മാസ്ക് ധരിച്ചതിന് 64-വയസുള്ള സ്ത്രീയുടെ മുഖത്ത് അടിച്ചു

വെള്ളിയാഴ്ച വൈകിട്ട് Little Rock, Arkansas ലെ Kroger പലചരക്ക് കടയുടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് ഒരു കൂട്ടം പുരുഷന്‍മാര്‍ തന്റെ മുഖത്ത് അടിച്ച് തള്ളിയിട്ടു എന്ന് 64-വയസുള്ള ഒരു സ്ത്രീ പറഞ്ഞു. സ്ത്രീയുടെ മാസ്കും അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ പിന്‍തുണക്കുന്നതും ഈ പുരുഷന്‍മാര്‍ക്ക് പിടിച്ചില്ല. കടയുടെ മുന്നില്‍ വെച്ച് അവര്‍ അവരെ ശല്യപ്പെടുത്തി. പ്രസിഡന്റ് ട്രമ്പിനെ പിന്‍തുണക്കുന്ന വെള്ളക്കാരായ "Trumpers" ആണ് അവരെന്നും ആ സ്ത്രീ പറഞ്ഞു, — സ്രോതസ്സ് newsweek.com | … Continue reading മാസ്ക് ധരിച്ചതിന് 64-വയസുള്ള സ്ത്രീയുടെ മുഖത്ത് അടിച്ചു

2012 ലെ മിസൌറി ബലാല്‍സംഗത്തെ അതിജീവിച്ച ഡെയ്സി കോള്‍മന്‍ ആത്മഹത്യ ചെയ്തു

Daisy Coleman ഒരു ഹൈസ്കൂള്‍ ലൈംഗികാക്രമണത്തില്‍ നിന്ന് അതിജീവിച്ച കുട്ടിയാണ്. അവളെക്കുറിച്ച് “Audrie & Daisy” എന്നൊരു ഡോക്കുമെന്ററിയും ഉണ്ടായിരുന്നു. 23ാം വയസില്‍ അവള്‍ ആത്മഹത്യ ചെയ്തു. 14 വയസുണ്ടായിരുന്നപ്പോള്‍ 17 വയസുള്ള ഒരു ഹൈസ്കൂള്‍ ഫുട്ബാള്‍ കളിക്കാരന്‍ അവളെ ബലാല്‍സംഗം ചെയ്യുകയും മറ്റൊരു വിദ്യാര്‍ത്ഥി അതിന്റെ വീഡിയോ എടുക്കുകയും ചെയ്തു. ആക്രമണം നടത്തിയ ആണ്‍കുട്ടികള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുത്തെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. ഡെയ്സിയുടെ അമ്മ Melinda അതിനെ ചോദ്യം ചെയ്തു. അതിനാല്‍ അവരുടെ ജോലി പോയി. … Continue reading 2012 ലെ മിസൌറി ബലാല്‍സംഗത്തെ അതിജീവിച്ച ഡെയ്സി കോള്‍മന്‍ ആത്മഹത്യ ചെയ്തു

സ്ഥിരമായ ബധിരതക്ക് കാരണമാകുന്ന ശബ്ദ ആയുധങ്ങള്‍ പ്രതിഷേധക്കാരുടെ മേലെ പോലീസ് ഉപയോഗിക്കുന്നു

നിങ്ങള്‍ പ്രതിഷേധം ആസൂത്രണം ചെയ്യുന്നുണ്ടെങ്കില്‍ ഒരു ചെവി മൂടികൂടി കരുതുന്നത് നല്ലതായിരിക്കും. കാരണം ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി മിക്ക പോലീസ് വകുപ്പുകളും LRADs (long range acoustic devices) ഉപയോഗിക്കുന്നുണ്ട്. കേഴ്‌വിയെ സ്ഥിരമായി ഇല്ലാതാക്കാനായി നിയമപാലകര്‍ ഉപയോഗിക്കുന്ന ഉച്ചഭാഷിണിയാണ് അത്. 2009 ല്‍ Pittsburgh ലെ G20 സമ്മേളത്തിനെതിരെ നടത്ത പ്രതിഷേധത്തെ ആക്രമിക്കാനായി പോലിസ് LRAD ഉപയോഗിച്ചു. ഒരു പ്രാദേശിക പ്രൊഫസര്‍ക്ക് ശ്രവണശേഷി നഷ്ടപ്പെട്ടു. പിന്നീടുണ്ടായ കേസില്‍ അദ്ദേഹം Pittsburgh നഗരവുമായി ഒരു ഒത്തുതീര്‍പ്പിലെത്തി. അതുപോലെ ന്യൂയോര്‍ക്ക് നഗരത്തിലും … Continue reading സ്ഥിരമായ ബധിരതക്ക് കാരണമാകുന്ന ശബ്ദ ആയുധങ്ങള്‍ പ്രതിഷേധക്കാരുടെ മേലെ പോലീസ് ഉപയോഗിക്കുന്നു

