വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് കീടനാശിനികള്‍ അമേരിക്കയിലെ 97% വംശനാശം നേരിടുന്ന ജീവികള്‍ക്ക് ദോഷകരമാണ്

Endangered Species Act ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 1,782 സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഉരഗങ്ങള്‍ സസ്യങ്ങള്‍ എന്നിവയില്‍ മിക്കവയേയും Malathion ഉം chlorpyrifos ഉം ദോഷകരമായി ബാധിക്കും. വ്യാപകമായി ഉപയോഗിക്കുന്ന ഈ രണ്ട് കീടനാശിനികള്‍ ഏറ്റവും അധികം വംശനാശം നേരിടുന്ന 1,700 ജീവികളിലെല്ലാറ്റിനേയും ദോഷകരമായി ബാധിക്കുമെന്ന് Environmental Protection Agency (EPA) റിപ്പോര്‍ട്ട് പറയുന്നു. 1956 മുതല്‍ Malathion അമേരിക്കയില്‍ ഉപയോഗിക്കുന്നുണ്ട്. 1,782 സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഉരഗങ്ങള്‍ സസ്യങ്ങള്‍ എന്നിവയില്‍ 97% ത്തേയും ദോഷകരമായി ബാധിക്കും. പഴങ്ങള്‍, … Continue reading വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് കീടനാശിനികള്‍ അമേരിക്കയിലെ 97% വംശനാശം നേരിടുന്ന ജീവികള്‍ക്ക് ദോഷകരമാണ്

നൈട്രജന്‍, ഫോസ്ഫെറസ് വളങ്ങളും വളര്‍ത്തുമൃഗ അവശിഷ്ടങ്ങളും നഗരത്തിലെ ജലത്തെ മലിനപ്പെടുത്തുന്നു

University of Minnesota നടത്തിയ പഠനം അനുസരിച്ച് പുല്‍ത്തകിടി(lawn) വളങ്ങളും വളര്‍ത്തുമൃഗ അവശിഷ്ടങ്ങളും ആണ് മിസിസിപ്പി നദിയെ മലിനപ്പെടുത്തുന്ന നൈട്രജന്‍, ഫോസ്ഫെറസ് മലിനീകരണത്തിന്റെ സ്രോതസ്സ് എന്ന് കണ്ടെത്തി. Proceedings of the National Academy of Sciences ല്‍ അവരുടെ പഠന റിപ്പോര്‍ട്ട് വന്നു. അമിതമായ പോഷകങ്ങളാല്‍ നശിപ്പിക്കപ്പെടുന്ന ലോകം മൊത്തമുള്ള നഗര നീർത്തടങ്ങള്‍ക്ക് (watersheds) ബാധകമാണ് ഈ പഠനം. — സ്രോതസ്സ് twin-cities.umn.edu

എല്‍ സാല്‍വഡോര്‍ ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി

എല്‍ സാല്‍വഡോറിലെ ജന പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ചരിത്രം സൃഷ്ടിച്ചു. രാജ്യത്തെ എല്ലാ ലോഹ ഖനനത്തേയും അവര്‍ നിരോധിക്കുന്ന നിയമം പാസാക്കി. അതുവഴി ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി എല്‍ സാല്‍വഡോര്‍ എന്ന് വ്യവസായ നിരീക്ഷണ സംഘമായ MiningWatch പറയുന്നു. ഏകകണ്ഠേനെയാണ് ആ നിയമം പാസാക്കിയത്. രാജ്യത്തെ 84 ജന പ്രതിനിധികളില്‍ 15 പേര്‍ ഈ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ബാക്കി 69 പേരും നിയമത്തിന് അനുകൂലമായി വോട്ടു ചെയ്തു. ചെറുകിട സ്വര്‍ണ്ണ ഖനനത്തില്‍ താല്‍ക്കാലികമായി ഒരു … Continue reading എല്‍ സാല്‍വഡോര്‍ ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി

അമേരിക്കയിലെ ഊര്‍ജ്ജ വകുപ്പ് “കാലാവസ്ഥാ മാറ്റം” എന്ന വാക്ക് നിരോധിച്ചു

Department of Energyയുടെ Office of International Climate and Clean Energy യുടെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആശയവിനിമയത്തില്‍ "climate change," "emissions reduction", "Paris Agreement" തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കരുത് എന്ന് മുന്നറീപ്പ് വന്നു. Politico ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒബാമ കൊണ്ടുവന്ന ഒരു കൂട്ടം കാലാവസ്ഥാ നിയമങ്ങള്‍ ട്രമ്പ് ഇല്ലാതാക്കിയതിന്ന അവസരത്തിലാണ് ഒരു മേലുദ്യോഗസ്ഥന്‍ ഇത്തരം വാക്കുകള്‍ നിരോധിച്ചിരിക്കുന്നത്. — സ്രോതസ്സ് democracynow.org

കഴിഞ്ഞ വര്‍ഷം പ്രധാന ടിവി നെറ്റ്‌വര്‍ക്കുകള്‍ വെറും 50 മിനിട്ട് സമയമാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പ്രതിപാദിച്ചത്

Media Matters നടത്തിയ ഒരു പഠന പ്രകാരം 2016ല്‍ വൈകുന്നേരത്തേയും ഞായറാഴ്ചകളിലേയും വാര്‍ത്താപരിപാടികളില്‍ ABC, CBS, NBC, Fox ചാനലുകള്‍ വെറും ആറ് മിനിട്ടാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് സംസാരിക്കാനായി ചിലവാക്കിയത്. 2015 നെ അപേക്ഷിച്ച് 66% കുറവ് വിവരണം(coverage). പ്രധാനപ്പെട്ട കാലാവസ്ഥാ സംഭവങ്ങളില്ലാത്തതിനാല്‍ വാര്‍ത്ത കൊടുത്തില്ല എന്ന് ചാനലുകള്‍ക്ക് പറയാനാവില്ല. Hurricane Matthew, Great Barrier Reef ലെ സാവകാശമുള്ള മരണം, റിക്കോഡ് തകര്‍ക്കുന്ന ചൂട്, പാരീസ് കാലാവസ്ഥാ ചര്‍ച്ചയുടെ ഔദ്യോഗിക തുടക്കം, തുടങ്ങി ധാരാളം സംഭവങ്ങള്‍ … Continue reading കഴിഞ്ഞ വര്‍ഷം പ്രധാന ടിവി നെറ്റ്‌വര്‍ക്കുകള്‍ വെറും 50 മിനിട്ട് സമയമാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പ്രതിപാദിച്ചത്

ആര്‍ക്ടിക്കില്‍ ഭൂമിക്കടിയിലെ 7,000 വാതക കുമിളകള്‍ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്നു

സൈബീരിയയിലെ ആര്‍ക്ടിക് ഭാഗങ്ങളില്‍ വാതകം നിറഞ്ഞ 7,000 ത്തോളം കുമിളകള്‍ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയിലെ പര്യവേഷണത്തില്‍ നിന്നും ഉപഗ്രഹ നിരീക്ഷണത്തില്‍ നിന്നുമാണ് ഈ വിവരം കണ്ടെത്തിയത് എന്ന് TASS റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് പൊട്ടിയ ഇത്തരം കുമിളകളാലുണ്ടായ വലിയ കുഴികള്‍ ഈ പ്രദേശങ്ങള്‍ കാണാം. കാലാവസ്ഥാ മാറ്റം കാരണം ഉറഞ്ഞ മണ്ണിലെ(permafrost) ഉറഞ്ഞ മീഥേന്‍ വാതകമായി മാറി പൊട്ടുന്നതാണ് ഇതിന് കാരണം. — സ്രോതസ്സ് siberiantimes.com

കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ മണ്ണില്‍ നിന്ന് പുറത്തുവരും

Department of Energy യുടെ Lawrence Berkeley National Laboratory (Berkeley Lab) നടത്തിയ പഠനം അനുസരിച്ച് കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ CO2 മണ്ണില്‍ നിന്ന് പുറത്തുവരും എന്ന് കണ്ടെത്തി. ഫീല്‍ഡ് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. മണ്ണില്‍ കുടുങ്ങിയിരിക്കുന്ന ജൈവ കാര്‍ബണിന് മണ്‍ പാളികള്‍ ചൂടാകുന്നതിനനുസരിച്ച് എന്ത് സംഭവിക്കുന്നു എന്ന് അവര്‍ പരിശോധിച്ചു. മൂന്ന് പരീക്ഷണ സ്ഥലത്തെ മേല്‍ മണ്‍ പാളിയും ആഴത്തിലുള്ള മണ്‍ പാളിയും ചൂടാകാത്ത മണ്ണിനെക്കാള്‍ 34% - 37% … Continue reading കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ മണ്ണില്‍ നിന്ന് പുറത്തുവരും

വായൂ മലിനീകരണം കാരണമുണ്ടാകുന്ന നേരത്തെയുള്ള ജനനത്തിന്റെ വാര്‍ഷിക ചിലവ് $433 കോടി ഡോളറാണ്

അമേരിക്കയില്‍ വായൂ മലിനീകരണം കാരണം നേരത്തെയുണ്ടാകുന്ന 16,000 ജനനത്തിന്റെ വാര്‍ഷിക സാമ്പത്തിക ചിലവ് $433 കോടി ഡോളറില്‍ എത്തി എന്ന് NYU Langone Medical Center ലെ ശാസ്ത്രജ്ഞര്‍ പറയുന്നു. $76 കോടി ഡോളര്‍ ദീര്‍ഘ കാലത്തെ ആശുപത്രി താമസത്തിനും മരുന്നിനും, നേരത്തെയുണ്ടാകുന്ന ജനനത്തിന്റെ ശാരീരികമായും മാനസികവുമായുമുണ്ടാകുന്ന disabilities ന്റെ സാമ്പത്തിക ഉത്പാദന നഷ്ടം $357 കോടി ഡോളറും വരും. മാര്‍ച്ച് 29 ന്റെ Environmental Health Perspectives ല്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അമേരിക്കയില്‍ … Continue reading വായൂ മലിനീകരണം കാരണമുണ്ടാകുന്ന നേരത്തെയുള്ള ജനനത്തിന്റെ വാര്‍ഷിക ചിലവ് $433 കോടി ഡോളറാണ്

നൂറുകണക്കിന് തദ്ദേശീയ തേനീച്ചാ സ്പീഷീസുകള്‍ ഉന്‍മൂലനം നേരിടുന്നു

വടക്കേ അമേരിക്കയിലേയും ഹവായിയിലേയും 4,000 തദ്ദേശീയ തേനീച്ചാ സ്പീഷീസുകളെക്കുറിച്ച് നടത്തിയ പഠനത്തില്‍, പകുതിയിലധികം സ്പീഷീസുകളുടേയും എണ്ണം കുറഞ്ഞതായി Center for Biological Diversity കണ്ടെത്തി. നാലിലൊന്ന് സ്പീഷീസുകളും ഉന്‍മൂലനം ചെയ്യപ്പെടുമെന്ന ഭീഷണിയിലാണ്. ആവാസവ്യവസ്ഥാ നാശം, കൂടിവരുന്ന കീടനാശിനി ഉപയോഗം ഉള്‍പ്പടെ വളരെ ഗൌരവകരമായ ഭീഷണികളാല്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നവയാണ് 700 ല്‍ അധികം തേനീച്ച സ്പീഷീസുകള്‍ എന്നാണ് Pollinators in Peril: A systematic status review of North American and Hawaiian native bees … Continue reading നൂറുകണക്കിന് തദ്ദേശീയ തേനീച്ചാ സ്പീഷീസുകള്‍ ഉന്‍മൂലനം നേരിടുന്നു