നല്ല വാര്‍ത്ത: അമേരിക്കക്കര്‍ വണ്ടി ഓടിക്കുന്നത് കുറച്ചു

FHWA യുടെ “Traffic Volume Trends” റിപ്പോര്‍ട്ട് അനുസരിച്ച് മാര്‍ച്ച് 2008 ല്‍ അമേരിക്കന്‍ റോഡുകളില്‍ വണ്ടികള്‍ സഞ്ചരിച്ച് ദൂരം (vehicle miles traveled (VMT)) മാര്‍ച്ച് 2007 നെ അപേക്ഷിച്ച് 4.3% കൂറഞ്ഞു എന്നണ്. 1979 ന് ശേഷം ഇത് ആദ്യമാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിനേ അപേക്ഷിച്ച് 1760 കോടി കിലോമീറ്റര്‍ കുറവ്. FHWA ചരിത്രത്തിലെ ഏറ്റവും sharpest കുറവാണിത്. അമേരിക്കന്‍ Department of Transportation ന്റെ കണക്കുകള്‍ അനുസരിച്ച് ഇതുമൂലം അമേരിക്കയുടെ ഗതാഗത്തില്‍ … Continue reading നല്ല വാര്‍ത്ത: അമേരിക്കക്കര്‍ വണ്ടി ഓടിക്കുന്നത് കുറച്ചു

ടണ്‍ഡ്രാ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്വമനം

പ്രതി വര്‍ഷം 0.1% എന്ന തോതിലാണ് ടണ്‍ഡ്രാ (tundra) പ്രദേശങ്ങള്‍ കാര്‍ബണ്‍ ഉദ്വമനം നടത്തുന്നത്. അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ കാര്‍ബണ്‍ Permafrost* ല്‍ കാണപ്പെടുന്നു. CO2 നെക്കാള്‍ ശക്തമായ ഹരിത ഗൃഹ വാതകമായ മീഥേന്റെ രൂപത്തിലാണ് അവിടെ കാര്‍ബണ്‍ സ്ഥിതി ചെയ്യുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 11 അടി താഴ്ച്ചയിലുള്ള പെര്‍മാഫ്രോസ്റ്റ് ആവി ആകുമെന്ന് NCAR കാലാവഥാ ശാസ്ത്രജ്ഞനായ David Lawrence പറയുന്നു . ആദ്യത്തെ പരിപൂര്‍ണ്ണ interactive climate system model ഉപയോഗിച്ചുള്ള പഠനമാണ് പെര്‍മാഫ്രോസ്റ്റ്ന് വേണ്ടി നടത്തിയത്. … Continue reading ടണ്‍ഡ്രാ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്വമനം

സെലിബ്രിറ്റികളുടെ കാര്‍ബണ്‍ പാദമുദ്ര

സെലിബ്രിറ്റികള്‍ ആരും നമ്മളേപ്പോലെ അല്ല. അവര്‍ സൗന്ദര്യമുള്ളവരാണ്, അവരുടെ പല്ല് വെളുവെളുത്തതാണ്, പിന്നെ അവര്‍ക്ക് നമ്മളേക്കാള്‍ വളരെ വളരെ വലിയ കാര്‍ബണ്‍ പാദമുദ്രയുണ്ട് (carbon foot print). വളരെ വലുത്. ഏതെങ്കിലും ഒരു കാര്‍ബണ്‍ കാല്‍കുലേറ്ററില്‍ നിങ്ങള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യത്തെ ജറ്റ് യാത്ര കൂട്ടിച്ചേര്‍ത്ത് നോക്കൂ, അപ്പോള്‍ കാണാം എത്രമാത്രം അത് കാര്‍ബണ്‍ പാദമുദ്രയേ മാറ്റുന്നുവെന്ന്. സെലിബ്രിറ്റികളേ പോലുള്ള ആളുകള്‍ ആണെങ്കില്‍ എപ്പോഴും ഓട്ടത്തിലാണ്. മഡോണയുടെ കാര്യം നോക്കുക. 2006 ല്‍ കണക്കാക്കിയ അവളുടെ കാര്‍ബണ്‍ … Continue reading സെലിബ്രിറ്റികളുടെ കാര്‍ബണ്‍ പാദമുദ്ര

