തോക്കുകളുമായി എത്തിയ 400 നല്ല പുരുഷന്‍മാര്‍

ടെക്സാസിലെ Uvalde യിലെ സ്കൂള്‍ ബോര്‍ഡ് അംഗങ്ങളെ നഗരത്തിലെ താമസക്കാര്‍ രോഷത്തോടെ എതിരിട്ടു. രണ്ട് മാസം മുമ്പ് 18-വയസായ സവര്‍ണ്ണ തോക്കുധാരി Robb Elementary School ലെ നാലാം ക്ലാസിലെ 19 കുട്ടികളേയും അവരുടെ രണ്ട് അദ്ധ്യാപകരേയും വെടിവെച്ച് കൊന്നു. 17-വയസായ Jazmin Cazares യോഗത്തില്‍ സംസാരിച്ചു. വെടിവെപ്പില്‍ അവളുടെ 9-വയസായ സഹോദരി Jackie മരിച്ചു. JAZMIN CAZARES സംസാരിക്കുന്നു: എന്റെ സുഹൃത്തുക്കള്‍ മരിക്കുന്നത് ഞാന്‍ കാണാതിരിക്കാനായി നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുകയാണ്? എന്റെ കൊച്ച് സഹോദരിയെ … Continue reading തോക്കുകളുമായി എത്തിയ 400 നല്ല പുരുഷന്‍മാര്‍

യുവാള്‍ഡെ സംഭവത്തില്‍ അതിര്‍ത്തി സേനയോട് ക്ലാസ് മുറിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ് കൊടുത്തു

Uvalde, Texas ല്‍ Irma യുടേയും Joe Garcia യുടേയും ശവസംസ്കാര ചടങ്ങിന് നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി ദുഖം പങ്കിട്ടു. കഴിഞ്ഞ ആഴ്ച Robb Elementary School ല്‍ കൌമാരക്കാരനായ തോക്കുധാരിയാല്‍ മറ്റൊരു അദ്ധ്യാപകനും 19 വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം കൊല്ലപ്പെട്ട അദ്ധ്യാപികയാണ് Irma. അവളുടെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം അവരുടെ ഭര്‍ത്താവായ Joe ഹൃദയാഘാതത്താല്‍ മരിക്കുകയായിരുന്നു. അവര്‍ക്ക് നാല് കുട്ടികളുണ്ട്. ക്ലാസ് മുറിയില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ അവിടേക്ക് പോലിസ് പ്രവേശിക്കുന്നത് ഒരു മണിക്കൂര്‍ വൈകിയതില്‍ ജനത്തിന് … Continue reading യുവാള്‍ഡെ സംഭവത്തില്‍ അതിര്‍ത്തി സേനയോട് ക്ലാസ് മുറിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ് കൊടുത്തു

ഇറ്റലിയിലെ എല്ലാ സ്കൂളുകളിലേക്കും ഗൂഗിളും മൈക്രോസോഫ്റ്റുമില്ലാത്ത ഒരു ക്ലൌഡ്

UNIRE (“to join”) എന്ന പേരിലെ ഒരു “single national interconnection network” സ്ഥാപിക്കാനുള്ള ഒരു പുതിയ ബില്ല് ഇറ്റലിയിലെ സെനറ്റില്‍ അവതരിപ്പിച്ചു. ഇറ്റലിയിലെ എല്ലാ സ്കൂളുകളേയും പരസ്പരം ബന്ധിപ്പിച്ച് ഇന്റര്‍നെറ്റിലെത്തിക്കുക എന്നതാണ് ഈ networkന്റെ ലക്ഷ്യം. രാഷ്ട്രം കൈകാര്യം ചെയ്യുന്ന ഒരു സ്വകാര്യ cloud. ഡിജിറ്റല്‍ പഠനവും, ഗൂഗിളിനും മൈക്രോസോഫ്റ്റിനും ബദലായി പ്രായപൂര്‍ത്തി ആകാത്ത കുട്ടികളുടെ ഡാറ്റ സംരക്ഷണം ഏറ്റവും കൂടുതല്‍ ഉറപ്പാക്കാനുമുള്ള പ്ലാറ്റ്ഫോം ഈ cloud ല്‍ ഉണ്ടാകും. ഈ ബില്ലില്‍ ആദ്യം ഒപ്പുവെച്ച … Continue reading ഇറ്റലിയിലെ എല്ലാ സ്കൂളുകളിലേക്കും ഗൂഗിളും മൈക്രോസോഫ്റ്റുമില്ലാത്ത ഒരു ക്ലൌഡ്

അമേരിക്കയില്‍ രണ്ട് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് കോവിഡ്-19 ബാധിച്ചു

