കെ. വേണുവിന്റെ വിക്കീലീക്സ് ലേഖനത്തേക്കുറിച്ച്

ശ്രീ. കെ. വേണു മാതൃഭൂമി പത്രത്തില്‍ ഡിസംബര്‍ 18 ആം തീയതി വിവരസാങ്കേതിക വിദ്യയും ജനാധിപത്യവുമെന്ന പേരില്‍ ഒരു ലേഖനം എഴുതി. അത് പ്രധാനമായി വിക്കീലീക്സിനേക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. എന്നാല്‍ തുടക്കത്തിലെ സാമാന്യവത്കരണത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വയറിനേക്കുറിച്ച് പറയുന്നുണ്ട്. അതില്‍ കടന്നുകൂടിയ ചില അബധ ധാരണകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ലിനസ് ടോര്‍വാള്‍ഡ്സ് താന്‍ വികസിപ്പിച്ചെടുത്ത തുറന്ന പ്രവര്‍ത്തന പ്രവര്‍ത്തന വ്യവസ്ഥ മനുഷ്യ സമൂഹത്തിന് അര്‍പ്പിച്ചുവെന്നും, ലിനസ് ടോര്‍വാള്‍ഡ്സ് മനുഷ്യ സമൂഹത്തിന് അന്തര്‍ലീനമായ സമൂഹവത്കരണ പ്രക്രിയയുടെ പ്രതിഫലനമാണെന്നും അതില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഇത് … Continue reading കെ. വേണുവിന്റെ വിക്കീലീക്സ് ലേഖനത്തേക്കുറിച്ച്

ഐപാഡും, ഇന്റര്‍നെറ്റും, കാലാവസ്ഥാമാറ്റ ബന്ധവും

ഇപ്പോഴത്തെ പുരോഗതി വെച്ച് നോക്കിയാല്‍ ഡാറ്റാസെന്ററുകളും ടെലികമ്യൂണിക്കേഷന്‍ ശൃംഘകളും ഏകദേശം 196,300 കോടി യൂണീറ്റ് വൈദ്യുതി 2020 ല്‍ ഉപയോഗിക്കും. ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയും France, Germany, Canada, Brazil എന്നീ രാജ്യങ്ങളുടെ മൊത്തം വൈദ്യുതോപയോഗത്തേക്കാള്‍ കൂടുതലുമാണ്. എന്നാലും IT രംഗം കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് മാറുന്നുണ്ട്. Microsoft, Google, IBM തുടങ്ങിയ കമ്പനികള്‍ ദേശീയ, അന്തര്‍ദേശിയ രംഗത്ത് ശക്തമായ സ്ഥാനമുള്ള കമ്പനികളാണ്. കാലാവസ്ഥാ മാറ്റത്തെ വര്‍ദ്ധിപ്പിക്കാത്ത തരത്തില്‍ നയങ്ങള്‍ രൂപീകരിക്കാന്‍ അവര്‍ക്ക് കഴിയും. ഉദാഹരണത്തിന് ഫേസ്ബുക്ക് അടുത്തകാലത്ത് ഒറിഗണിലെ … Continue reading ഐപാഡും, ഇന്റര്‍നെറ്റും, കാലാവസ്ഥാമാറ്റ ബന്ധവും

iPads ഉപകരണങ്ങള്‍ ഹരിത ഉപകരണങ്ങളാണോ

iPad വാങ്ങണമെന്നുള്ളതിന് നിങ്ങള്‍ക്ക് സന്തുഷ്ടി തരുന്ന ധാരാളം കാരണങ്ങളുണ്ടാവാം. അവരുടെ സാങ്കേതികവിദ്യ പോലെ അവരുടെ ഫാക്റ്ററികളും, ഉത്പാദനവും, ജല ഉപഭോഗവും, കടത്തും, പുനചംക്രമണവുമെല്ലാം state-of-the-green-art ആണ്. എന്നാല്‍ എല്ലാവരും ആ ആപ്പിള്‍ ചാറ് കുടിക്കുന്നില്ല. ഉടന്‍ ആവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായുള്ള അവരുടെ വലിയ ഉത്പാദന ആവശ്യകത എല്ലാവരേയും സന്തോഷിപ്പിക്കുന്നില്ല. കൂടാതെ ആപ്പിളിന്റെ പച്ച തിരശീല പൊക്കി നോക്കുന്ന ചില watchdogsഉം ഉണ്ട്. അമൂല്യ ലോഹങ്ങളുടെ ഖനനം, കൂടിവരുന്ന supply chain ആവശ്യകത, ഉപകരണത്തിന്റെ ആജീവനാന്തമുള്ള ഊര്‍ജ്ജ ഉപഭോഗം … Continue reading iPads ഉപകരണങ്ങള്‍ ഹരിത ഉപകരണങ്ങളാണോ

ഒരു പന്നിയുടെ കഥ

https://www.ted.com/talks/christien_meindertsma_how_pig_parts_make_the_world_turn Christien Meindertsma സംസാരിക്കുന്നു: ഞാൻ വരുന്ന നെതർലാൻഡ്സിൽ നിങ്ങൾക്ക് പന്നികളെ കാണാൻ കഴിയില്ല. അത് ശരിക്കും അസാധാരണമാണ്. കാരണം 1.6 കോടി ജനസംഖ്യയുള്ള ഈ രാജ്യത്ത് ഞങ്ങൾക്ക് 1.2 പന്നികളുണ്ട്. തീർച്ചയായും ഡച്ചുകാർക്ക് ഈ പന്നികളെയെല്ലാം തിന്നാനാവില്ല. മൂന്നിലൊന്നിനെ അവർ തിന്നുന്നു. ബാക്കിയുള്ളവയെ യൂറോപ്പിലേയും ലോകത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ്. ഏറ്റവും കൂടുതൽ ബ്രിട്ടണിലേക്കും ജർമ്മനിയിലേക്കുമാണ് പോകുന്നത്. എനിക്ക് ജിജ്ഞാസയുണ്ടായിരുന്നു. കാരണം ചരിത്രപരമായി, പന്നിയെ അവസാന തുള്ളിവരെ മൊത്തം ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് ഒന്നും പാഴാകില്ല. … Continue reading ഒരു പന്നിയുടെ കഥ

ഇന്‍ഡ്യയിലെ ഇ-മാലിന്യങ്ങള്‍ 2020 ആകുമ്പോഴേക്കും 500% വര്‍ദ്ധിക്കും

ഇന്‍ഡ്യ, ചൈന, ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും ചില രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവാണ് അടുത്ത 10 വര്‍ഷം ഉണ്ടാകുക. പുനചംക്രമണ പരിപാടികള്‍ നടപ്പാക്കിയില്ലെങ്കില്‍ ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നുള്ള വിഷവസ്തുക്കള്‍ പരിസ്ഥിതിയേയും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. UNEP പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. "Recycling - from E-Waste to Resources" എന്ന ഈ റിപ്പോര്‍ട്ട് 11 വികസ്വര രാജ്യങ്ങളിലില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചാണ് ഭാവിയിലെ മാലിന്യ ഉത്പാദനം കണക്കാക്കിയത്. പഴയ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് … Continue reading ഇന്‍ഡ്യയിലെ ഇ-മാലിന്യങ്ങള്‍ 2020 ആകുമ്പോഴേക്കും 500% വര്‍ദ്ധിക്കും

പണക്കാരില്‍ നിന്നുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍

പ്രതി വര്‍ഷം 5 കോടി ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ആണ് ലോകത്തില്‍ വലിച്ചെറിയുന്നത് എന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. പഴയ CRT മോണിറ്റര്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ജര്‍മ്മനിയില്‍ €3.50 യൂറോ ($5.30 ഡോളര്‍) വേണം. എന്നാല്‍ അത് ഘാനയിലേക്കുള്ള(Ghana) ഒരു കപ്പലില്‍ കയറ്റാന്‍ വെറം €1.50 യൂറോ മതി. ഘാനയിലെ Accraക്ക് അടുത്തുള്ള Agbogbloshie ഒരു സ്ഥലമാണ്. അതുപോലെ ഘാനയില്‍ മാത്രമല്ല നൈജീരിയ, വിയറ്റ്നാം, ഇന്‍ഡ്യ, ചൈന, ഫിലിപ്പീന്‍സ് തുടങ്ങി ധാരാളം രാജ്യങ്ങളില്‍ അത്തരം സ്ഥലങ്ങളുണ്ട്. 1989 ല്‍ … Continue reading പണക്കാരില്‍ നിന്നുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍

ഫെഡോറ 13 Gthumb നേയും F-Spot നേയും നീക്കം ചെയ്തു

Groklaw ക്ക് നന്ദി. ഫെഡോറ 13 പുറത്തിറങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. അതിന്റെ റിലീസ് നോട്ടില്‍ ഇങ്ങനെ പറയുന്നു: 4.1.7. ഫോട്ടോ ഓര്‍ഗനൈസറായ Gthumb ഉം F-Spot ഉം പകരം Shotwell ആണ് default ആയി ഉപയോഗിക്കുന്നത്. GNOME ഡസ്ക്ടോപ്പിന് വേണ്ടി വികസിപ്പിച്ച സ്വതന്ത്ര ഫോട്ടോ ഓര്‍ഗനൈസറാണ് Shotwell. Canonical ഉം ഇതുപോലെ Ubuntu 10.10 ന് വേണ്ടി Gthumb ഉം F-Spot ഉം മാറ്റി വെച്ച് Shotwell ഉപയോഗിക്കുന്നു. Vala എന്ന പ്രോഗ്രാമിങ്ങ് ലാംഗ്വേജ് ഉപയോഗിച്ചാണ് Shotwell … Continue reading ഫെഡോറ 13 Gthumb നേയും F-Spot നേയും നീക്കം ചെയ്തു

ഇന്റര്‍നെറ്റിലെ ഹരിത തിരയല്‍ യന്ത്രവും ഹരിത ഇ-കത്തും

ഹരിത തിരയല്‍ യന്ത്രവും (Green search engines) എന്നാല്‍ പുനരുത്പാദിതോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതോ കാര്‍ബണ്‍ off-set ഉപയോഗിക്കുന്നതോ വരുമാനത്തിന്റെ നല്ലൊരു ഭാഗം സുസ്ഥിര പരിപാടികള്‍ക്ക് വിനിയോഗിക്കുന്നതോ ആയ തിരയല്‍ യന്ത്രമാണ്. അത്തരത്തിലുള്ള ആദ്യത്തേ തിരയല്‍ യന്ത്രം ആയ Treehoo.com ഇപ്പോള്‍ ഹരിത ഇ-കത്ത് സംവിധാനവും തുടങ്ങി. സ്വീഡനിലെ കമ്പനിയായ ഇവര്‍ ഓരോ ഉപയോക്താവും അയക്കുന്ന 20 ഇ-കത്തിന് ഒരു മരം വെച്ചുപിടിപ്പിക്കും. ഗവേഷണ വിദ്യാര്‍ത്ഥിയായ Pedro Bentancour Garin ആണ് ഇതിന്റെ സ്ഥാപകന്‍. ഇപ്പോള്‍ അവര്‍ക്ക് 100 … Continue reading ഇന്റര്‍നെറ്റിലെ ഹരിത തിരയല്‍ യന്ത്രവും ഹരിത ഇ-കത്തും

Metallic ചാലക ശേഷിയുള്ള നാനോ ട്യൂബുകള്‍

Honda Research Institute USA, Inc, Purdue University, University of Louisville ഇവര്‍ ഒത്തു ചേര്‍ന്ന് Metallic ചാലക ശേഷിയോടു കൂടിയ കാര്‍ബണ്‍ നാനോ ട്യൂബുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു വിദ്യ കണ്ടുപിടിച്ചു. ഇതിനെക്കുറിച്ചുള്ള അവരുടെ പ്രബന്ധം Science ജേണല്‍ പ്രസിദ്ധീകരിച്ചു. metal nanoparticles ന്റെ ഉപരിതലത്തില്‍ വളര്‍ത്തുന്ന കാര്‍ബണ്‍ നാനോ ട്യൂബിന് ചുരുട്ടിയ ഗ്രാഫൈന്‍ പാളികളികളുടെ രൂപമാണുള്ളത്. നാനോ ട്യൂബിന്റെ bonding configuration നെ chirality എന്നാണ് വിളിക്കുന്നത്. നാനോ ട്യൂബിന്റെ ചാലക ശേഷിയെ നിര്‍ണ്ണയിക്കുന്നത് … Continue reading Metallic ചാലക ശേഷിയുള്ള നാനോ ട്യൂബുകള്‍