അമേരിക്കന്‍ Greenpeace പ്രവര്‍ത്തകര്‍ 140 അടി ഉയരത്തിലുള്ള നിര്‍മ്മാണ ക്രയിനില്‍ April 27th, 2009 ന് വലിച്ചുകെട്ടിയ ബാനര്‍. "Too Big to Fail" എന്ന കാരണം പറഞ്ഞ് 70,00 കോടി ഡോളര്‍ വാള്‍സ്റ്റ്രീറ്റിലെ ഊഹക്കച്ചവടക്കാരുടെ നഷ്ടം നികത്താന്‍ പണം കണ്ടെത്തിയ സര്‍ക്കാരുകളോട്, ഭൂമി തകരാന്‍ അനുവദാക്കാവാത്ത വിധം വലുതെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇത് സംഘടിപ്പിച്ച 7 Greenpeace പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. - from greenpeace.org
ടാഗ്: സാമൂഹികം
ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം
രണ്ട് പേര്‍ക്ക് സംസാരിച്ചിരിക്കുന്നതില്‍ താല്‍പ്പര്യമുണ്ടെന്നു കരുതുക. സുപ്രീം കോടതിയുടെ അനുമതിയോടെ തന്നെ അവര്‍ അങ്ങനെ സംസാരിച്ചെന്നിരിക്കും. എന്നുകരുതി അവരെ സംസാര തൊഴിലാളികള്‍ എന്ന് വിളിക്കുമോ? വെറും പണത്തിന്റെ കൈമാറ്റം നടന്നു എന്ന കാരണത്താല്‍ അവരെ തൊഴിലാളികളെന്ന് പറയാന്‍ കഴിയില്ല. ഇല്ല. കാരണം പ്രയോജനപ്രദമായ അദ്ധവാനം ഉണ്ടാകാതെ തന്നെ പണത്തിന്റെ കൈമാറ്റം നടക്കാം. ചിലപ്പോള്‍ നാം നമുക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് (ഭിക്ഷക്കാരല്ലവര്‍ക്കും)ദാനം കൊടുക്കുന്നു, ഗുണ്ടകള്‍ കത്തി/(കോപ്പീറൈറ്റ്, പേറ്റന്റ്) കാണിച്ച് പണം വാങ്ങുന്നു. ഗുണ്ടകളെ നാം ഗുണ്ടാ തൊഴിലാളികള്‍ എന്ന് … Continue reading ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം
മാനേജര്‍മാരെ പിരിച്ചുവിടൂ, തൊഴിലാളികള്‍ക്ക് തനിയെ ബിസിനസ് നടത്താന്‍ കഴിയും
ലോകത്ത് ഇന്ന് നടക്കുന്ന മിക്ക തൊഴിലാളി സമരങ്ങളും തങ്ങളുടെ അവസാനത്തെ ശമ്പളം നേടിയെടുക്കാന്‍ വേണ്ടിയുള്ളതാണ്. കാരണം ഫാക്റ്ററികള്‍ പെട്ടെന്ന് അടച്ചുപൂട്ടുന്നു. ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയെ ഒരു ന്യായീകരണമായി ഉപയോഗിച്ച് ആളുകളെ പിരിച്ചുവിടുകയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയുമാണ് കമ്പനികള്‍. അവസാനത്തെ ശമ്പളമെങ്കിലും നേടാന്‍ വേണ്ടിയാണ് തൊഴിലാളികള്‍ ഇപ്പോള്‍ സംഘം ചേരുന്നത്. പക്ഷേ അതിന് ശേഷം ഈ ആളുകള്‍ക്ക് എന്ത് സംഭവിക്കും? തൊഴിലാളികള്‍ക്ക് സ്വയം കമ്പനികള്‍ നടത്തിക്കൊണ്ട് പോകാനാവും എന്നാണ് Republic Windows and Doors ലെ സമരവും, അര്‍ജന്റീനയിലെ തകര്‍ച്ച … Continue reading മാനേജര്‍മാരെ പിരിച്ചുവിടൂ, തൊഴിലാളികള്‍ക്ക് തനിയെ ബിസിനസ് നടത്താന്‍ കഴിയും
കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ കൂട്ടക്കൊല
39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഹായോയിലെ കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നടന്ന യുദ്ധവിരുദ്ധ ജാഥയില്‍ പങ്കെടുത്ത നിരായുധരായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മേല്‍ National Guardsmen നിറയൊഴിച്ചു. നാല് പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കംബോഡിയയിലെ അമേരിക്കയുടെ അധിനിവേശത്തിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. പ്രസിഡന്റ് നിക്സണ്‍ ഏപ്രില്‍ 30 നാണ് അത് പ്രഖ്യാപിച്ചത്. Allison Krause, Jeffrey Miller, William Schroeder, Sandra Scheuer എന്നിവരാണ് വെടിയേറ്റ് മരിച്ചത്. എല്ലാവരും 19-20 വയസ് പ്രായമുള്ളവരായിരുന്നു. നാല് ദശാബ്ദമായിട്ടും … Continue reading കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ കൂട്ടക്കൊല