CO2 ഉദ്വമനം വര്‍ദ്ധിപ്പിക്കുന്ന ഗവേഷണ ലാബുകള്‍

ഒരു ശരാശരി ക്യാനഡക്കാരന്‍ 22 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്നത്. അതായത് 4 വലിയ ആനകളുടെ ഭാരത്തിന് തുല്ല്യം. Université de Montréal ബയോകെമിസ്ട്രി (biochemistry) വിഭാഗത്തിലെ Hervé Philippe ഒരു committed environmentalist ആണ്. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ മാത്രം ഗവേഷണം പ്രതി വര്‍ഷം 44 ടണ്‍ CO2 ഉത്പാദിപ്പിക്കപ്പെട്ടന്നാണ്. 9 ആനകള്‍ കൂടെ. ഒരു ശരാശരി അമേരിക്കന്‍ പൗരന്‍ 20 ടണ്‍ CO2 ആണ് പുറന്തള്ളുന്നത്. "ജൈവ വൈവിദ്ധ്യത്തിലുള്ള നമ്മുടെ … Continue reading CO2 ഉദ്വമനം വര്‍ദ്ധിപ്പിക്കുന്ന ഗവേഷണ ലാബുകള്‍

കാര്‍ബണ്‍ സംഭരണത്തിന്റെ (Carbon capture) സത്യങ്ങള്‍

വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഭൂമിക്കടില്‍ സംഭരിച്ച് കാലാവസ്ഥാമാറ്റത്തിന്റെ ശക്തി കുറക്കുക എന്നതാണ് Carbon capture and storage (CCS) ന്റെ ലക്ഷ്യം. കല്‍ക്കരി വ്യവസായമാണ് ഇതിനെ പ്രോത്സാഹിപ്പിക്കുന്നത്. പുതിയ കല്‍ക്കരിനിലയങ്ങള്‍ അമേരിക്കയില്‍ തുടങ്ങാനുള്ള നീതീകരണമായി ഇതാണ് അവര്‍ ഇതിന് പ്രചാരണം നല്‍കുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യ തെളിയിക്കപ്പെടാത്തതും കാലാവസ്ഥാമാറ്റം തടയാനും സഹായിക്കില്ല. പ്രശ്നങ്ങള്‍: കാലാവസ്ഥാ മാറ്റം ഉണ്ടാകുന്നതിന് മുമ്പ് CCS പ്രായോഗികമാകുമോ എന്ന് സംശയമാണ്. വന്‍തൊതിലുള്ള CCS ന്റെ ഉപയോഗം 2030 നു … Continue reading കാര്‍ബണ്‍ സംഭരണത്തിന്റെ (Carbon capture) സത്യങ്ങള്‍

നമ്മള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ പ്രകൃതി വേഗം വൃത്തിയാക്കില്ല

Nature Geoscience വന്ന റിപ്പോര്‍ട്ടില്‍ ആണ് ഇങ്ങനെ പറഞ്ഞത്. പ്രാചീന അന്റാര്‍ക്ടിക് മഞ്ഞുപാളികളിലെ കുമിളകളില്‍ കുടുങ്ങിയ 610,000 വര്‍ഷങ്ങള്‍ പഴക്കമുള്ള വായുവിനെ പഠന വിധേയമാക്കിയാണ് ഇത്. ഭൂമിയില്‍ നമുക്ക് അറിയാവുന്ന ചൂട് കൂടിയ സമയത്തേയും തണുപ്പ് കൂടിയ സമയത്തേയും അന്റാര്‍ക്ടിക് മഞ്ഞുല്‍ കുടുങ്ങിയ വായുവിന്റെ ഘടകങ്ങള്‍ പരിശോധിച്ചത് Richard Zeebe എന്ന ഗവേഷകനാണ്. പണ്ട് കാലത്ത് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവിലുള്ള ഏറ്റക്കുറച്ചില്‍ കുറവായിരുന്നു. ശരാശരി വ്യത്യാസം 22 parts per million. അഗ്നിപര്‍വ്വതങ്ങളാകാം ഈ വ്യത്യാസത്തിന് … Continue reading നമ്മള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ പ്രകൃതി വേഗം വൃത്തിയാക്കില്ല

