മാസം: ഏപ്രില്‍ 2016
അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 17 സാധാരണക്കാര്‍ മരിച്ചു
ബുധനാഴ്ച അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് 17 സാധാരണക്കാര്‍ മരിച്ചു എന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഭൂമി തര്‍ക്കം പരിഹരിക്കാന്‍ വേണ്ടി പോയ മുതിര്‍ന്നയാള്‍ സഞ്ചരിച്ച ട്രക്കിലാണ് ആദ്യത്തെ ആക്രമണം നടന്നത്. അദ്ദേഹവും 11 പേരും അപ്പോള്‍ മരിച്ചു. അവരുടെ ശരീരങ്ങള്‍ ശേഖരിക്കാന്‍ വന്ന രണ്ടു പേരുടെമേലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാനെത്തിയ മൂന്ന് പേരെ കൊന്നുകൊണ്ട് മൂന്നാമത്തെ ആക്രമണവും നടന്നു. മൂന്നാക്രമണത്തില്‍ രണ്ടെണ്ണം പെന്റഗണ്‍ സ്ഥിതീകരിച്ചെങ്കിലും സാധാരണക്കാരൊന്നും മരിച്ചതായി … Continue reading അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 17 സാധാരണക്കാര്‍ മരിച്ചു
ജനിതകമാറ്റം വരുത്തിയ ജീവികളും ഇന്‍ഡ്യയിലെ തട്ടിപ്പും
Genetic Engineering Appraisal Committee (GEAC) യിലെ മൂന്ന് പേര്‍ക്കെതിരെ സന്നദ്ധ പ്രവര്‍ത്തകയായ Aruna Rodrigues കേസ് കൊടുത്തു. ഇന്‍ഡ്യയിലെ ഏറ്റവും ഉയര്‍ന്ന നിയന്ത്രണ സംഘമാണ് GEAC. സുപ്രീം കോടതിയുടെ 8th May 2007, 15th February 2007, 8th April 2008, 12th August 2008 എന്നീ ദിവസത്തെ വിധികളെ ലംഘിക്കുന്നതിനുള്ള കോടതി അലക്ഷ്യവും കളനാശിനിയെ ചെറുക്കാന്‍ ശേഷിയുള്ള ആഹാര ധാന്യങ്ങളുടെ ഇന്‍ഡ്യയിലെ ആദ്യത്തെ വാണിജ്യപരമായ ഉപയോഗത്തിന് ലക്ഷ്യം വെച്ചുകൊണ്ട് ധാരാളം പൊതു കൃഷിയിടങ്ങളില്‍ ജനിതകമാറ്റം … Continue reading ജനിതകമാറ്റം വരുത്തിയ ജീവികളും ഇന്‍ഡ്യയിലെ തട്ടിപ്പും
മലിനീകൃതമായ പരുത്തി
വലിയ ജല വൈദ്യുതി പദ്ധതിക്കെതിരെ ക്യാനഡയില്‍ നിരാഹാര സമരം
ക്യാനഡയിലെ വാന്‍കൂവറില്‍ ഒരു സാമൂഹ്യപ്രവര്‍ത്തക അവരുടെ നിരാഹാര സമരത്തിന്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നു. വടക്കന്‍ ബ്രിട്ടീഷ് കൊളംബിയയില്‍ പണിയുന്ന ക്യാനഡയിലെ കമ്പനിയായ BC Hydro നടപ്പാക്കുന്ന $880 കോടി ഡോളറിന്റെ വമ്പന്‍ ജല വൈദ്യുതി പദ്ധതിക്കെതിരെയാണ് അവര്‍ സമരം നടത്തുന്നത്. BC Hydro ന്റെ ഓഫീസിന് മുമ്പില്‍ സമരം നടത്തുന്ന അവര്‍ ക്യാനഡയുടെ പ്രധാനമന്ത്രി Justin Trudeau പദ്ധതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org
ഒരാളെ കൊന്നുകൊണ്ട് നിങ്ങള്‍ക്ക് മറ്റൊരാളെ സംരക്ഷിക്കാനാവില്ല
ഡ്രോണ്‍ താവളത്തില്‍ പ്രതിഷേധ സമരം നടത്തിയ 8 പേരെ അറസ്റ്റ് ചെയ്തു