അഗസ്റ്റോ ബോഅല്‍, ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസം
ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസവും, പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനുമായ അഗസ്റ്റോ ബോഅല്‍ (Augusto Boal) 78 ആമത്തെ വയസില്‍ അന്തരിച്ചു. 'മര്‍ദ്ദിതരുടെ അരങ്ങ്' (Theater of the Oppressed) ന്റെ സ്ഥാപകനാണ് അദ്ദേഹം. അറിവ് പകരാനും, ജനാധിപത്യപരമായി ഇടപെടല്‍ പ്രചരിപ്പിക്കാനും രൂപം കൊണ്ട എല്ലാവരുടേയും പങ്കാളിത്തത്തോടുള്ള (participatory form of theater) അന്തര്‍ദേശിയ അരങ്ങാണത്. ലോകം മൊത്തം ബോയല്‍ വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അധികാരത്തേയും അടിച്ചമര്‍ത്തലിനേയും ചര്‍ച്ച ചെയ്യാനായി അദ്ദേഹം ഉപയോഗിച്ച രീതികള്‍ ലോകത്തിന് മൊത്തം പ്രചോദനം നല്‍കുന്നതും … Continue reading അഗസ്റ്റോ ബോഅല്‍, ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസം
സ്ത്രീ പ്രശ്നം
http://anitha-adukkala.blogspot.com/2010/03/blog-post.html ഉണ്ണിത്താന്‍ സംഭവം എന്തുകൊണ്ട് ഇത്രശക്തമായി എന്ന് ചോദിച്ചാല്‍ അതിന് കാരണം കപടസദാചാരം, etc... ഒന്നുമല്ല. ആ സംഭവം നടക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ഉണ്ണിത്താന്‍ നടത്തിയ മഞ്ഞ പ്രസംഗങ്ങളും അവയുടെ ചാനല്‍ സംപ്രേക്ഷണങ്ങളുമായിരുന്നു. ഇന്‍ഡ്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും മുകളിലുള്ള ആളുകളെക്കുറിച്ച് നടത്തിയ അസഭ്യ വര്‍ഷങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. കേരളത്തിലെ ഒരു സ്ത്രീ ജന്‍മത്തിനും മാഡത്തിനും സകറിയക്കും ഒന്നും സ്ത്രീത്വം അവമാനിക്കപ്പെടുന്നതായി തോന്നിയില്ല. പക്ഷേ ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തര്‍ക്ക് അങ്ങനെ അത് വിട്ടുകളയാനാവില്ലല്ലോ. … Continue reading സ്ത്രീ പ്രശ്നം
ഡേവിഡ് സുസുകിക്ക് ബദല്‍ നോബല്‍ സമ്മാനം കിട്ടി
കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ക്യാനഡയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ഡേവിഡ് സുസുകിക്ക് ബദല്‍ നോബല്‍ സമ്മാനം(Alternative Nobel) നല്‍കി. കോംഗോയില്‍ നിന്നും ന്യൂസിലാന്റില്‍ നിന്നുമുള്ള രണ്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ആസ്റ്റ്രേലിയയില്‍ നിന്നുള്ള ഒരു ഡോക്റ്റര്‍ക്കും Right Livelihood Foundation ന്റെ ഈ അവാര്‍ഡ് ലഭിച്ചു. മഴക്കാടുകള്‍ സംരക്ഷിച്ചതിനും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണപ്രവര്‍ത്തനത്തിനും, ആണവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിനുമാണ് അവാര്‍ഡ്. സ്വീഡിഷ്-ജര്‍മ്മന്‍ philanthropist ആയ Jakob von Uexkull ആണ് 1980 മുതല്‍ നോബല്‍ സമ്മാന സമിതി അവഗണിച്ച നല്ല … Continue reading ഡേവിഡ് സുസുകിക്ക് ബദല്‍ നോബല്‍ സമ്മാനം കിട്ടി
