പുതിയ കൂട്ടം രേഖകളായി വിക്കിലീക്സ് ക്ലിന്റണിന്റെ പ്രസംഗങ്ങള്‍ ഇ-റീഡര്‍ രീതിയില്‍ പ്രസിദ്ധപ്പെടുത്തി

Podesta Emails എന്ന് വിളിക്കുന്ന രണ്ടാമത്തെ കെട്ട് വിക്കിലീക്സ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തി. ഇ-റീഡര്‍ രീതിയില്‍ അത് ലഭ്യമാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണിന്റെ ദുര്‍ബലതകള്‍ വ്യക്തമാക്കുന്നതാണ് അത്. വമ്പന്‍ പണത്തോടുള്ള അവരുടെ ബന്ധവും അതില്‍ വ്യക്തമാണ്. — സ്രോതസ്സ് commondreams.org

അമേരിക്കന്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ലോക നേതാക്കളെ NSA ലക്ഷ്യംവെച്ചു

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മര്‍ക്കലുമുമായുള്ള സ്വകാര്യ യോഗത്തില്‍ US National Security Agency രഹസ്യമായി ശ്രവിച്ചു എന്ന് രേഖ വിക്കീലീക്സ് പ്രസിദ്ധപ്പെടുത്തി. UN High Commissioner for Refugees (UNHCR) ന്റെ തലവന്റെ സ്വിസ് ഫോണ്‍, World Trade Organisation (WTO) ന്റെ Director of the Rules Division ആയ Johann Human ന്റെ ഫോണ്‍ എന്നിവ ദീര്‍ഘകാലം NSA ചോര്‍ത്തുകയുണ്ടായി. പ്രസിഡന്റ് ഒബാമയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഇസ്രായേല്‍ … Continue reading അമേരിക്കന്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ലോക നേതാക്കളെ NSA ലക്ഷ്യംവെച്ചു

മാര്‍ച്ചില്‍ എകെ പാര്‍ട്ടി ബര്‍സാനിക്ക് $20 കോടി ഡോളര്‍ കൊടുത്തു എന്ന് ഇമെയില്‍

തുര്‍ക്കിയിലെ ഭരിക്കുന്ന പാര്‍ട്ടിയായ Justice and Development Party (AKP) യുടെ വികിലീക്സ് വെബ് സെറ്റ് കഴിഞ്ഞ ദിവസം 3 ലക്ഷം ഇമെയിലുകള്‍ പ്രസിദ്ധപ്പെടുത്തി. കുര്‍ദിസ്ഥാന്‍ പ്രദേശത്തെക്കുറിച്ചുള്ളതാണ് അതില്‍ ചില ഇമെയിലുകള്‍. അതിലൊരു ഇമെയില്‍ 2016 മാര്‍ച്ച് 12 ന്റേതാണ്. Kirkuk-Yumurtalik പൈപ്പ് ലൈന്‍ വഴിയുള്ള എണ്ണ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിയതിന് Barzani കുടുംബത്തിലെ കുറച്ച് പേര്‍ക്ക് AKP $20 കോടി ഡോളര്‍ “സാമ്പത്തിക സഹായം” കൊടുത്തു എന്ന് അതില്‍ പറയുന്നു. ‌Kurdistan Regional Government (KRG) … Continue reading മാര്‍ച്ചില്‍ എകെ പാര്‍ട്ടി ബര്‍സാനിക്ക് $20 കോടി ഡോളര്‍ കൊടുത്തു എന്ന് ഇമെയില്‍

തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാന്‍ വിക്കിലീക്സ് തയ്യാറായി

260 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ മുറിവേല്‍ക്കുകയും ചെയ്യപ്പെട്ട, 7,500 ല്‍ അധികം പേര്‍ ജയിലിലാകുകയും ചെയ്ത പരാജയപ്പെട്ട അട്ടിമറി നടന്നതിന് ശേഷം വിക്കീലീക്സ് തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാവുന്നു. "തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള ഒരു ലക്ഷത്തിലധികം വരുന്ന രേഖകള്‍ ഞങ്ങള്‍ പുറത്തുവിട്ടതിന് ശേഷമുണ്ടാകാന്‍ പോകുന്ന അടിപിടി കാണാന്‍ തയ്യാറായിക്കോളൂ," എന്ന് വിക്കീലീക്സ് പറഞ്ഞു. ആദ്യത്തെ കൂട്ടത്തില്‍ തുര്‍ക്കി ഭാഷയിലുള്ള 300 ഇമെയിലുകളും 5 ലക്ഷം രേഖകളും ഉണ്ടാവും. ഈ രേഖകളുടെ പ്രസിദ്ധപ്പെടുത്തല്‍ തുര്‍ക്കി സര്‍ക്കാര്‍ … Continue reading തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാന്‍ വിക്കിലീക്സ് തയ്യാറായി

ഇറാഖ് യുദ്ധത്തെ സംബന്ധിക്കുന്ന ഹിലറി ക്ലിന്റണിന്റെ 1,200 ഇമെയിലുകള്‍ വിക്കീലീക്സ് പുറത്തുവിട്ടു

