കോര്‍പ്പറേറ്റ് അമേരിക്കയുടെ ഉടമസ്ഥത BlackRock, Vanguard, State Street എന്നിവരിലാണ്

ഓഹരിക്കമ്പോളത്തിലെ നിക്ഷേപത്തിന് ഒരു അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പരിണിത ഫലങ്ങള്‍ കോര്‍പ്പറേറ്റ് അമേരിക്കയെ ബാധിക്കും. മുമ്പ് വ്യക്തികള്‍, വലിയ സ്ഥാപനങ്ങള്‍ എന്നിവര്‍ കൂടുതലും Fidelity പോലുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ സജീവമായി കൈകാര്യം ചെയ്തിരുന്നു. കമ്പോളത്തില്‍ ഊഹക്കച്ചവടം നടത്താന്‍ ഓഹരി തെരഞ്ഞെടുത്തിരുന്നത് ഫണ്ട് മാനേജര്‍മാര്‍ ആയിരുന്നു. 2008ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം നിക്ഷേപകര്‍ S&P 500 പോലെ സ്ഥാപിതമായ ഓഹരി സൂചികയെ പകര്‍ത്തുന്ന index fundsലേക്ക് മാറി. ഈ മാറ്റത്തിന്റെ വലിപ്പം അമ്പരപ്പിക്കുന്നതാണ്. 2007 - 2016 … Continue reading കോര്‍പ്പറേറ്റ് അമേരിക്കയുടെ ഉടമസ്ഥത BlackRock, Vanguard, State Street എന്നിവരിലാണ് →

ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൌജന്യമാക്കിയ ആദ്യ രാജ്യമായി സ്കോട്ട്‌ലാന്റ്

tampons ഉം പാഡുകളും ഉള്‍പ്പടെ ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൌജന്യവും ലഭ്യവും ആക്കിയ ആദ്യ രാജ്യമായി സ്കോട്‌ലാന്റ്. period povertyക്ക് എതിരായ ആഗോള പ്രസ്ഥാനത്തിന്റെ വലിയ വിജയമാണ് ഇത്. ഐക്യകണ്ഠേനയാണ് സ്കോട്ട്‌ലാന്റിലെ പാര്‍ളമെന്റ് Period Products നിയമം പാസാക്കിയത്. സ്കോട്ട്‌ലാന്റിലെ സ്കൂളുകളും സര്‍വ്വകലാശാലകളും ഉള്‍പ്പടെ പൊതു കെട്ടിടങ്ങളില്‍ period ഉല്‍പ്പന്നങ്ങള്‍ ഇനി സൌജന്യമായി ലഭ്യമാകും. പ്രാദേശിക അധികാരികളും വിദ്യാഭ്യാസ ദാദാക്കളും ആണ് ഇവയുടെ സൌജന്യമായ ലഭ്യത ഉറപ്പാക്കേണ്ടത്. — സ്രോതസ്സ് cnn.com | Nov 25, 2020

അമേരിക്കയുടെ ആയുധ കച്ചവടം കഴിഞ്ഞ വര്‍ഷത്തേതിലും 35% വര്‍ദ്ധിച്ചു

പുതിയ ഒരു റിപ്പോട്ട് പ്രകാരം അമേരിക്ക അവരുടെ ലോകം മൊത്തമുള്ള ആയുധ വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35% വര്‍ദ്ധിപ്പിച്ചു. മൊത്തം ആയുധ വിപണി മാറ്റമില്ലാതെ സ്ഥിരമായി നിന്ന സ്ഥിതിയിലാണ് ഇത്. സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ആയുധ വ്യാപാരം $3600 കോടി ഡോളറില്‍ അധികമായിരിക്കുന്നു എന്ന് കണ്ടെത്തി. മുമ്പത്തെ വര്‍ഷത്തേതിനേക്കാള്‍ $1000 കോടി ഡോളര്‍ കൂടുതലാണ് ഇത്. Qatar, Saudi Arabia, South Korea എന്നിവിടങ്ങളിലേക്ക് വമ്പന്‍ ആയുധ കരാറില്‍ ഏര്‍പ്പെട്ടതില്‍ നിന്നുമാണ് ഈ വര്‍ദ്ധനവ് വന്നത്. … Continue reading അമേരിക്കയുടെ ആയുധ കച്ചവടം കഴിഞ്ഞ വര്‍ഷത്തേതിലും 35% വര്‍ദ്ധിച്ചു →

ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു

കോവിഡ്-19 മഹാമാരി അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടതോടുകൂടി രാജ്യത്തെ ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു എന്ന് പുതിയ പഠനം രേഖപ്പെടുത്തുന്നു. രോഗികളും കുടുംബങ്ങളും അനുഭവിക്കുന്ന ആരോഗ്യപരിപാലന പ്രതിസന്ധിയുടെ വലിയ ഒരു ഭാഗമാണിത്. അമേരിക്കയിലെ ഏറ്റവും ചിലവ് കൂടിയ 100 ആശുപത്രികള്‍ ഓരോ $100 ഡോളര്‍ ചിലവിനും $1,129 - $1,808 ഡോളര്‍ വരെ ആണ് ഈടാകുന്നത്. സാധാരണ അമേരിക്കയിലെ ആശുപത്രികള്‍ ശരാശരി ഓരോ $100 ഡോളര്‍ ചിലവിനും $417 ഡോളര്‍ ആയിരുന്നു ഈടാക്കിയിരുന്നത്. അത് കഴിഞ്ഞ 20 … Continue reading ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു →

സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി

ലോകത്തെ ആറാമത്തെ സൈനിക കരാറുകാരായ Northrop Grumman ന്റെ ഓഫീസില്‍ പ്രതിഷേധം നടത്തിയതിന് നെബ്രാസ്കയില്‍ നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി. നികുതിദായകരും ശതകോടിക്കണക്കിന് ഡോളര്‍ പണം ഈ സൈനിക കരാറുകാരനിലേക്ക് ഒഴുക്കുന്നതിനെക്കുറിച്ച് ജന ശ്രദ്ധ കൊണ്ടുവരാനായി താന്‍ Northrop Grumman ന്റെ ജനാലകള്‍ ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിച്ചു എന്ന് പ്രതിഷേധക്കാരിലൊരാളായ Jessica Reznicek പറഞ്ഞു. 2015 ല്‍ Northrop Grumman ന് $690 കോടി ഡോളറിന്റെ സര്‍ക്കാര്‍ കരാറുകള്‍ കിട്ടി. ഒന്നാം സ്ഥാനത്ത് അവരുടെ എതിരാളികളായ … Continue reading സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി →

മഹാമാരി സമയത്ത് ചില സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി

എത്ര പെട്ടെന്നാണ് അവര്‍ പണം ഉണ്ടാക്കുകയും നഷ്ടപ്പെടുന്നതും കൈകാര്യം ചെയ്യുന്നത് എന്നതാണ് ഈ കാലത്ത് ലോകത്തെ സമ്പന്നരെക്കുറിച്ചുള്ള ശ്രദ്ധേയമായ കാര്യം. [ഈ കാലത്തല്ല, ഏത് കാലത്തും അങ്ങനെയാണ്. 2008ഉം ഓര്‍ത്തുനോക്കൂ.] കോവിഡ്-19 മഹാമാരിയുടെ വ്യാകുലതകളാല്‍ മാര്‍ച്ചില്‍ ലോകം മൊത്തം കമ്പോളം തകര്‍ന്നപ്പോള്‍ ആമസോണ്‍ മുതലാളി Jeff Bezos ന് $2700 കോടി ഡോളര്‍ സമ്പത്ത് നഷ്ടമായി എന്ന് Bloomberg Billionaires Index പറഞ്ഞു. കമ്പനിയുടെ ഓഹരി വില തിരിച്ച് വന്നതിനോടൊപ്പം ബീസോസിന്റെ സമ്പത്തും തിരിച്ചെത്തി. അദ്ദേഹത്തിന്റെ മൊത്തം … Continue reading മഹാമാരി സമയത്ത് ചില സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി →

മനുഷ്യരിലും ഭൂമിയിലും ആഗോളവല്‍ക്കരണത്തിന്റെ ഫലം

തൊഴില്‍ - യജമാനനും പരിചാരകരും: സ്വീഡനിലെ ഓരോ മനുഷ്യനും അവരുടെ ജീവിതശൈലി നിലനിര്‍ത്തുന്നതിനായി മറ്റുള്ള സ്ഥലത്തെ മൂന്ന് പേര്‍ അവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നു. സമ്പത്തുള്ളവര്‍ക്ക് വേണ്ടിയുള്ള കയറ്റുമതിക്കായി മഡഗാസ്കറിലെ 10 ല്‍ 7 പേര്‍ മുഴുവന്‍ സമയം ജോലി ചെയ്യുന്നു. വായൂ മലിനീകരണം : അമേരിക്കയിലെ ആളുകള്‍ക്ക് വേണ്ടിയുള്ള ഉത്പാദനവുമായി ബന്ധമുള്ള വായൂ മലിനീകരണം ചൈനയിലെ ആളുകളുടെ ആരോഗ്യത്തെ കൂടുതല്‍ മോശമായി ബാധിക്കുന്നു. ജല ദൌര്‍ലഭ്യം: യൂറോപ്പിലെ ദൌര്‍ലഭ്യമുള്ള ജല ഉപഭോഗത്തിന്റെ 80% ഉം അവരുടെ … Continue reading മനുഷ്യരിലും ഭൂമിയിലും ആഗോളവല്‍ക്കരണത്തിന്റെ ഫലം →

ബൃഹത്തായ മാന്ദ്യം വംശീയ സാമ്പത്തിക വിടവ് വര്‍ദ്ധിപ്പിച്ചു