ഭൂമി ആറാമത്തെ ഉല്‍മൂലനത്തിന്റെ പാതയിലാണ്. അതിനെ വേഗത വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. നിര്‍ണ്ണായകമായ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സ്പീഷീസുകളുടെ എണ്ണവും വിതരണവും ഗവേഷകര്‍ പരിശോധിച്ചു. കരയിലെ കശേരുമൃഗങ്ങളില്‍ 515 സ്പീഷീസുകള്‍ക്ക് 1,000 ല്‍ താഴെ എണ്ണമേ അവശേഷിക്കുന്നുള്ളു എന്ന് അവര്‍ കണ്ടെത്തി. അതായത് അവ ഉന്‍മൂലനത്തിന് അടുത്താണ്. അതില്‍ പകുതിയെണ്ണത്തിന് ജീവനുള്ള 250 ല്‍ താഴെ അംഗങ്ങളേയുള്ളു. മനുഷ്യന്റെ കടന്നുകയറ്റം മൂലമാണിത്. 45 കോടി കൊല്ലങ്ങളില്‍ നടന്ന് ആദ്യത്തെ അഞ്ച് മഹാ ഉന്‍മൂലനങ്ങള്‍ 70% - 95% സ്പീഷീസുകളെ നശിപ്പിച്ചിരുന്നു. ഉല്‍ക്ക, … Continue reading ആറാമത്തെ ഉന്‍മൂലനത്തിന് വേഗത കൂടുന്നു
ടാഗ്: വാര്‍ത്ത
ചൈനയുടെ ത്രീ ഗോര്‍ജെസ് അണക്കെട്ട് അപകട സ്ഥിതിയില്‍
ചൈനയിലില്‍ പെയ്യുന്ന മഴ 24 സംസ്ഥാനങ്ങളില്‍ നാശം വിതക്കുകയാണല്ലോ. വലിയ അണക്കെട്ടായ Three Gorges Dam ന്റെ സുരക്ഷയെക്കുറിച്ച് പ്രസിദ്ധനായ ഒരു hydrologist ആയ Wang Weiluo (王維洛) സംശയങ്ങള്‍ പ്രകടിപ്പിക്കുകയും അത് ഏത് നിമിഷവും തകരാം എന്നും മുന്നറീപ്പ് നല്‍കി. ജൂണ്‍ ഒന്ന് മുതല്‍ തെക്കന്‍ ചൈനയില്‍ പെയ്യുന്ന മഴ കാരണം ജൂണ്‍ 21 ആയപ്പോഴേക്കും 7,300 വീടുകള്‍ നശിക്കുകയും 80 ലക്ഷം ആളുകളെ ബാധിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ സാമ്പത്തിക നഷ്ടം US$290 കോടി ഡോളറാണ് … Continue reading ചൈനയുടെ ത്രീ ഗോര്‍ജെസ് അണക്കെട്ട് അപകട സ്ഥിതിയില്‍
ആണവായുധ വിരുദ്ധരായ Kings Bay Plowshares നെതിരായ ആദ്യത്തെ വിധി വന്നു
ജയിലില്‍ കിടന്ന അത്രകാലവും പിഴയായി മാസം $25 ഡോളറും നല്‍കാനായി Kings Bay Plowshares പ്രവര്‍ത്തകയായ Elizabeth McAlister ന് എതിരായ ശിക്ഷ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഏപ്രില്‍ 4, 2018 ന് ജോര്‍ജ്ജിയയിലെ U.S. Naval Submarine Base Kings Bay ക്ക് എതിരെ സമാധാനപരമായ സത്യഗ്രഹ സമരം നടത്തിയതാണ് അവരുടെ കുറ്റം. "ഞാന്‍ ചെയ്തത് എനിക്ക് എന്റെ മനഃസ്സാക്ഷിയേയും എന്റെ വിശ്വാസത്തേയും പിന്‍തുടരുകയാണ്," ഫെഡറല്‍ ജഡ്ജിയായ Lisa Godbey Wood യോട് വിചാരണ വേളയില്‍ … Continue reading ആണവായുധ വിരുദ്ധരായ Kings Bay Plowshares നെതിരായ ആദ്യത്തെ വിധി വന്നു
2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു
അമേരിക്കയിലെ ഗള്‍ഫില്‍ 2014 ല്‍ നടന്ന “the blob” എന്ന് അറിയപ്പെടുന്ന സമുദ്ര താപ തരംഗം വരെ ഗള്‍ഫ് cod ന് കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നാല്‍ താപ തരംഗം കാരണം കടലിന്റെ താപനില 4-5 ഡിഗ്രി വര്‍ദ്ധിച്ചു. കുട്ടി codകള്‍ ചാവാന്‍ തുടങ്ങി. ആദ്യത്തെ ആ താപതരംഗത്തിന് ശേഷം cod ന്റെ എണ്ണം പകുതിയായി. 2014 ല്‍ 113,830 ടണ്‍ ഉണ്ടായിരുന്നത് 2017 ആയപ്പോഴേക്കും 46,080 ടണ്‍ ആയി. അതായത് 68,000 ടണ്ണിന്റെ കുറവ്. നവംബര്‍ 2019 … Continue reading 2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു
തൊഴിലിടത്ത് പലജോലിചെയ്യുന്നത് ദോഷ വികാരങ്ങളിലേക്ക് നയിക്കും
പലജോലിചെയ്യുന്നത് (multitasking) ആളുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുക മാത്രമല്ല അവരില്‍ സന്തോഷകരമല്ലാത്ത വികാരങ്ങളും പ്രകടമാകും. അത് മൊത്തം ഓഫീസ് സംസ്കാരിത്തില്‍ മോശകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. പലജോലിചെയ്യുന്ന വ്യക്തികള്‍ അങ്ങനെ ചെയ്യാത്ത മറ്റുള്ളവരേക്കാള്‍ ദുഖിതരാണ്. ആ ദുഖത്തിന്റെ കൂടെ ഭയത്തിന്റെ ഒരു സ്പര്‍ശവും ഉണ്ട്. പലജോലിചെയ്യുന്നത് വലിയൊരു മാനസിക ഭാരമാണുണ്ടാക്കുന്നത്. അത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അത് ദുഖത്തിന്റെ രൂപത്തില്‍ പ്രകടമാകും. അതിനോടൊപ്പമുള്ള പേടി അമ്പരപ്പിക്കുന്നതാണ്. അടുത്ത തടസത്തെക്കുറിച്ചുള്ള അബോധമനസിലെ പ്രതീക്ഷയില്‍ വേരുന്നിയതാണത്. പലജോലി ചെയ്യുന്നത് വ്യപകമായ രീതിയായതിനാല്‍ ഈ … Continue reading തൊഴിലിടത്ത് പലജോലിചെയ്യുന്നത് ദോഷ വികാരങ്ങളിലേക്ക് നയിക്കും
Solaris Urbino 12 ന്റെ 12 വൈദ്യുതി ബസ്സുകള്‍ കൂടി Lublin വാങ്ങുന്നു
12 Solaris Urbino ന്റെ 12 വൈദ്യുതി ബസ്സുകള്‍ കൂടി വാങ്ങാനായി പോളണ്ടിലെ സര്‍ക്കാര്‍ ഗതാഗത സ്ഥാപനമായ Lublin നിര്‍ദ്ദേശം കൊടുത്തു. നവംബര്‍ 2021 - ഏപ്രില്‍ 2022 കാലത്ത് അത് ലഭ്യമാകുമെന്ന് കരുതുന്നു. ഈ വൈദ്യുതി ബസ്സുകളും 7 ചാര്‍ജ്ജിങ് സ്റ്റേഷനുകളും ശേഷമുള്ള സേവനങ്ങള്‍ക്കുമായുള്ള ഈ കരാര്‍ PLN 3.2 കോടിയുടേതാണ് (US$76 ലക്ഷം ഡോളര്‍). ഇടക്കിടയുള്ള അതിവേഗ ചാര്‍ജ്ജിങ്ങിന് പാകത്തിലുള്ള 116 kWh ന്റെ Solaris High Power ബാറ്ററികള്‍ ഈ ബസ് ഉപയോഗിക്കുന്നു. … Continue reading Solaris Urbino 12 ന്റെ 12 വൈദ്യുതി ബസ്സുകള്‍ കൂടി Lublin വാങ്ങുന്നു
130 വര്‍ഷങ്ങളില്‍ ആദ്യമായി പുനരുത്പാദിതോര്‍ജ്ജം അമേരിക്കയില്‍ കല്‍ക്കരിയെ മറികടന്നു
19ആം നൂറ്റാണ്ടില്‍ തടി അമേരിക്കയുടെ ഊര്‍ജ്ജത്തിന്റെ മുഖ്യ സ്രോതസ്സായിരുന്നതിന് ശേഷം പ്രധാനമായും കല്‍ക്കരിയായിരുന്നു ആ സ്ഥാനത്ത് നിന്നിരുന്നത്. എന്നാല്‍ 2019 ല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം ചരിത്രപരമായ ഒരു മാറ്റം കണ്ടു. ആദ്യമായി കല്‍ക്കരി ഉപയോഗം 15 കുറഞ്ഞു. തുടര്‍ച്ചയായ ആറ് വര്‍ഷങ്ങളില്‍ അങ്ങനെ സംഭവിച്ചു. അതേ സമയം പുനരുത്പാദിതോര്‍ജ്ജം 1% വര്‍ദ്ധിച്ചു. 1885 ന് ശേഷം ആദ്യമായി പുനരുത്പാദിതോര്‍ജ്ജം കല്‍ക്കരിയെ മറികടക്കുകയാണ്. കര്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം കഴിഞ്ഞ 42 വര്‍ഷങ്ങളിലേയും ഏറ്റവും കുറഞ്ഞ നില … Continue reading 130 വര്‍ഷങ്ങളില്‍ ആദ്യമായി പുനരുത്പാദിതോര്‍ജ്ജം അമേരിക്കയില്‍ കല്‍ക്കരിയെ മറികടന്നു
