കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം

ലോക ബാങ്ക് കണക്ക്: 2030 ആകുമ്പോഴേക്കും വര്‍ഷം തോറും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാന്‍ വേണ്ടി വരുന്ന പണം: $7500 കോടി ഡോളര്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വികസ്വര രാജ്യങ്ങള്‍ക്ക് $40000 കോടി ഡോളര്‍ ഉദ്വമനം കുറക്കാന്‍ വേണ്ടി ശതകോടിക്കണക്കിന് ഡോളര്‍ ഊര്‍ജ്ജ ഗവേഷണത്തിനും അതിന്റെ വികസനത്തിനും - from bbc

ധനസഹായ നിയമങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച്

Nomi Prins, Robert Johnson സംസാരിക്കുന്നു: സോ‍ഷ്യലിസം എന്നത് അമേരിക്കയില്‍ അപകടകരമായ വാക്കാണ്. Stuart Ewen, Social History of Spin എന്ന പുസ്തകം എഴുതുമ്പോഴും അത് സംഭവിച്ചു. പണം നല്‍കിയ ജനം അപകടകാരികളാണ് എന്ന് പറഞ്ഞ് ജനത്തെ പേടിപ്പിക്കുകയാണിപ്പോള്‍ അവര്‍ ചെയ്യുന്നത്. അതായത് നികുതിദായകര്‍ക്ക് ബാങ്ക് പ്രവര്‍ത്തിപ്പിക്കാനാവില്ല എന്ന്. സത്യത്തില്‍ അവരാണ് ഇപ്പോള്‍ അങ്ങനെ ചെയ്യുന്നത്. ധനസഹായം നല്‍കിയ പൌരന്‍മാര്‍ നികുതിദായകരാണ്, അവരല്ല ഇപ്പോഴുള്ള stockholders ആണ് എല്ലാ പ്രശ്നങ്ങളുമുണ്ടാക്കിയത്. ബാങ്കുകളെ തരംതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. … Continue reading ധനസഹായ നിയമങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച്

നിശബ്ദ സാമ്പത്തിക തകര്‍ച്ച

Dedrick Muhammad സംസാരിക്കുന്നു: 2001 ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഇതുവരെ രക്ഷപെട്ടിട്ടില്ല. അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. അവരുടെ വരുമാനം കുറയുന്നു. സാമ്പത്തിക തകര്‍ച്ചക്ക് (depression) തുല്യമായ അവസ്ഥയാണിപ്പോള്‍. അവരുടെ തൊഴിലില്ലായ്മ 13% ആണ്. ഭവന ജപ്തി പ്രശ്നം ആഫ്രിക്കന്‍ അമേരിക്കന്‍കാരും ലാറ്റിനോ അമേരിക്കന്‍കാരും ആണ് അനുഭവിക്കുന്നത്. ഈ സമൂഹമാണ് ബാങ്കുകളുടെ predatory lending ന് വിധേയമായത്. ഒരു ദേശീയ പ്രശ്നമാണ് നാം നേരിടുന്നത്. അദ്ധ്വാന വര്‍ഗ്ഗം നേരിടുന്ന ഈ പ്രശ്നം തൊലിക്ക് നിറമുള്ള … Continue reading നിശബ്ദ സാമ്പത്തിക തകര്‍ച്ച

ആളുകള്‍ക്ക് വീട്

2008 ന്റെ അവസാനമായപ്പോഴേക്കും അമേരിക്കയിലെ ഭവനവായ്പകളില്‍ 9% ല്‍ അധികം delinquent ചെയ്യപ്പെടുകയോ ജപ്തി ചെയ്യപ്പെടുകയോ ചെയ്തു എന്ന് Mortgage Bankers Association പറയുന്നു. 81 ലക്ഷം അമേരിക്കന്‍ വീടുകള്‍ അതായത് ഭവനവായ്പയുള്ള വീടുകളുടെ 16% 2012 ഓടെ ജപ്തിചെയ്യപ്പെടും എന്ന് Credit Suisse റിപ്പോര്‍ട്ടും പറയുന്നു. രാജ്യം മൊത്തം ആളുകളെ അവരുടെ വീടുകളില്‍ നിന്ന് ഇറക്കിവിടുന്ന സമയത്ത് സര്‍ക്കാര്‍ ഇടപെടുന്നേയില്ല. പ്രാദേശിക തലത്തില്‍ ചിലടത്ത് ഇടപെടലുണ്ട്. സാമൂഹ്യ സംഘടനയായ ACORN അടുത്ത കാലത്ത് 22 നഗരങ്ങളില്‍ … Continue reading ആളുകള്‍ക്ക് വീട്

സാമ്പത്തിക തകര്‍ച്ച

Martin Khor സംസാരിക്കുന്നു: അമേരിക്കയും ലോകബാങ്ക്, നാണയനിധി പോലുള്ള സ്ഥാപനങ്ങളും നമ്മേ പഠിപ്പിച്ച വികസനത്തിന്റെ ഏഷ്യന്‍ മാതൃക മൂലധനത്തിന്റെ നിയന്ത്രണമില്ലാത്ത ഒഴുക്കും കയറ്റുമതിയെ മാത്രം ആശ്രയിക്കുന്നതുമായ ഒന്നാണ്. ഇപ്പോള്‍ ആ മാതൃക തകര്‍ന്നു. കഴിഞ്ഞ വര്‍ഷം നാം അനുഭവിച്ച വില വര്‍ദ്ധനവ്, ഭക്ഷണത്തിന്റെ അപര്യാപ്തത, ഭക്ഷ്യ പ്രതിസന്ധിക്ക് കാരണങ്ങളിലൊന്ന് ഊഹക്കച്ചവടമാണ്. ഇപ്പോള്‍ വില താഴേക്ക് കുതിക്കുകയാണ്. ഭവനരംഗത്തും തൊഴില്‍ രംഗത്തും പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക കമ്പോളം നമുക്കുണ്ട്. അതേ സാമ്പത്തിക കമ്പോളം ഊഹക്കച്ചവടത്തിലൂടെ ആഹാരത്തേയും ബാധിക്കുന്നു. അതുകൊണ്ട് സാമ്പത്തിക … Continue reading സാമ്പത്തിക തകര്‍ച്ച

അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച

$78900 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് അംഗീകരിക്കാനുള്ള വോട്ടെടുപ്പ് Houseലും Senate ലും നടക്കുകയാണ്. ഈ തുക പോരാ എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. എന്നാലും റൂസവെല്‍റ്റ് New Deal പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക രക്ഷാ പാക്കേജാണിത്. ഇതില്‍ $50700 കോടി ഡോളര്‍ ചിലവാക്കനുള്ളതും $28200 കോടി ഡോളര്‍ നികുതി ഇളവുകളുമാണ്. സെനറ്റില്‍ അവതരിപ്പിച്ചതിനേക്കാള്‍ ചിലവ് കുറഞ്ഞ പദ്ധതിയാണ് House ല്‍ അവതരിപ്പിച്ചതെന്ന് പറഞ്ഞ ഡമോക്രാറ്റുകള്‍ ബഹളം വെക്കുന്നു. വിദ്യാഭ്യാസത്തിനായുള്ള ഫണ്ടില്‍ $2000 … Continue reading അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച

ജയിംസ് ഗാല്‍ബെര്‍ത്ത് ധനസഹായത്തെക്കുറിച്ച് സംസാരിക്കുന്നു

ബാങ്കുകളുടെ കൈവശമുള്ള മോശം ആസ്തികള്‍ വാങ്ങുന്നതിന് ട്രഷറിക്കുള്ള terms എന്താണെന്നുള്ളതാണ് പ്രധാന ചോദ്യം. ഭവന വായ്പ്പയിലടിസ്ഥാനമായ securities ആണ് ഈ ആസ്തികളെല്ലാം. നിയന്ത്രണമില്ലാത്തതും complicity ഉം തട്ടിപ്പും നിറഞ്ഞ അന്തരീക്ഷം നിലനിന്ന ബുഷ് സര്‍ക്കാരിന്റെ കാലത്ത് subprime loans നിന്ന് derive ചെയ്ത securities ആണിത്. ആരും വിശ്വസിക്കാത്ത ആര്‍ക്കും മൂല്യം കണ്ടെത്താനാവാത്ത അത് ഭവനവായ്പ്പാ രംഗത്തെ കവരുകയായിരുന്നു. ഫയലുകളില്‍ എന്താണുള്ളതെന്ന് ആര്‍ക്കും അറിയില്ല. securities ആധാരമാക്കുന്ന ലോണിന്റെ സ്ഥിതിയും ആര്‍ക്കുമറിയില്ല. നികുതി ദായകര്‍ക്ക് വിലയെക്കുറിച്ച് ഒരു … Continue reading ജയിംസ് ഗാല്‍ബെര്‍ത്ത് ധനസഹായത്തെക്കുറിച്ച് സംസാരിക്കുന്നു

