വർഷങ്ങളോളം അപലപിച്ചിട്ടും ഡാറ്റ സ്‌ക്രാപ്പിംഗിന് മെറ്റാ പണം നൽകി

ഡാറ്റ ചുരണ്ടിയെടുക്കുന്നതിനെതിരെ മെറ്റ നിരന്തരം സമരം ചെയ്തിട്ടുണ്ട്. എന്നാല്‍ അതേ സമയത്ത് അത് അതേ പ്രവര്‍ത്തി സ്വയം നടത്തുകയും ചെയ്തിട്ടുമുണ്ട്. ഒരേ കാരണത്താലാകണമെന്നില്ല. മുമ്പത്തെ കരാറുകാരായ Bright Data ന് എതിരായ കേസില്‍, മറ്റ് വെബ് സൈറ്റുകളെ scrape ചെയ്യുന്നതിന് തങ്ങളുടെ പങ്കാളികള്‍ക്ക് ഫേസ്ബുക്കിന്റെ ഉടമ പണം കൊടുത്തു എന്ന് കാണിക്കുന്ന നിയമ രേഖകള്‍ Bloomberg ന് കിട്ടി. — സ്രോതസ്സ് engadget.com | Jon Fingas | Feb 2, 2023

നിങ്ങള്‍ എണ്ണയുള്ള ഒരു രാജ്യാണെങ്കില്‍ നിങ്ങള്‍ ആക്രമിക്കപ്പെടും

https://archive.org/download/20230801.3gp/20230801.mp4 Maz Jobrani

സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്

താപനില വര്‍ദ്ധിക്കുന്നത് ധൃവ പ്രദേശങ്ങള്‍ ഉരുകുന്നത്, കാട്ടുതീ, വരള്‍ച്ച, ഉയരുന്ന സമുദ്ര നിരപ്പ് തുടങ്ങിയ വിവിധങ്ങളായ ഒരു കൂട്ടം വിരോധപരമായ പരിസ്ഥിതി ഫലങ്ങളിലേക്കാണ് നയിക്കുന്നത്. നിര്‍മ്മാണം, കടത്ത്, സാങ്കേതികവിദ്യ കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരാണ് ആഗോള തപന പ്രശ്നത്തിന് പ്രധാന സംഭാവന ചെയ്യുന്നവര്‍. എന്നിരുന്നാലും ഭൂമിയുടെ ഭൌതികവും സാമൂഹികവുമായ സുസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് അധികമൊന്നും അറിയില്ല. പ്രവര്‍ത്തന ക്ഷമമാണെങ്കിലും രണ്ട് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം സ്മാര്‍ട്ട് ഫോണുകളെ ഉപേക്ഷിക്കുകയാണ് പതിവ്. McMaster University നടത്തിയ ഒരു പഠനത്തില്‍, ഈ … Continue reading സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്

ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ അമേരിക്കയുടെ പിന്‍തുണയോടെ വര്‍ണ്ണവെറി സംവിധാനം ഉറപ്പിക്കുന്നു

കൈയ്യേറിയ കിഴക്കന്‍ ജറുസലേമിലെ Al-Aqsa Mosque ല്‍ ഇസ്രായേലിന്റെ ദേശീയ സുരക്ഷ മന്ത്രി Itamar Ben-Gvir അടുത്ത കാലത്തെ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൌണ്‍സില്‍ അടിയന്തിര യോഗം കൂടാന്‍ പോകുന്നു. ആ സന്ദര്‍ശനത്തെ മദ്ധ്യപൂര്‍വ്വേഷ്യ മൊത്തം അപലപിച്ചു. Ben-Gvir ന്റെ സന്ദര്‍ശനം “അഭൂതപൂര്‍വ്വമായ പ്രകോപനം” ആണെന്ന് പാലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. Ben-Gvir ന്റെ പ്രവര്‍ത്തി കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നയിക്കുമെന്ന് സൈനിക സംഘമായ ഹമാസ് പറഞ്ഞു. സന്ദര്‍ശനത്തിനോടുള്ള പ്രതിഷേധമായി ഇസ്രായേലിന്റെ അംബാസിഡറോട് ഹാജരാകാന്‍ … Continue reading ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ അമേരിക്കയുടെ പിന്‍തുണയോടെ വര്‍ണ്ണവെറി സംവിധാനം ഉറപ്പിക്കുന്നു

