ഒരു പൊതുസമ്മത പ്രശ്നത്തില്‍ നിന്ന് ഒരു യാഥാസ്ഥിതിക പ്രശ്നത്തിലേക്ക് മാറി

https://mf.b37mrtl.ru/files/2019.02/5c568ebffc7e93f30e8b4630.mp4 Ali Abunimah, Max Blumenthal On Contact The Lobby – USA part 2

ഈ വംശവെറി രാഷ്ട്രത്തെ സ്വാഭാവികമാക്കാനുള്ള ശ്രമമാണ്

https://mf.b37mrtl.ru/files/2019.01/5c4d54d6fc7e939e508b45b4.mp4 Ali Abunimah, Max Blumenthal On Contact The Lobby – USA

അവര്‍ നിങ്ങളെ പിരിച്ചുവിടും പിന്നെ അതിനെക്കുറിച്ച് കള്ളം പറയും

https://archive.org/download/20230811/20230811.m4a Nathan Robinson speaks about losing his Guardian column after criticizing Israel

നക്ബ കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ചരിത്രപരമായ സ്മരണ

നക്ബ അഥവ "മഹാദുരന്ത" ദിനത്തെ തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭ ആദ്യമായി ഔദ്യോഗികമായി ആചരിച്ചു. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ രാജ്യം സ്ഥാപിക്കാനായി സയണിസ്റ്റ്കാര്‍ നടത്തിയ വംശഹത്യയില്‍ 7.5 ലക്ഷം പാലസ്തീന്‍കാരാണ് സ്വന്തം നാട്ടില്‍ നിന്ന് പാലായനം ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് രാവിലെ U.N. Committee on the Exercise of the Inalienable Rights of the Palestinian People ന്റെ ആഭിമുഖ്യത്തില്‍ സമ്മേളനം നടക്കും. General Assembly Hall ല്‍ വൈകുന്നേരം പ്രത്യേക … Continue reading നക്ബ കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ചരിത്രപരമായ സ്മരണ

ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ അമേരിക്കയുടെ പിന്‍തുണയോടെ വര്‍ണ്ണവെറി സംവിധാനം ഉറപ്പിക്കുന്നു

കൈയ്യേറിയ കിഴക്കന്‍ ജറുസലേമിലെ Al-Aqsa Mosque ല്‍ ഇസ്രായേലിന്റെ ദേശീയ സുരക്ഷ മന്ത്രി Itamar Ben-Gvir അടുത്ത കാലത്തെ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൌണ്‍സില്‍ അടിയന്തിര യോഗം കൂടാന്‍ പോകുന്നു. ആ സന്ദര്‍ശനത്തെ മദ്ധ്യപൂര്‍വ്വേഷ്യ മൊത്തം അപലപിച്ചു. Ben-Gvir ന്റെ സന്ദര്‍ശനം “അഭൂതപൂര്‍വ്വമായ പ്രകോപനം” ആണെന്ന് പാലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. Ben-Gvir ന്റെ പ്രവര്‍ത്തി കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നയിക്കുമെന്ന് സൈനിക സംഘമായ ഹമാസ് പറഞ്ഞു. സന്ദര്‍ശനത്തിനോടുള്ള പ്രതിഷേധമായി ഇസ്രായേലിന്റെ അംബാസിഡറോട് ഹാജരാകാന്‍ … Continue reading ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ അമേരിക്കയുടെ പിന്‍തുണയോടെ വര്‍ണ്ണവെറി സംവിധാനം ഉറപ്പിക്കുന്നു

Human Rights Watch ന്റെ മുമ്പത്തെ തലവനെ ഹാര്‍വാര്‍ഡ് റദ്ദാക്കി

ഇസ്രായേലിന്റെ മനുഷ്യാവകാശ നിലയെ വിമര്‍ശിച്ചതിന് Human Rights Watch ന്റെ മുമ്പത്തെ തലവനായ Kenneth Roth ന്റെ സര്‍വ്വകലാശാലാംഗത്വം റദ്ദാക്കിയതിന്റെ പേരില്‍ Harvard ന്റെ Kennedy School of Government വര്‍ദ്ധിച്ച പ്രതിഷ‍േധം നേരിടുകയാണ്. ലോകത്തെ ഏറ്റവും അംഗീകാരമുള്ള മനുഷ്യാവകാശ പ്രതിരോധകരില്‍ ഒരാളാണ് Ken Roth. 1993 - 2022 കാലത്ത് Human Rights Watch നെ നയിച്ചത് അദ്ദേഹമായിരുന്നു. ഇസ്രായേല്‍ വംശവെറി ഉള്‍പ്പടെയുള്ള മനുഷ്യവംശത്തിനെതിരായ കുറ്റങ്ങള്‍ ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുക വഴി Human Rights … Continue reading Human Rights Watch ന്റെ മുമ്പത്തെ തലവനെ ഹാര്‍വാര്‍ഡ് റദ്ദാക്കി

മനുഷ്യാവകാശ പീഡനം നടത്തുന്നതിനാല്‍ ഇസ്രായേലുമായി ഒത്തുപോകുന്നത് ബാഴ്സിലോണ മേയര്‍ അവസാനിപ്പിച്ചു

ഇസ്രായേലുമായുള്ള സ്ഥാപന ബന്ധങ്ങള്‍ ബാഴ്സിലോണ മേയര്‍ അവസാനിപ്പിച്ചു. പ്രത്യേകിച്ചും ടെല്‍ അവീവ് നഗരവുമായുള്ള ബന്ധം. പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങള്‍ വ്യവസ്ഥാപിതമായി ലംഘിക്കുന്നു എന്ന് മേയര്‍ അവകാശപ്പെട്ടു. ഇസ്രായേലിന്റെ പ്രധാനമന്ത്രി Benjamin Netanyahu ന് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നഗരത്തിന്റെ ഇടതുപക്ഷ മേയര്‍ Ada Colau കത്തയച്ചു. ബാഴ്സിലോണയിലെ പാലസ്തീന്‍ അനുകൂല സംഘങ്ങള്‍ കൊടുത്ത അപേക്ഷയുടെ ഫലമായാണ് ഈ നടപടി. — സ്രോതസ്സ് timesofisrael.com | 9 Feb 2023