എന്താണ് കള്ളപ്പണം

ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് എന്തൊക്കെയോ ഒരു ധാരണയുണ്ടാകുന്നില്ലെ? അതാണ് ഭാഷയുടെ ശക്തി. സത്യത്തില്‍ കള്ളപ്പണം എന്നൊരു പണമില്ല. RBI അച്ചടിച്ച എല്ലാ പണവും നല്ല പണം തന്നെയാണ്. എന്നാല്‍ ചിലര്‍ സ്വന്തമായും നോട്ടുകളച്ചടിക്കും. അതാണ് കള്ളനോട്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ അതിന്റെ അളവ് വളരെ കുറവാണെന്നാണ് RBI പറയുന്നത്. എന്നാലും അതിനെ തടയണം. മെച്ചപ്പെട്ട പോലീസിങ്ങും, ഇന്റലിജെന്‍സും ഒക്കെ അതിനുള്ള വഴിയാണ്. എന്നാല്‍ കള്ളപ്പണമെന്നത് കള്ളനോട്ട് പോലെ പ്രത്യേകം ചുണ്ണാമ്പ് തേച്ച് മാറ്റിവെക്കാവുന്ന ഒന്നല്ല. കള്ളപ്പണമുണ്ടാകുന്നത് … Continue reading എന്താണ് കള്ളപ്പണം

ദേശീയഗാനത്തേയും തമ്മിലടിപ്പിക്കാനായി ഉപയോഗിക്കുന്നു

സിനിമ തിയേറ്ററില്‍ ഷോയ്ക് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും കാഴ്ചക്കാരെല്ലാം അപ്പോള്‍ അതിനെ ബഹുമാനിക്കണമെന്നും ഒരു ഉത്തരവ് സുപ്രീംകോടതി ജഡ്ജി ഇറക്കി. സത്യത്തില്‍ തെറ്റായതും അപ്രായോഗികവുമായ ഒരു ഉത്തരവാണത്. ആര്‍ക്ക്, എപ്പോള്‍, എങ്ങനെ ദേശീയ പതാക പാറിക്കാമെന്നതിനെക്കുറിച്ച് ധാരാളം നിയമങ്ങളുണ്ട്. എന്നാല്‍ ദേശീയ ഗാനത്തിന് അങ്ങനെയൊരു നിയമമില്ലേ? തീര്‍ച്ചയായും നിയമം ഉണ്ടാകണം. അത് ജനകീയ ചര്‍ച്ചകളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് ജനങ്ങളാല്‍ തെരഞ്ഞെടുത്ത ജന പ്രതിനിധികളാവണം രൂപീകരിക്കേണ്ടത്. അല്ലാതെ കോടതിയല്ല. അപ്രായോഗികമല്ലാത്ത നിയമങ്ങളുണ്ടാക്കി, ജനത്തെ കുറ്റക്കാരെന്ന് വിധിക്കുന്നത് ജനാധിപത്യ … Continue reading ദേശീയഗാനത്തേയും തമ്മിലടിപ്പിക്കാനായി ഉപയോഗിക്കുന്നു

ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയാണ് ബാങ്കുകള്‍. അവ നമ്മുടെ ആവശ്യകതക്ക് അനുസരിച്ച് കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് പണത്തെ കൃത്യമായ സ്ഥലത്ത് എത്തിക്കുന്നു. അതിന് എന്തെങ്കിലും തടസമുണ്ടാകുകയാണെങ്കില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ജോലി ചെയ്തതിന്റെ കൂലിയായി കിട്ടിയ പണം നിങ്ങള്‍ ചിലവാക്കുന്നു. അതില്‍ ബാക്കി എന്തെങ്കിലും വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ അത് ബാങ്കില്‍ നിക്ഷേപിക്കും. അങ്ങനെ അനേകമാളുകള്‍ നിക്ഷേപം നടത്തുമ്പോള്‍ ബാങ്കുകള്‍ക്ക് ധാരാളം നിക്ഷേപമുണ്ടാകുകയും അത് പണത്തിന്റെ ആവശ്യമുള്ളവര്‍ക്ക് അവര്‍ വായ്പയായി കൊടുക്കുകയും ചെയ്യുന്നു എന്നാണ് നമ്മുടെ ധാരണ. … Continue reading ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു

ഉത്തരം കിട്ടാത്ത വലിയ ഒരു ചോദ്യമാണല്ലോ അത്. ഒരു രാജ്യത്ത് ഇടപാട് നടത്തിക്കൊണ്ടിരിക്കുന്ന 85% കറന്‍സികളും ഒരു രാത്രി പ്രധാനമന്ത്രി അസാധുവാണെന്ന് പ്രഖ്യാപിക്കുക. ഞെട്ടിയ ജനം പണത്തിനായി 10 ആം ദിവസവും പരക്കം പായുന്നു. ന്യായമായി പറയുന്നത് കള്ളനോട്ടും കള്ളപ്പണവും പിടിക്കാനാണ് എന്നാണ്. അതിന്റെ വിശ്വാസ്യത നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ധാരാളം വാര്‍ത്തകളും വരുന്നുണ്ട്. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. കള്ളപ്പണം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാവുകയുമില്ല. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്ന നടപടിയിലേക്ക് പോകത്തക്ക ഒരു ജീവന്‍മരണ … Continue reading കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു

ഡിജിറ്റല്‍ പണം അപകടകരം

500, 1000 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പൊതുജനത്തിന് മേല്‍ വലിയ ഒരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആഘാതത്തിന്റെ ഒരു ലക്ഷ്യം ജനങ്ങളെ കൊണ്ട് cashless economy യിലേക്ക് മാറാന്‍ പ്രേരിക്കുക എന്നാണെന്നും പറയുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍, "വാട്ട്സ് ആപ്പെടുത്ത് ഫേസ്‌ബുക്കില്‍ കുത്തിയിട്ട്, യൂസർ ഐഡി വാങ്ങി എസ്.എ.എസ് അയച്ച് ..." എന്ന് തുടങ്ങി ജനങ്ങളെ ഡിജിറ്റല്‍ പണം കൈകാര്യം ചെയ്യാന്‍ തയ്യാറാക്കുന്ന അക്ഷമരായ സാങ്കേതികവിദ്യാ കുതുകികള്‍ മാത്രമേയുള്ളു. നോട്ട് പിന്‍വലിക്കലിന്റെ തീ പാറുന്ന ചര്‍ച്ച … Continue reading ഡിജിറ്റല്‍ പണം അപകടകരം

കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ സമൂഹത്തില്‍ നടന്നുവരികയാണല്ലോ. പലരും പഴയ പാഠപുസ്തകങ്ങളെല്ലാം തപ്പിയെടുത്ത് സാമ്പത്തിക ശാസ്ത്ര വിശദീകരണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാം പണത്തിന്റെ ഉപഭോക്താവ് എന്ന അധികാരികള്‍ നമ്മേ പഠിപ്പിച്ച വീക്ഷണത്തിലുള്ള വിശകലനങ്ങളാണ്. ഒരു കുടുംബം, അതില്‍ അച്ഛന്‍ അമ്മക്ക് നൂറു രൂപ കൊടുത്തു അതില്‍ നിന്ന് പത്തു രൂപ ... എന്നൊക്കെയുള്ള അതീവ ലളിതവല്‍ക്കരണം അതിലെല്ലാം കാണാം. സത്യത്തില്‍ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ … Continue reading കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്?

സാധാരണ നാം ചോദിക്കാത്ത ഒരു ചോദ്യമാണ് അത്, അല്ലേ? നമ്മേ സംബന്ധിച്ചടത്തോളം സമൂഹം എന്നുമുണ്ടായിരുന്നു. എന്നാല്‍ ജീവന് ഒരു തുടക്കമുണ്ടെങ്കില്‍ സമൂഹത്തിനും ഒരു തുടക്കമുണ്ടാകണം. എന്നാണ് അതുണ്ടായത്? ആരാണത് ചെയ്തത്? ജീവി വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ദുര്‍ബലമായ ഒരു ജീവിയാണ് മനുഷ്യന്‍. മാനിനേ പോലെ ഓടാനോ കടുവയേ പോലെ ഇരപിടിക്കാനോ, കുരങ്ങിനെ പോലെ മരം കയറാനോ ഒന്നും മനുഷ്യന് കഴിവില്ല. സത്യത്തില്‍ പ്രകൃതി നിര്‍ദ്ധാരണത്താല്‍ ഉന്‍മൂലനം ചെയ്യപ്പെടേണ്ട ഒരു ജീവിയായിരുന്നു മനുഷ്യന്‍. എങ്ങനയോ ആ ജീവി രക്ഷപെട്ടു. അതുപോലെ … Continue reading സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്?