അമേരിക്കയുടെ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി മുമ്പത്തെ secretary of state ഉം ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഹിലറി ക്ലിന്റണ്‍ ഇറാഖ് യുദ്ധത്തിനെ സംബന്ധിച്ച 1,200 സ്വകാര്യ ഇമെയിലുകള്‍ വിക്കീലീക്സ് പുറത്തുവിട്ടു. മുമ്പത്തെ secretary of state നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള "very strong material" അതിലുണ്ട് എന്ന് വിക്കീലീക്സ് സ്ഥാപകനായ ജൂലിയാന്‍ അസാഞ്ച് പറഞ്ഞു. എന്നാലും ഇപ്പോഴത്തെ സര്‍ക്കാര്‍ അതിന് മുതിരില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. — സ്രോതസ്സ് commondreams.org

ഹിലറി ക്ലിന്റണിന്റെ ഇമെയില്‍ സംഭരണി, നിങ്ങളുടെ പേരും തെരയാം

https://wikileaks.org/clinton-emails/ Secretary of State ആയിരിക്കുമ്പോള്‍ ഹിലറി ക്ലിന്റണ്‍ സ്വകാര്യമായി സ്ഥാപിച്ച ഇമെയില്‍ സെര്‍വ്വറില്‍ നിന്ന് അയച്ച 30,322 ഇമെയിന്റെ searchable ആയ സംഭരണി മാര്‍ച്ച് 16, 2016 ന് വിക്കീലീക്സ് പരസ്യമായി പ്രസിദ്ധപ്പെടുത്തി. 30 June 2010 മുതല്‍ 12 August 2014 വരെ ഹിലറി ക്ലിന്റണ്‍ അയച്ച 50,547 പേജ് ഡോക്കുമെന്റുകളാണ് അതിലുള്ളത്. Freedom of Information Act പ്രകാരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് US State Department ലഭ്യമാക്കിയവയാണ് ആ ആയിരക്കണക്കിന് PDFs. അവസാനത്തെ PDF … Continue reading ഹിലറി ക്ലിന്റണിന്റെ ഇമെയില്‍ സംഭരണി, നിങ്ങളുടെ പേരും തെരയാം

ബോളിവുഡ് സിനിമാക്കാര്‍ അമേരിക്കന്‍ പ്രചാരവേലക്ക്

വിക്കിലീക്സ്: ബോളിവുഡ് സിനിമാക്കാര്‍ അമേരിക്കന്‍ പ്രചാരവേലക്ക് 2007 ല്‍ ലണ്ടനില്‍ വെച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥരും ഇന്‍ഡ്യന്‍ സിനിമ പ്രൊഡ്യൂസര്‍മാരും, സംവിധായകരും, നടന്‍മാരും ഒത്തു ചേര്‍ന്നു. ഭീകര വിരുദ്ധ സന്ദേശം പ്രചരിപ്പിക്കന്ന സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. ആശയങ്ങള്‍ കണ്ടെച്ചുക, സിനിമക്ക് വേണ്ട ധനസഹായം, ഇപ്പോഴുള്ള ഭീകര വിരുദ്ധ സിനിമകള്‍ക്ക് പ്രചാരം നല്‍കല്‍ തുടങ്ങിയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കാല്‍സിയം ഗുളികകള്‍ ക്യാന്‍സര്‍ ഉണ്ടാക്കും British Medical Journal വന്ന ഒരു പഠനം കാണിക്കുന്നത്, കാല്‍സിയം ഗുളികകള്‍ ക്യാന്‍സറിന്റെ സാദ്ധ്യത … Continue reading ബോളിവുഡ് സിനിമാക്കാര്‍ അമേരിക്കന്‍ പ്രചാരവേലക്ക്

ജനിതക മാറ്റം വരുത്തിയ (GM)വിളകളുടെ കാര്യത്തില്‍ അമേരിക്ക ഫ്രാന്‍സിനെതിരെ പ്രതികാരനടപടികളെടുത്തു

വിക്കീലീക്സ്: ജനിതക മാറ്റം വരുത്തിയ (GM)വിളകളുടെ കാര്യത്തില്‍ അമേരിക്ക ഫ്രാന്‍സിനെതിരെ പ്രതികാരനടപടികളെടുത്തു പുതിയ വിക്കീലീക്സ് വിവരങ്ങളനുസരിച്ച് യൂറോപ്പ് GM വിളകള്‍ ഉപയോഗിക്കാന്‍ തയ്യാറാകാത്തത് ബുഷ് സര്‍ക്കാരിനെ പ്രതികാരനടപടികളെടുക്കാന്‍ പ്രേരിപ്പിച്ചു. മൊണ്‍സാന്റോയുടേയും Pioneer Hi-Bred ന്റേയും ഉത്പന്നങ്ങള്‍ ഫ്രാന്‍സും യൂറോപ്പും വാങ്ങാത്തതു കൊണ്ട് അവര്‍ക്കെതിരെ പ്രതികാരനടപടികളെടുക്കണമെന്ന് 2007 ല്‍ ഫ്രാന്‍സിലെ അമേരിക്കന്‍ അംബാസിഡര്‍ ആവശ്യപ്പെട്ടു. "യൂറോപ്പ് മുന്നോട്ടല്ല, പിന്നോട്ടാണ് പോകുന്നത്. ഫ്രാന്‍സാണ് അവരെ നയിക്കുന്നത്. കൂട്ടത്തില്‍ ആസ്ട്രിയ, ഇറ്റലി പോരാത്തതിന് കമ്മീഷനും അവരുടെ കൂടെയാണ് ”, എന്ന് അംബാസിഡര്‍ … Continue reading ജനിതക മാറ്റം വരുത്തിയ (GM)വിളകളുടെ കാര്യത്തില്‍ അമേരിക്ക ഫ്രാന്‍സിനെതിരെ പ്രതികാരനടപടികളെടുത്തു