അമേരിക്കയില്‍ ഓരോ ആഴ്ചയും ലക്ഷക്കണക്കിന് കുട്ടികള്‍ക്കാണ് കോവിഡ്-19 ബാധിക്കുന്നത്. അതിവേഗം പകരുന്ന ഡല്‍റ്റ വകഭേദവും സ്കൂളുകള്‍ തുറന്നതും ആണ് അതിന് കാരണം. American Academy of Pediatrics (AAP) പറയുന്നതനുസരിച്ച് സെപ്റ്റംബര്‍ 23, 2021 വരെ മൊത്തം 57 ലക്ഷം കുട്ടികള്‍ക്കാണ് കോവിഡ്-19 ബാധിച്ചത്. കഴിഞ്ഞ് അഞ്ച് ആഴ്ചകളായി ഓരോ ആഴ്‍ച്ചയിലും രണ്ട് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് രോഗം വരുന്നു. — സ്രോതസ്സ് wsws.org | 28 Sep 2021

ജര്‍മ്മനിയിലെ പ്രൈമറി സ്കൂളുകളുടെ അവസ്ഥ പരിഭ്രമിപ്പിക്കുന്നതാണ്

ജര്‍മ്മനിയില്‍ സ്കൂളുകള്‍ തുറന്നതിന് ശേഷം രോഗബാധയില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. Network of Action Committees for Safe Education കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ഓണ്‍ലൈനില്‍ നടത്തിയ യോഗത്തില്‍ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, രക്ഷകര്‍ത്താക്കളും, കുട്ടികളെ നോക്കുന്ന ജോലിക്കാരും ഉള്‍പ്പെടുന്നു. സ്കൂളുകള്‍ തുറക്കുന്ന നയം കാരണം കുട്ടികളും കൌമാരക്കാരും വന്‍തോതില്‍ രോഗികളായിട്ടും അടിസ്ഥാനപരമായ സംരക്ഷണ സംവിധാനങ്ങള്‍ തകര്‍ത്തിരിക്കുകയാണ്. ജര്‍മ്മനിയില്‍ ഏകദേശം 70 കുട്ടികള്‍ icu ല്‍ ആണ്. അമേരിക്കയിലും സ്കൂളുകള്‍ തുറന്നതിന് ശേഷം ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ … Continue reading ജര്‍മ്മനിയിലെ പ്രൈമറി സ്കൂളുകളുടെ അവസ്ഥ പരിഭ്രമിപ്പിക്കുന്നതാണ്

മാസ്കില്ലാത്തതിനും വാക്സിനെടുക്കാത്തതിനും എതിരെ ജോര്‍ജ്ജിയയിലെ കോളേജദ്ധ്യാപകര്‍ പ്രതിഷേധം നടത്തി

ജോര്‍ജ്ജിയയിലെ ഡസന്‍ കണക്കിന് കോളേജുകളില്‍ University System of Georgia (USG)യുടെ കോവിഡ്-19 നയങ്ങള്‍ക്കെതിരായി ഒരാഴ്ചയായി ദിവസവും കോളേജദ്ധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പ്രൊഫസര്‍മാരും ലക്ചറര്‍മാരും നേരിട്ട് മാസ്കും വാക്സിനും നിര്‍ബന്ധിക്കാത്ത കോളേജിലെത്തി പഠിപ്പിക്കണം എന്ന് നിര്‍ബന്ധിക്കുന്നു. മഹാമാരിയുടെ ഡല്‍റ്റ വകഭേദം രാജ്യം മൊത്തം ആളുകളെ രോഗികളാക്കുകയും കൊല്ലുകയും ചെയ്യുന്നതിനിടക്കാണ് നേരിട്ട് കോളേജിലെത്താന്‍ അദ്ധ്യാപകരോട് ആവശ്യപ്പെടുന്നത്. ചെറുപ്പക്കാര്‍ മരിക്കുകയും ഗൌരവകരമായി രോഗം ബാധിക്കുകയും ചെയ്യുന്നതിനിടക്ക് K-12 ഉം ഉന്നതവിദ്യാഭ്യാസ രംഗത്ത് ക്ലാസുകള്‍ തുറക്കുന്നതിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് … Continue reading മാസ്കില്ലാത്തതിനും വാക്സിനെടുക്കാത്തതിനും എതിരെ ജോര്‍ജ്ജിയയിലെ കോളേജദ്ധ്യാപകര്‍ പ്രതിഷേധം നടത്തി

രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് ടെക്സാസിലെ സ്കൂള്‍ ജില്ല ക്ലാസുകള്‍ റദ്ദാക്കി

K-12 സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു തുറന്ന കത്ത് അരിസോണയില്‍ 1,000 ആരോഗ്യ പ്രവര്‍ത്തകര്‍ Maricopa County Board of Supervisors ന് അയച്ചു. Phoenix ന് ചുറ്റുമുള്ള സ്കൂളുകളില്‍ 227 സജീവ പകര്‍ച്ചവ്യാധിയുണ്ടായി, 1,700 വിദ്യാര്‍ത്ഥികള്‍ക്കും, 450 സ്കൂള്‍ ജോലിക്കാര്‍ക്കും രോഗം ബാധിച്ചു. രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് മദ്ധ്യ ടെക്സാസില്‍ Wacoക്ക് അടുത്തുള്ള Connally Independent School District ക്ലാസുകള്‍ റദ്ദാക്കി. ആറാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപികയായ Natalia … Continue reading രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് ടെക്സാസിലെ സ്കൂള്‍ ജില്ല ക്ലാസുകള്‍ റദ്ദാക്കി

