അല്ല. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ സ്ത്രീ പ്രശ്നമല്ല. അത് ഒരു ക്രമ സമാധാന പ്രശ്നമാണ്. സ്ത്രീയെന്നല്ല ആരുടെ നേര്‍ക്കുള്ള ആക്രമണമായാലും അത് ഒരു ക്രമ സമാധാന പ്രശ്നമാണ്. എന്നാല്‍ സ്ത്രീകള്‍ ഒരു പ്രത്യേക വര്‍ഗ്ഗമാണെന്നും അവര്‍ക്കെതിരെ പുരുഷന്‍മാര്‍ ആക്രമണം നത്തുന്നു എന്നൊക്കെയുള്ള വര്‍ഗ്ഗീയ നിലപാടാണ് സ്ത്രീ പക്ഷ സംഘടനകള്‍ പോലും വെച്ചുപുലര്‍ത്തുന്നത്. സാധാരണ ഇതിന്റെ പ്രധാന കുറ്റവാളികളെ അവര്‍ കാണാതെ പോകുകയാണ് പതിവ്. യഥാര്‍ത്ഥ കള്ളന്‍ സിനിമ, ചാനല്‍, പരസ്യങ്ങള്‍ ഇവയാണ്. ഇവരാണ് സഹജീവികളോടുള്ള ആക്രമണത്തിന് അടിമ മനുഷ്യരെ … Continue reading സ്ത്രീകള്‍ക്കെതിരേയുള്ള അക്രമണം സ്ത്രീ പ്രശ്നമാണോ
ടാഗ്: സാമൂഹികം
കാറില്ലേ, പ്രശ്നമൊന്നുമില്ല: കാറില്ലാതെ ജീവിക്കുന്നതിന്റെ ഗുണം
ഫെബ്രുവരിയിലെ മഴയുള്ള ഒരു തണുത്ത ദിവസം, എന്റെ ചെരുപ്പകള്‍ കുതിരുകയും കാലുകള്‍ നനയുകയും ചെയ്തപ്പോള്‍ “എന്തുകൊണ്ട് കാറില്ലാതെ ജീവിക്കാം എന്ന തീരുമാനം ഞാന്‍ എന്തുകൊണ്ടെടുത്തു?" എന്നോര്‍ത്ത് അത്ഭുതപ്പെട്ടു. കാര്‍ എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ സ്രോതസ്സായാണ് നഗരത്തിലെ കൌമാരകാലത്ത് എനിക്ക് തോന്നിയത്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ കാര്‍ ഒരു സാംസ്കാരിക രോഗത്തിന്റെ ലക്ഷണമായി എനിക്ക് മനസിലായി. കോളേജില്‍ പഠിക്കുന്ന കാലത്ത് പണം സമ്പാദിക്കാനായി ഞാന്‍ കാര്‍ വാങ്ങേണ്ട എന്ന് തീരുമാനിച്ചുു. അതോടൊപ്പം ടയറിനടിയിലെ മഞ്ഞ് നീക്കം ചെയ്യുക, പാര്‍ക്കിങ് സ്ഥലം … Continue reading കാറില്ലേ, പ്രശ്നമൊന്നുമില്ല: കാറില്ലാതെ ജീവിക്കുന്നതിന്റെ ഗുണം
സാധാരണക്കാരന്‍ കാര്‍ എവിടെ ഓടിക്കും ?
