അറിവ് സെന്‍സര്‍ ചെയ്യുന്ന ബിബിസി

ഇന്റര്‍നെറ്റിന്റെ ചരിത്രത്തെക്കുറിച്ച ബിബിസിയില്‍ Aleks Krotoski യുടെ Virtual Revolution എന്നൊരു ഡോക്കുമെന്ററി 4 ഭാഗങ്ങളായി പ്രക്ഷേപണം ചെയ്തുന്നു. അതില്‍ ആദ്യത്തേതാണ് "The Great Levelling?". ഇന്റര്‍നെറ്റിന്റേയും വെബിന്റേയും തുടക്കവും വികാസവുമാണതില്‍ ചര്‍ച്ചചെയ്തത്. കൂടാതെ പല വെബ് ആപ്ലിക്കേഷനുകളേക്കുറിച്ചും അവര്‍ പറയുന്നുണ്ട്. നെറ്റിന്റെ തുറന്ന സ്വഭാവവും, സ്വാതന്ത്ര്യവും, ജനാധിപത്യവും, ആശയങ്ങള്‍ പങ്കുവെക്കാനുള്ള സൌകര്യവുമെല്ലാം പുകഴ്ത്തിപ്പറയുന്ന അവര്‍ ഫയല്‍ പങ്കുവെക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തനി നിറം കാണിച്ചു. സ്വാതന്ത്ര്യ, ജനാധിപത്യ പ്രസംഗങ്ങളൊക്കെ അപ്രത്യക്ഷമായി. അറിവും ഡിജിറ്റല്‍ ഫയലുകളും നിയമാനുസൃതമായി … Continue reading അറിവ് സെന്‍സര്‍ ചെയ്യുന്ന ബിബിസി

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പരാജയം

"സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പരാജയം ഒരു വിരോധാഭാസമാണ്. സാങ്കേതികവിദ്യാ അതിവിദഗ്ധര്‍ക്ക്(geeks) ഞങ്ങളുടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വളരെ പ്രീയപ്പെട്ടതായി. പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായ സ്വാതന്ത്ര്യം എന്ന ആശയത്തേക്കാളേറെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും, വികസനവും, പ്രചരണവും ഈ അതിവിദഗ്ധര്‍ ചെയ്തു. അതിന്റെ ഫലമായി ഞങ്ങള്‍ നിര്‍മ്മിച്ച സമൂഹം ഞങ്ങളുടെ ആശയങ്ങളെ വൈചിത്ര്യങ്ങളായി കാണുന്നു." - റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സ്വതന്ത്രമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം (Gnu) നിര്‍മ്മിക്കാന്‍ അദ്ദേഹം 1984 ല്‍ Free Software Foundation(FSF) എന്നൊരു സംഘടന തുടങ്ങി. … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പരാജയം

ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ജ് .Net ഉപേക്ഷിച്ച് ഗ്നൂ/ലിനക്സ് സ്വീകരിക്കുന്നു

Agile methodology ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത Turquoise എന്ന ഓഹരി ഇടപാട് നടത്താനുള്ള സിസ്റ്റം London Stock Exchange വാങ്ങാന്‍ പോകുന്നു. സ്റ്റോക് എക്സ്ചേഞ്ജിന് ബദലായി യൂറോപ്പിലെ 9 വലിയ നിക്ഷേപ ബാങ്കുകള്‍ സ്ഥാപിച്ച Turquoise trading system വാങ്ങുന്നു എന്ന വാര്‍ത്ത LSE സന്ദേശമയക്കാനുള്ള നെറ്റ് വര്‍ക്കില്‍ വലിയ സാങ്കേതിക മുന്നേറ്റം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ്. ഇ-കരാറുകള്‍ എതിരാളികളേക്കാള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കും. ശ്രീലങ്കന്‍ ഓഹരി ഇടപാട് സ്ഥാപനമായ Millennium IT യെ £18 ദശലക്ഷം പൗണ്ടിന് … Continue reading ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ജ് .Net ഉപേക്ഷിച്ച് ഗ്നൂ/ലിനക്സ് സ്വീകരിക്കുന്നു

