വാര്‍ത്തകള്‍

ആന seals കളുടെ മുങ്ങല്‍ സ്വഭാവം മാറുന്നു ആഗോള തപനത്താല്‍ ആന seals കളുടെ ആഹാരത്തിനായുള്ള മുങ്ങല്‍ സ്വഭാവം മാറുന്നു. Alfred Wegener Institute for Polar and Marine Research ന്റേയും Universities of Pretoria and Cape Town ന്റേയും ഗവേഷകരാണ് ഇത് കണ്ടെത്തിയത്. വെള്ളത്തിന്റെ താപനില കൂടുന്നതുകൊണ്ടാണ് അവക്ക് കൂടുതല്‍ ആഴത്തില്‍ മുങ്ങേണ്ടിവരുന്നത്. ഇരകള്‍ കൂടുതല്‍ ആഴത്തിലേക്ക് കുടിയേറുന്നു. 55.5 കോടി സ്ത്രീകള്‍ അന്തര്‍ദേശീയ വനിതാ ദിനത്തില്‍ പട്ടിണിയിലായിരുന്നു ലോകം മൊത്തം അന്തര്‍ദേശീയ … Continue reading വാര്‍ത്തകള്‍

സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്?

[ഏറ്റവും അധികം വായനക്കാര്‍ എത്തുന്ന കുറിപ്പുകളിലൊന്നാണിത്. ഇവിടെ സന്ദര്‍ശിച്ചതിന് വളരെ നന്ദി. ആരാണ്, എങ്ങനെ ഇവിടെ എത്തി, എന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്. ദയവുചെയ്ത് ആ വിവരം ഇവിടെ അറിയിക്കാമെങ്കില്‍ വളരെ ഉപകാരമായിരുന്നു.]*** സ്ത്രീകള്‍ക്ക് ഇപ്പോള്‍ തന്നെ വേണ്ടതിലധികം സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നവരാണ് കൂടുതലാളുകളും. എന്നാല്‍ കുടുംബത്തിലേയും സമൂഹത്തിലേയും നിയന്ത്രണങ്ങളില്‍ അസംതൃപ്തരായവരും ഫെമിനിസ്റ്റുകളും ഫാഷന്‍ പ്രേമികളും പറയുന്നത് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം പോരെന്നാണ്. സ്ത്രീകളുടെ ഇപ്പോഴത്തെ സ്വാതന്ത്ര്യം ആണ് എല്ലാ കുഴപ്പത്തത്തിനും കാരണമെന്നും അതുകൊണ്ട് അവരെ … Continue reading സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്?

കമ്പോള സ്ത്രീ വിമോചന വാദം

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ല. പിന്നേ ആരു പറഞ്ഞു? ഇക്കാലത്ത് സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം എന്താണ്? കാര്‍, ബൈക്ക്, ലോറി, ബസ്, വിമാനം തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കും, കുടുംബ ഭരണം തൊട്ട് രാജ്യഭരണം കോര്‍പ്പറേറ്റ് ഭരണം വരെ ചെയ്യും, ശൂന്യാകാശത്ത് പറന്നു നടക്കും, അദ്ധ്യാപകവൃത്തി മുതല്‍ ഐറ്റി കമ്പനി ഉദ്യോഗസ്ഥകളായിയും വിലസും. കോടിക്കണക്കിന് ആരാധകരും കോടിക്കണക്കിന് സമ്പത്തുമുള്ള താരറാണിമാര്‍, അവര്‍ക്കൊപ്പം എത്തുന്ന ചാനല്‍ റാണിമാരും. അങ്ങനെ എന്തു കാര്യത്തിലാണ് അവര്‍ പിന്നിലെന്നാകുന്നത്. ചാനലുകളും പത്രങ്ങളും ജീവിത വിജയം … Continue reading കമ്പോള സ്ത്രീ വിമോചന വാദം

മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

"2006 ലെ കണക്കനുസരിച്ച് സ്‌ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ആന്ധ്രപ്രദേശാണ്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. ഇവിടെ 21,484 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. എന്‍.സി.ആര്‍.ബിയുടെ കണക്കുപ്രകാരം 1971 നും 2006 നും മധ്യേ മാനഭംഗക്കേസുകള്‍ക്ക് 678 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഓരോ 30 മിനിറ്റിലും ഇന്ത്യയില്‍ പുതിയ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് കണക്ക്." [പുതിയ കണക്ക് ] ഇത് നമ്മുടെ രാജ്യത്തിന്റെ മാത്രം കാര്യമല്ല. രണ്ട് ലക്ഷത്തിലധികം സ്ത്രീകളാണ് പ്രതിവര്‍ഷം അമേരിക്കയില്‍ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നത്. അല്ലായിടവും … Continue reading മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

എന്തുകൊണ്ട് ഈ കുറ്റവാളികള്‍ ഇവിടെ

വനിതകള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം , എങ്ങനെ നടക്കണം എന്നുള്ള തീരുമാനം ലീഗ് നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞല്ലോ. തീര്‍ച്ചയായും അവര്‍ ഈ സിനിമ കാണണം. "അഫ്ഗാനിസ്ഥാനില്‍ പാര്‍ലമന്റ് തെരഞ്ഞെടുപ്പ് 2005 സെപ്റ്റംബറില്‍ നടന്നു. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണിത് നടന്നത്. 249 അസംബ്ലി സീറ്റുകളില്‍ ഒന്നില്‍ മലലയ ജോയ എന്ന 27 വയസുള്ള ധീരയായ യുവതിയായിരുന്നു ജയിച്ചത്. 2003 ലെ ഗോത്ര നേതാക്കളുടെ Grand Council ലെ യുദ്ധ പ്രഭുക്കന്‍മാരേയും (War lords) അഴുമതിക്കാരേയും എതിര്‍ത്തുകൊണ്ട് … Continue reading എന്തുകൊണ്ട് ഈ കുറ്റവാളികള്‍ ഇവിടെ

സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ​ണം സ്ത്രീ പ്രശ്നമാണോ

അല്ല. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ സ്ത്രീ പ്രശ്നമല്ല. അത് ഒരു ക്രമ സമാധാന പ്രശ്നമാണ്. സ്ത്രീയെന്നല്ല ആരുടെ നേര്‍ക്കുള്ള ആക്രമണമായാലും അത് ഒരു ക്രമ സമാധാന പ്രശ്നമാണ്. എന്നാല്‍ സ്ത്രീകള്‍ ഒരു പ്രത്യേക വര്‍ഗ്ഗമാണെന്നും അവര്‍ക്കെതിരെ പുരുഷന്‍മാര്‍ ആക്രമണം നത്തുന്നു എന്നൊക്കെയുള്ള വര്‍ഗ്ഗീയ നിലപാടാണ് സ്ത്രീ പക്ഷ സംഘടനകള്‍ പോലും വെച്ചുപുലര്‍ത്തുന്നത്. സാധാരണ ഇതിന്റെ പ്രധാന കുറ്റവാളികളെ അവര്‍ കാണാതെ പോകുകയാണ് പതിവ്. യഥാര്‍ത്ഥ കള്ളന്‍ സിനിമ, ചാനല്‍, പരസ്യങ്ങള്‍ ഇവയാണ്. ഇവരാണ് സഹജീവികളോടുള്ള ആക്രമണത്തിന് അടിമ മനുഷ്യരെ … Continue reading സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ​ണം സ്ത്രീ പ്രശ്നമാണോ

സ്ത്രീ പ്രശ്നം

http://anitha-adukkala.blogspot.com/2010/03/blog-post.html ഉണ്ണിത്താന്‍ സംഭവം എന്തുകൊണ്ട് ഇത്രശക്തമായി എന്ന് ചോദിച്ചാല്‍ അതിന് കാരണം കപടസദാചാരം, etc... ഒന്നുമല്ല. ആ സംഭവം നടക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ഉണ്ണിത്താന്‍ നടത്തിയ മഞ്ഞ പ്രസംഗങ്ങളും അവയുടെ ചാനല്‍ സംപ്രേക്ഷണങ്ങളുമായിരുന്നു. ഇന്‍ഡ്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും മുകളിലുള്ള ആളുകളെക്കുറിച്ച് നടത്തിയ അസഭ്യ വര്‍ഷങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. കേരളത്തിലെ ഒരു സ്ത്രീ ജന്‍മത്തിനും മാഡത്തിനും സകറിയക്കും ഒന്നും സ്ത്രീത്വം അവമാനിക്കപ്പെടുന്നതായി തോന്നിയില്ല. പക്ഷേ ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തര്‍ക്ക് അങ്ങനെ അത് വിട്ടുകളയാനാവില്ലല്ലോ. … Continue reading സ്ത്രീ പ്രശ്നം

സിനിമയും മൃഗീയതയും

സെക്സിന്റെയും വയലന്‍സിന്റെയും അതിപ്രസരം മൂലം കഴിഞ്ഞ വര്‍ഷം 11 സിനിമകള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു. 395 സിനിമകള്‍ക്കു കടുത്ത സെന്‍സറിംഗിനു ശേഷമാണു പ്രദര്‍ശനത്തിന് അനുമതി നല്കിയത്. 2006-ല്‍ 59 സിനിമകളാണ് ഇതേ കാരണത്താല്‍ വെളിച്ചം കാണാതെ പോയത്. 2005-ല്‍ ഇവയുടെ എണ്ണം 18 ആയിരുന്നു. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പു മന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയാണ് രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. 2006-ല്‍ 453 സിനിമകളും 2005-ല്‍ 473 സിനിമകളും സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത കത്രിക പ്രയോഗത്തിനു വിധേയമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. … Continue reading സിനിമയും മൃഗീയതയും

സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍

ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌. ഓരോ മണിക്കൂറിലും പതിനെട്ട്‌ സ്‌ത്രീകളെന്ന നിലയില്‍ പലതരത്തിലുള്ള അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരകളാകുന്നുവെന്നാണ്‌ ഏറ്റവും പുതിയ കണക്ക്‌ സൂചിപ്പിക്കുന്നത്‌. അപരിചിതരില്‍ നിന്നുമുതല്‍ സ്വന്തം ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വരെ സ്‌ത്രീകള്‍ക്ക്‌ ചൂഷണങ്ങളും അക്രമങ്ങളും സഹിക്കേണ്ടിവരുന്നു. നാഷണല്‍ ക്രൈം റക്കോര്‍ഡ്‌സ്‌ ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്‌. സ്‌ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ആന്ധ്രപ്രദേശാണ്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. ഇവിടെ 21,484 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 9.9 … Continue reading സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