സ്കൂള്‍ കുട്ടികളെ ലഹരി വിരുദ്ധ പ്രചാരവേലക്കുപയോഗിക്കരുത്

ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ നാട്ടില്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ വരെ ഇന്ന് അവക്കെ അടിമപ്പെടുന്നു ആ അവസ്ഥ മാറ്റിയെടുക്കാന്‍ സര്‍ക്കാരും സര്‍ക്കാരേതര സംഘങ്ങളും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ആരോഗ്യക്ലാസുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ജാഥകള്‍ ഒക്കെ നടത്തുന്നു. വാര്‍ത്താ മാധ്യമങ്ങളും ഇതിന് പൂര്‍ണ്ണ പിന്‍തുണ നല്‍കി ലേഖനങ്ങളും മറ്റ് വിവരങ്ങളും ഒക്കെ വളരെ ആത്മാര്‍ത്ഥയോടെ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പക്ഷേ ഇതൊക്കെ ഫലവത്താവുന്നുണ്ടോ? ഇല്ലെന്നതാണ് ദുഖ സത്യം. അവയുടെ ഉപയോഗം വര്‍ദ്ധിക്കുക മാത്രമാണ് വാര്‍ത്തകളില്‍ നിന്ന് നമുക്ക് … Continue reading സ്കൂള്‍ കുട്ടികളെ ലഹരി വിരുദ്ധ പ്രചാരവേലക്കുപയോഗിക്കരുത്

ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍

ഇടത് സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി. നല്ല കാര്യം, ഇന്റര്‍നെറ്റ് ലഭ്യമായ കുട്ടികള്‍ക്ക്. ഇനി എല്ലാ കുട്ടികള്‍ക്കും പാഠ പുസ്തകങ്ങള്‍ക്ക് പകരം ഇ-റീഡറുകള്‍ കൊണ്ടുവരാന്‍ പോകുന്നു എന്നൊരു വാര്‍ത്തയും കണ്ടു. കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാം, പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള സമയം ലാഭിക്കാം, കടലാസ് ലാഭിക്കുന്നതിലൂടെ മരങ്ങളും സംരക്ഷിക്കാം, പരിസ്ഥിതി സംരക്ഷിക്കാം തുടങ്ങിയവയാണ് അതിന്റെ വക്താക്കള്‍ പറയുന്ന ഗുണങ്ങള്‍. ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ടൈംടേബിളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ പോരേ. ഒരു ദിവസം രണ്ട് വിഷയം മാത്രം പഠിപ്പിക്കുക. രണ്ട് … Continue reading ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍

യുക്തിവാദിക്ക് എതിരെ ഒരു വാക്സിന്‍

നമുക്ക് വരുന്ന ചില രോഗങ്ങളെ തടയാന്‍ വൈദ്യശാസ്ത്രം കണ്ടെത്തിയ ഒരു മരുന്നാണ് വാക്സിന്‍. ശക്തി കുറഞ്ഞതോ, മൃതമായതോ ആയ രോഗകാരി അണുക്കളോ, അവയുടെ കോശ ഭാഗങ്ങളോ വളരെ ചെറിയ അളവില്‍ നമ്മുടെ ശരീരത്തിലേക്ക് കടത്തിവിട്ട്, ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ച് രോഗപ്രതിരോധ ശേഷി നേടിയെടുക്കുക എന്നതാണ് അതിന്റെ രീതി. രോഗത്തെ തടയാന്‍ രോഗാണുവിനെ തന്നെ കുത്തിവെക്കുന്നു. അതായത് നാം പ്രതീക്ഷിക്കുന്ന ഒരു ഫലം കിട്ടാനായി അതിന് നേരെ വിപരീതമായ ഒരു കാര്യം ചെയ്യുന്നു എന്ന് സാരം. എന്നാല്‍ … Continue reading യുക്തിവാദിക്ക് എതിരെ ഒരു വാക്സിന്‍