Larsen C Iceberg നെ “#ExxonKnew Iceberg” എന്ന് വിളിക്കണമെന്ന് ലോകത്തെ പതിനായിരക്കണക്കിന് ആളുകള്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥാ തകര്‍ച്ചക്കും അത് മറച്ച് വെക്കുന്നതിനും കാരണമായിട്ടുള്ള കമ്പനിയായ ExxonMobil ന്റെ പേരില്‍ ഈ ഹിമാനിയെ അറിയപ്പെടണം എന്നാണ് സംഘാടകര്‍ US National Ice Center നോട് ആവശ്യപ്പെടുന്നത്. 1970കളില്‍ Exxon ന്റെ തന്നെ ശാസ്ത്രജ്ഞര്‍ ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗത്തെക്കുറിച്ച് മുന്നറീപ്പ് കൊടുത്തിരുന്നു എന്ന അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ആ മുന്നറീപ്പ് സ്വീകരിക്കുന്നതിന് പകരം കമ്പനി ഉദ്യോഗസ്ഥര്‍ ദശാബ്ദങ്ങളായി നീണ്ടു … Continue reading പൊട്ടിപ്പോയ ഹിമാനിയെ “#ExxonKnew” എന്ന് വിളിക്കുക
വിഭാഗം: പരിസ്ഥിതി
ലാര്‍സന്‍ C യുടെ 5,800 ചതുരശ്ര കിലോമീറ്റര്‍ അവസാനം പൊട്ടിപ്പോയി
ഒരു ട്രില്യണ്‍ ടണ്‍ ഭാരമുള്ള ഹിമാനി - ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും വലുത് - അന്റാര്‍ക്ടിക്കയിലെ Larsen C Ice Shelf ല്‍ നിന്നും പൊട്ടിപ്പോന്നു. 2017 ജൂലൈ 10 നും 12 നും ഇടക്കാവും അത് സംഭവിച്ചത് എന്ന് കണക്കാക്കുന്നു. A68 എന്ന് പേരുള്ള ഈ ഹിമാനിക്ക് ഒരു ട്രില്യണ്‍ ടണ്ണിലധികം ഭാരമുണ്ട്. ഈ ഹിമാനി പൊട്ടി പോന്നതിനാല്‍ Larsen C Ice Shelf ന്റെ വലിപ്പം 12% കുറഞ്ഞു. Antarctic Peninsula യുടെ ആകൃതി … Continue reading ലാര്‍സന്‍ C യുടെ 5,800 ചതുരശ്ര കിലോമീറ്റര്‍ അവസാനം പൊട്ടിപ്പോയി
കുറഞ്ഞത് 200 പേരെങ്കിലും കൊല്ലപ്പെട്ടു, 2016 പ്രകൃതി സംരക്ഷകരുടെ ഏറ്റവും മാരകമായ വര്‍ഷം
പരിസ്ഥിതി പ്രവര്‍ത്തകരെ സംബന്ധിച്ചടത്തോളം 2016 ഏറ്റവും മാരകമായ വര്‍ഷം ആയിരുന്നു എന്ന് പുതിയ ഒരു റിപ്പോര്‍ട്ട് പറയുന്നു. ഓരോ ആഴ്ചയിലും ശരാശരി നാല് പേര്‍ വീതമായിരുന്നു അന്ന് കൊല്ലപ്പെട്ടുകൊണ്ടിരുന്നത്. Global Witness എന്ന ബ്രിട്ടണിലെ മനുഷ്യാവകാശ സംഘം പുറത്തുവിട്ട Defenders of the Earth എന്ന റിപ്പോര്‍ട്ട് ലോകം മൊത്തം കൊല്ലപ്പെട്ട 200 പരിസ്ഥിതി പ്രവര്‍ത്തകരുടെ പേരും സ്ഥലവും മറ്റ് വിവരങ്ങളും കൊടുത്തിരിക്കുന്നു. 2016 ല്‍ Brazil, Colombia, Philippines എന്നീ രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ … Continue reading കുറഞ്ഞത് 200 പേരെങ്കിലും കൊല്ലപ്പെട്ടു, 2016 പ്രകൃതി സംരക്ഷകരുടെ ഏറ്റവും മാരകമായ വര്‍ഷം