കൊളംബിയയിലെ വിദ്യാര്‍ത്ഥിനി ബലാല്‍സംഗ പ്രതിഷേധമായി മെത്തയുമായാണ് ബിരുദാന ചടങ്ങിനെത്തിയത്

സര്‍വ്വകലാശാല ലൈംഗികാക്രമണത്തെ കൈകാര്യം ചെയ്ത രീതിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി Columbia University വിദ്യാര്‍ത്ഥിനി ഒരു മെത്തയും ആയാണ് വേദിയിലെത്തിയത്. തന്നെ ബലാല്‍സംഗം ചെയ്ത വിദ്യാര്‍ത്ഥിയെ പുറത്താക്കണമെന്ന ആവശ്യത്തിന്റെ പ്രതീകമായി Emma Sulkowicz ഒരു വര്‍ഷമായി ഈ മെത്തയുമായാണ് സഞ്ചരിച്ചിരുന്നത്. ബിരുദദാന ചടങ്ങിന്റെ വേദിയിലേക്ക് കയറാനായി ഒരു കൂട്ടം സുഹൃത്തുക്കള്‍ ആണ് Sulkowicz നെ സഹായിച്ചത്. 2015

ബോധപൂര്‍വ്വം STD ബാധിപ്പിക്കപ്പെട്ട ഗ്വാട്ടിമാലക്കാര്‍ ജോണ്‍ ഹോപ്കിസിനെതിരെ കേസ് കൊടുത്തു

1930കളിലെ Tuskegee syphilis പരീക്ഷണം എന്ന് കേട്ടിട്ടില്ലെ? venereal രോഗങ്ങള്‍ ബാധിച്ച അലബാമയിലെ ദരിദ്രരായ കറുത്തവരെ ശാസ്ത്രജ്ഞര്‍ പഠിച്ചു. എന്നാല്‍ അക്കാര്യം അവരോട് പറഞ്ഞില്ല. ചികില്‍സ എന്തെന്നും പറഞ്ഞില്ല. 1945 - 1956 കാലത്ത് ഗ്വാട്ടിമാലയില്‍ നടത്തിയ സമാനമായ പഠനത്തിന് Johns Hopkins University ഉം Rockefeller Foundation ഉം സഹായം നല്‍കി എന്ന് കഴിഞ്ഞ ആഴ്ച വന്ന കേസ് ആരോപിക്കുന്നു. അനാധര്‍, ജയിലിലുള്ളവര്‍, മാനസിക രോഗികള്‍, വേശ്യകള്‍ തുടങ്ങിയവരെ നിര്‍ബന്ധപൂര്‍വ്വം ലൈംഗിക രോഗങ്ങള്‍ ബാധിപ്പിച്ചു എന്നും … Continue reading ബോധപൂര്‍വ്വം STD ബാധിപ്പിക്കപ്പെട്ട ഗ്വാട്ടിമാലക്കാര്‍ ജോണ്‍ ഹോപ്കിസിനെതിരെ കേസ് കൊടുത്തു

