോഗ്യ പ്രവര്‍ത്തകരാണ്

ജര്‍മ്മനിയിലെ ആശുപത്രികളിലേയും, നഴ്സിങ് ഹോമുകളിലേയും, വൃദ്ധ സദനങ്ങളിലേയും ഏകദേശം 20,000 ജോലിക്കാര്‍ക്ക് കൊറോണവൈറസ് ബാധിച്ചു. രാജ്യത്തെ മൊത്തം കൊറോണവൈറസ് രോഗികളുടെ 11% വരും ഇത് എന്ന് Sueddeutsche Zeitung പത്രം റിപ്പോര്‍ട്ട് ചെയ്തു. രോഗം ഏറ്റവും കൂടിയ സമയത്ത്, ഏപ്രില്‍-മദ്ധ്യം, ദിവസവും 230 ല്‍ അധികം ഡോക്റ്റര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റുജോലിക്കാര്‍ക്കും രോഗം പിടിപെട്ടു. സര്‍ക്കാരിന്റെ Robert Koch Institute (RKI) ല്‍ നിന്നുള്ള രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് വന്നത്. ആശുപത്രിയിലെ രോഗികളായി തന്നെ കുറഞ്ഞത് 894 ആരോഗ്യ … Continue reading ജര്‍മ്മനിയിലെ കൊറോണവൈറസ് രോഗികളുടെ 11% ആരോഗ്യ പ്രവര്‍ത്തകരാണ്

ഒബാമ സര്‍ക്കാര്‍ രേഖകള്‍ പിടിച്ചുവെക്കാന്‍ വേണ്ടി രഹസ്യ രേഖകള്‍ ആക്കുന്നു

ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ മറച്ച് വെക്കുന്ന കാര്യത്തില്‍ ഒബാമ സര്‍ക്കാര്‍ പുതിയ റിക്കോഡ് സ്ഥാപിച്ചു. Associated Press നടത്തിയ ഒരു വിശകലനത്തില്‍ കഴിഞ്ഞ വര്‍ഷം 7 ലക്ഷം വിവരാവകാശ അപേക്ഷകള്‍ വന്നു. അതില്‍ 2.5 ലക്ഷം എണ്ണത്തെ സര്‍ക്കാര്‍ സെന്‍സര്‍ ചെയ്യുകയോ ലഭ്യത തടയുകയോ ചെയ്തു. വേറെ 2.15 ലക്ഷം എണ്ണത്തിന്റെ രേഖകള്‍ കണ്ടെത്താനായില്ല എന്ന് പറഞ്ഞു. മുന്നിലൊന്ന് സമയത്തും സര്‍ക്കാര്‍ വിവരങ്ങള്‍ പിടിച്ചുവെക്കുകയാണ്. അപേക്ഷകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സമയത്ത് രേഖകള്‍ പരിശോധിക്കാനുള്ള മുഴുവന്‍ സമയ ജോലിക്കാരുടെ … Continue reading ഒബാമ സര്‍ക്കാര്‍ രേഖകള്‍ പിടിച്ചുവെക്കാന്‍ വേണ്ടി രഹസ്യ രേഖകള്‍ ആക്കുന്നു

കോവിഡ്-19 ആഗോള ഉദ്‌വമനത്തിന് കുറവ് വരുത്തി

ഏപ്രില്‍ 2020 അവസാനം വരെ ആഗോള ഉദ്‌വമനത്തില്‍ കോവിഡ്-19 ന്റെ ആഘാതം കൊണ്ട് വന്ന മാറ്റം ഊര്‍ജ്ജം, പ്രവര്‍ത്തികള്‍, നയങ്ങള്‍ തുടങ്ങിയവയുടെ ഡാറ്റയില്‍ നിന്ന് കണക്കാക്കി. ആഗോള ഉദ്‍വമനത്തിന്റെ 97% ഉം ലോക ജനസംഖ്യയുടെ 85% ഉം വരുന്ന 69 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചു. 2019 ല്‍ അതേ സമയത്തുണ്ടായ ദൈനംദിന ഉദ്‌വമനത്തിന്റെ കണക്കുമായി ആ കണക്ക് താരതമ്യം ചെയ്തു. ആഗോളമായ കുറവ് പ്രധാനമായും ഉണ്ടായത് റോഡുകളിലെത്തിയ കാറുകളുടേയും മറ്റ് വാഹനങ്ങളുടേയും എണ്ണം കുറഞ്ഞതിനാലാണ്. അങ്ങനെ … Continue reading കോവിഡ്-19 ആഗോള ഉദ്‌വമനത്തിന് കുറവ് വരുത്തി