തേനീച്ചകളുടെ സാമൂഹ്യസ്വഭാവവും പഠന കഴിവും കീടനാശിനികള്‍ ഇല്ലാതാക്കുന്നു
തേനീച്ചകളുടെ മേല്‍ അടിക്കുന്ന neonicotinoid കീടനാശിനികള്‍ അടുത്ത കാലത്ത് വാര്‍ത്തയാകുകയുണ്ടായി. ലാബില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് അവ ദോഷകരമാണെന്നാണ്. പുറസ്ഥലത്തെ പഠനങ്ങള്‍ അത്രക്ക് വ്യക്തമല്ലായിരുനനു. ഇപ്പോഴത്തെ ആ വിവരങ്ങളോടൊപ്പം Journal of Apicultural Research ല്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് കൂടുതല്‍ ഫലങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുന്നതാണ്. തേനീച്ചകളുടെ സാമൂഹ്യ സ്വഭാവത്തേയും പഠിക്കാനുള്ള കഴിവിനേയും ഈ രാസവസ്തുക്കള്‍ ബാധിക്കുന്നു എന്നാണ് അത് പറയുന്നത്. thiacloprid കഴിക്കുന്ന തേനീച്ചക്ക് അവയുടെ സാമൂഹ്യ ഇടപെടലുകളില്‍ കുറവ് വരുന്നു. ഭക്ഷണം തേടിപ്പോകുന്ന തേനീച്ച … Continue reading തേനീച്ചകളുടെ സാമൂഹ്യസ്വഭാവവും പഠന കഴിവും കീടനാശിനികള്‍ ഇല്ലാതാക്കുന്നു
ഇന്‍ഡോനേഷ്യയില്‍ ഹാരീ പോട്ടര്‍ നിയമവിരുദ്ധമായ മൂങ്ങ വ്യാപാരത്തിന് കാരണമായി
ഹാരീ പോട്ടര്‍ പുസ്തകങ്ങളും സിനിമയും ഇന്‍ഡോനേഷ്യയില്‍ വളര്‍ത്തു പക്ഷിയായി മൂങ്ങയെ വില്‍ക്കുന്നതില്‍ വന്‍തോതിലുള്ള വളര്‍ച്ചക്ക് കാരണമായിട്ടുണ്ട് എന്ന് പുതിയ പഠനം പറയുന്നു. മൂങ്ങയെ കത്തുകള്‍ അയക്കുന്നതിന് ഉപയോഗിക്കുന്നതായുള്ള ഹാരീ പോട്ടറലെ കല്‍പ്പിതകഥ ഈ പക്ഷിയുടെ നിയമവിരുദ്ധമായ വ്യാപാരം ഇന്‍ഡ്യ പോലുള്ള രാജ്യങ്ങളില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആ “ഹാരീ പോട്ടര്‍ പ്രഭാവം” ഇപ്പോള്‍ ഇന്‍ഡോനേഷ്യയിലും സംഭവിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷികള്‍ ഇന്‍ഡോനേഷ്യയിലെ പ്രധാനപ്പെട്ട വളര്‍ത്ത് ജീവികളാണ്. എന്നാല്‍ ഇവിടെ മൂങ്ങകള്‍ 1980കളിലോ, 1990കളിലോ 2000കളുടെ തുടക്കത്തിലോ ഒരിക്കലും പക്ഷി കമ്പോളത്തിന്റെ … Continue reading ഇന്‍ഡോനേഷ്യയില്‍ ഹാരീ പോട്ടര്‍ നിയമവിരുദ്ധമായ മൂങ്ങ വ്യാപാരത്തിന് കാരണമായി
യാഥാസ്ഥിതികര്‍ക്ക് കാലാവസ്ഥാ നേതാക്കളാകാം
ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള നൈട്രജന്‍ ഓക്സൈഡ് 2015 ല്‍ ധാരാളം ആളുകളെ കൊന്നു
