സെക്സിന്റെയും വയലന്സിന്റെയും അതിപ്രസരം മൂലം കഴിഞ്ഞ വര്‍ഷം 11 സിനിമകള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു. 395 സിനിമകള്‍ക്കു കടുത്ത സെന്‍സറിംഗിനു ശേഷമാണു പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്. 2006-ല്‍ 59 സിനിമകളാണ് ഇതേ കാരണത്താല്‍ വെളിച്ചം കാണാതെ പോയത്. 2005-ല്‍ ഇവയുടെ എണ്ണം 18 ആയിരുന്നു. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പു മന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയാണ് രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. 2006-ല്‍ 453 സിനിമകളും 2005-ല്‍ 473 സിനിമകളും സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത കത്രിക പ്രയോഗത്തിനു വിധേയമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. … Continue reading സിനിമയും മൃഗീയതയും
വിഭാഗം: Jagadees
ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം @ വായന
http://malayalamvaayana.blogspot.com/2008/11/blog-post_04.html ശരിയാണ് ഭാസ്കര്‍ജി. ആര്‍ക്കെങ്കിലും അവശ കലാകാരന്മാരെ സഹായിക്കണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് കിട്ടുന്ന പ്രതിഭലത്തിന്റെ 1% അതിന് വേണ്ടി മാറ്റി വെച്ചാല്‍ പോരെ. അതിന് വേണ്ടി ലൈംഗിതയും അക്രമവും കൊണ്ട് നിറച്ച സാമൂഹ്യവിരുദ്ധമായ ഒരു സിനിമ കൂടെ നിര്‍മ്മിച്ച് വേണോ? എവിടെ ആയാലും ജീവകാരുണ്യമെന്ന് പറയുന്നത് ഒരു കച്ചവട തന്ത്രമാണ്. കഴിവതും സിനിമ കാണാതിരിക്കുക. അത്യാവശ്യമെങ്കില്‍ ടിവിയിലോ കോപ്പി ചെയ്ത സിഡിയില്‍ നിന്നോ അത് കാണുക. പണം കൊടുത്ത് സിനിമക്കാരെ സമൂഹത്തിന്റെ നല്ല ഗുണങ്ങള്‍ നശിപ്പിക്കാന്‍ സഹായിക്കരുത്. വിനോദം … Continue reading ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം @ വായന
മനോരമയുടെ ഹൈന്ദവസ്നേഹം @ മുത്തപ്പന്
http://muthapan.blogspot.com/2008/10/blog-post_08.html "ബുദ്ധമതപ്രചാരകരായിരുന്ന ഈഴവരായിരുന്നു" ഇത് എന്തെന്ന് വിശദീകരിക്കാമോ? ഈഴവരായി നിലനില്ക്കുകയും പിന്നെ ഒരു സൈഡായി ബുദ്ധമതം പ്രചരിപ്പിക്കുകയായിരുന്നോ? അതോ ഈഴവ ബുദ്ധമതക്കാരനായി ജീവിച്ചു കൊണ്ട് ബുദ്ധമതം പ്രചരിപ്പിക്കുവരാണോ? അതായത് ബുദ്ധമതത്തിലെ ഈഴവ ജാതി ആകുകയോ എന്ന്. അങ്ങനെയെങ്കില്‍ കേരളത്തിലെ ബുദ്ധമതത്തില്‍ ഈഴവ ബുദ്ധന്, പുലയ ബുദ്ധന്, എന്നൊക്കെയോ അതിന് സാമ്യമുള്ളതുപോലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നോ? അതോ ഉന്നത വ്യക്തിത്വം ഉള്ളതിനാല്‍ ഈഴവരെ പ്രത്യേകമായി അവരുടെ തനത് ജാതി സ്ഥാനം നല്കി ബുദ്ധമതത്തില്‍ നിലനിര്‍ത്തിയതാണോ? എന്റെ അറിവനുസരിച്ച് ബുദ്ധമതത്തില്‍ … Continue reading മനോരമയുടെ ഹൈന്ദവസ്നേഹം @ മുത്തപ്പന്
തിന്മ @ സേതുലക്ഷ്മി
