ഹരിതഗ്രഹവാതക ഉദ്‌വമനം 2018 ല്‍ എക്കാലത്തേതിലും ഏറ്റവും കൂടുതലായി

2018 ല്‍ ഹരിതഗ്രഹവാതക ഉദ്‌വമനം എക്കാലത്തേതിലും ഏറ്റവും കൂടുതലായി. ആ വര്‍ഷം ചൂടിനെ പിടിച്ച് നിര്‍ത്തുന്ന 3300 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്കെത്തിയത്. International Energy Agency നടത്തിയ പഠനത്തില്‍ പറയുന്നത് CO2 ന്റെ നില കഴിഞ്ഞ വര്‍ഷം 1.7% വര്‍ദ്ധിച്ചു. അമേരിക്കയുടെ ഉദ്‌വമനം 3% വര്‍ദ്ധിച്ചു. അതേ സമയം യൂറോപ്പിന്റേയും ജപ്പാന്റേയും ഉദ്‌വമനത്തില്‍ നേരിയ കുറവും സംഭവിച്ചിട്ടുണ്ട്. ചൈനയുടെ ഉദ്‌വമനം 2.5% ഉം ഇന്‍ഡ്യയുടെ ഉദ്‌വമനം 4.5% വും വര്‍ദ്ധിച്ചു. ആഗോള ശരാശരി … Continue reading ഹരിതഗ്രഹവാതക ഉദ്‌വമനം 2018 ല്‍ എക്കാലത്തേതിലും ഏറ്റവും കൂടുതലായി

കടലിലെ താപ തരംഗം മീനുകളെ വടക്കോട്ടേക്ക് നീക്കുന്നു

കിഴക്കന്‍ പസഫിക്കിലെ ചൂടുകാലം തുടങ്ങുന്നതിന് മുമ്പ് തന്നെ കൂടുതല്‍ വടക്കോട്ട് നീങ്ങിയ 37 സ്പീഷീസുകളെ കാലിഫോര്‍ണിയയിലെ ഗവേഷകര്‍ കണ്ടെത്തി. 2014-2016 കാലത്ത് pelagic red crab Pleuroncodes planipes നെ ഒറിഗണിലെ Agate Beach ല്‍ കണ്ടു. ഇതുവരെ കാണപ്പെട്ടിരുന്ന സ്ഥലത്ത് നിന്ന് 595 കിലോമീറ്റര്‍ വടക്കാണിത്. black-tipped spiny dorid Acanthodoris rhodoceras എന്ന invertebrate ഉം ഒറിഗണിലെത്തി. മുമ്പ് കണ്ടിരുന്നതിനല്‍ നിന്ന് 620 കിലോമീറ്റര്‍ വടക്കാണിത്. ഇവയോടൊപ്പം ഒച്ചുകള്‍, കടല്‍ ചിത്രശലഭങ്ങള്‍, pteropods, nudibranchs, … Continue reading കടലിലെ താപ തരംഗം മീനുകളെ വടക്കോട്ടേക്ക് നീക്കുന്നു

ആഗോളതപനത്തിന്റെ ആദ്യത്തെ സസ്തനി ഉന്‍മൂലനം രേഖപ്പെടുത്തി

Bramble Cay melomys (Melomys rubicola) എന്ന ചെറിയ ഒരു rodent(കരണ്ടു തിന്നുന്ന ജീവി) ഉന്‍മൂലനം ചെയ്യപ്പെട്ടു എന്ന് ഈ ആഴ്ച ആസ്ട്രേലിയയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വംശനാശം നേരിടുന്ന ജീവികള്‍ക്ക് കൂടുതല്‍ ശക്തമായ സംരക്ഷണം വേണമെന്ന് പറയുന്ന ഒരു പത്രപ്രസ്ഥാവനയില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു ഈ നിശബ്ദമായ പ്രഖ്യാപനം. Queensland ലെ സംസ്ഥാന സര്‍ക്കാര്‍ ഈ സ്പീഷീസിന്റെ സാന്നിദ്ധ്യത്തിന്റെ തെളിവ് പരിശോധിക്കാനുള്ള കൂടുതല്‍ വിശദമായ ഒരു പ്രഖ്യാപനം നടത്തി കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇപ്പോഴത്തെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. Bramble … Continue reading ആഗോളതപനത്തിന്റെ ആദ്യത്തെ സസ്തനി ഉന്‍മൂലനം രേഖപ്പെടുത്തി

ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആഗോള കാലാവസ്ഥാ സമരത്തില്‍ പങ്കെടുത്തു

കഴിഞ്ഞ വെള്ളിയാഴ്ച ഭൂമിയില്‍ മൊത്തം ദശലക്ഷക്കണക്കിന് കുട്ടികളും ചെറുപ്പക്കാരും അഭൂതപൂര്‍വ്വമായ സംഘടിത പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ലാസ് മുറികളില്‍ നിന്ന് പുറത്തിറങ്ങി. മനുഷ്യന്‍ കാരണമുണ്ടായ ആഗോളതപനത്തിന്റേയും കാലാവസ്ഥാ മാറ്റത്തിന്റേയും ആഘാതം തടുക്കുന്നതിന് സമൂഹത്തിന്റെ ഊര്‍ജ്ജ, സാമ്പത്തിക സംവിധാനങ്ങളില്‍ റാഡിക്കലും അടിയന്തിരവുമായ മാറ്റം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ലോകം മൊത്തം 100 ല്‍ അധികം രാജ്യങ്ങളില്‍ പതിനായിരക്കണക്കിന് സ്കൂളുകളില്‍ നടന്ന ആഗോള കാലാവസ്ഥാ സമരം. കഴിഞ്ഞ വര്‍ഷം സ്വീഡനിലെ പാര്‍ളമെന്റിന് മുമ്പില്‍ 16 വയസുള്ള Greta Thunberg ഒറ്റക്ക് സമരം … Continue reading ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആഗോള കാലാവസ്ഥാ സമരത്തില്‍ പങ്കെടുത്തു

ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു

ദുരന്തകരമായ ആഗോള തപനത്തിന്റെ ദോഷങ്ങളുടെ പേരില്‍ ദൈര്‍ഘ്യമുള്ള പ്രതിഷേധം നടത്താന്‍ ധൈര്യമുള്ള ഒരു ആളായി Alexandria Villasenor നെ കണ്ടാല്‍ തോന്നില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അവള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന ഓഫീസിന് മുമ്പില്‍ ഈ 13 വയസുകാരി ആഗോളതപനത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ബോര്‍ഡുകളുമായി എല്ലാ വെള്ളിയാഴ്ചയും ചിലവഴിക്കുന്നു. “ആഗോളതപനമാണ് നാം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് എന്റെ തലമുറക്ക് അറിയാം. ഈ നേതാക്കന്‍മാരെ പ്രവര്‍ത്തി ചെയ്യാന്‍ വേണ്ടി … Continue reading ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു

9 പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ #FridaysForFuture നെ പിന്‍തുണക്കുന്നു

ചെറുപ്പക്കാരുടെ സംഘം ഉന്നയിക്കുന്ന കാലാവസ്ഥാ പ്രവര്‍ത്തി അടിയന്തിരമായി ചെയ്യണമെന്ന് 9 പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ ആവശ്യപ്പെട്ടു. ഒരു കാലാവസ്ഥാ പ്രവത്തിയിലേക്ക് നയിക്കാനായി കൂട്ടം ചേരുന്നതിന് അവര്‍ FridayForFutures എന്ന മുദ്രാവാക്യത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി കാലാവസ്ഥാ പ്രതിഷേധക്കാരുടെ നേതാക്കളെ അവര്‍ ക്ഷണിച്ചു. ആഗോളതപനത്തെ എങ്ങനെ മറികടക്കാനാകുമെന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ ചെറുപ്പക്കാരില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് Paris, Milan, Sydney, Austin, Philadelphia, Portland, Oslo, Barcelona, Montreal എന്നീ നഗരങ്ങളിലെ മേയര്‍മാര്‍ ഒരു പ്രസ്ഥാവനയിലൂടെ അറിയിച്ചു. ഐക്യരാഷ്ട്ര … Continue reading 9 പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ #FridaysForFuture നെ പിന്‍തുണക്കുന്നു

കാലാവസ്ഥാ പ്രതിസന്ധിയുടെ വഞ്ചിക്കപ്പെട്ട ഒരു തലമുറയും

ഞങ്ങള്‍ കുട്ടികള്‍ക്ക് ഞങ്ങളുടെ ഭാവിയെക്കുറിച്ച് ആഴത്തില്‍ വ്യാകുലതയുണ്ട്. സ്പീഷീസുകളുടെ ആറാമത്തെ മഹാ ഉന്‍മൂലനത്തിനും ലോകത്തെ കാലാവസ്ഥാ വ്യവസ്ഥയുടെ ഭീകരമായ തകര്‍ച്ചയുടെ തുടക്കത്തിനും മനുഷ്യവംശം ഇപ്പോള്‍ കാരണക്കാരായിരിക്കുകയാണ്. ലോകം മൊത്തമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ അതിന്റെ നാശകാരിയായ ആഘാതം ഇപ്പോള്‍ തന്നെ അനുഭവിക്കുന്നു. എന്നിട്ടും നാം പാരീസ് കരാറിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വളരേറെ പിന്നിലാണ്. ലോക ജനസംഖ്യയുടെ പകുതിയില്‍ അധികം ചെറുപ്പക്കാരായ ആളുകളാണ്. കാലാവസ്ഥാ പ്രതിസന്ധിയുമായാണ് ഞങ്ങളുടെ തലമുറ വളരുന്നത്. ഞങ്ങളുടെ ജീവിത കാലം മുഴുവനും അത് സഹിക്കേണ്ടി വരും. … Continue reading കാലാവസ്ഥാ പ്രതിസന്ധിയുടെ വഞ്ചിക്കപ്പെട്ട ഒരു തലമുറയും