മൈക്രോസോഫ്റ്റ് വലിയ ചെകുത്താനാണോ

സോഫ്റ്റ്‌വെയര്‍ വ്യവസായത്തിലെ ഭീകരനായാണ് മൈക്രോസോഫ്റ്റിനെ ധാരാളം ആളുകള്‍ കരുതുന്നത്. മൈക്രോസോഫ്റ്റിനെ ബഹിഷ്കരിക്കുക എന്നൊരു പ്രസ്ഥാനം തന്നെയുണ്ട്. മൈക്രോസോഫ്റ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ആക്രമിക്കാന്‍ തുടങ്ങിയോതൊടെ ആ തോന്നലിന് ശക്തികൂടി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മുന്നേറ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് വ്യത്യസ്ഥ നിലപാടാണുള്ളത്. മൈക്രോസോഫ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെ മോശമായി പരിഗണിക്കുന്നതായാണ്: സോഫ്റ്റ്‌വെയര്‍ കുത്തകയാക്കിവെക്കുന്നു, അതിനാല്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം കിട്ടുന്നില്ല. എന്നാല്‍ മൈക്രോസോഫ്റ്റ് മാത്രമല്ല ഇത് ചെയ്യുന്നത്. ഉപയോക്താക്കളോട് ഇത് തന്നെ ചെയ്യുന്ന ധാരാളം മറ്റ് കമ്പനികളുമുണ്ട്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറവ് … Continue reading മൈക്രോസോഫ്റ്റ് വലിയ ചെകുത്താനാണോ

മാക് OS X ന്റെ തെറ്റുകളും കുഴപ്പങ്ങളും

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ മൈക്രോ സോഫ്റ്റിന്റെ വിന്‍ഡോസ് പോലെ Mac OS X ല്‍ നിര്‍ബന്ധിതമായി സോഫ്റ്റ്‌വെയര്‍ മാറ്റങ്ങള്‍ വരുത്താന്‍ ആപ്പിളിന് കഴിയും എന്ന് പ്രസംഗങ്ങളില്‍ ഞാന്‍ പറഞ്ഞിരുന്നു. Mac സമൂഹത്തില്‍ നിന്നാണ് ഇത് ഞാന്‍ ആദ്യം കേട്ടത്. എന്നാല്‍ അതിനെക്കുറിച്ച് ആധികാരികമായി രേഖകളൊന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഞാന്‍ തെറ്റിധരിക്കപ്പെട്ടിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഉപയോക്താക്കളുടെ അനുവാദമില്ലാതെ ആപ്പിള്‍ സോഫ്റ്റ്‌വെയര്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്നതിന് ഒരു തെളിവുമില്ല. Mac OS X ല്‍ പുറം വാതിലുണ്ടെന്ന് പരിശോധിക്കാന്‍ ഒരു … Continue reading മാക് OS X ന്റെ തെറ്റുകളും കുഴപ്പങ്ങളും

ഗൂഗിള്‍ ചൈനാ ശീതയുദ്ധത്തിന്റെ വേറൊരു മുഖം

ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിനാല്‍ ഇനിമുതല്‍ ചൈനയില്‍ തങ്ങള്‍ പ്രവര്‍ത്തിക്കില്ല എന്ന് ഗൂഗിള്‍ പ്രസ്ഥാപിച്ചു. എന്നാല്‍ ഇത് ഗൂഗിളിന്റെ ഓഹരി ഉടമകളെ സംഭ്രമപ്പിച്ചിരിക്കുകയാണ്. മുഖത്ത് തുപ്പാനായി മൂക്കുമുറിക്കുന്നതിന് തുല്ല്യമാണിതെന്നാണ് ചില ഓഹരി ഉടമകള്‍ പറയുന്നത്. ചൈനയുടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 34 കോടിക്കടുത്താണ്. എന്നാല്‍ ചൈനീസ് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഗൂഗിളിന്റെ പങ്ക് വെറും 31% ആണ്. അവിടെ ഒന്നാമന്‍ ചൈനീസ് Baidu 64% ഓടെ കമ്പോള ആധിപത്യം തുടരുന്നു. ഗൂഗിളിന്റെ ഈ തീരുമാനം വന്നതോടെ … Continue reading ഗൂഗിള്‍ ചൈനാ ശീതയുദ്ധത്തിന്റെ വേറൊരു മുഖം

Shutter: സ്ക്രീന്‍ഷോട്ട് എടുക്കാനുള്ള പ്രോഗ്രാം

ഇന്‍സ്റ്റലേഷന്‍ "Shutter" എന്ന് ഗ്നൂവിന്റെ സോഫ്റ്റ്‌വെയര്‍ മാനേജ്മന്റ് ടൂളില്‍ ടൈപ്പ് ചെയ്യുക. പുതിയ വെര്‍ഷന്‍ തെരഞ്ഞെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ടെര്‍മില്‍ ഉപയോഗിച്ചാണെങ്കില്‍, apt-get install shutter എന്നോ yum install shutter എന്നോ ഉള്ള കമാന്‍ഡ് ടൈപ്പ് ചെയ്യുക. ആദ്യത്തെ കമാന്‍ഡ് ഡെബിയനിലും രണ്ടാമത്തേത് ഫെഡോറയിലും പ്രവര്‍ത്തിക്കും. ശക്തിയുള്ള സ്ക്രീന്‍ഷോട്ട് പ്രോഗ്രാം അല്‍പ്പസമയത്തിനനുള്ളില്‍ ഉപയോഗയോഗ്യമാകും. കൂടുതല്‍ വിവരങ്ങള്‍ http://shutter-project.org ല്‍ ലഭ്യമാണ്. ഓര്‍ക്കുക. ഈ പ്രോഗ്രാം GPL ലൈസന്‍സ്  ഉപയോഗിച്ച് പ്രസിദ്ധപ്പെടുത്തിയതിനാല്‍ ഇത് കോപ്പിചെയ്യുന്നതും, source code … Continue reading Shutter: സ്ക്രീന്‍ഷോട്ട് എടുക്കാനുള്ള പ്രോഗ്രാം

