സാമൂഹ്യവും രാഷ്ട്രീയവും ആയ നീതിക്ക് വേണ്ടി അമേരിക്കയിലെ മത നേതാക്കള്‍

American Prophets Albert Raboteau On Contact

ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേര്‍ക്ക് 70% ദരിദ്രരേക്കാള്‍ നാല് മടങ്ങ് സമ്പത്തുണ്ട്

ഇന്‍ഡ്യയിലെ 95.3 കോടി ആളുകളുടെ സമ്പത്തിനെക്കാള്‍ നാല് മടങ്ങ് സമ്പത്ത് ഇന്‍ഡ്യയിലെ സമ്പന്നരായ 1% പേര്‍ക്കുണ്ട്. ഇന്‍ഡ്യയുടെ ബഡ്ജറ്റിനേക്കാള്‍ വലുതാണ് എല്ലാ പണക്കാരുടേയും മൊത്തം സമ്പത്ത്. 50ാം Annual Meeting of the World Economic Forum (WEF) ന് മുമ്പ് Oxfam പ്രസിദ്ധപ്പെടുത്തിയ 'Time to Care' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. ലോകത്തെ 2,153 കോടീശ്വരന്‍മാര്‍ക്ക് ലോക ജനസംഖ്യയുടെ 60% വരുന്ന 460 കോടി ജനങ്ങളേക്കാള്‍ സമ്പത്തുണ്ട്. — സ്രോതസ്സ് economictimes.indiatimes.com | … Continue reading ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേര്‍ക്ക് 70% ദരിദ്രരേക്കാള്‍ നാല് മടങ്ങ് സമ്പത്തുണ്ട്

കോര്‍പ്പറേറ്റ് അമേരിക്കയുടെ ഉടമസ്ഥത BlackRock, Vanguard, State Street എന്നിവരിലാണ്

ഓഹരിക്കമ്പോളത്തിലെ നിക്ഷേപത്തിന് ഒരു അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പരിണിത ഫലങ്ങള്‍ കോര്‍പ്പറേറ്റ് അമേരിക്കയെ ബാധിക്കും. മുമ്പ് വ്യക്തികള്‍, വലിയ സ്ഥാപനങ്ങള്‍ എന്നിവര്‍ കൂടുതലും Fidelity പോലുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ സജീവമായി കൈകാര്യം ചെയ്തിരുന്നു. കമ്പോളത്തില്‍ ഊഹക്കച്ചവടം നടത്താന്‍ ഓഹരി തെരഞ്ഞെടുത്തിരുന്നത് ഫണ്ട് മാനേജര്‍മാര്‍ ആയിരുന്നു. 2008ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം നിക്ഷേപകര്‍ S&P 500 പോലെ സ്ഥാപിതമായ ഓഹരി സൂചികയെ പകര്‍ത്തുന്ന index fundsലേക്ക് മാറി. ഈ മാറ്റത്തിന്റെ വലിപ്പം അമ്പരപ്പിക്കുന്നതാണ്. 2007 - 2016 … Continue reading കോര്‍പ്പറേറ്റ് അമേരിക്കയുടെ ഉടമസ്ഥത BlackRock, Vanguard, State Street എന്നിവരിലാണ്

ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൌജന്യമാക്കിയ ആദ്യ രാജ്യമായി സ്കോട്ട്‌ലാന്റ്

tampons ഉം പാഡുകളും ഉള്‍പ്പടെ ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൌജന്യവും ലഭ്യവും ആക്കിയ ആദ്യ രാജ്യമായി സ്കോട്‌ലാന്റ്. period povertyക്ക് എതിരായ ആഗോള പ്രസ്ഥാനത്തിന്റെ വലിയ വിജയമാണ് ഇത്. ഐക്യകണ്ഠേനയാണ് സ്കോട്ട്‌ലാന്റിലെ പാര്‍ളമെന്റ് Period Products നിയമം പാസാക്കിയത്. സ്കോട്ട്‌ലാന്റിലെ സ്കൂളുകളും സര്‍വ്വകലാശാലകളും ഉള്‍പ്പടെ പൊതു കെട്ടിടങ്ങളില്‍ period ഉല്‍പ്പന്നങ്ങള്‍ ഇനി സൌജന്യമായി ലഭ്യമാകും. പ്രാദേശിക അധികാരികളും വിദ്യാഭ്യാസ ദാദാക്കളും ആണ് ഇവയുടെ സൌജന്യമായ ലഭ്യത ഉറപ്പാക്കേണ്ടത്. — സ്രോതസ്സ് cnn.com | Nov 25, 2020

അമേരിക്കയുടെ ആയുധ കച്ചവടം കഴിഞ്ഞ വര്‍ഷത്തേതിലും 35% വര്‍ദ്ധിച്ചു

പുതിയ ഒരു റിപ്പോട്ട് പ്രകാരം അമേരിക്ക അവരുടെ ലോകം മൊത്തമുള്ള ആയുധ വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35% വര്‍ദ്ധിപ്പിച്ചു. മൊത്തം ആയുധ വിപണി മാറ്റമില്ലാതെ സ്ഥിരമായി നിന്ന സ്ഥിതിയിലാണ് ഇത്. സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ആയുധ വ്യാപാരം $3600 കോടി ഡോളറില്‍ അധികമായിരിക്കുന്നു എന്ന് കണ്ടെത്തി. മുമ്പത്തെ വര്‍ഷത്തേതിനേക്കാള്‍ $1000 കോടി ഡോളര്‍ കൂടുതലാണ് ഇത്. Qatar, Saudi Arabia, South Korea എന്നിവിടങ്ങളിലേക്ക് വമ്പന്‍ ആയുധ കരാറില്‍ ഏര്‍പ്പെട്ടതില്‍ നിന്നുമാണ് ഈ വര്‍ദ്ധനവ് വന്നത്. … Continue reading അമേരിക്കയുടെ ആയുധ കച്ചവടം കഴിഞ്ഞ വര്‍ഷത്തേതിലും 35% വര്‍ദ്ധിച്ചു

ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു

കോവിഡ്-19 മഹാമാരി അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടതോടുകൂടി രാജ്യത്തെ ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു എന്ന് പുതിയ പഠനം രേഖപ്പെടുത്തുന്നു. രോഗികളും കുടുംബങ്ങളും അനുഭവിക്കുന്ന ആരോഗ്യപരിപാലന പ്രതിസന്ധിയുടെ വലിയ ഒരു ഭാഗമാണിത്. അമേരിക്കയിലെ ഏറ്റവും ചിലവ് കൂടിയ 100 ആശുപത്രികള്‍ ഓരോ $100 ഡോളര്‍ ചിലവിനും $1,129 - $1,808 ഡോളര്‍ വരെ ആണ് ഈടാകുന്നത്. സാധാരണ അമേരിക്കയിലെ ആശുപത്രികള്‍ ശരാശരി ഓരോ $100 ഡോളര്‍ ചിലവിനും $417 ഡോളര്‍ ആയിരുന്നു ഈടാക്കിയിരുന്നത്. അത് കഴിഞ്ഞ 20 … Continue reading ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു