ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആധാറിന് പകരം സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ജനനത്തീയതി തെളിയിക്കാനായി ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം. 2015-ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന്റെ 94-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഉത്തരവ് … Continue reading ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല
ലാഭം തീരുമാനമെടുക്കുമ്പോൾ
https://www.youtube.com/watch?v=3teandCSFI0 Richard Wolff
ബ്രിട്ടണിലെ സർക്കാർ ഉദ്യോഗസ്ഥൻമാരെ പെഗസസ് ബാധിച്ചു
പൊതു സമൂഹത്തിനെതിരായ ഡിജിറ്റൽ ഭീഷണിയെക്കുറിച്ച് ഗവേഷണം നടത്തുകയാണ് Citizen Lab ന്റെ കേന്ദ്ര ഉദ്യമം. mercenary spyware നെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ സമയത്ത് സർക്കാരുകൾ മറ്റ് സർക്കാരുകൾക്കെതിരെ അന്തർദേശീയ ചാരപ്പണി നടത്തുന്നതായി ഞങ്ങൾ ഇടക്ക് കാണാറുണ്ട്. അതിൽ കൂടുതലും ഞങ്ങളുടെ ലക്ഷ്യത്തിനും വ്യാപ്തിക്കും പുറത്താണ്. എന്നിരുന്നാലും ചില സമയത്ത് അനുയോജ്യമായതും അതേ സമയം ഞങ്ങളുടെ പ്രവർത്തനം ദോഷം കുറക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ ഞങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പ് വരുത്തികൊണ്ട് ഞങ്ങൾ ഈ സർക്കാരുകളെ അറിയിക്കാറുണ്ട്. ബ്രിട്ടണിലെ ഔദ്യോഗിക … Continue reading ബ്രിട്ടണിലെ സർക്കാർ ഉദ്യോഗസ്ഥൻമാരെ പെഗസസ് ബാധിച്ചു
കഴിഞ്ഞ 5 വർഷങ്ങളിൽ 10.57 ലക്ഷം കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി
Rs 10.57 ലക്ഷം കോടികളുടെ ചീത്ത വായ്പകൾ non-performing assts (NPAs) ആണ് കഴിഞ്ഞ 5 വർഷങ്ങളിൽ ബാങ്കുകൾ എഴുതിത്തള്ളിയത്. Indian Express കൊടുത്ത വിവരാവകാശ ചോദ്യത്തിന് റിസർവ്വ് ബാങ്ക് നൽകിയ ഒരു മറുപടിയിൽ പറയുന്നു 2022-23 ൽ Rs 209,144 കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി. മുമ്പത്തെ സാമ്പത്തിക വർഷം Rs 174,966 കോടിയും മാർച്ച് 2021 ന് Rs 202,781 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. എഴുതിത്തള്ളിയ ചീത്ത വായ്പകളെടുത്ത കടം … Continue reading കഴിഞ്ഞ 5 വർഷങ്ങളിൽ 10.57 ലക്ഷം കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി
സ്മാർട്ട് ഫോണില്ലാത്ത ജീവിതം
https://www.youtube.com/watch?v=tzbKqTRuRzU Chris Titus Tech
നോട്ടുനിരോധനവും ഒരു നുള്ള് വിഷവും ചേര്‍ത്ത കറി
നവംബര്‍ 8-ന് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് തെലുങ്കാനയിലെ ധര്‍മ്മരം ഗ്രാമത്തിലുള്ള 42-കാരനായ വര്‍ദ ബാലയ്യ എന്ന കര്‍ഷകൻ തന്‍റെ കൈവശഭൂമിയിലെ ഒരേക്കർ വില്‍ക്കാൻ തീരുമാനിച്ചത്. സിദ്ദിപേട്ടയെയും രാമയംപേട്ടയെയും ബന്ധിപ്പിക്കുന്ന ഹൈവേയ്ക്കു സമീപമായിരുന്നു ആ വസ്തു. ഒക്ടോബര്‍ മാസത്തിലെ കാലവര്‍ഷക്കെടുതിയിൽ അയാളുടെ ചോളക്കൃഷി നശിച്ചിരുന്നു. അതോടെ പണമിടപാടുകാരില്‍നിന്നും ആന്ധ്ര ബാങ്കില്‍നിന്നും വാങ്ങിയ വായ്പ പലിശയടക്കം 8 - 10 ലക്ഷം രൂപയായി ഉയര്‍ന്നു. പണമില്ലാതെ ഇടപാടുകാരെ നേരുടുന്നതിലെ ജാള്യത കാരണമാണ് അയാള്‍ തന്‍റെ ഭൂമിയിലെ ഏറ്റവും … Continue reading നോട്ടുനിരോധനവും ഒരു നുള്ള് വിഷവും ചേര്‍ത്ത കറി
നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു
Extinction Rebellion എന്ന കാലാവസ്ഥ സംഘടന Hague ൽ നടത്തിയ കാലാവസ്ഥ പ്രതിഷേധത്തിൽ നിന്ന് 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു എന്ന് ഡച്ച് പോലീസ് പറഞ്ഞു. ഡച്ച് ഫോസിലിന്ധന സബ്സിഡികൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധക്കാരെ ഒഴുപ്പിക്കാനായി പോലീസ് ജല പീരങ്കികളുപയോഗിച്ചു. മൊത്തം 1,579 പേരെ അറസ്റ്റ് ചെയ്തു. Extinction Rebellion ന്റെ അഭിപ്രായത്തിൽ ഏകദേശം 7,000 ആളുകൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. — സ്രോതസ്സ് abc.net.au | … Continue reading നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു
2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ്
ലോകബാങ്ക് നടത്തി പഠനം അനുസരിച്ച് 2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ് എന്ന് കണ്ടെത്തി. മഹാമാരി കാരണം ഉണ്ടായ സാമ്പത്തിക നഷ്ടം കാരണം ലോകം മൊത്തം 7 കോടി ആളുകൾ ദരിദ്രരായി. അതിൽ 5.6 കോടി ആളുകൾ ഇൻഡ്യക്കാരാണ്. ആഗോളമായി 2020 ൽ തീവൃ ദാരിദ്ര്യ നില 9.3% വർദ്ധിച്ചു. 2019 ൽ അത് 8.4% ആയിരുന്നു. ദശാബ്ദങ്ങളായി ദാരിദ്ര്യമില്ലാതാക്കാനായി നടത്തുന്ന പ്രവർത്തനങ്ങളെ തടഞ്ഞ സംഭവമായിരുന്നു അത്. കൃത്യം കണക്കിൽ 2020ന്റെ … Continue reading 2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ്
ദയയെ കുറ്റവൽക്കരിക്കുന്നു
വടക്ക്-കിഴക്കൻ അരിസോണയിലെ വീടില്ലാത്ത ആളുകൾക്ക് ഭക്ഷണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്തു. പൊതു പാർക്കിൽ ഭക്ഷണം പങ്കുവെക്കാൻ പാടില്ല എന്നതാണ് പ്രാദേശിക നിയമം. അത് ദയയെ കുറ്റവൽക്കരിക്കുകയാണ് ചെയ്യുന്നത്. Bullhead City യുടെ ഈ നിയമത്താൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയാണ് 78 വയസുള്ള Norma Thornton. ആവശ്യക്കാർക്ക് ആഹാരം കൊടുക്കുന്നുള്ള രാജ്യവ്യാപകമായി ശ്രമത്തിന്റെ ഭാഗമാണ് ഈ ആഴ്ച കൊടുത്ത കേസ് എന്ന് അവർക്ക് വേണ്ടി കേസ് കൊടുത്ത വക്കീൽ പറഞ്ഞു. ഒടുവിൽ അവർക്കെതിരായ ക്രിമിനൽ കേസ് … Continue reading ദയയെ കുറ്റവൽക്കരിക്കുന്നു
ഒരു കാർഡെടുക്കൂ, ഏതെങ്കിലുമൊന്ന്
ധര്‍മ്മേന്ദ്ര റാമിനെ ഉഷാ ദേവി അവസാനമായി കാണുമ്പോൾ അയാൾ തന്‍റെ സ്വതേ ശുഷ്‌ക്കിച്ച രൂപത്തിന്‍റെ കുറേക്കൂടി ചുരുങ്ങിപ്പോയൊരു അവശിഷ്ടം മാത്രമായിരുന്നു. “ഒരു കരച്ചിൽ പുറത്തുവന്നു, ദീര്‍ഘമായൊന്ന് ശ്വാസം വിട്ടു, പിന്നെ എല്ലാം കഴിഞ്ഞു. അദ്ദേഹത്തിന് അവസാനമായി ഒരു കപ്പ് ചായ കൊടുക്കാൻപോലും എനിക്ക് കഴിഞ്ഞില്ല”, അവര്‍ പറയുന്നു. അങ്ങനെയാണ് ഉഷയുടെ 28-കാരനായ ഭര്‍ത്താവിന്‍റെ ജീവിതം അവസാനിച്ചത്. ഒരു റേഷന്‍ കാര്‍ഡ് പോലുമില്ലാതെ പട്ടിണിയും രോഗവും ബാധിച്ചാണ് അയാൾ മരിക്കുന്നത്. ധര്‍മ്മേന്ദ്ര റാമിന്‍റെ കയ്യിൽ റേഷൻ കടയിൽ തന്‍റെ … Continue reading ഒരു കാർഡെടുക്കൂ, ഏതെങ്കിലുമൊന്ന്