http://sethulakshmi.wordpress.com/2008/10/09/the-problem-of-evil-%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e2%80%8c%e0%b4%ae/ താങ്കള്‍ പറയുന്നതുപോലെ ദൈവം നമുക്കുണ്ടാകുന്ന തിന്മക്ക് ദൈവം കാരണമാകുന്നില്ല. ശരി. എങ്കില്‍ നന്മക്കും അങ്ങനെ തന്നെ ആകേണ്ടതല്ലേ. അങ്ങനെയെങ്കില്‍ നമുക്ക് ഒരു ഗുണമോ ദോഷമോ ഉണ്ടാകാത്ത ഒരു സാധനത്തെ നമ്മള് എന്തിന് ചുമക്കണം? അതു മാത്രമല്ല ആ ദൈവം മൂലം നമുക്ക് കിട്ടുന്നത് സാമ്പത്തിക നഷ്ടവും വര്‍ഗ്ഗീയ ലഹളകളുമാണ് മാത്രമാണ്. ഈ വിഴുപ്പ് നമ്മള് എന്തിന് ചുമക്കണം? ദൈവം യഥാര്‍ത്ഥത്തില്‍ പണ്ടത്തെ രാജാവിന്റെ വസ്ത്രം പോലെയാണ്. നെയ്ത്തുകാരന്റെ ബുദ്ധി രാജാവിനേയും പൊതുജനങ്ങളേയും വിഢികളാക്കി. biased ആയ … Continue reading തിന്മ @ സേതുലക്ഷ്മി
സൌരോര്‍ജ്ജം @ പതിവുകാഴ്ചകള്‍
http://pathivukazhchakal.blogspot.com/2008/10/blog-post_05.html നല്ല പോസ്റ്റ്. സൗരോര്‍ജ്ജത്തിന് ചിലവ് കൂടുതലാണ്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തെ അതിന്റെ വില നോക്കിയാല്‍ അത് കുറഞ്ഞു വരുന്നതായി കാണാം. അതേസമയത്ത് ഫോസില്‍ ഇന്ധനങ്ങളുടേയും യുറേനിയത്തിന്റേയും വില കൂടി വരുന്നു. കൂടുതല്‍ mass production ഉണ്ടായാല്‍ തീര്‍ച്ചയായും വില ഇനിയും കുറയും. ഒന്നിച്ച് വീട് സൗരോര്ജ്ജത്തിലാക്കണ്ട. പകരം ചെറിയ ചെറിയ ഘട്ടങ്ങളായി അത് ചെയ്യാം. 50,000/- (including VAT)രൂപയുണ്ടെങ്കില്‍ വീട്ടിലെ അത്യാവശ്യ ഉപകരണങ്ങളൊക്കെ സൗരോര്ജ്ജത്തിലാക്കാം. പിന്നീട് പടിപടിയായി ശക്തി വര്‍ദ്ധിപ്പിക്കാം. മഴയുള്ളപ്പോള്‍ എന്തു ചെയ്യുമെന്നുള്ളത് … Continue reading സൌരോര്‍ജ്ജം @ പതിവുകാഴ്ചകള്‍
കണ്ണിന്റെ പരിണാമം
http://kallapoocha.blogspot.com/2008/09/said.html ചങ്ങാതി കണ്ണ് ഒരുദിവസം കൊണ്ട് ആരോ ഉണ്ടാക്കിയതല്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജീവികളേ നോക്കിയാല്‍ തന്നെ ഇതു മനസിലാകും. ഉദാഹരണത്തിന് Planaria എന്ന ജീവിയുടെ കാര്യമെടുക്കുക. അതിന് ശരിക്കുള്ള കാഴ്ച്ച് ഇല്ല. എന്നാല്‍ പ്രകാശത്തിന്റെ തീവൃത അറിയാനതിന് കഴിവുണ്ട്. eye-spots എന്നാണ് അവയുടെ കണ്ണുകളെ വിളിക്കുന്നത്. ഇരുട്ടിന്റെ സുരക്ഷിതത്തിലെത്താന്‍ ഇത് അവയെ സഹായിക്കുന്നു. ഇതിന് പ്രകാശത്തിന്റെ ഗതി (direction) അറിയാന്‍ കഴിയില്ല. അതിനുശേഷം pit eye എന്നതരം ജീവികളുണ്ടായി. "pinhole camera" eye തുടങ്ങി അവസാനം നമ്മുടെ … Continue reading കണ്ണിന്റെ പരിണാമം
ആരാണ് ദൈവം?
വളരേറെ ആളുകളെ ഒരു ചെറിയകൂട്ടം ആളുകള്‍ക്ക് നിയന്ത്രിക്കാനും ചൂഷണം ചെയ്യാനും ഒരു അയഥാര്‍ത്ഥ സ്വപ്ന ലോകത്ത് ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ചങ്ങലയാണ് ദൈവം. ആ ചങ്ങല പൊട്ടിച്ചെറിയൂ, പക്ഷേ അതിനു ശേഷം നിങ്ങള്‍ ഒറ്റക്കാണ്. നിങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തവും അതിന്റെ പരിണിത ഫലങ്ങളും നിങ്ങള്‍ക്ക് സ്വയം ഏറ്റെടുക്കേണ്ടി വരും. ആരേയും നിങ്ങള്‍ക്ക് പഴിചാരാനാവില്ല. മരണ ശേഷം കിട്ടുന്ന സ്വര്‍ഗ്ഗം നിങ്ങള്‍ക്ക് നഷ്ടപ്പെടും. എന്നാല്‍ ചിലപ്പോള്‍ മരണത്തിനു മുമ്പ് ഉള്ള നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗമാക്കാന്‍ കഴിഞ്ഞേക്കും(1). … Continue reading ആരാണ് ദൈവം?
