വാര്‍ത്തകള്‍

ഗ്യാസ് ലീക്ക് ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Total കണക്കാക്കിയതനുസരിച്ച് അവരുടെ North Sea Elgin എണ്ണപ്പാടത്തുനിന്ന് പ്രതിദിനം 200,000 ഘനമീറ്റര്‍ എന്ന തോതില്‍ പ്രകൃതിവാതകം ചോരുന്നു. 100 വീടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വേണ്ട ഊര്‍ജ്ജമാണിത്. 6 മാസം എടുക്കും ഈ ചോര്‍ച്ച തടയാന്‍ എന്ന് Total പറഞ്ഞു. മാര്‍ച്ച് 25നാണ് Total ന്റെ സ്കോട്‌ലാന്റിലെ Aberdeen ന്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായ G4 കിണറില്‍ ഈ ചോര്‍ച്ച കണ്ടത്. ചോരുന്ന വാതകം പ്രധാനമായും മീഥേനാണ്. കാര്‍ബണ്‍ ഡൈ … Continue reading വാര്‍ത്തകള്‍

ഫ്രഞ്ച് ആണവമാലിന്യങ്ങള്‍ റഷ്യയിലേക്ക്

ഫ്രാന്‍സിലെ പത്രമായ Liberation കൊടുത്ത ചില വാര്‍ത്തയെക്കുറിച്ച് ഫ്രഞ്ച് ഊര്‍ജ്ജ കമ്പനിയായ EDF നിശബ്ദരാണ്… EDF ഉത്പാദിപ്പിക്കുന്ന ഫ്രാന്‍സിന്റെ ആണവമാലിന്യത്തില്‍ 13% സൈബീരിയയിലെ പ്രവേശനം നിരോധിച്ചിട്ടുള്ള നഗരത്തില്‍ തുറന്ന സ്ഥലത്ത് കാണാം എന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. Arte എന്ന ടെലിവിഷന്‍ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കണ്ടെത്തിയത്. UF6 ആണവമാലിന്യ സംഭരണ സ്ഥലമായ സൈബീരിയയിലെ Seversk ലേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. (‘അടഞ്ഞ നഗരം’ എന്നാണ് ഇതിനെ അറിയപ്പെടുന്നത്). എന്നാല്‍ ഈ ഹൈടെക് യുഗത്തില്‍ രഹസ്യങ്ങള്‍ … Continue reading ഫ്രഞ്ച് ആണവമാലിന്യങ്ങള്‍ റഷ്യയിലേക്ക്

ആണവ ഗവേഷണ കേന്ദ്രത്തില്‍ തീപിടുത്തം, രണ്ടുപേര്‍ മരിച്ചു

ഇന്‍ഡ്യയിലെ ആണവ ഗവേഷണ കേന്ദ്രത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. എന്നാല്‍ ആണവ വികിരണ ചോര്‍ച്ച ഒന്നും ഉണ്ടായില്ല എന്ന് ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഓദ്യോഗിക വക്താവ് പറഞ്ഞു. ലബോറട്ടറിയില്‍ ഉണ്ടായ തീപിടുത്തം 45 മിനിട്ടുകൊണ്ട് കെടുത്താന്‍ സാധിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ രണ്ട് ഗവേഷണ വിദ്യാര്‍ത്ഥികളുടെ കരിഞ്ഞ ശവശരീരം കണ്ടു എന്ന് പോലീസ് പറഞ്ഞു. ഈ സെന്ററില്‍ ധാരാളം ഗവേഷണ റിയാക്റ്ററുകളുണ്ട്. ഇന്‍ഡ്യയിലെ പ്രധാന ആണവോര്‍ജ്ജ, അണവായുധ ഗവേഷണ കേന്ദ്രമാണിത്. ആണവ ശാസ്ത്രജ്ഞനായ ഹോമി … Continue reading ആണവ ഗവേഷണ കേന്ദ്രത്തില്‍ തീപിടുത്തം, രണ്ടുപേര്‍ മരിച്ചു