ഇന്നലെ മനോരമാ ചാനലിന്റെ പ്രചരണതന്ത്ര പരിപാടിയില്‍ ഉയര്‍ന്ന ചോദ്യമാണിത്. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനികള്‍ സെബാസ്റ്റ്യന്‍ പോള്‍, എം.ഏ.ഷാനവാസ്, കെ.എം. റോയി എന്ന പത്രപ്രവര്‍ത്തകന്‍. ചര്‍ച്ചയേക്കാളുപരി അത് ഒരു നാടകം പോലെയിരുന്നു. സെബാസ്റ്റ്യന്‍ പോള്‍, കെ.എം. റോയി ഇവര്‍ BOT റോഡിന്റെ പക്ഷവും എം.ഏ.ഷാനവാസും ആവതാരകനും ജനപക്ഷവും ആയിരുന്നു നിലയുറപ്പിച്ചത്. പലകാര്യങ്ങള്‍ പറഞ്ഞതില്‍ ശ്രദ്ധിക്കപ്പെട്ടത് മൂന്നു കാര്യങ്ങളാണ്. കാര്‍ എന്നത് സാധാരണക്കാരന്റെ സ്വപ്നമാണ്. ഭാവിതലമുറക്ക് വലിയ ഗുണങ്ങളാണ് ഇതുമൂലം ലഭിക്കാന്‍ പോകുന്നത്. BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങളെ വെറും … Continue reading സാധാരണക്കാരന്‍ കാര്‍ എവിടെ ഓടിക്കും ?
വിഷമഘട്ടവും പ്രതീക്ഷയും: നമ്മുടേയും അവരുടേയും
ഫിലാഡല്‍ഫിയയില്‍ 1928 ഡിസംബര്‍ 7 ന് ജനിച്ച നോം ചോംസ്കി പത്ത് വയസ് ആയപ്പോഴേക്കും ഫാസിസത്തിനെതിരായും സ്പെയിനിലെ ആഭ്യന്തരയുദ്ധത്തേയും കുറിച്ച് ധാരാളം എഴുതി. പതിനാല് വയസ് ആയപ്പോള്‍ പഠനത്തിനയി ന്യൂയോര്‍ക്കിലെത്തി. 72nd Street ലെ സ്റ്റേഷന് മുമ്പില്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ ഒരു പത്രക്കട നടത്തിയിരുന്നു. പത്രം വാങ്ങാനായി അവിടെ ആളുകള്‍ വേഗത്തില്‍ വന്നും പോയിരുന്നു. എന്നാല്‍ അതിന്റെ പിറക് വശത്ത് അധികം തിരക്കുണ്ടായിരുന്നില്ല. തങ്ങള്‍ വാങ്ങിയതോ അല്ലാത്തതുമായ പത്രളില്‍ വന്ന വാര്‍ത്തകളെ കുറിച്ച് അവിടെ ആളുകള്‍ നിന്ന് … Continue reading വിഷമഘട്ടവും പ്രതീക്ഷയും: നമ്മുടേയും അവരുടേയും
ഫോര്‍ഡ്‌ലാന്റിയ
1. ഹെന്‍റി ഫോര്‍ഡ് ചരിത്ര പുരുഷനാണ് Greg Grandin സംസാരിക്കുന്നു: 25 ലക്ഷം ഏക്കര്‍ സ്ഥലത്തെ ഒരു നഗരമാണ് ഫോര്‍ഡ്‌ലാന്റിയ(Fordlandia). ലാടെക്സിന്റെ മേലുള്ള നിയന്ത്രണത്തിന് വേണ്ടി ഫോര്‍ഡ് നടത്തിയ ശ്രമമായിരുന്നു. 1920 കളില്‍ അത് കത്തി നിന്നു. കാറിന്റെ നിര്‍മ്മാണത്തിലെ ഓരോ അസംസ്കൃതവസ്തുക്കളേയും അദ്ദേഹം നിയന്ത്രിച്ചു. ഓരോ അസംസ്കൃതവസ്തുക്കളേയും അയാള്‍ സ്വന്തമാക്കി. റബ്ബര്‍ ഒഴിച്ച്. അതുകൊണ്ട് അദ്ദേഹം ആമസോണിലേക്ക് നീങ്ങി. അയാള്‍ ബ്രസീലിലേക്ക് നീങ്ങി. എന്നാല്‍ അത് പെട്ടെന്ന് വേറെന്തോ ഒന്നായി മാറി. ഹെന്‍റി ഫോര്‍ഡ് ചരിത്ര … Continue reading ഫോര്‍ഡ്‌ലാന്റിയ
അതി വേഗതയെക്കുറിച്ചുള്ള തെറ്റിധാരണ @ malayal.am