ശരീരം വിറ്റ് ജീവിക്കുന്നവര്‍ @ ചിത്രകാരന്‍
http://chithrakarans.blogspot.com/2010/02/blog-post_26.html സാധാരണ ശരീരം വിറ്റ് ജീവിക്കുന്നവരെ വേശ്യകള്‍ എന്നാണ് വിളിക്കുന്നത്. ഒരു വേശ്യക്ക് ഒരു സമയം ഒരു സ്ഥലത്തേ വേശ്യാവൃത്തി നടത്താന്‍ കഴിയൂ. എന്നാല്‍ ഈ സിനിമാതാരങ്ങള്‍ അങ്ങനെയല്ല. റിക്കോര്‍ഡിങ്ങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവര്‍ക്ക് ഒരേ സമയം പല സ്ഥലങ്ങളില്‍ വേശ്യാവൃത്തി നടത്താന്‍ കഴിയും. അതുകൊണ്ട് ഇവരെ മഹാവേശ്യകള്‍ എന്ന് വിളിക്കാം. പണത്തിന്റെ അഹങ്കാരവും ഹുങ്കുമാണ് ഇവര്‍ക്ക്. അഴീക്കോട് പറഞ്ഞതുപോലെ സ്വന്തമായി ഒരു വാചകം പോലുമെഴുതാതെ, ആരോ എഴുതിയ വാചകം ഉരുവിട്ട് പുനരവതരിപ്പിക്കുന്ന ഇവര്‍ എന്ത് … Continue reading ശരീരം വിറ്റ് ജീവിക്കുന്നവര്‍ @ ചിത്രകാരന്‍
ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?
NH ലെ തിരക്ക് കുറഞ്ഞ് കിട്ടുമല്ലോ. വളരെ നല്ലകാര്യം. ചേര്‍ത്തല-അരൂര്‍ നാലുവരി പാത പോലെ NH മൊത്തം നാലുവരിയായല്‍ തിരക്കും അപകടവും കുറക്കാം. എന്നാല്‍ ഈ നല്ലകാര്യത്തോടൊപ്പം ഇതിന് ചില കാണാച്ചരടുകളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്താണവ. ഇത് സ്വകാര്യമേഖലയുടെ റോഡാണ്. ഇതുവരെ NH സര്‍ക്കാരാണ് നടത്തിക്കൊണ്ടു പോന്നിരുന്നത്. എന്നാല്‍ ഇനിയിപ്പം അത് സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുകയാണ്. BOT എന്ന Build-Operate-Transfer എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളാവും ഇത് നിര്‍മ്മിക്കുന്നത്. സ്വകാര്യമേഖലയെന്നാല്‍ ലാഭത്തിന്റെ മേഖലയാണ്. എങ്ങനെയാണവര്‍ ലാഭമുണ്ടാക്കുന്നത്? ചുങ്കം(ടോള്‍) … Continue reading ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?
ആത്മീയ ഗുണ്ടായിസം: ആള്‍ ദൈവങ്ങളും അവരുടെ ഗുണ്ടകളും
ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അത്യന്തം അത്മീയത നിറഞ്ഞതാണല്ലോ. യഥാര്‍ത്ഥത്തില്‍ അവര്‍ സാധാരണക്കാര്‍ ചെയ്യുന്ന അതേ പരിപാടികള്‍ തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആ പ്രവര്‍ത്തികള്‍ ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്നതിനാല്‍ അതിന് ഒരു ദിവ്യത്വം ഉണ്ട്. അത്തരത്തിലുള്ള ഒരു ആത്മീയ ഗുണ്ടായിസം ചുവടെ കൊടുക്കുന്നു. ഇരിട്ടി: മാതാ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച് ക്ലാസെടുത്തെന്ന് ആരോപിച്ച് ഇരിട്ടി എം.ജി കോളേജ് അധ്യാപകന്‍ പ്രമോദ് വെള്ളച്ചാലിനെ ഒരുസംഘം ആക്രമിച്ചു. ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ പ്രമോദ് വെള്ളച്ചാലിനെ വെള്ളിയാഴ്ച രാവിലെ പത്തരയോടെ കോളേജ് … Continue reading ആത്മീയ ഗുണ്ടായിസം: ആള്‍ ദൈവങ്ങളും അവരുടെ ഗുണ്ടകളും