ആണവ ത്യാഗം

ആണവ സാങ്കേതിക വിദ്യക്ക് തള്ളിക്കളയാന്‍ കഴിയാത്ത ഒരു വ്യക്തിയുണ്ട്. അവരുടെ പേര് മേരി ക്യൂറി എന്നാണ്. 1934 ല്‍ റേഡിയേഷന്‍ കാരണം അവര്‍ മരിച്ചു. 1890 മുതലുള്ള അവരുടെ പേപ്പറുകളും നോട്ട് പുസ്തകങ്ങളും മറ്റും അപകടകരമാണെന്നാണ് പറയുന്നത്. അവയെല്ലാം ഉയര്‍ന്നതോതിലുള്ള ആണവവികിരണം പുറപ്പെടുവിക്കുന്നു. അതുകൊണ്ട് അവ ലഡ്ഡ് പെട്ടികളിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംരക്ഷണ കവചങ്ങളൊക്കെ ധരിച്ച് വേണം ആ പുസ്തകത്തിന്റെ അടുത്ത് പോകാന്‍. ഒരു നോട്ടുപുസ്തകം പോലും ഇത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുവെങ്കില്‍ ഹിരോഷിമയിലേയും നാഗസാക്കിയിലേയും ജനത്തിന്റെ കാര്യം … Continue reading ആണവ ത്യാഗം

ആണവ ദുരന്തങ്ങള്‍

എല്ലാ ദുരന്തങ്ങളും അത്യപൂര്‍വ്വവും വിരളവുമായ സംഭവങ്ങളാണ്. 6 ദശാബ്ദത്തില്‍ 4 ദുരന്തം. എന്ത് മഹത്തായ സുരക്ഷാ നിലവാരം! എന്നാല്‍ എന്തുകൊണ്ടാണ് ആണവവ്യവസായം ദുരന്തത്തിന്റെ ബാധ്യതാ തുക കുറക്കാന്‍ സര്‍ക്കാരില്‍ നിര്‍ബന്ധം ചെലുത്തുന്നത്? സുരക്ഷിതമാണെങ്കില്‍ ഇത്ര പേടി എന്തിന്? ഈ നാല് ദുരന്തത്താല്‍ എത്ര ആളുകള്‍ ഇപ്പോഴും മരിക്കുന്നു? ഇവയുടെ മൊത്തം ചിലവെന്ത്? ആണവദുരന്തങ്ങള്‍ അപൂര്‍വ്വം സംഭവങ്ങളായതിനാല്‍ അവയെ മറന്നുകള. എങ്കിലും അതുമായി നേരിട്ട് ബന്ധമില്ലാത്ത രണ്ട് സംഭവങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ൧. പടിഞ്ഞാറെ ഇന്‍ഡ്യയിലെ … Continue reading ആണവ ദുരന്തങ്ങള്‍

ശാസ്ത്രത്തന്റേയും സാങ്കേതികവിദ്യയുടേയും അപകടസാദ്ധ്യത

1500 ല്‍ അധികമാളുകള്‍ വിമാന അപകടങ്ങളില്‍ മരിക്കുന്നു. കണ്ടുപിടുത്തക്കാരില്‍ ഒരാളായ ഓര്‍വില്‍ റൈറ്റ് പോലും സ്വന്തം കണ്ടുപിടുത്തത്താല്‍ മാരകമായ അപകടത്തില്‍ പെട്ടു. ദിവസവും അപകടങ്ങള്‍ സംഭവിക്കുന്നു. ടൈറ്റാനിക് മുങ്ങി. അപ്പോളോ-11 ചന്ദ്രനിലെത്തുന്നതിന് മുമ്പ് പത്ത് പരാജയപ്പെട്ട ദൗത്യങ്ങള്‍ ഉണ്ടായിരുന്നു. നമ്മുടെ ISRO ബഹിരാകാശ പരിപാടിയും അങ്ങനെതന്നെ. പരാജയപ്പെട്ട ശ്രമങ്ങളും അനേകം മഹദ് മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടതുമൊന്നും നമ്മേ ശാസ്ത്രത്തേയൊ സാങ്കേതികവിദ്യയേയൊ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ല. ആണവ സാങ്കേതികവിദ്യക്കും അപകടങ്ങളെ ഒഴുവാക്കാനാവില്ല. അത് നാം സഹിക്കണം. ഇത് … Continue reading ശാസ്ത്രത്തന്റേയും സാങ്കേതികവിദ്യയുടേയും അപകടസാദ്ധ്യത