കേരളത്തില്‍ വരാന്‍ പോകുന്ന ഒരു സ്വകാര്യ പാതയെക്കുറിച്ചൊരു ലേഖനം കുറച്ചുനാള്‍ മുമ്പ് എഴുതിയിരുന്നു. സ്വകാര്യ റോഡിന്റെ സാങ്കേതിക ഗുണങ്ങളേക്കുറിച്ച് malayal.am എഴുതിയതായും കണ്ടു. അതില്‍ പറഞ്ഞ ഒരു പ്രധാന കാര്യം യാത്രയുടെ ഗുണങ്ങളാണ്. മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവണം. അതുമൂലം, ലൂബ്രിക്കന്റിന്റെയും എണ്ണയുടെയും ഉപഭോഗം, വണ്ടിയുടെ തേയ്‌മാനം, മലിനീകരണത്തിലെ കുറവ്, സമയലാഭം തുടങ്ങിയവ വാഹനമുടമയ്ക്ക് മാത്രമല്ല സമൂഹത്തിനും പല ലാഭങ്ങളുണ്ടാക്കുന്നു. ഏഴുതിയത് ഹൈവേ എഞ്ചിനീയറാണെങ്കിലും വാഹനങ്ങളേക്കുറിച്ച് അദ്ദേഹത്തിന് വലിയ ധാരണയൊന്നുമില്ലെന്നു തോന്നുന്നു. ഇന്റര്‍ നെറ്റില്‍ … Continue reading അതി വേഗതയെക്കുറിച്ചുള്ള തെറ്റിധാരണ @ malayal.am
“അസമത്വത്തെ നാം അംഗീകരിക്കണം”
ഗോള്‍ഡ്മന്‍ സാച്ചസിന്റെ (Goldman Sachs) വൈസ് ചെയര്‍മാനും യാഥാസ്ഥിതികനുമായ Lord Griffiths വലിയ ബോണസുകള്‍ കിട്ടിയതിനെ അനുകൂലിച്ച് സംസാരിച്ചു. “കൂടുതല്‍ അവസരങ്ങളുണ്ടാക്കുന്നിനും എല്ലാവരുടേയും അഭിവൃദ്ധിക്കും വേണ്ടി അസമത്വത്തെ നാം ആംഗീകരിക്കണം”, എന്ന് അദ്ദേഹം പറഞ്ഞു. അക്രമം, കുട്ടി ഗര്‍ഭിണികള്‍, വിദ്യാഭ്യാസ നിലവാരം, മദ്യാസക്തി, മനക്ലേശം, പൊണ്ണത്തടി, മയക്കുമരുന്നുപയോഗം, മാനസിക രോഗങ്ങള്‍ എന്നിവയുമായി നേരിട്ട് ബന്ധമുള്ളതാണ് അസമത്വം. [എല്ലാ സാമൂഹ്യ പ്രശ്നങ്ങള്‍ക്കും അടിസ്ഥാന കാരണം ഇതാണ്]. The Spirit Level എന്ന പുസ്തകത്തില്‍ Richard Wilkinson ഉം Kate … Continue reading “അസമത്വത്തെ നാം അംഗീകരിക്കണം”
മനോരമയുടെ ബിഓടി സ്നേഹം
ഇന്നലെ സര്‍വ്വകക്ഷി യോഗത്തില്‍ ബിഓടി പാത വേണ്ടന്ന് ജനപ്രതിനിധികള്‍ തീരുമാനിച്ചു. അത് ജനാധീപത്യത്തിന്റെ വിജയമാണ്. പദ്ധതിയുടെ ദോഷ വശങ്ങള്‍ മനസിലാക്കി സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യാസങ്ങള്‍ മറന്ന് ഒന്നിച്ചെടുത്ത തീരുമാനം. പക്ഷേ മനോരമ ചാനലിന് അതത്ര പിടിച്ചില്ല. എന്തുകൊണ്ട് 45 മീറ്ററില്‍ നിന്ന് 30 മീറ്ററിലേക്ക് "പിന്നോക്കം" പോയി എന്ന് ഇടക്കിടക്ക് ജീര്‍ണലിസ്റ്റ്* ചോദിച്ചുകൊണ്ടിരുന്നു. പക്ഷേ ചര്‍ച്ചയില്‍ പങ്കുടുന്ന ആരും സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിനെതിരെ സംസാരിച്ചില്ല. ഇച്ഛാശക്തിയുള്ള സര്‍ക്കാരായിരുന്നെങ്കില്‍ ഇങ്ങനെ പിന്നൊക്കം പൊകുമോ … Continue reading മനോരമയുടെ ബിഓടി സ്നേഹം
വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ?