ഇന്‍ഡ്യന്‍ ഓഹരിക്കമ്പോളം

ഇന്‍ഡ്യന്‍ കമ്പോളത്തില്‍ നിന്ന് FII 50 കോടി ഡോളര്‍ അടിച്ചോണ്ടുപോയി. അമേരിക്കന്‍ FII ആണോ മൌറീഷ്യസ് FII ആണോ ഇത് ചെയ്തതെന്ന് നമുക്കറിയില്ല. പെന്‍ഷന്‍ ഫണ്ടാണോ hedge fund ആണോ എന്നും അറിയില്ല. homogenious ആയ ഒന്നല്ല FII. 75 രാജ്യങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്. പക്ഷേ നമുക്ക് അവയെപ്പറ്റി വലിയ ധാരണയൊന്നുമില്ല. ഈ വിവരങ്ങളില്ലാതെയൊണ് നാം കമ്പോള പഠനങ്ങള്‍ നടത്തുന്നത്. FII പണത്തിന്റെ 60% Participatory Notes ആണ്. അത് മയക്ക് മരുന്ന് പണമോ, ഭീകരവാദികളുടെ … Continue reading ഇന്‍ഡ്യന്‍ ഓഹരിക്കമ്പോളം

മറച്ചുവെച്ച സത്യം

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ലാഭം നേടുന്ന വ്യവസായളുടെ പ്രതിനിധികളായ Global Climate Coalition എന്ന സംഘം ഒരു ദശാബ്ദത്തിലധികമായി താപം കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനം ആഗോളതപനമുണ്ടാക്കുന്നു എന്ന സത്യത്തിനെതിരായി അതി ശക്തമായി ലോബീയിങ്ങും PR പരിപാടികളും നടത്തിവരികയാണ്. ഹരിത ഗ്രഹവാതകങ്ങളുടെ കാലാവസ്ഥാമാറ്റ ബന്ധം പൂര്‍ണ്ണമായും അറിയില്ലെന്നും അതില്‍ ശാസ്ത്രജ്ഞര്‍ക്ക് വിപരീത അഭിപ്രായങ്ങളാണുള്ളതെന്നും 1990കളുടെ തുടക്കത്തില്‍ നിയമ നിര്‍മ്മാതാക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അവര്‍ ഉപദേശം നല്കിയിരുന്നു. എന്നാല്‍ ഫെഡറല്‍ കേസില്‍ നല്കിയ ഒരു രേഖ അനുസരിച്ച് ഈ സംഘത്തിന്റെ … Continue reading മറച്ചുവെച്ച സത്യം

മുഹമ്മദ് യൂനസുമായുള്ള അഭിമുഖം

സാമ്പത്തിക തകര്‍ച്ച ഇതുവരെ ബംഗ്ലാദേശിനെ ബാധിച്ചിട്ടില്ല[2009]. ആ സുനാമി അടിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് ഞങ്ങള്‍. പ്രവാസി തൊഴിലാളികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ജോലി ചെയ്യുന്ന മൊത്തം തൊഴിലാളികളെ അപേക്ഷിച്ച് ചെറിയ തോതിലാണ് എന്ന് മാത്രം. ഒരിക്കല്‍ അത് വലിയ പ്രശ്നമാവും. മാന്ദ്യം വലുതായിക്കൊണ്ടിരിക്കുകയാണ്. കുറഞ്ഞിട്ടില്ല. കയറ്റുമതി ഓര്‍ഡറുകള്‍ കുറയുന്നു. പൂര്‍ണ്ണമായി ഇല്ലാതായിട്ടില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ചില ഗുണങ്ങളുണ്ട്. ലോകത്തിലേക്കും ഏറ്റവും കുറവ് വേതനമുള്ള രാജ്യം ബംഗ്ലാദേശാണ്. അതുകൊണ്ട് ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നു. സുനാമി എപ്പോള്‍ … Continue reading മുഹമ്മദ് യൂനസുമായുള്ള അഭിമുഖം