വാര്‍ത്തകള്‍

സമുദ്രം എണ്ണക്ക് BP Gulf ചോര്‍ച്ചക്ക് ശേഷം ശുദ്ധീകരണം നടക്കുന്നുണ്ടെങ്കിലും ആ പ്രദേശത്തിനടുത്ത് ജീവിക്കുന്ന ജനത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് മാറ്റമുണ്ടായില്ല. എന്നാല്‍ എണ്ണവില കൂടുന്നതും റിപ്പബ്ലിക്കന്‍മാരുടെ ആക്രമണത്താലും ഒബാമ സമുദ്രത്തിലെ എണ്ണ ഖനനത്തിന് അനുമതി നല്‍കി. Outer Continental Shelf ലെ 15 ലക്ഷം ഏക്കര്‍ കടലാണ് ഇങ്ങനെ ഖനനത്തിന് കൊടുത്തത്. 17.2 കോടി ബാരല്‍ എണ്ണ അവിടെയുണ്ടെന്ന് കരുതുന്നു. ഭൂമിയില്‍ നിന്ന് അര ട്രില്ല്യണ്‍ ടണ്‍ മഞ്ഞ് ഇല്ലാതാകുന്നു NASA യും German Aerospace Center … Continue reading വാര്‍ത്തകള്‍

തടസമില്ലാത്ത വൈദ്യുതി

പുനരുത്പാദിതോര്‍ജ്ജം സ്ഥിരമല്ല. അത് കാലാവസ്ഥയേയും സൂര്യപ്രകാശത്തേയുമൊക്കെ ആശ്രയിച്ചിരിക്കുന്നു. ശരിയാണ്. സൂര്യപ്രകാശമില്ലെങ്കില്‍ എങ്ങനെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിക്കും? കാറ്റില്ലെങ്കില്‍ എങ്ങനെ കാറ്റാടി തിരിയും? നാം വൈദ്യുത നിലയങ്ങളില്‍ പണിചെയ്യുന്നില്ലെങ്കിലും അവിടെ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയാം. ചിലപ്പോള്‍ വൈദ്യുതി ഇല്ലാത്തപ്പോള്‍ ചെറു വൈദ്യുതനിലയമായ ജനറേറ്റര്‍ നാം നമ്മുടെ വീടുകളിലും മറ്റും ഉപയോഗിച്ച് കണ്ടിട്ടുണ്ട്. അവിടെ നാം ജനറേറ്റര്‍ ഓടിക്കുന്നു, ഡീസലോ പെട്രോളോ കത്തുന്നത് വഴി ജനറേറ്റര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അത് നില്‍ക്കുന്ന ആ നിമിഷം നമുക്ക് ഊര്‍ജ്ജം ഇല്ലാതാകുകയും ചെയ്യും. … Continue reading തടസമില്ലാത്ത വൈദ്യുതി

സൗരോര്‍ജ്ജത്തിന്റേയും കാറ്റിന്റേയും ലഭ്യത

സൂര്യപ്രകാശവും കാറ്റും എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാല്‍ അവയെ പ്രവചിക്കാനാവും. ഒരു വര്‍ഷം പവനോര്‍ജ്ജം ഇല്ലാതാകുന്നത് വെറും 7 ദിവസങ്ങള്‍ മാത്രമാണ്. മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം കൊണ്ട് മണിക്കൂറുകള്‍ മുമ്പേ നമുക്ക് കാറ്റിന്റെ അവസ്ഥയെക്കുറിച്ച് അറിയാനാവും. അതുപോലെ കാറ്റ് വളരെ സാവധാനമാണ് ഇല്ലാതാവുന്നത്. അതുകൊണ്ട് ഗ്രിഡ്ഡിന് ഈ മാറ്റം നന്നായി adjust ചെയ്യാനാവും. എന്നാല്‍ സാധാരണ വൈദ്യുത നിലയങ്ങള്‍ നിന്നു പോകുന്നത് പ്രവചിക്കാനാവില്ല. അതും അവ മില്ലി സെക്കന്റുകള്‍ കൊണ്ടാവും ഇല്ലാതാവുന്നത്. ഇത് ഗ്രിഡ് പ്രവര്‍ത്തിപ്പിക്കുന്നവരുടെ വലിയ … Continue reading സൗരോര്‍ജ്ജത്തിന്റേയും കാറ്റിന്റേയും ലഭ്യത