വോള്‍ക്സ്‌വാഗണ്‍ തട്ടിപ്പ് 2015 ല്‍ പുറത്തുവന്നപ്പോള്‍ കാറുകള്‍ എങ്ങനെ നൈട്രജന്‍ ഓക്സൈഡ് (NOx) പരിധിയിലധികം പുറത്തുവിടുന്നു എന്നതെക്കുറിച്ച് വ്യക്തമായതാണ്. എന്നാല്‍ അതല്ല VW Group നെ US Environmental Protection Agency (EPA) യുടേയും European Union regulators ന്റേയും മുമ്പില്‍ പ്രശ്നമായി മാറിയത്. VWs, Audis, Porsches മുതലായ കമ്പനികളുടെ ഡീസല്‍ കാര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പരിശോധന ഉപകരണങ്ങളില്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നത് എന്നാണ് പ്രശ്നം. ഈ നിയന്ത്രണത്തിലെ കുറവ് കൊണ്ട് ലോകം മൊത്തം എത്ര … Continue reading ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള നൈട്രജന്‍ ഓക്സൈഡ് 2015 ല്‍ ധാരാളം ആളുകളെ കൊന്നു
പെറുവിന് 18 ലക്ഷം ഹെക്റ്റര്‍ ആമസോണ്‍ വനം കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ടു
18 ലക്ഷം ഹെക്റ്റര്‍ ആമസോണ്‍ വനം ആണ് 2001 - 2015 കാലത്ത് നഷ്ടപ്പെട്ടത്. പ്രധാന കാരണം വന നശീകരണവും, ചെറുതും, ഇടത്തരവുമായ കൃഷിയും, വന്‍തോതിലുള്ള കൃഷിയും, കന്നുകാലി മേയിക്കല്‍,കൊകോ കൃഷി, റോഡ് നിര്‍മ്മാണം, മണ്ണിന്റെ നാശവുമാണ് എന്ന് MAAP റിപ്പോര്‍ട്ട് പറയുന്നു. വനനശീകരണത്തിന്റെ hotspots കേന്ദ്രീകരിച്ചിരിക്കുന്നത് Huánucoലേയും Ucayaliലേയും പെറുവിന്റെ കേന്ദ്ര ആമസോണിലാണ്. — സ്രോതസ്സ് news.mongabay.com
പാരീസ് കാലാവസ്ഥാ കരാറിനെക്കുറിച്ച് ട്രമ്പിന്റെ വിവരണം
John Oliver
വായൂ മലിനീകരണം ഹിമാലയം വരെ എത്തി
ഇന്‍ഡ്യയുടെ കുപ്രസിദ്ധമായ ഗതാഗത മലിനീകരണം നഗരങ്ങളെ മാത്രമല്ല ബാധിക്കുന്നത്. അതിന്റെ ഫലം കടല്‍ നിരപ്പില്‍ നിന്ന് 4,000 മീറ്റര്‍ ഉയരത്തില്‍ ഹിമാലയത്തിലും എത്തിയിരിക്കുകയാണ്. ഡീസലില്‍ നിന്ന് വരുന്ന സള്‍ഫര്‍ ഭൌമശാസ്ത്രജ്ഞര്‍ അവിടെ കണ്ടു. Manali-Leh ഹൈവേയിലെ നാല് സ്ഥലത്തുനിന്നുള്ള മണ്ണ് സാമ്പിളുകള്‍ 10 ഘന ലോഹങ്ങളും സള്‍ഫറും മറ്റ് രാസവസ്തുക്കളേയും പരിശോധിച്ചു. അതില്‍ ഘന ലോഹങ്ങളുടെ സാന്നിദ്ധ്യം കുറവായാണ് കണ്ടെത്തിയത് എന്നത് നല്ല വാര്‍ത്തയാണ്. എന്നാല്‍ ഉയര്‍ന്ന തോതില്‍ സള്‍ഫര്‍ (490–2033 ppm) കണ്ടെത്തി. ഡീസല്‍ വാഹനങ്ങളില്‍ … Continue reading വായൂ മലിനീകരണം ഹിമാലയം വരെ എത്തി