ഹാര്‍വാര്‍ഡ് സര്‍വ്വകലാശലയുടെ ധാര്‍മ്മിക പാപ്പരത്വം

എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനും പണ്ഡിതനും ആയ കോര്‍ണല്‍ വെസ്റ്റ് Harvard Universityയിലെ പ്രൊഫസര്‍ സ്ഥാനം രാജിവെച്ചു. സ്ഥാപനം “ബൌദ്ധികവും ധാര്‍മ്മികവും ആയ പാപ്പരത്വത്തിന്റെ ആഴത്തിലാണ്” എന്ന് അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന്റെ കാലാവധി പുതുക്കാന്‍ ഫാക്കല്‍റ്റി പിന്‍തുണച്ചു. എന്നാല്‍ പാലസ്തീന്‍ വിഷയത്തോടുള്ള Harvard administration ന്റെ വൈരത്തിന്റെ അടിസ്ഥാനത്തില്‍ അത് റദ്ദാക്കി. ഇത് Harvard ന്റെ ബൌദ്ധികവും ധാര്‍മ്മികവും ആയ പാപ്പരത്വം ആണ്. പാലസ്തീന്‍ വിഷയത്തെ താന്‍ പിന്‍തുണക്കുന്നതിനാല്‍ കാലാവധി പുതുക്കി നല്‍കാന്‍ മടികാണിക്കുന്നു എന്ന് അദ്ദേഹം മാര്‍ച്ചില്‍ New … Continue reading ഹാര്‍വാര്‍ഡ് സര്‍വ്വകലാശലയുടെ ധാര്‍മ്മിക പാപ്പരത്വം

കാലിഫോര്‍ണിയ സര്‍വ്വകലാശാല രഹസ്യ ചാരപ്പണി സംവിധാനം സ്ഥാപിച്ചു

ഹോംലാന്റ് സെക്യൂരിറ്റി മുൻ മേധാവിയും അരിസോണയിലെ മുൻ ഡെമോക്രാറ്റിക് ഗവർണറുമായ Janet Napolitano യുടെ അധ്യക്ഷതയിൽ കാലിഫോർണിയ യൂണിവേഴ്സിറ്റി (യുസി) ബോർഡ് ഓഫ് റീജന്റ്സ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരീക്ഷണത്തിനും നിരീക്ഷണത്തിനും ശേഷിയുള്ള ഒരു രഹസ്യ സ്പൈവെയർ സംവിധാനം അനുവദിച്ചതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തി. നെറ്റ്‌വര്‍ക്കിലെ എല്ലാ വ്യക്തികളെ നിരീക്ഷിക്കുകയും അവരില്‍ നിന്നും ഡാറ്റ ശേഖരിക്കുകയും ചെയ്യുന്ന ഒരു രഹസ്യ ചാരപ്പണി സംവിധാനം കാലിഫോര്‍ണിയയിലെ പത്ത് UC കാമ്പസുകളിലും അഞ്ച് മെഡിക്കല്‍ സെന്ററുകളിലും വിദ്യാര്‍ത്ഥികളുടേയോ അദ്ധ്യാപകരുടേതോ, ജോലിക്കാരുടേയോ സമ്മതം … Continue reading കാലിഫോര്‍ണിയ സര്‍വ്വകലാശാല രഹസ്യ ചാരപ്പണി സംവിധാനം സ്ഥാപിച്ചു

കുരുമുളക് വെള്ളം തളിക്കുന്ന വിവരം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനായി UC Davis ലക്ഷങ്ങള്‍ ചിലവാക്കി

നവംബര്‍ 2011 ല്‍ വിദ്യാര്‍ത്ഥികളുടെ മേലെ കുരുമുളക് വെള്ളം തളിക്കുന്ന സംഭവത്തെക്കുറിച്ചുള്ള മോശമായ ഓണ്‍ലൈന്‍ പോസ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുന്നതിനും സര്‍വ്വകലാശാലയുടേയും ചാന്‍സ്‌ലര്‍ Linda P.B. Katehi ന്റേയും യശസ് വര്‍ദ്ധിപ്പിക്കുന്നതിനുമായി കണ്‍സള്‍ട്ടന്റുമാര്‍ക്ക് കുറഞ്ഞത് $1.75 ലക്ഷം ഡോളറെങ്കിലും UC Davis കരാറ് കൊടുത്തിട്ടുണ്ട് എന്ന് പുറത്തുവന്ന രേഖകളില്‍ പറയുന്നു. സര്‍വ്വകലാശാല ഓണ്‍ലൈനില്‍ അവരുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് പണം കൊടുത്തത്. UC Davis പുറത്തുവിട്ട രേഖകള്‍ പ്രകാരം അവരുടെ പദ്ധതിതന്ത്രപരമായ ആശയവിനിമയ ബഡ്ജറ്റ് … Continue reading കുരുമുളക് വെള്ളം തളിക്കുന്ന വിവരം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനായി UC Davis ലക്ഷങ്ങള്‍ ചിലവാക്കി