ഗ്നൂ ലിനക്സ്-ലിബ്രേ 4.19 കേണല്‍ ഇപ്പോള്‍ ലഭ്യമാണ്

ലിനക്സ് കേണല്‍ 4.19 എത്തിയതോടെ അതിന്റെ അടിസ്ഥാനത്തിലുള്ള പുതിയ പതിപ്പ് GNU Linux-libre kernel ഉം ലഭ്യമായി. ഈ കേണലില്‍ കുത്തക drivers ഒന്നുമില്ല എന്നതാണ് ഇതിന്റെ ഗുണം. GNU Linux-libre 4.17-gnu kernel ആയിരുന്നു ഇതുവരെ ഉപയോഗത്തിലുണ്ടായിരുന്നത്. പുതിയ പതിപ്പില്‍ പരീക്ഷണാവസ്ഥയിലുള്ള EROFS (Enhanced Read-Only File System) file system, Wi-Fi 6 (802.11ax) wireless protocol ന്റെ തുടക്കത്തിലെ പിന്‍തുണ, L1FT, SpectreRSB സുരക്ഷാ വീഴ്ചയുടെ പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. — സ്രോതസ്സ് … Continue reading ഗ്നൂ ലിനക്സ്-ലിബ്രേ 4.19 കേണല്‍ ഇപ്പോള്‍ ലഭ്യമാണ്

വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി

സ്കൂളില്‍ തന്നെ ഇരുന്നുകൊള്ളണമെന്ന, പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ വെല്ലുവിളിച്ചുകൊണ്ട് ആസ്ട്രേലിയയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ തലസ്ഥാനത്തും മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തി. കാലാവസ്ഥാ മാറ്റത്തിനോടുള്ള രാഷ്ട്രീയക്കാരുടെ തണുപ്പന്‍ പ്രതികരണത്തിനെതിരാണ് അവരുടെ സമരം. Morrison സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ട് Melbourne, Sydney, Brisbane, Perth, Coffs Harbour, Bendigo തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധ ജാഥകള്‍ നടന്നു. കുട്ടി സാമൂഹ്യപ്രവര്‍ത്തകര്‍ Canberraയിലും Hobartയിലും നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഈ സമരങ്ങള്‍ നടന്നത്. Young Queenslanders gathered at Parliament House … Continue reading വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി

ഉണര്‍ത്തെഴുനേറ്റ സ്ത്രീകളുടെ ഒരു രഹസ്യ ചരിത്രം

http://johnpilger.com/photo/470x357-C6h.jpg 19ആം നൂറ്റാണ്ടില്‍ അയര്‍ലാന്റില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമുള്ള സ്ത്രീ കുറ്റവാളികളെ ബ്രിട്ടണ്‍ന്റെ ആസ്ട്രേലിയയിലെ കോളനിയിലെ Parramatta Female Factory എന്ന തടവറയിലേക്ക് അയക്കുമായിരുന്നു. അതിന്റെ സ്ഥാപനത്തിന്റെ 200 ആം വാര്‍ഷികത്തില്‍ ജോണ്‍ പില്‍ജര്‍ സംസാരിക്കുന്നു. എല്ലാ കോളനി സമൂഹങ്ങളേയും പോലെ ആസ്ട്രേലിയക്കും അതിന്റെ രഹസ്യങ്ങളുണ്ട്. തദ്ദേശീയ ജനങ്ങളോട് അവര്‍ എങ്ങനെ പെരുമാറി എന്നത് ഇപ്പോഴും കൂടുതലും ഒരു രഹസ്യമാണ്. ദീര്‍ഘ കാലം "bad stock" എന്ന് വിളിക്കുന്നതില്‍ നിന്നും വരുന്ന മിക്ക ആസ്ട്രേലിയക്കാര്‍ക്കും അതൊരു രഹസ്യമായിരുന്നു. … Continue reading ഉണര്‍ത്തെഴുനേറ്റ സ്ത്രീകളുടെ ഒരു രഹസ്യ ചരിത്രം

DOJ ചാരപ്പണി “ഭരണഘടനാ വിരുദ്ധ”മെന്നാരോപിച്ച് APയുടെ തലവന്‍ കേസ് കൊടുക്കാന്‍ പോകുന്നു

വാറന്റില്ലാതെ ചാരപ്പണി നടത്തിയത് പുറത്തായതിനെ തുടര്‍ന്ന് Justice Department ന് എതിരെ Associated Press ന്റെ തലവന്‍ നിയമ നടപടിക്ക് പോകാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. 100 AP റിപ്പോര്‍ട്ടര്‍മാരേയും എഡിറ്റര്‍മാരേയും അവരുടെ വീട്ടിലെ ഫോണും മൊബൈല്‍ ഫോണും ഓഫീസ് ഫോണും ചോര്‍ത്തി എന്ന് Justice Department സമ്മതിച്ചിരുന്നു. യെമനിലെ CIAയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വന്നതിനെത്തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായ അന്വേഷണമായിരുന്നു. നിയമവകുപ്പിന്റെ ചാരപ്പണി ഭരണഘടനാ വിരുദ്ധമാണ് എന്ന് AP തലവന്‍ Gary Pruitt പറഞ്ഞു. അന്വേഷണങ്ങള്‍ക്ക് തങ്ങള്‍ … Continue reading DOJ ചാരപ്പണി “ഭരണഘടനാ വിരുദ്ധ”മെന്നാരോപിച്ച് APയുടെ തലവന്‍ കേസ് കൊടുക്കാന്‍ പോകുന്നു

CO2 ഉദ്‌വമനം സമുദ്രങ്ങള്‍ക്ക് അമ്ലവല്‍ക്കരണത്തിന്റെ ഭീഷണിയാകുന്നു

ആര്‍ക്ടിക് സമുദ്രത്തില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിന്റെ ഫലമായി കടല്‍ കൂടുതല്‍ അമ്ലവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തി. അത് ജൈവ വ്യവസ്ഥക്ക് ഭീഷണിയാണ്. കഴിഞ്ഞ രണ്ട് ശദാബ്ദങ്ങളില്‍ സമുദ്രോപരിതലത്തിന്റെ അമ്ലത 30% വര്‍ദ്ധിച്ചു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അമ്ലവല്‍ക്കരണം ചില സ്പീഷീസുകളുടെ വംശനാശത്തിന് കാരണമാകുന്നു. നാം നിര്‍ണ്ണായകമായ ഒരു പരിധിയെ മറികടന്നിരിക്കുകയാണ്. ഈ നിമിഷം നാം ഉദ്‌വമനം ഇല്ലാതാക്കിയാലും അമ്ലവല്‍ക്കരണം കുറഞ്ഞത് പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ തുടരും. 2013

ഗ്വാട്ടിമാലയിലെ പരമോന്നത കോടതി റിയോസ് മോണ്ടിന്റെ വിചാരണ റദ്ദാക്കി

അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്നുന്ന മുമ്പത്തെ ഏകാധിപതി Efraín Ríos Montt ന് എതിരായ ചരിത്രപരമായ വിചാരണ റദ്ദാക്കാന്‍ ഗ്വാട്ടിമാലയിലെ പരമോന്നത കോടതി ഉത്തരവിട്ടു. അങ്ങനെ കേസ് മുമ്പത്തെ അവസ്ഥയിലെത്തി. 1982 ല്‍ അധികാരം പിടിച്ചതിന് ശേഷം ഗ്വാട്ടിമാലയിലെ Ixil പ്രദേശത്തെ 1,700 ആളുകളെ കൊന്നതിന് വംശഹത്യ, മനുഷ്യവംശത്തിന് നേരെയുള്ള കുറ്റം എന്നിവയാണ് റിയോസ് മോണ്ടിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച വിചാരണ അവസാനിക്കാറായ അവസരത്തില്‍ 3-2 എന്ന വോട്ടോടെ അപ്പീല്‍ ജഡ്ജി Carol Patricia Flores കേസ് റദ്ദാക്കുക്കയും … Continue reading ഗ്വാട്ടിമാലയിലെ പരമോന്നത കോടതി റിയോസ് മോണ്ടിന്റെ വിചാരണ റദ്ദാക്കി

ജയിലിലടച്ച അര്‍ജന്റീനയിലെ മുമ്പത്തെ ഏകാധിപതി ജോര്‍ഗ് റാഫേല്‍ വിഡേല 87 ആം വയസില്‍ ചത്തു

അര്‍ജന്റീനയിലെ മുമ്പത്തെ ഏകാധിപതി Jorge Rafael Videla 87 ആം വയസില്‍ ചത്തു. തന്റെ ഭരണകാലത്തെ കൊലപാതകത്തിനും പീഡനത്തിനും തട്ടിക്കൊണ്ട് പോകലിനുമൊക്കെയാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 1976 ല്‍ പ്രസിഡന്റ് Isabel Perón നെ സ്ഥാനഭ്രഷ്ടനാക്കിയ സൈനിക അട്ടിമറിയെ നയിച്ചത് ഇയാളായിരുന്നു. 5 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ഇയാളെ 1990 ല്‍ പ്രസിഡന്റിന്റെ മാപ്പാക്കല്‍ വഴി പുറത്തുവന്നു. എന്നാല്‍ രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ഇയാളെ വീണ്ടും വിചാരണ നടത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. അയാളുടെ … Continue reading ജയിലിലടച്ച അര്‍ജന്റീനയിലെ മുമ്പത്തെ ഏകാധിപതി ജോര്‍ഗ് റാഫേല്‍ വിഡേല 87 ആം വയസില്‍ ചത്തു