SFLC പകര്‍പ്പവകാശ കടന്നുകയറ്റ കേസ് കൊടുത്തു

Best Buy, Samsung, Westinghouse, JVC തുടങ്ങി 14 കമ്പനികള്‍ക്കെതിരെ Software Freedom Law Center (SFLC) പകര്‍പ്പവകാശ കടന്നുകയറ്റ കേസ് കൊടുത്തു. സ്വതന്ത്ര-തുറന്ന സ്രോതസ്സ് സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ക്ക് നിയമ സേവനം ചെയ്യാന്‍ വേണ്ടി 2005 ല്‍ സ്ഥാപിതമായ ലാഭത്തിനല്ലാത്ത സ്ഥാപനമാണ് SFLC. Software Freedom Conservancy (Conservancy), BusyBox, Erik Andersen, മറ്റ് ധാരാളം FOSS പ്രോജക്റ്റുകള്‍ എന്നിവക്ക് വേണ്ടിയാണ് കേസ് കൊടുത്തിരിക്കുന്നത്. Erik Andersen ആണ് പ്രോഗ്രാമിന്റെ എഴുത്തുകാരനും പകര്‍പ്പവകാശ ഉടമയും. കുറ്റാരോപിതരായ കമ്പനികള്‍ … Continue reading SFLC പകര്‍പ്പവകാശ കടന്നുകയറ്റ കേസ് കൊടുത്തു

സാള്‍ട്ട് ആന്‍ഡ് പേപ്പര്‍

രണ്ട് വിലകുറഞ്ഞ പദാര്‍ത്ഥങ്ങളുപയോഗിച്ച് സ്വീഡനിലെ Uppsala University യിലെ ഗവേഷകര്‍ flexible ബാറ്ററി നിര്‍മ്മിച്ചു. സെല്ലുലോസും ഉപ്പും ആണ് ഘടകങ്ങള്‍, ഭാരം കുറഞ്ഞ, വീണ്ടും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററിയില്‍ പേപ്പറാണ് (pressed mats of tangled cellulose fibers) ഇലക്ട്രോഡായി ഉപയോഗിക്കുന്നത്. ഇലക്ട്രോലൈറ്റ് ഉപ്പ് വെള്ളവും. പുതിയ ബാറ്ററിക്ക് വില കുറവാണ്, എളുപ്പം നിര്‍മ്മിക്കാം, പരിസ്ഥിതി സൌഹൃദമാണ് എന്ന് ഗവേഷകയായ Maria Stromme പറയുന്നു. Thin-film ബാറ്ററികള്‍ സാധാരണ ദ്രാവക, ജെല്‍ ഇലക്ട്രോലൈറ്റിന് പകരം ഖരമായ ഇലക്ട്രോലൈറ്റാണ് … Continue reading സാള്‍ട്ട് ആന്‍ഡ് പേപ്പര്‍

Peterborough ലിഫ്റ്റ് ലോക്ക്

Trent-Severn waterway പൂര്‍ത്തിയാക്കാന്‍ 84 വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഇത് Ontario തടാകത്തെ Huron തടാകവുമായി ബന്ധിപ്പിക്കുന്നു. പണിതുടങ്ങിയ 1833 കാലത്ത് അത് ആവശ്യകതയായിരുന്നു. എന്നാല്‍ പണി തീര്‍ന്നപ്പോഴേക്കും തീവണ്ടി ആധിപത്യം സ്ഥാപിച്ചിരുന്നു. ലോക്ക് വളരെ ചെറുതും trip ചെയ്യാന്‍ കൂടിതല്‍ സമയവും എടുത്തിരുന്നു. ഈ ഭീമാകാരമായ infrastructure പ്രോജക്റ്റ് അതിന്റെ വാണിജ്യ ഉപയോഗം നിറവേറ്റിയില്ല. അതിന്റെ 44 locks, 39 swing പാലങ്ങളും 160 അണക്കെട്ടുകളും വിനോദ ബോട്ടുകള്‍ക്കപ്പുറം ഉപയോഗം നല്‍കിയില്ല. എന്നാല്‍ ഇത് വിക്റ്റോറിയന്‍ എഞ്ജിനീറിങ്ങിന്റെ … Continue reading Peterborough ലിഫ്റ്റ് ലോക്ക്