അലക്സക്കും കൂട്ടര്‍ക്കുമുള്ള രഹസ്യ സന്ദേശങ്ങള്‍

Kaldi speech recognition system ല്‍ രഹസ്യ ഉത്തരവുകള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ Ruhr-Universität Bochum ലെ ഒരു സംഘം വിജയിച്ചു. ആമസോണിന്റെ Alexa യില്‍ ഉപയോഗിക്കുന്നത് അതാണ്. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദമല്ല ഇവ. പക്ഷേ Kaldi അവയോട് പ്രതികരിക്കുന്നു. പ്രസംഗം, പക്ഷികളുടെ പാട്ട്, സംഗീതം തുടങ്ങി വിവിധ തരത്തിലുള്ള ശബ്ദ സിഗ്നലുകളില്‍ ഏത് വാചകവും ഒളിപ്പിച്ച് വെക്കാനാകും എന്നും അത് Kaldiക്ക് തിരിച്ചറിയാനാകും എന്നും ഗവേഷകര്‍ കാണിച്ച് തരുന്നു. അത്തരത്തില്‍ virtual assistantന് ആക്രമണത്തിനായി ഉപയോഗിക്കാവുന്ന ധാരാളം … Continue reading അലക്സക്കും കൂട്ടര്‍ക്കുമുള്ള രഹസ്യ സന്ദേശങ്ങള്‍

പകര്‍പ്പവകാശ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ പാര്‍ളമെന്റ് വോട്ട് ചെയ്തതോടെ ഇന്റെര്‍നെറ്റ് ഇപ്പോഴത്തേക്ക് ഇല്ലാതായിരിക്കുകയാണ്

Article 13 ന് അനുകൂലമായി പാര്‍ളമെന്റ് വോട്ട് ചെയ്തു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ വിലകൂടിയ ഉള്ളടക്ക അരിപ്പകള്‍ നിര്‍ബന്ധിതമായി സ്ഥാപിക്കാന്‍ അത് ആവശ്യപ്പെടുന്നു. ഉപയോക്താക്കള്‍ കയറ്റുന്ന ഉള്ളടക്കത്തെ പോലീസ് ചെയ്യാനാണിത്. അനധികൃതമായി പകര്‍പ്പവകാശമുള്ള കാര്യങ്ങള്‍ പങ്കുവെക്കുന്നുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യാനാണ് ഈ നീക്കം. സംഗീതം മുതല്‍ വീഡിയോ മുതല്‍ ചിത്രങ്ങള്‍ വരെ എല്ലാ തരത്തിലുമുള്ള ഉള്ളടക്കത്തെ ഇത് പരിഗണിക്കുന്നു. ഉപയോക്താക്കള്‍ പ്രസിദ്ധപ്പെടുത്ത കാര്യങ്ങളില്‍ പ്ലാറ്റ്ഫോം നടപടി എടുത്തില്ലെങ്കില്‍ അവരാകും ഉത്തരവാദികള്‍. ഈ Upload filters അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ്. … Continue reading പകര്‍പ്പവകാശ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ പാര്‍ളമെന്റ് വോട്ട് ചെയ്തതോടെ ഇന്റെര്‍നെറ്റ് ഇപ്പോഴത്തേക്ക് ഇല്ലാതായിരിക്കുകയാണ്

ബ്രിട്ടീഷ് എയര്‍വേസ് ഹാക്ക് ചെയ്തു

ഉപഭോക്താക്കളുടെ ഡാറ്റ മോഷണം നടന്നതിന് ശേഷം അതില്‍ തങ്ങള്‍ “അതിയായി ഖേദിക്കുന്നു” എന്ന് British Airways കഴിഞ്ഞ ദിവസം പറഞ്ഞു. 380,000 പെയ്മെന്റ് കാര്‍ഡുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 5 വരെ അവരുടെ സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്കിങ് നടത്തിയവരുടെ വ്യക്തിപരവും സാമ്പത്തികവും ആയ വിവരങ്ങള്‍ ചോര്‍ന്നു. പോലീസ് ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് huffingtonpost.co.uk 06/09/2018