Human Rights Watch ന്റെ മുമ്പത്തെ തലവനെ ഹാര്‍വാര്‍ഡ് റദ്ദാക്കി

ഇസ്രായേലിന്റെ മനുഷ്യാവകാശ നിലയെ വിമര്‍ശിച്ചതിന് Human Rights Watch ന്റെ മുമ്പത്തെ തലവനായ Kenneth Roth ന്റെ സര്‍വ്വകലാശാലാംഗത്വം റദ്ദാക്കിയതിന്റെ പേരില്‍ Harvard ന്റെ Kennedy School of Government വര്‍ദ്ധിച്ച പ്രതിഷ‍േധം നേരിടുകയാണ്. ലോകത്തെ ഏറ്റവും അംഗീകാരമുള്ള മനുഷ്യാവകാശ പ്രതിരോധകരില്‍ ഒരാളാണ് Ken Roth. 1993 - 2022 കാലത്ത് Human Rights Watch നെ നയിച്ചത് അദ്ദേഹമായിരുന്നു. ഇസ്രായേല്‍ വംശവെറി ഉള്‍പ്പടെയുള്ള മനുഷ്യവംശത്തിനെതിരായ കുറ്റങ്ങള്‍ ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുക വഴി Human Rights … Continue reading Human Rights Watch ന്റെ മുമ്പത്തെ തലവനെ ഹാര്‍വാര്‍ഡ് റദ്ദാക്കി

ലാറ്റിനമേരിക്കയിലെ ഇസ്രായേലാണ് കൊളംബിയ

https://archive.org/download/20230728/20230728.m4a Ben Norton and Diego Sequera LIVE - Inside Venezuela, US blockade, cover-up of Colombia massacres, new cold war

വിദർഭയിൽ കാർഷികപ്രതിസന്ധി മനസ്സിന്റെ താ‍ളം തെറ്റിക്കുന്നു

രണ്ടാമതും വിത്തിറക്കുന്നത്, അടിസ്ഥാനപരമായ ഉത്പാദനച്ചിലവിനെ ഇരട്ടിപ്പിക്കുന്നു. എന്നാലും നല്ല വിളവുണ്ടായാൽ മെച്ചം കിട്ടുമെന്ന പ്രതീക്ഷ നശിക്കുന്നില്ല. മിക്കപ്പോഴും അങ്ങിനെ സംഭവിക്കുന്നില്ല. ഒരുതവണ സീസൺ മോശമായാൽ, 50,000-മോ 70,000-മോ ഒക്കെയായിരിക്കും നഷ്ടം”, വിജയ് സൂചിപ്പിച്ചു. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന താപനിലയും ഇടിവും ജലസേചനം ചെയ്ത ഭൂമിയിൽനിന്നുള്ള വരുമാനത്തിൽ 15 മുതൽ 18 ശതമാനംവരെ കുറവുണ്ടാക്കുമെന്ന് 2017-18-ലെ ഒ.ഇ.സി.ഡിയുടെ സാമ്പത്തിക സർവേ ചൂണ്ടിക്കാണിക്കുന്നു. ജലസേചനം ചെയ്യാത്ത നിലങ്ങളിലെ നഷ്ടം 25 ശതമാനംവരെ ആവാമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നുണ്ട്. എപ്പോഴും സമ്മർദ്ദത്തിൽ ജീവിക്കേണ്ടിവരികയും … Continue reading വിദർഭയിൽ കാർഷികപ്രതിസന്ധി മനസ്സിന്റെ താ‍ളം തെറ്റിക്കുന്നു