വിശക്കുന്ന ലോകത്തെ പട്ടിണിയെ കോവിഡ്-19 ശക്തമാക്കുന്നു
ലോകത്തിലെ പട്ടിണി ഹോട്സ്പോട്ടുകളില്‍ പട്ടിണി പ്രശ്നത്തെ കോവിഡ്-19 ആഴത്തിലാക്കുകയും ലോകം മൊത്തം പട്ടിണിയുടെ പുതിയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും കോവിഡ്-19 കാരണമുള്ള പട്ടിണി കാരണം പ്രതിദിനം 12,000 പേര്‍ മരിക്കുന്ന സ്ഥിതി എത്തും. രോഗം കാരണം മരിക്കുന്നവരെക്കാള്‍ കൂടുതലായിരിക്കും അത്. അതേ സമയം ഏറ്റവും മുകളിലുള്ള ആളുകള്‍ ലാഭം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ഏറ്റവും വലിയ 8 ആഹാര, കുപ്പിവെള്ള കമ്പനികള്‍ അവരുടെ ഓഹരി ഉടമകള്‍ക്ക് $1800 കോടി ഡോളര്‍ ലോകം മൊത്തം മഹാമാരി പടര്‍ന്ന് പിടിക്കുന്ന … Continue reading വിശക്കുന്ന ലോകത്തെ പട്ടിണിയെ കോവിഡ്-19 ശക്തമാക്കുന്നു
EU ന്റെ കേന്ദ്ര ബാങ്ക് ശതകോടികള്‍ ഫോസിലിന്ധങ്ങളിലേക്ക് ഒഴുക്കുന്നു
European Central Bank (ECB) ന്റെ Governing Council ഒരു അടിയന്തിര ആസ്തി വാങ്ങള്‍ പദ്ധതി ജൂണ്‍ 2021 വരെക്കും വിപുലീകരിച്ചു. €60000 കോടി യൂറോ കൂടി കൂട്ടിച്ചേര്‍ത്ത് €1.350 ലക്ഷം കോടി യൂറോയിലേക്ക് എത്തിച്ചു. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്ക് ധനസഹായം കൊടുക്കാനായി €9000 കോടി യൂറോ ആണ് അതില്‍ നീക്കിവെച്ചിരിക്കുന്നത്. അതായത് പ്രതിസന്ധിയോടുള്ള പ്രതികരണമായി ബാങ്കുകള്‍ക്ക് €22000 കോടി യൂറോ വരെ ഈ കമ്പനികളുടെ കോര്‍പ്പറേറ്റ് ആസ്തികള്‍ വാങ്ങാനായി ചിലവാക്കാം. 38 ഫോസിലിന്ധന കമ്പനികള്‍ക്ക് ECB യുടെ … Continue reading EU ന്റെ കേന്ദ്ര ബാങ്ക് ശതകോടികള്‍ ഫോസിലിന്ധങ്ങളിലേക്ക് ഒഴുക്കുന്നു
വംശീയമായ വിവാഹ നിയമം ഇസ്രായേല്‍ പുതുക്കി
പാലസ്തീന്‍കാരോടും ഇസ്രായേലിലെ പാലസ്തീന്‍ പൌരന്‍മാരോടും വിവേചനം കാണിക്കുന്ന ഏറ്റവും അധികം overtly വംശീയമായ ഡസന്‍ കണക്കിന് നിയമങ്ങളില്‍ ഒന്ന് ഇസ്രായേല്‍ ഈ ആഴ്ച പുതുക്കി. കൈയ്യേറിയ പടിഞ്ഞാറെക്കരയിലേയും ഗാസയിലേയും പാലസ്തീന്‍ാകാരേയും സമീപ രാഷ്ട്രങ്ങളെ പൌരന്‍മാരേയും ഇസ്രായേല്‍ പൌരന്‍മാര്‍ വിവാഹവും അവരുടെ spouse ഇസ്രായേലില്‍ താമസിക്കുന്നതും തടയുന്നതാണ് “Citizenship and Entry into Israel Law”. ഈ നിയമം ഇരു വശവുമുള്ള പതിനായിരക്കണക്കിന് പാലസ്തീന്‍ കുടുംബങ്ങളെ ഒത്തുചേരുന്നത് തടയുന്നു എന്ന് Adalah എന്ന സംഘടന പറഞ്ഞു. ഈ നിയമം … Continue reading വംശീയമായ വിവാഹ നിയമം ഇസ്രായേല്‍ പുതുക്കി