കടല്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് കുറയുന്നു

വ്യാപാര കപ്പലുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റിക് ഉപകരണങ്ങളില്‍ നിന്നെടുത്ത 90,000 റീഡിങ്ങ്സ് പഠിച്ച University of East Anglia ഗവേഷകര്‍ കണ്ടെത്തിയതാണ് ഇത്. വടക്കന്‍ അറ്റ്ലാന്റികില്‍ 10 വര്‍ഷമായി അവര്‍ നടത്തിയ പഠനത്തില്‍ 90 കളുടെ പകുതിയിലും 2000 ലേയും അളവ് 2005 ലും കടല്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് പരിശോധിച്ചു. 2005 അത് പകുതി ആയെന്നാണ് അവര്‍ക്ക് കണ്ടെത്താനായത്. ഹരിത ഗൃഹ വതകങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കടലിന്റെ കഴിവ് കുറയുന്നത് ആഗോള താപനത്തിന്റെ ശക്തി കൂട്ടുമെന്നാണ് ശാസ്ത്രജ്ഞര്‍ … Continue reading കടല്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് കുറയുന്നു

ഒരു transatlantic വിമാന യാത്രയില്‍ നിന്ന് 3-4 ടണ്‍ CO2

നിങ്ങള്‍ അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്കും പിന്നീട് യൂറോപ്പില്‍ നിന്ന് തിരിച്ച് അമേരിക്കയിലേക്കും നടത്തുന്ന വിമാന യത്രയില്‍ നിന്ന് 3-4 ടണ്‍ CO2 (ഒരാള്‍ക്ക്) പുറത്തുവിടും. ഇത് ഒരു ശരാശരി ഇന്‍ഡ്യക്കാരനോ ബംഗ്ലാദേശിയോ ഒരു വര്‍ഷം പുറത്തുവിടുന്ന CO2 ന് തുല്ല്യമാണ്. ഒരു സാധാരണ അമേരിക്കകാരന്‍ ഏകദേശം 20 ടണ്‍ CO2 പ്രതിവര്‍ഷം പുറത്തുവിടുന്നു. എന്നാല്‍ ഈ ഇന്‍ഡ്യക്കാരനോ ബംഗ്ലാദേശിയോ ആയിരിക്കും സമുദ്ര നിരപ്പ് ഉയരുന്നതു വഴി സ്വന്തം വീടുകള്‍ നഷ്ടപ്പെടുക. കാരണം സമുദ്ര നിരപ്പിനോടടുത്ത് ജനസാന്ദ്രത ഇവിടെ … Continue reading ഒരു transatlantic വിമാന യാത്രയില്‍ നിന്ന് 3-4 ടണ്‍ CO2

കാര്‍ബണ്‍ പാദമുദ്ര (footprint)

ഒരു ഉത്പന്നമോ ഒരു സര്‍വീസ്സോ അതിന്റെ മുഴുവന്‍ ജീവിത ചക്രത്തില്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് ഹരിത ഗൃഹ വാതകങ്ങളുടേയും ആകെ അളവിനെ ആണ് കാര്‍ബണ്‍ പാദമുദ്ര എന്ന് വിളിക്കുന്നത്. രണ്ട് രീതിയില്‍ അത് കണക്കാക്കാം. 1. Life Cycle Assessment (LCA) രീതി. 2. നിര്‍മ്മാണം, പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഹരിത ഗൃഹ വാതകങ്ങളുടെ അളവ്, പിന്നെ disposing. ഉദാഹരണത്തിന് കാര്‍. ആദ്യ രീതി അനുസരിച്ച് കാര്‍ നിര്‍മ്മിക്കുന്നതില്‍ (മുഴുവന്‍ … Continue reading കാര്‍ബണ്‍ പാദമുദ്ര (footprint)

കാര്‍ബണ്‍ കാല്‍കുലേറ്റര്‍

സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമായ ഈ LCA tool വികസിപ്പിച്ചത് Industrial Design Consultancy ആണ്. ഉത്മന്നങ്ങ്ളുടെ കാര്‍ബണ്‍ പാദമുദ്ര (carbon footprint) യും ഊര്‍ജ്ജ ഉപയോഗവും ഇത് പറഞ്ഞുതരുന്നു. ഉത്പന്നത്തിന്റെ ജീവിത ചക്രം മുഴുവന്‍ ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നത് ഇതിന്റെ പ്രത്യേകതയാണ്. അതായത് ഖനനം, നിര്‍മ്മാണം, ഗതാഗതം, ഉപയോഗം പിന്നെ disposal. എല്ലാം ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നു - from http://www.lcacalculator.com