ജര്‍മ്മനിയുടെ രഹസ്യാന്വേഷണ സ്ഥാപനം CIA യുടെ ഒരു ശാഖയാണ്

ജര്‍മ്മനിയുടെ BND ഒരു സ്വതന്ത്ര രഹസ്യാന്വേഷണ സ്ഥാപനമല്ല. അത് CIA യുടെ ഒരു ശാഖയാണ്. Zuerst മാസികയുടെ എഡിറ്റര്‍ ആയ Manuel Ochsenreiter ആണ് ഇങ്ങനെ പറഞ്ഞത്. MH17 ദുരന്തത്തിന്റെ തെളിവുകളില്‍ അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്, പരസ്പരവിരുദ്ധവും ആണ്. അത് CIA യുടേയും അമേരിക്കയുടെ രഹസ്യാന്വേഷണ സ്ഥാപനങ്ങളുടേയും ഒരു ശാഖ പോലെയാണ്. BNDയുടെ ചരിത്രം നോക്കിയാല്‍ അത് കാണാന്‍ കഴിയും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം BND അവകാശപ്പെട്ടു. ഡമാസ്കസിന് അടുത്ത് Ghouta ല്‍ നടന്ന രാസായുധ പ്രയോഗത്തില്‍ … Continue reading ജര്‍മ്മനിയുടെ രഹസ്യാന്വേഷണ സ്ഥാപനം CIA യുടെ ഒരു ശാഖയാണ്

ട്രമ്പിന്റെ “ബേയ് ഒഫ് പിഗ്സ്” വെനസ്വലയില്‍

വെനസ്വലയുടെ തീരത്ത് ഈ ആഴ്ച പ്രവേശിച്ച അമേരിക്ക നയിക്കുന്ന രണ്ട് കൂട്ടം കൂലിപ്പട്ടാളത്തിന്റെ ശ്രമം പരാജയപ്പെട്ടു. അമേരിക്കയിലെ ജനങ്ങളില്‍ ആഗോള കൊറോണവൈറസ് മഹാമാരി മരണവും നാശവും വിതക്കുന്നത് പോലും തെക്കെ അമേരിക്കയിലും ലോകം മൊത്തവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുറ്റകരമായ ഇരപടിയന്‍ ശ്രമത്തിന് ഒരു മാറ്റവും ഇല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. പിടിക്കപ്പെട്ടവരില്‍ അഴിമതി കുറ്റത്താല്‍ ജയിലില്‍ പോകേണ്ടി വന്ന വെനസ്വലയിലെ മുമ്പത്തെ പ്രതിരോധ മന്ത്രിയുടെ മകന്‍ Josnars Adolfo Baduel ഉള്‍പ്പെടുന്നു. ഇയാള്‍ ധാരാളം അട്ടിമറി … Continue reading ട്രമ്പിന്റെ “ബേയ് ഒഫ് പിഗ്സ്” വെനസ്വലയില്‍

ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു

ഇറാഖ് യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. നോബല്‍ സമ്മാന ജേതാക്കളായ International Physicians for the Prevention of Nuclear War ഉം മറ്റ് സംഘങ്ങളുമാണ് ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ മരിച്ചവരുടെ കണക്കെടുത്തത്. യുദ്ധം നേരിട്ടും, അല്ലാതെയും ഇറാഖില്‍ 10 ലക്ഷത്തിലധികം ആളുകളേയും, അഫ്ഗാനിസ്ഥാനില്‍ 2.2 ലക്ഷം ആളുകളേയും, പാകിസ്ഥാനില്‍ 80,000 ആളുകളേയും കൊന്നു. (അതായത് മൊത്തം 13 ലക്ഷം പേര്‍). യെമന്‍ … Continue reading ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു

വ്യവസായത്തിന്റെ സ്വാധീനിക്കലുകാരനാണ് രാസവസ്തു സുരക്ഷാ നിയമം എഴുതിയത്

രാസ വ്യവസായത്തിന്റെ ഏറ്റവും ഉന്നത lobby സംഘമാണ് ഒരു രാസവസ്തു സുരക്ഷാ നിയമത്തിന്റെ കരട് എഴുതിയത്. ഡമോക്രാറ്റ് സെനറ്റര്‍ Tom Udall റിപ്പബ്ലിക്കന്‍ സെനറ്റര്‍ David Vitter എന്നിവര്‍ അത് സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതിന് മുമ്പ് തന്നെ തനിക്ക് കിട്ടിയ ഒരു ഡിജിറ്റല്‍ പകര്‍പ്പില്‍ നിന്ന് ഇത് സ്വാധീനിക്കല്‍കാരെഴുതിയതാണെന്ന് വ്യക്തമാകുന്നു എന്ന് ഡമോക്രാറ്റിക് സെനറ്ററായ Barbara Boxer പറഞ്ഞു. മൈക്രോ സോഫ്റ്റ് വേഡില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരം അനുസരിച്ച് സൃഷ്ടാവിന്റെ "കമ്പനി" എന്ന ഭാഗത്ത് American Chemistry … Continue reading വ്യവസായത്തിന്റെ സ്വാധീനിക്കലുകാരനാണ് രാസവസ്തു സുരക്ഷാ നിയമം എഴുതിയത്