രണ്ട് റിയാക്റ്ററുകള്‍ ഇന്‍ഡ്യക്ക് വിറ്റാല്‍ അമേരിക്ക രക്ഷപെടുമെന്ന്!
വെറും രണ്ട് റിയാക്റ്ററുകള്‍ ഇന്‍ഡ്യക്ക് വിറ്റാല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തില്‍ നിന്ന് കരകേറുമെന്ന് സായിപ്പ് അവിടുത്തെ ഗവണ്മന്റിനോട് പറഞ്ഞെന്ന് നമ്മുടെ ഒരു നയതന്ത്ര വിദഗ്ധനായ ശ്രീ ടി പി ശ്രീനിവാസന് ഏഷ്യാനെറ്റ് ന്യൂസില്‍ പറഞ്ഞു. അതുകൊണ്ട് ഇന്‍ഡ്യക്ക് അതി ബൃഹത്തായ ഗുണങ്ങളാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അമേരിക്ക പോലെ ഒരു വലിയ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് കരകേറ്റാന്‍ കഴിയണമെങ്കില്‍ അതില്‍ നിന്ന് അവര്‍ക്ക് എന്ത്രമാത്രം ലാഭം ഉണ്ടാക്കുന്നുണ്ടാകാം! ഇന്‍ഡ്യക്ക് പെട്രോളുപോലെ (അതിലും വിലയേറിയ) ഒരു … Continue reading രണ്ട് റിയാക്റ്ററുകള്‍ ഇന്‍ഡ്യക്ക് വിറ്റാല്‍ അമേരിക്ക രക്ഷപെടുമെന്ന്!
പരിസ്ഥിതി:ഇന്ത്യന്‍ പശ്ചാത്തലം. പ്രതികരണം
http://manukesav.blogspot.com/2008/08/blog-post_27.html ആരും മനപ്പൂര്‍വ്വമല്ല പരിസ്ഥിതി നാശമുണ്ടാക്കുന്നത്. ഡിമാന്റാണ് അതിന് കാരണം. നമ്മുടെ ഉപഭോഗസംസ്കാരവും, ലാഭവും, എല്ലാറ്റിനും വലുത് പണമാണെന്നുള്ള ധാരണയും പൊങ്ങച്ചവുമൊക്കെയാണിതിനു കാരണം. അതുകൊണ്ട് പരിസ്ഥിതി നാശത്തിന് പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും കുറച്ചുമാത്രം resources ഉപയോഗിക്കുക. യാത്ര കഴിയുന്നത്ര കുറക്കുക. കഴിവതും തീവണ്ടി പോലുള്ള പൊതു ഗതാഗതമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കുക. പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി കോര്‍പ്പറേറ്റ് ഉപദേശിക്കുന്ന ഉത്പങ്ങള്‍ വാങ്ങാതിരിക്കുക. സമ്പന്ന വിദേശ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. അവര്‍ക്ക് കൂടുതല്‍ ലാഭം കിട്ടിയാല്‍ അവര്‍ … Continue reading പരിസ്ഥിതി:ഇന്ത്യന്‍ പശ്ചാത്തലം. പ്രതികരണം
ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്
കഴിഞ്ഞ കുറേ ആഴ്ച്ചകളായി കേരളം മുഴുവന്‍ ഒരു വലിയ പ്രതിഷേധ സമരം ഇരമ്പുകയാണല്ലോ. ഇപ്പോഴത്തെ പ്രശ്നം 7-ാം ക്ലാസിലേ കുട്ടികള്‍ ഒരു പുസ്തകം പഠിച്ചാല്‍ അവര്‍ നിരീശ്വര വാദികളായി മാറും എന്നാണ്. ഇത് പറയുന്നത് നിരീശ്വരവാദികളല്ല. സാക്ഷാല്‍ മത നേതാക്കള്‍ ആണ്. അത് സത്യമായിരിക്കും. കാരണം അവര്‍ക്കാണല്ലോ ദൈവത്തെ കൂടുതല്‍ അറിയാവുന്നത്. അതുകൊണ്ട് അവര്‍ ദൈവത്തെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ക്രിസ്തു, ഇസ്ലാം, ഹിന്ദു മത നേതാക്കളും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല,ksu തുടങ്ങിയവരും ആണ് ദൈവത്തെ സംരക്ഷിക്കണമെന്ന … Continue reading ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്