സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍വ്വചനം ഒരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണോ അല്ലയോ എന്ന് വ്യക്തമാക്കുന്നതാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍വ്വചനം. കൂടുതല്‍ വ്യക്തത വരുത്താനും സംശയങ്ങള്‍ ദൂരീകരിക്കാനും കാലാകാലം ഞങ്ങള്‍ ഈ നിര്‍വ്വചനം പരിഷ്കരിക്കുന്നു. ചരിത്രം എന്ന ഭാഗം നോക്കിയാല്‍ നിര്‍വ്വചനത്തിലെ മാറ്റങ്ങളുടെ ലിസ്റ്റ് കിട്ടും. ഉപയോഗിക്കുന്നവരുടെ സ്വാതന്ത്ര്യത്തേയും സമൂഹത്തേയും ബഹുമാനിക്കുന്ന സോഫ്റ്റ്‌വെയറാണ് “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍”. സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് പ്രവര്‍ത്തിപ്പിക്കാനും, കോപ്പി ചെയ്യാനും, വിതരണം നടത്താനും, പഠിക്കാനും, മാറ്റം വരുത്താനും, പരിഷ്കരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യങ്ങളുപയോഗിച്ച് … Continue reading എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
ടാഗ്: ഗ്നൂ
വടിയിലെ വിക്കി – നോട്ട് സൂക്ഷിക്കാനൊരു നല്ല വഴി
കമ്പ്യൂട്ടറില്‍ നോട്ട് സൂക്ഷിക്കാന്‍ ഇത് വരെ ഞാന്‍ കെഡിഇ യുടെ കെജോട്സ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഫെഡോറ 16 ല്‍ ഈ ചെറു പ്രോഗ്രാം വലിയ PIMS ആയ Akonadi യുടെ ഭാഗമായതോടെ അതിന്റെ ലാളിത്യം നഷ്ടപ്പെടുകയും ഉപയോഗ സൗഹൃദമല്ലാതാകുകയും ചെയ്തു. അതുകൊണ്ട് ഒരു ബദല്‍ കണ്ടെത്തണമെന്ന ആഗ്രഹം അന്നുതൊട്ടുണ്ടായിരുന്നു. ഡാറ്റാബേസ് അടിസ്ഥാനത്തിലുള്ള ഒരു സ്വന്തം പ്രോഗ്രാം പണ്ടുതൊട്ടേ പുരോഗമനമൊന്നുമില്ലാതെ പൊടിപിടിച്ച് കിടക്കുന്നു. മടി കാരണം ഒന്നും ചെയ്യാനായില്ല. അപ്പോഴാണ് ഈ മിടുക്കനെ കിട്ടിയത് - GNU/GPL … Continue reading വടിയിലെ വിക്കി – നോട്ട് സൂക്ഷിക്കാനൊരു നല്ല വഴി
കുറച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചരിത്രം
ഓപ്പണ്‍ സോഴ്സ് എന്നൊന്നില്ല, സ്വതന്ത്ര സോഫ്റ്റ്‌വെയറും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറും മാത്രം. നിങ്ങള്‍ എത്രശതമാനം തുറന്നതാണെന്നത് പ്രസക്തമല്ല. പകുതി സ്വാതന്ത്ര്യം പകുതി അടിമത്തവുമാണ്. തുടക്കത്തില്‍ ആര്‍ക്കും ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നില്ല. ഗ്നൂ എന്ന പേരില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന് (FSF) മാത്രം 1983 മുതല്‍ ആ പദ്ധതിയുണ്ടായിരുന്നു. അതിന് വേണ്ട അവസാനത്തെ ഭാഗമായ കേണലിന്റെ നിര്‍മ്മാണം അവര്‍ക്ക് മുമ്പ് 1991 ല്‍ ലിനസ് പൂര്‍ത്തിയാക്കിയതോടെ ഒരു സ്വതന്ത്ര സോഫ്റ്റ്‌വയര്‍ ഗ്നൂ-ലിനക്സ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
ഫെഡോറ 15/14/13 ല്‍ ഫയര്‍ ഫോക്സ് 5 ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