വമ്പന്‍ ബാങ്കുകളോടും ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോദിക്കുന്നു

സ്വന്തം ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് പോരാഞ്ഞിട്ട് JPMorgan Chase, Wells Fargo പോലുള്ള വാള്‍സ്ട്രീറ്റിലെ വലിയ സ്ഥാപനങ്ങളോട് അവരുടെ ഉപഭോക്കാക്കളുടെ sensitive വിവരങ്ങള്‍ ഫേസ്ബുക്ക് ആവശ്യപ്പെട്ടു. സോഷ്യല്‍മീഡിയ ഭീമന്റെ "ആളുകള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന platform" ആയി മാറുക എന്ന ശ്രമത്തിന്റെ ഭാഗമായാണിത്. അമേരിക്കക്കാരുടെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്ന ഏക കമ്പനിയൊന്നുമല്ല ഫേസ്‌ബുക്ക് എന്ന് ഫേസ്‌ബുക്ക് പദ്ധതിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത Wall Street Journal പറയുന്നു. Google Assistant, Alexa പോലുള്ള ആപ്പുകളില്‍ അടിസ്ഥാന … Continue reading വമ്പന്‍ ബാങ്കുകളോടും ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോദിക്കുന്നു

NetSpectre ആക്രമണം വഴി വിദൂരത്ത് നിന്ന് CPUനെ ചൂഷണം ചെയ്യാം

Spectre CPU speculative execution ദൌര്‍ബല്യത്തെ വിദൂര നെറ്റ്‌വര്‍ക്കില്‍ നിന്നും എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള പുതിയ പഠന റിപ്പോര്‍ട്ട് ഓസ്ട്രിയയിലെ Graz University ലെ ഗവേഷകര്‍ ജൂലൈ 26ന് പ്രസിദ്ധീകരിച്ചു. ഈ ആക്രമണ രീതിയെ NetSpectre എന്നാണ് അവര്‍ വിളിക്കുന്നത്. ഇതുവഴി നെറ്റ്‌വര്‍ക്കില്‍ നിന്നുകൊണ്ട് ആക്രമണകാരിക്ക് arbitrary memory വായിക്കാനാകും. ആധുനിക CPUകളിലെ speculative execution നെ ആക്രമണകാരിക്ക് ഉപയോഗിക്കാനുതകുന്ന ഒരു കൂട്ടം ദൌര്‍ബല്യങ്ങളെയാണ് Spectre എന്ന് വിളിക്കുന്നത്. ജനുവരി 3 നാണ് CPU ദൌര്‍ബല്യങ്ങള്‍ ആയ … Continue reading NetSpectre ആക്രമണം വഴി വിദൂരത്ത് നിന്ന് CPUനെ ചൂഷണം ചെയ്യാം

സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ലീ ഉള്‍പ്പടെ SingHealth ലെ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു

സിംഗപ്പൂരിലെ ഏറ്റവും മോശം സൈബര്‍ ആക്രമണത്തില്‍ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചു. അവരില്‍ 1.6 ലക്ഷം പേരുടെ outpatient prescriptions ഉം മോഷ്ടിക്കപ്പെട്ടു. അതില്‍ പ്രധാനമന്ത്രി Lee Hsien Loongയും കുറച്ച് മന്ത്രിമാരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുന്നു. നാല് ആശുപത്രികളും, 5 ദേശീയ speciality കേന്ദ്രങ്ങളും, 8 polyclinics ഉം നടത്തുന്ന സിംഗപ്പൂരിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന കൂട്ടമായ SingHealth ന്റെ കമ്പ്യൂട്ടറുകളിലാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. — സ്രോതസ്സ് straitstimes.com Jul 21, … Continue reading സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ലീ ഉള്‍പ്പടെ SingHealth ലെ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു

ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല

14.7 കോടി അമേരിക്കക്കാരുടെ ഡാറ്റ തുറന്ന് കൊടുത്ത് അവരുടെ വ്യക്തിത്വ മോഷണത്തിന് സാദ്ധ്യാക്കിക്കൊടുത്ത Equifax നെ ഇതുവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നിട്ടില്ല. ജൂലൈ 29, 2017 ന് ആണ് Equifax ന്റെ സുരക്ഷാ വിഭാഗം തിരിച്ചറിയുകയും ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്ന അവരുടെ വെബ് സൈറ്റിന്റെ ഒരു ഭാഗത്ത് നടന്ന സംശയാസ്പദമായ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. എന്നാല്‍ Equifax ആ വിവരം സെപ്റ്റംബര്‍ 7 വരെ പുറത്തുവിട്ടില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ … Continue reading ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല

യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് USA Today വേറെ സെര്‍വ്വറാണ് ഉപയോഗിക്കുന്നത്

#GDPR കാരണം യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വേണ്ടി USA Today നിരീക്ഷണ സ്ക്രിപ്റ്റുകളും പരസ്യങ്ങളും ഒഴുവാക്കിയ വേറെ വെബ് സെര്‍വ്വറാണ് ഉപയോഗിക്കുന്നത്. സൈറ്റ് അതിനാല്‍ അതിവേഗം പ്രവര്‍ത്തിക്കുന്നു. ഈ ചവറുകളൊന്നുമില്ലെങ്കില്‍ ഇന്റെര്‍നെറ്റ് എത്രയേറെ വേഗത്തിലാകുമായിരുന്നു! 5.2MB → 500KB. ലോഡ് ആകാനുള്ള സമയം 45 സെക്കന്റില്‍ നിന്ന് 3 സെക്കന്റുകളിലേക്ക്. 124 (!) ജാവാസ്ക്രിപ്റ്റ് ഫയലുകളില്‍ നിന്ന് പൂജ്യം ഫയലുകളിലേക്ക്. മൊത്തം 500 requests ല്‍ നിന്ന് 34 ലേക്ക്. — സ്രോതസ്സ് twitter.com/fr3ino ഇത് വേഗതയുടെ … Continue reading യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് USA Today വേറെ സെര്‍വ്വറാണ് ഉപയോഗിക്കുന്നത്

ഡാറ്റാ സംരക്ഷണ കമ്മറ്റി: സര്‍ക്കാര്‍ നിരന്തരം വിവരാവകാശ അപേക്ഷ തള്ളിക്കളയുന്നു

ഇന്‍ഡ്യയുടെ ഡാറ്റ സംരക്ഷണ നിയമം രൂപീകരിക്കാനുള്ള ശ്രീകൃഷ്ണ കമ്മറ്റിയുടെ രഹസ്യ സ്വഭാവം ഇല്ലാതാക്കാനായി കൊടുത്ത ഒരു കൂട്ടം വിവരാവകാശ ചോദ്യങ്ങള്‍ നിരന്തരമായി നിരസിക്കുന്നു. ഡിസംബര്‍ 2017 മുതല്‍ ജൂണ്‍ 2018 വരെയുള്ള 5 വ്യത്യസ്ഥ വിവരാവകാശ ചോദ്യങ്ങള്‍ക്ക് വളരെ കുറവ് വിവരങ്ങളേ 31 ജൂലൈ 2017 ല്‍ രൂപീകൃതമായ ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റിയില്‍ നിന്ന് ശേഖരിക്കാനായുള്ളു. അതിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കൂടാതെ, 10 അംഗ കമ്മറ്റിയുടെ അംഗത്വത്തെക്കുറിച്ചും അതിന്റെ ഉള്‍പ്പെടുത്തലിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. — സ്രോതസ്സ് thequint.com