ഭാഗം 1: ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം ഭാഗം 2: വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ? സാമ്പത്തിക രംഗത്തെ പ്രാഥമികം, ദ്വിതീയം, തൃദീയം എന്ന് മൂന്നായാണ് തരം തിരിച്ചിട്ടുള്ളത്. ഇതില്‍ പ്രാഥമികം രംഗത്ത് കൃഷി, ഖനനം, മത്സ്യബന്ധനം തുടങ്ങിയ extraction ദ്വിതീയ രംഗത്ത് വ്യവസായം എന്ന manufacturing, തൃദീയ രംഗത്ത് സേവനം. ഇതില്‍ ആദ്യത്തേ രണ്ടിലും സാധനങ്ങളുടെ ക്രയവിക്രയങ്ങള്‍ നടക്കുന്നു. ആദ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കര്‍ഷകരെന്നും രണ്ടാമത്തെ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തൊഴിലാളികളെന്നുമാണ് വിളിക്കുന്നത്. സ്വന്തമായി … Continue reading വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ?
വനനശീകരണം, എണ്ണ കുഴിക്കല്‍, ഖനനം എന്നിവ പെറുവിലെ ആദിവാസികളെ കൊല്ലുന്നു
വടക്കന്‍ പെറുവിലെ Bagua പ്രദേശത്തെ ആമസോണില്‍ ഖനനത്തെയും വനനശീകരണത്തേയും എതിര്‍ക്കുന്ന ആദിവാസി സാമൂഹ്യപ്രവര്‍ത്തകരും പോലീസുമായി നടന്ന ഏറ്റ്മുട്ടലില്‍ ഡസന്‍കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. അധികാരികള്‍ അവിടെ പട്ടാളനിയമം കൊണ്ടുവന്നിരിക്കുന്നു. അമസോണിലെ നഗരങ്ങള്‍ പട്ടാളക്കാര്‍ റോന്തുചുറ്റുന്നു. 22 പോലീസുകാര്‍ മരിച്ചെന്ന് അധികാരികളും മൂന്ന് കുട്ടികളുള്‍പ്പടെ 40 ആദിവാസികളും മരിച്ചെന്ന് ആദിവാസി പ്രവര്‍ത്തകരും പറഞ്ഞു. വന്‍തോതിലുള്ള മരംമുറിക്കലിനും, എണ്ണകുഴിക്കലിനും, ഖനനത്തിനും, കൃഷിക്കും അനുവാദം നല്‍കുന്ന നിയമത്തെ ആദിവസി പ്രവര്‍ത്തകര്‍ ഏപ്രില്‍ മുതല്‍ അതിര്‍ക്കുന്നുണ്ടായിരുന്നു. പ്രസിഡന്റ്റ് Garciaയുടെ സര്‍ക്കാര്‍ “fast track” അധികാരികളെ … Continue reading വനനശീകരണം, എണ്ണ കുഴിക്കല്‍, ഖനനം എന്നിവ പെറുവിലെ ആദിവാസികളെ കൊല്ലുന്നു