Install Mozilla Firefox 5 on Fedora 15, Fedora 14 and Fedora 13 1. Backup your current Firefox 3/4 profiles tar -cvzf $HOME/mozilla-firefox-profiles-backup.tar.gz $HOME/.mozilla/firefox/ 2. Change root user su - ## OR ## sudo -i 3. Install Remi repository (needed only for Fedora 14 and Fedora 13) ## Remi Dependency on Fedora 14 and Fedora 13 … Continue reading ഫെഡോറ 15/14/13 ല്‍ ഫയര്‍ ഫോക്സ് 5 ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
വാര്‍ത്തകള്‍
ഒരിക്കലും തീരാത്ത അപകടം ഫുകുഷിമ നിലയത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് മണ്ണില്‍ പരിധിയില്‍ കവിഞ്ഞ ആണവ വികിരണ ശേഷി കണ്ടെത്തി. അവിടുത്തെ നാല് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലായിടത്തും രേഖപ്പെടുത്തിയ ആണവികിരണ തോത് 10,000 becquerels per kilogram എന്ന പരിധിയില്‍ അധികമാണ് എന്ന് തെളിഞ്ഞു. ഏറ്റവും കൂടിയ നില 46,540 becquerels per kilogram. മറ്റ് മൂന്ന് റീഡിങ്ങുകള്‍ 16,290 നും 19,220 becquerels per kilogram നും ഇടയിലാണ്. 1986 ല്‍ … Continue reading വാര്‍ത്തകള്‍
കെ. വേണുവിന്റെ വിക്കീലീക്സ് ലേഖനത്തേക്കുറിച്ച്
ശ്രീ. കെ. വേണു മാതൃഭൂമി പത്രത്തില്‍ ഡിസംബര്‍ 18 ആം തീയതി വിവരസാങ്കേതിക വിദ്യയും ജനാധിപത്യവുമെന്ന പേരില്‍ ഒരു ലേഖനം എഴുതി. അത് പ്രധാനമായി വിക്കീലീക്സിനേക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. എന്നാല്‍ തുടക്കത്തിലെ സാമാന്യവത്കരണത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വയറിനേക്കുറിച്ച് പറയുന്നുണ്ട്. അതില്‍ കടന്നുകൂടിയ ചില അബധ ധാരണകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ലിനസ് ടോര്‍വാള്‍ഡ്സ് താന്‍ വികസിപ്പിച്ചെടുത്ത തുറന്ന പ്രവര്‍ത്തന പ്രവര്‍ത്തന വ്യവസ്ഥ മനുഷ്യ സമൂഹത്തിന് അര്‍പ്പിച്ചുവെന്നും, ലിനസ് ടോര്‍വാള്‍ഡ്സ് മനുഷ്യ സമൂഹത്തിന് അന്തര്‍ലീനമായ സമൂഹവത്കരണ പ്രക്രിയയുടെ പ്രതിഫലനമാണെന്നും അതില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഇത് … Continue reading കെ. വേണുവിന്റെ വിക്കീലീക്സ് ലേഖനത്തേക്കുറിച്ച്
ഫെഡോറ 13 Gthumb നേയും F-Spot നേയും നീക്കം ചെയ്തു
Groklaw ക്ക് നന്ദി. ഫെഡോറ 13 പുറത്തിറങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. അതിന്റെ റിലീസ് നോട്ടില്‍ ഇങ്ങനെ പറയുന്നു: 4.1.7. ഫോട്ടോ ഓര്‍ഗനൈസറായ Gthumb ഉം F-Spot ഉം പകരം Shotwell ആണ് default ആയി ഉപയോഗിക്കുന്നത്. GNOME ഡസ്ക്ടോപ്പിന് വേണ്ടി വികസിപ്പിച്ച സ്വതന്ത്ര ഫോട്ടോ ഓര്‍ഗനൈസറാണ് Shotwell. Canonical ഉം ഇതുപോലെ Ubuntu 10.10 ന് വേണ്ടി Gthumb ഉം F-Spot ഉം മാറ്റി വെച്ച് Shotwell ഉപയോഗിക്കുന്നു. Vala എന്ന പ്രോഗ്രാമിങ്ങ് ലാംഗ്വേജ് ഉപയോഗിച്ചാണ് Shotwell … Continue reading ഫെഡോറ 13 Gthumb നേയും F-Spot നേയും നീക്കം ചെയ്തു
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പരാജയം
"സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പരാജയം ഒരു വിരോധാഭാസമാണ്. സാങ്കേതികവിദ്യാ അതിവിദഗ്ധര്‍ക്ക്(geeks) ഞങ്ങളുടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വളരെ പ്രീയപ്പെട്ടതായി. പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായ സ്വാതന്ത്ര്യം എന്ന ആശയത്തേക്കാളേറെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും, വികസനവും, പ്രചരണവും ഈ അതിവിദഗ്ധര്‍ ചെയ്തു. അതിന്റെ ഫലമായി ഞങ്ങള്‍ നിര്‍മ്മിച്ച സമൂഹം ഞങ്ങളുടെ ആശയങ്ങളെ വൈചിത്ര്യങ്ങളായി കാണുന്നു." - റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സ്വതന്ത്രമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം (Gnu) നിര്‍മ്മിക്കാന്‍ അദ്ദേഹം 1984 ല്‍ Free Software Foundation(FSF) എന്നൊരു സംഘടന തുടങ്ങി. … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പരാജയം
ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ജ് .Net ഉപേക്ഷിച്ച് ഗ്നൂ/ലിനക്സ് സ്വീകരിക്കുന്നു
Agile methodology ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത Turquoise എന്ന ഓഹരി ഇടപാട് നടത്താനുള്ള സിസ്റ്റം London Stock Exchange വാങ്ങാന്‍ പോകുന്നു. സ്റ്റോക് എക്സ്ചേഞ്ജിന് ബദലായി യൂറോപ്പിലെ 9 വലിയ നിക്ഷേപ ബാങ്കുകള്‍ സ്ഥാപിച്ച Turquoise trading system വാങ്ങുന്നു എന്ന വാര്‍ത്ത LSE സന്ദേശമയക്കാനുള്ള നെറ്റ് വര്‍ക്കില്‍ വലിയ സാങ്കേതിക മുന്നേറ്റം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ്. ഇ-കരാറുകള്‍ എതിരാളികളേക്കാള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കും. ശ്രീലങ്കന്‍ ഓഹരി ഇടപാട് സ്ഥാപനമായ Millennium IT യെ £18 ദശലക്ഷം പൗണ്ടിന് … Continue reading ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ജ് .Net ഉപേക്ഷിച്ച് ഗ്നൂ/ലിനക്സ് സ്വീകരിക്കുന്നു
മൈക്രോസോഫ്റ്റ് വലിയ ചെകുത്താനാണോ
സോഫ്റ്റ്‌വെയര്‍ വ്യവസായത്തിലെ ഭീകരനായാണ് മൈക്രോസോഫ്റ്റിനെ ധാരാളം ആളുകള്‍ കരുതുന്നത്. മൈക്രോസോഫ്റ്റിനെ ബഹിഷ്കരിക്കുക എന്നൊരു പ്രസ്ഥാനം തന്നെയുണ്ട്. മൈക്രോസോഫ്റ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ആക്രമിക്കാന്‍ തുടങ്ങിയോതൊടെ ആ തോന്നലിന് ശക്തികൂടി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മുന്നേറ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് വ്യത്യസ്ഥ നിലപാടാണുള്ളത്. മൈക്രോസോഫ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെ മോശമായി പരിഗണിക്കുന്നതായാണ്: സോഫ്റ്റ്‌വെയര്‍ കുത്തകയാക്കിവെക്കുന്നു, അതിനാല്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം കിട്ടുന്നില്ല. എന്നാല്‍ മൈക്രോസോഫ്റ്റ് മാത്രമല്ല ഇത് ചെയ്യുന്നത്. ഉപയോക്താക്കളോട് ഇത് തന്നെ ചെയ്യുന്ന ധാരാളം മറ്റ് കമ്പനികളുമുണ്ട്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറവ് … Continue reading മൈക്രോസോഫ്റ്റ് വലിയ ചെകുത്താനാണോ