നെവാഡയില്‍ Creech Air Force Base ന്റെ രണ്ട് കവാടങ്ങള്‍ ഉപരോധിച്ചുകൊണ്ട് സമരം നടത്തിയ 8 പേരെ അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സോമാലിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തുന്ന മാരകമായ ഡ്രോണ്‍ ആക്രമണത്തിന്റെ ആസ്ഥാനം ഈ സൈനിക താവളമാണ്. അറസ്റ്റ് ചെയ്യപ്പെട്ട 8 പേരില്‍ 6 പേരും വിരമിച്ച സൈനികരാണ്. ഈ സൈനിക താവളം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടാഴ്ചയായി നടത്താന്‍ പോകുന്ന സമരത്തിന്റെ ആദ്യ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്ന ഉപരോധം. — സ്രോതസ്സ് democracynow.org
ഇസ്രായേല്‍ അനുകൂല സംഘടനകളില്‍ പ്രസംഗിക്കുന്നതിന് പ്രതിഫലമായി $35 ലക്ഷം ഡോളര്‍ ക്ലിന്റണ്‍മാര്‍ നേടി
ബില്‍ ക്ലിന്റണും ഹിലറി ക്ലിന്റണും എതിരെ മുഖ്യധാരാ മാധ്യമങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വിചാരണയാണ് നടക്കുന്നു. വമ്പന്‍ ബാങ്കുകള്‍ക്ക് വേണ്ടി നടത്തിയ പ്രസംഗങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ പ്രതിഫലമായി ഇവര്‍ വാങ്ങിയിട്ടുണ്ട്. CNN പറയുന്നതനുസരിച്ച് ഈ ദമ്പദികള്‍ മൊത്തം $15.3 കോടി ഡോളര്‍ പ്രസംഗ ഫീസായി സാമ്പത്തിക വ്യവസായത്തിലെ കമ്പനികള്‍ നിന്ന് വാങ്ങി. എന്നാല്‍ Jewish National Fund (JNF) ഉള്‍പ്പടെയുള്ള ഇസ്രായേല്‍ അനുകൂല സംഘടനകള്‍ക്ക് വേണ്ടി പ്രസംഗിച്ചതിന്റെ പ്രതിഫലമായി വലിയ തുകകള്‍ ക്ലിന്റണ്‍മാര്‍ നേടിയതിനെക്കുറിച്ച് മാധ്യമങ്ങള്‍ സുവ്യക്തമായി നിശബ്ദരാണ്. ഈ … Continue reading ഇസ്രായേല്‍ അനുകൂല സംഘടനകളില്‍ പ്രസംഗിക്കുന്നതിന് പ്രതിഫലമായി $35 ലക്ഷം ഡോളര്‍ ക്ലിന്റണ്‍മാര്‍ നേടി
ചെടിയെത്തന്നെ മണ്ണിന് വളമായി ഉപയോഗിക്കാം
ജനശക്തിയുടെ വിജയമായി ഗസ്റ്റവോ കാസ്ട്രോയെ നാട്ടിലേക്ക് പോകാന്‍ ഹൊണ്ടോറസ് അനുവദിച്ചു
മാര്‍ച്ച് 3 ന് നടന്ന Berta Cáceres' ന്റെ കൊലപാതക്കിന്റെ ഏക സാക്ഷിയായ പ്രായപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകനായ ഗസ്റ്റവോ കാസ്ട്രോ (Gustavo Castro) മെക്സിക്കോയില്‍ സ്വന്തം കുടുംബത്തോട് ഒത്ത് ചേര്‍ന്നു. രാജ്യം വിടാതിരിക്കാനുള്ള നടപടികളെ ഹൊണ്ടോറസിലെ ഒരു ജഡ്ജി തള്ളിക്കളഞ്ഞതിനാലാണ് അദ്ദേഹത്തിന് നാട്ടിലെത്താന്‍ കഴിഞ്ഞത്. "ഹൊണ്ടൂറസ് സര്‍ക്കാരിലെ വിഢികള്‍ക്കും, കൊലയാളികള്‍ക്കും, കള്ളന്‍മാര്‍ക്കും എതിരായ ജനങ്ങളുടെ സംഘടിത സമരത്തിന്റെ വിജയമാണിത്" എന്ന് Other Worlds എന്ന സംഘടനയുടെ Beverly Bell പറഞ്ഞു. — സ്രോതസ്സ് commondreams.org



