മാസം: ഏപ്രില്‍ 2016
സിറിയയിലും ഇറാഖിലും അമേരിക്ക B-52 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു
B-52 യുദ്ധവിമാനങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് കഴിഞ്ഞ ദിവസം US Air Force വിന്യസിച്ചു. ഇറാഖിലേയും സിറിയയിലേയും ബോംബിടല്‍ പദ്ധതിക്ക് വേണ്ടിയാണിതെന്ന് മദ്ധ്യ പൂര്‍വ്വേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പെന്റഗണും US Central Command പറഞ്ഞു. എണ്ണം വ്യക്തമാക്കാത്ത B-52 യുദ്ധവിമാനങ്ങള്‍ ഖത്തറിലെ Al Udeid വിമാനത്താവളത്തിലായിരിക്കും സ്ഥിതിചെയ്യുക. 1991 ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം ഇത് ആദ്യമായാണ് B-52 യുദ്ധവിമാനങ്ങള്‍ ഗള്‍ഫിലേക്ക് വീണ്ടും എത്തുന്നത്. — സ്രോതസ്സ് wsws.org
എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു
കാലാവസ്ഥാ മാറ്റത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ പങ്കിനെക്കുറിച്ച് അമേരിക്കയിലെ എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും അന്തര്‍ദേശീയ ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്കും 1970കളുടെ തുടക്കം മുതലേ അറിയമായിരുന്നു InsideClimate News എന്ന Pulitzer Prize അവാര്‍ഡ് ജേതാക്കളായ സംഘത്തിന്റെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. 1977 ഓടെ Exxon ശാസ്ത്രജ്ഞര്‍ക്ക് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്നും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ആഗോളതപനത്തിന് കാരണമാകുകയും ആര്‍ക്ടിക് ഉരുകുമെന്നുമുള്ള ആ വിവരം ദശാബ്ദങ്ങളോളം അവര്‍ മറച്ച് വെച്ചു എന്നും InsideClimate News ഉം Los Angeles Times … Continue reading എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു
കത്തുന്നത് തടയൂ
ഗ്ലൈഫോസേറ്റിന്റെ ഉപയോഗം യൂറോപ്യന്‍ പാര്‍ളമെന്റ് നിരോധിച്ചു
അടുത്ത 15 വര്‍ഷത്തേക്ക് വിവാദപരമായ കളനാശിയായ ഗ്ലൈഫോസേറ്റിന്(glyphosate) അംഗീകാരം പുതുക്കി കൊടുക്കണമെന്ന യൂറോപ്യന്‍ കമ്മീഷന്റെ നിര്‍ദ്ദേശം യൂറോപ്യന്‍ പാര്‍ളമെന്റ് തള്ളിക്കളഞ്ഞു. യൂറോപ്യന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ വളരെ വ്യാകുലതയോടെയാണ് ഈ തീരുമാനം കണ്ടത്. മൊണ്‍സാന്റോയുടെ 'Roundup' എന്ന് വിളിക്കുന്ന ഗ്ലൈഫോസേറ്റിന്റെ ഉപയോഗം കഴിയുന്നത്ര കുറക്കണമെന്ന കാര്യം ഈ തീരുമാനം വ്യക്തമാക്കുന്നു. — സ്രോതസ്സ് theecologist.org
ഏകാധിപതികളേയും മരണസംഘങ്ങളേയും പരിശീലിപ്പിക്കുന്ന അമേരിക്കയുടെ സ്കൂള്‍
ബംഗ്ലാദേശില്‍ 4 കല്‍ക്കരിനിലയ വിരുദ്ധ പ്രക്ഷോഭകരെ പോലീസ് കൊന്നു
തെക്ക് കിഴക്കന്‍ ബംഗ്ലാദേശില്‍ ലോകത്തെ ഏറ്റവും വലിയ കണ്ടല്‍കാടിനോട് ചേര്‍ന്ന് ചൈനയുടെ സഹായത്തോട് പണിയുന്ന രണ്ട് കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍ക്കെതിരയുണ്ടായ വലിയ പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെച്ചു. കുറഞ്ഞത് നാലുപേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും.. മരണ സംഖ്യ അതിലും കൂടുതലാണെന്ന് അവിടെയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. [ആളുകള്‍ തമാശക്കല്ല പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ശരിക്കുള്ള കാരണങ്ങള്‍ അതിന്റെ പിറകിലുണ്ട്. അത് ആദ്യം കണ്ടുപിടിക്കുക. അല്ലാതെ അവരെ പ്രതിഷേധത്തിലേക്ക് തള്ളിവിടുകയല്ല സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.]
ജനധിപത്യം കാഴ്ചക്കാരുടെ കളിയല്ല
ഇസ്രായേല്‍ സര്‍ക്കാര്‍ പാലസ്തീന്‍ വീടുകള്‍ നശിപ്പിക്കുന്നത് മൂന്നിരട്ടിയാക്കി
കഴിഞ്ഞ മൂന്ന് മാസത്തില്‍ കൈയ്യേറിയ West Bank ലെ പാലസ്തീന്‍ വീടുകള്‍ ഇസ്രായേല്‍ സര്‍ക്കാര്‍ നശിപ്പിക്കുന്നതിന്റെ തോത് മൂന്നിരട്ടിയാക്കി എന്ന ഐക്യരാഷ്ട്രസഭ പറഞ്ഞു. ജനുവരിക്ക് ശേഷം പ്രതിമാസം ശരാശി 165 വീടുകളാണ് അവര്‍ തകര്‍ക്കുന്നത്. Jericho ന് അടുത്തുള്ള ഗ്രാമത്തില്‍ ഇസ്രായേലി അധികാരികള്‍ തകര്‍ത്ത തന്റെ വീടിനെക്കുറിച്ച് Hussein Kaabneh പറയുന്നു, "രാവിലെ 9:00 മണിക്ക് വീടിന് മുമ്പില്‍ ഇസ്രായേല്‍ പോലീസിനേയും സൈന്യത്തേയും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. വീട് തകര്‍ക്കാന്‍ വന്നവരായിരുന്നു അവര്‍. 'എന്തിനാണ് നിങ്ങള്‍ ഇത് … Continue reading ഇസ്രായേല്‍ സര്‍ക്കാര്‍ പാലസ്തീന്‍ വീടുകള്‍ നശിപ്പിക്കുന്നത് മൂന്നിരട്ടിയാക്കി