“എനിക്ക് ശ്വസിക്കാന്‍ വയ്യ.” അത് സ്കൂളുകളിലും സംഭവിച്ചിരുന്നു

അന്വേഷണം നടത്തിയ കാലത്ത് കുറഞ്ഞത് 30 പ്രാവശ്യമെങ്കിലും “എനിക്ക് ശ്വസിക്കാന്‍ വയ്യ” എന്ന് restraint ചെയ്ത സമയത്ത് ഇല്ലനോയിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു എന്ന് രേഖകളുടെ വിശകലനത്തില്‍ നിന്ന് വ്യക്തമായി. Illinois ല്‍ ഇന്നും face-down restraint നിയമപരമാണ്. Kalamazoo, Michigan ലെ 16 വയസുള്ള ഒരു കുട്ടിയെ ജോലിക്കാര്‍ തറയിലേക്ക് അമര്‍ത്തിവെച്ചതിനെ തുടര്‍ന്ന് മരിച്ചു. ഉച്ചഭക്ഷ സാന്‍വിച്ച് വലിച്ചെറിഞ്ഞതിനായിരുന്നു അത്. അവനെ തറയിലേക്ക് അമര്‍ത്തി വെച്ചിരുന്ന സമയത്ത് അവര്‍ അവരോട് പറഞ്ഞു: “എനിക്ക് ശ്വസിക്കാനാവുന്നില്ല.” — സ്രോതസ്സ് … Continue reading “എനിക്ക് ശ്വസിക്കാന്‍ വയ്യ.” അത് സ്കൂളുകളിലും സംഭവിച്ചിരുന്നു

അംഗപരിമിതരായ ആളുകളെ പോലീസ് എല്ലായിപ്പോഴും ആക്രമിക്കുന്നു

ഒരു പുതിയ പഠനം അനുസരിച്ച് അമേരിക്കയിലെ നിയമ പാലകര്‍ കൊല്ലുന്ന ആളുകളില്‍ പകുതിയും അംഗപരിമിതരായവരാണ്. പോലീസ് ആക്രമണത്തിന്റെ വിനാശകരമായ ആഘാതം ഏല്‍ക്കുന്നത് അംഗ പരിമിതരാണ്, പ്രത്യേകിച്ചും കറുത്തവരായ അംഗപരിമിതര്‍. പോലീസുകാര്‍ കൊല്ലുന്ന അംഗ പരിമിതരായ അമേരിക്കക്കാരുടെ എണ്ണം ഒരു സര്‍ക്കാര്‍ സംവിധാനങ്ങളും ഔദ്യോഗികമായി കണക്കെടുക്കുന്നില്ല. പുതിയ പഠനത്തില്‍ കൊല്ലപ്പെടുന്നവരില്‍ പകുതി പേരും അംഗ പരിമിതരായവരാണ് എന്ന് കണ്ടെത്തി. “അംഗ പരിമിതരായ കറുത്തവരെ വന്‍തോതിലാണ് പോലീസ് കൊല്ലുന്നത്. ആളുകള്‍ ആജ്ഞകളും ആംഗ്യ ആജ്ഞകളും ഒക്കെ കേള്‍ക്കണമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. … Continue reading അംഗപരിമിതരായ ആളുകളെ പോലീസ് എല്ലായിപ്പോഴും ആക്രമിക്കുന്നു

ലൈംഗികാക്രമണ കേസില്‍ പണത്തിന്റെ പങ്കിനെതിരെ ബ്രൌണിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു

ലൈംഗികാക്രമണ കേസ് കൈകാര്യം ചെയ്യുന്നതില്‍ Brown University വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിഷേധം നേരിടുന്നു. fraternity ആയ Phi Kappa Psi നെ Brown സസ്പെന്റ് ചെയ്തുവെങ്കിലും മയക്കുമരുന്ന് നല്‍കിയ കുറ്റത്തില്‍ നിന്ന് ഒഴുവാക്കി. അയാളുടെ അച്ഛന്‍ Brown ന്റെ ട്രസ്റ്റിയും സംഭാവന കൊടുക്കുന്നയാളുമാണ്. കുറ്റാരോപിതനായ വിദ്യാര്‍ത്ഥി സ്വന്തം വിദഗ്ദ്ധനെ നിയോഗിച്ചു. അയാള്‍ വിദ്യാലയം നടത്തിയ toxicology ടെസ്റ്റുകളെ ചോദ്യം ചെയ്തു. കൃത്യതയില്ലായ്മയുടെ ചരിത്രമുള്ള ലാബിനെ Brown തെരഞ്ഞെടുത്തത് വ്യക്തമാക്കുന്നതിലേക്ക് അത് നയിച്ചു. മയക്ക് മരുന്ന് കൊടുത്തിന്റെ ഫലമായ … Continue reading ലൈംഗികാക്രമണ കേസില്‍ പണത്തിന്റെ പങ്കിനെതിരെ ബ്രൌണിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു