ലോകത്തെ വിത്തുകള്‍ സംഭരിച്ചിരുന്ന ആര്‍ക്ടിക്കിലെ നിലവറയില്‍ വെള്ളം കയറി

ഏത് പ്രകൃതി ദുരന്തത്തേയും അതിജീവിക്കാനും മനുഷ്യന്റെ ഭക്ഷ്യ ലഭ്യത എക്കാലത്തേക്കും ഉറപ്പാക്കാനിമായി ലോകത്തെ ഏറ്റവും വിലപിടിച്ച വിത്തുകള്‍ കടുത്ത തണുപ്പ് ഉപയോഗിച്ച് സംരക്ഷിക്കാനായി നിര്‍മ്മിച്ചതാണ് ആ നിലവറ. എന്നാല്‍ ആര്‍ക്ടിക് വൃത്തത്തിനകത്ത് പര്‍വ്വത ആഴത്തില്‍ നിര്‍മ്മിച്ച ലോക വിത്ത് നിലവറ (Global Seed Vault) ല്‍ ശൈത്യകാലത്ത് ആഗോളതപനം കൊണ്ടുണ്ടായ അസാധാരണ താപനിലയാല്‍ പൊളിഞ്ഞു. ഉരുകിയ വെള്ളം തുരങ്കത്തിന്റെ വാതലിലൂടെ അകത്ത് കടന്നു. ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും കൂടിയ ചൂടുകൂടിയ വര്‍ഷത്തിന്റെ അവസാനത്തില്‍ ആര്‍ക്ടിക്കില്‍ ഉയരുന്ന താപനില … Continue reading ലോകത്തെ വിത്തുകള്‍ സംഭരിച്ചിരുന്ന ആര്‍ക്ടിക്കിലെ നിലവറയില്‍ വെള്ളം കയറി

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നതിന് മുമ്പ് പോലും എണ്ണ വ്യവസായത്തിന് അത് അറിയാമായിരുന്നു

ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചാലുണ്ടാകുന്ന ഫലത്തെക്കുറിച്ച് ഏറ്റവും വലിയ എണ്ണ വ്യവസായ വാണിജ്യ സംഘത്തിന്, നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ കാലുകുത്തുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ അറിയാമായിരുന്നു. എന്നിട്ടും ഇപ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് കാലാവസ്ഥാമാറ്റം എന്നാണ് പൊതുവിശ്വാസം. 1968 ല്‍ American Petroleum Institute പ്രസിദ്ധപ്പെടുത്തിയ ഒരു പഴയ റിപ്പോര്‍ട്ട്, D.C. ആസ്ഥാനമായുള്ള Center for International Environmental Law പൊക്കിയെടുത്തു. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കുറിച്ച് അതില്‍ പറയുന്ന മുന്നറീപ്പ് നമുക്ക് പരിചിതമാണ്: “CO2 ന്റെ നില തുടര്‍ന്നും … Continue reading മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നതിന് മുമ്പ് പോലും എണ്ണ വ്യവസായത്തിന് അത് അറിയാമായിരുന്നു

കുമിളുകള്‍ ആഗോളതപനത്തിന് സംഭാവന നല്‍കുന്നു

അലാസ്കയിലെ ഫംഗസുകള്‍ ഉയരുന്ന താപനിലയുമായി ഒത്തുചേരാന്‍ ശ്രമിക്കുകയാണ്. അവ അവയുടെ ഉപാപചയ പ്രവര്‍ത്തനത്തിന് വേഗത കൂട്ടി. വളരുകയും പ്രത്യുല്‍പ്പാദനം നടത്തുകയും ചെയ്യുന്നതിന്റേയും വേഗത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആഗോളതപനം ദിനം പ്രതി വര്‍ദ്ധിക്കുന്നത് ധ്രുവ പ്രദേശത്തെ മണ്ണു് thaw ന് കാരണമാകുന്നു. ഫംഗസും (mold) ഹരിതഗ്രഹവാതകങ്ങളുടെ ഉത്പാദനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മരങ്ങളില്‍ നിന്ന് വീഴുന്ന ഇലകള്‍ പേലുള്ള ജൈവപദാര്‍ത്ഥങ്ങള്‍ നശിപ്പിക്കുന്നതില്‍ ഫംഗസ് ഉത്തരവാദികളാണ്. അത് ചെടികള്‍ക്ക് വളമാകുന്നു. മനുഷ്യനെ പോലെ ഫംഗസ് ശ്വസിക്കുന്നുണ്ട്. അവ ഓക്സിജന്‍ സ്വീകരിച്ച് CO2 പുറത്തുവിടുന്നു. അലാസ്ക … Continue reading കുമിളുകള്‍ ആഗോളതപനത്തിന് സംഭാവന നല്‍കുന്നു

ആഗോളതപനം അരണകളുടെ കുടലിലെ ബാക്റ്റീരിയകളെ കൊല്ലും

2-3°C താപനില കൂടുന്നത് അരണകളുടെ കുടലിലെ സൂഷ്മജീവികളെ കൊല്ലും എന്ന് University of Exeter, University of Toulouse ലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പരീക്ഷത്തിനായി അരണകളെ ചൂട് നിയന്ത്രിക്കാവുന്ന ചുറ്റുപാടില്‍ വളര്‍ത്തി. പിന്നീട് അവയുടെ കുടലിലെ ബാക്റ്റീരിയെക്കുറിച്ച് പരീക്ഷണങ്ങള്‍ നടത്തി. ചൂടുകൂടിയ ചുറ്റുപാടില്‍ വളരുന്ന അരണകളിലെ ബാക്റ്റീരിയയുടെ എണ്ണം കുറഞ്ഞതായി കാണപ്പെട്ടു. അത് അരണകളുടെ നിലനില്‍പ്പ് ശേഷിയെ മോശമായി ബാധിക്കും. കാലാവസ്ഥാ മോഡലുകള്‍ പ്രവചിക്കുന്ന താപനില വര്‍ദ്ധനവായതുകൊണ്ടാണ് 2-3°C തെരഞ്ഞെടുത്തത്. ഈ പ്രബന്ധം Nature Ecology and … Continue reading ആഗോളതപനം അരണകളുടെ കുടലിലെ ബാക്റ്റീരിയകളെ കൊല്ലും

ക്യാനഡയിലെ എണ്ണമണ്ണില്‍ നിന്നുള്ള മലിനീകരണം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

സാധാരണ രീതിയില്‍ അല്‍ബര്‍ട്ടയിലെ എണ്ണമണ്ണിന്റെ വായൂ, കാലാവസ്ഥാ മലിനീകരണം കണക്കാക്കുന്നത് മലിനീകരണത്തിന്റെ തോതിനെ കുറച്ച് കാണിക്കുകയാണ് ചെയ്യുന്നത് എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ശരിക്കുള്ള മലിനീകരണം 4.5 മടങ്ങ് അധികമാണെന്നാണ് ക്യാനഡ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. വിമാനം ഉപയോഗിച്ച് വായൂ സാമ്പിള്‍ എടുത്ത് പഠിക്കുന്നത് വഴി എണ്ണ, വാതക നിര്‍മ്മിക്കുന്നതില്‍ നിന്നുള്ള വായൂ, കാലാവസ്ഥാ മലിനീകരണം കൃത്യമായി അളക്കാന്‍ കഴിയും. ആ വ്യവസായങ്ങള്‍ പറയുന്ന കണക്കുകളേക്കാള്‍ അത്തരം പഠനമാണ് കൃത്യം. മലിനീകരണത്തെക്കുറിച്ച് കമ്പനികള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന … Continue reading ക്യാനഡയിലെ എണ്ണമണ്ണില്‍ നിന്നുള്ള മലിനീകരണം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

അന്റാര്‍ക്ടികയിലെ മഞ്ഞ് പിളര്‍പ്പ്‌ വ്യാപിക്കുന്നു

Larsen C യിലെ പിളര്‍പ്പ്‌ ഇതുവരെ കണ്ടിട്ടില്ലാത്ത 180 km നീളമുള്ള ഹിമശില(iceberg) ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പിളര്‍പ്പിന്റെ പുതിയ ശാഖക്ക് 15 km നീളമുണ്ട്. പിളര്‍പ്പ്‌ അതിവേഗം വ്യാപിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം Swansea University നേതൃത്വം കൊടുക്കുന്ന ബ്രിട്ടണിന്റെ Project Midas ലെ ഗവേഷകര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വെറും 20km മഞ്ഞാണ് 5,000 sq km മഞ്ഞിനെ പൊട്ടിപോകാതെ നിലനിര്‍ത്തുന്നത്. — സ്രോതസ്സ് swansea.ac.uk

ജിറാഫ് ഉന്‍മൂലനത്തിന്റെ ഭീഷണി നേരിടുന്നു എന്ന് ശാസ്ത്രജ്ഞര്‍

ശാസ്ത്രജ്ഞര്‍ പറയുന്നതനുസരിച്ച് ജിറാഫുകള്‍ ഉന്‍മൂലനത്തിന്റെ വക്കിലാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ജിറാഫുകളുടെ എണ്ണം 40% ആണ് കുറഞ്ഞത്. ഈ സ്പീഷീസ് "നിശബ്ദമായ ഉന്‍മൂലനത്തെ"യാണ് അഭിമുഖീകരിക്കുന്നതെന്ന് International Union for the Conservation of Nature പറയുന്നു. നടന്നുകൊണ്ടിരിക്കുന്ന ആഗോള മഹാ ഉന്‍മൂലനത്തിന്റെ ഭാഗമായാണ് അവയുടെ തകര്‍ച്ചയും സംഭവിക്കുന്നത്. 1970 ലെ എണ്ണത്തെ അപേക്ഷിച്ച് ഈ ഉന്‍മൂലനത്തില്‍ 2020 ഓടെ മൊത്തം വന്യജീവികളുടെ മൂന്നില്‍ രണ്ട് ഇല്ലാതാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. — സ്രോതസ്സ് democracynow.org