പ്രൊഫസര്‍മാരുടെ പ്രതിഷേധ ജാഥയില്‍ നിന്ന് 50 പേരെ പോലീസ് അറസ്റ്റുചെയ്തു

50 ല്‍ അധികം പ്രൊഫസര്‍മാരേയും അവരുടെ സഹപ്രവര്‍ത്തകരേയും ന്യൂയോര്‍ക് സിറ്റിയില്‍ നടന്ന പ്രതിഷേധ ജാഥയില്‍ നിന്ന് അറസ്റ്റുചെയ്തു. മാന്‍ഹാറ്റനിലെ City University of New York ഓഫീസിന്റെ കവാടത്തില്‍ പ്രതിഷേധക്കാര്‍ തടസം സൃഷ്ടിച്ചു. കരാര്‍ ഇല്ലാത്തതിനും കുറഞ്ഞ ശമ്പളവും കാരണമാണ് പ്രൊഫസര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. 2010 ന് ശേഷം തങ്ങള്‍ക്ക് ഒരു കരാര്‍ പോലും കിട്ടിയില്ല എന്നും കഴിഞ്ഞ 6 വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധനവ് നല്‍കുന്നില്ല എന്ന് CUNY പ്രൊഫസര്‍മാര്‍ പറഞ്ഞു.

ആഗോള അസമത്വം വീണ്ടും വളരുന്നു

Organization for Economic Cooperation and Development (OECD) ന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള അസത്വം വീണ്ടും വളരുകയാണ്. അമേരിക്ക അതില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ്. 34 അംഗ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയാണ് ഈ സംഘടന പരിശോധിച്ചത്. വരുമാന അസമത്വം അതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണെന്ന് OECD Secretary General Angel Gurría പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. അമേരിക്കയിലാണ് ഏറ്റവും ഉയര്‍ന്ന അസമത്വത്തിന് അടുത്താണ്. ഇസ്രായേല്‍ തൊട്ടുപിറകിലുണ്ട്. പിന്നീട് ബ്രിട്ടണ്‍, ഗ്രീസ്. അമേരിക്കക്ക് മുകളില്‍ Turkey, Mexico, Chile … Continue reading ആഗോള അസമത്വം വീണ്ടും വളരുന്നു

അമേരിക്കന്‍ സൈന്യം ദശലക്ഷക്കണക്കിന് ഡോളര്‍ “ദേശാഭിമാനത്തിന്” ചിലവാക്കി

അരിസോണ സെനറ്റര്‍മാരായ Jeff Flake ഉം John McCain ഉം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സൈന്യം ദശലക്ഷക്കണക്കിന് ഡോളര്‍ NFL ഉം മറ്റ് സ്പോര്‍ട്സ് ലീഗുകള്‍ക്കും "paid-for patriotism" ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും വേണ്ടി ചിലവാക്കി എന്ന് പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ സൈന്യവും സ്പോര്‍ട്സ് ലീഗുകളും തമ്മിലുള്ള $68 ലക്ഷം ഡോളറിന്റെ കരാറുകളുടെ വിവരം ഈ റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. സൈന്യം സ്പോര്‍ട്സ് ടീമുകള്‍ക്കായി പരസ്യത്തിന് ചിലവാക്കിയ $5.3 കോടി ഡോളറിന്റെ ചെറിയ അംശമേ ഇത് വരുന്നുള്ളു … Continue reading അമേരിക്കന്‍ സൈന്യം ദശലക്ഷക്കണക്കിന് ഡോളര്‍ “ദേശാഭിമാനത്തിന്” ചിലവാക്കി

തെരഞ്ഞെടുപ്പ് ചിലവ് 600 കോടിയില്‍ അധികം

2012 ലെ തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ ബുക്കുകളിലായപ്പോള്‍ ഫെഡറല്‍ സ്ഥാനാര്‍ത്ഥികളുടേയും പാര്‍ട്ടികളുടേയും മൊത്തം ചിലവ് $600 കോടി ഡോളറില്‍ അധികമാണെന്ന് കണ്ടെത്തി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സ്വകാര്യ സംഭാവന കൊടുത്ത വ്യക്തി കാസിനോ ശതകോടീശ്വരന്‍ Sheldon Adelson ആണ്. Mitt Romney ഉള്‍പ്പടെ 8 സ്ഥാനാര്‍ത്ഥികള്‍ക്ക് അയാള്‍ $5.3 കോടി ഡോളര്‍ സംഭാവന കൊടുത്തു.

ഇല്ല, ബര്‍ണി സാന്‍ഡേഴ്സിന്റെ ദേശീയ നയത്തിന് $18 ട്രില്യണ്‍ ചിലവാകില്ല

ബര്‍ണി സാന്‍ഡേഴ്സിന്റെ domestic policy plan ന് അടുത്ത 10 വര്‍ഷത്തേക്ക് $18 ട്രില്യണ്‍ ഡോളര്‍ ചിലവാകും എന്ന് Wall Street Journal പറയുന്നു. ഇത് ശരിയാണോ? അത് നിങ്ങളുടെ വീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ഒന്നാമതായി ജേണല്‍ പരിഗണിക്കുന്ന $3.4 ട്രില്യണ്‍ ഡോളര്‍ വരുന്ന ഒരു കൂട്ടം ചിലവുകളുണ്ട്. പോക്കറ്റ് മാറ്റമല്ല അത്. അത് ജബ് ബുഷിന്റെ നികുതിയിളവിന് തുല്യമായ സംഖ്യയാണ്. ജബിന്റെ നികുതിയിളവ് സമ്പന്നര്‍ക്കാണ് ഗുണം ചെയ്യുന്നത്. എന്നാല്‍ സാന്‍ഡേഴ്സിന്റെ പദ്ധതി ദരിദ്രരേയും ഇടത്തരക്കാരേയും സഹായിക്കും. ഇതാണ് … Continue reading ഇല്ല, ബര്‍ണി സാന്‍ഡേഴ്സിന്റെ ദേശീയ നയത്തിന് $18 ട്രില്യണ്‍ ചിലവാകില്ല

ജോലിക്കാരന്‍ ഫെഡറല്‍ റിസര്‍വ്വില്‍ നിന്നും രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനെ ശിക്ഷിച്ചു

Federal Reserve Bank of New Yorkല്‍ നിന്നും രഹസ്യവിവരങ്ങള്‍ ജോലിക്കാരന്‍ ചോര്‍ത്തിയതിന് സാമ്പത്തിക ഭീമനായ ഗോള്‍ഡ്‌മന്‍ സാച്ചസിന്(Goldman Sachs) $5 കോടി ഡോളറിന്റെ പിഴ ചുമത്തി. സര്‍ക്കാരും വാള്‍സ്റ്റ്രീറ്റും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ ഉദാഹരണമാണ് ഈ സംഭവം. New York Federal Reserve ല്‍ ഏഴ് വര്‍ഷം ജോലിചെയ്തയാളാണ് രോഹിത്ത് ബന്‍സല്‍. 2014 ല്‍ അയാള്‍ ഗോള്‍ഡ്‌മന്‍ സാച്ചസില്‍ ചേര്‍ന്നു. Fed ല്‍ ജോലി ചെയ്തിരുന്നതുകൊണ്ട് കമ്പനികളെ ഉപദേശീക്കാനാവില്ല എന്ന് Fed ന്റെ ethics board … Continue reading ജോലിക്കാരന്‍ ഫെഡറല്‍ റിസര്‍വ്വില്‍ നിന്നും രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനെ ശിക്ഷിച്ചു