സിനിമ എന്നത് ഇന്നത്തെ സമൂഹത്തില്‍ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ജീവവായുവാണ്. അതില്ലാത്ത ഒരു ജീവിതം അവര്‍ക്ക് ചിന്തിക്കാനേ കഴിയില്ല. മുതിര്‍ന്നവരും വ്യത്യസ്ഥരല്ല. സിനിമാക്കാര്‍ക്കും അത് അറിയാം. അതുകൊണ്ട് വലിയ വിനയമൊക്കെ ജനക്കൂട്ടത്തിന്റെ മുമ്പില്‍ പ്രകടിപ്പിക്കുന്നവരാണെങ്കിലും ധിക്കാരികളായ ഏകാധിപതികളെ പോലയാണ് അവരുടെ സമൂഹത്തോടുള്ള കാഴ്ച്പ്പാട്. അവരുടെ അടിത്തറയെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്ത് നോക്കൂ, അപ്പോള്‍ കാണാം അവരുടെ പ്രതികരണം. സിനിമാ ആസ്വാദകര്‍ വരെ അത് പറഞ്ഞവരെ വെച്ചേക്കില്ല. ഒരു കോളേജ് കാമ്പസില്‍ അടുത്തകാലത്ത് നടന്ന കൊലപാതകം വലിയ ചര്‍ച്ചയായിരുന്നു. നമ്മുടെ … Continue reading ഏതാണ് നല്ല സിനിമ
ടാഗ്: അഭിപ്രായം
സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം
സ്ത്രീകള്‍ക്കെതിരായ ആക്രമണം വര്‍ദ്ധിച്ച് വരുന്ന കാലമാണിത്. ആക്രമണം നടന്നതിന് ശേഷമാണ് നാം ആ വാര്‍ത്ത കേള്‍ക്കുന്നത്. അത് അറിയുമ്പോള്‍ നമ്മുടെ മനസില്‍ ഒറ്റ ചിന്തയേയുണ്ടാവൂ. എത്ര ക്രൂരന്‍മാരാണ് അവര്‍. അവര്‍ക്ക് കഠിനായ ശിക്ഷ നല്‍കണം, തല്ലണം, കൊല്ലണം, തുടങ്ങി ധാരാളം പ്രതികരണങ്ങള്‍ നമ്മളിലുണ്ടാവും. പ്രശ്നം കൂടുതല്‍ പൈശാചികമാകുകയോ അതില്‍ ഏതെങ്കിലും രാഷ്ട്രീയ, ഉദ്യോഗസ്ഥ, സെലിബ്രിറ്റി വ്യക്തികളേ അതില്‍ ബന്ധിപ്പിക്കാനോ സാധിച്ചാല്‍ മാധ്യമങ്ങള്‍ അത് ആഘോഷമാക്കും. വാര്‍ത്താ മുറിയിരുന്ന് മുതലാളിത്ത വിദൂഷികന്‍മാരും വിദൂഷികകളും ഗദ്ഗദ കണ്ഠരായി ഇരയെക്കുറിച്ച് വാവിടുകയും … Continue reading സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം
കൃഷി ശാസ്ത്രം
ശാസ്ത്രം എന്നത് ഇന്ന് സമൂഹം മൊത്തം അംഗീകരിക്കുന്ന ഒന്നാണ്. ഭൌതിക വാദികള്‍ മാത്രമല്ല ആത്മീയവാദികളും തങ്ങളുടെ വാദങ്ങളുടെ ആധികാരികതക്ക് വേണ്ടി ശാസ്ത്രത്തെ ഉപയോഗിക്കുന്നു. അവരുടെ പ്രഭാഷണങ്ങളില്‍ ആറ്റവും, യൂണിവേഴ്സും, ബിഗ്ബാങ്ങും ഒക്കെ കേള്‍ക്കാം. അതായത് ആത്മീയതക്ക് ആധികാരികത കിട്ടണമെങ്കല്‍ ശാസ്ത്രത്തെ ഉപയോഗിക്കേണ്ട അവസ്ഥ പോലും വന്നിരിക്കുകയാണ്. കാരണം സമൂഹം അത്രക്ക് ശാസ്ത്രത്തെ അംഗീകരിച്ചുകഴിഞ്ഞു. പക്ഷാപാതമില്ലാതെ വസ്തുനിഷ്ടമായി സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നത് കൊണ്ടും ശാസ്ത്രത്തിന്റെ പ്രയോഗമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം നല്‍കുന്ന സൌകര്യത്താലുമാണ് ഈ അംഗീകാരം ശാസ്ത്രത്തിന് കിട്ടിയത്. … Continue reading കൃഷി ശാസ്ത്രം
തുണിയുടുത്തും അഴിച്ചും നേടുന്ന സ്വാതന്ത്ര്യം
"മാഡി അമ്മുമ്മ സ്റ്റേറ്റ് സെക്രട്ടറിയായതില്‍ എന്താ ഇത്ര വലിയ കാര്യം. അത് പെണ്ണുങ്ങളുടെ ജോലിയല്ലേ." എന്ന് അമേരിക്കയുടെ secretary of states ആയിരുന്ന മാഡലിന്‍ അള്‍ബ്രൈറ്റ് (Madeleine Albright) നെക്കുറിച്ച് അവരുടെ കൊച്ചുമകള്‍ പറഞ്ഞു. മാഡലിന്‍ അള്‍ബ്രൈറ്റ് തന്നെ ഒരു പ്രസംഗത്തില്‍ ആണ് ഇക്കാര്യം പുറത്ത് പറഞ്ഞത്. ആ പെണ്‍കുട്ടിയെ സംബന്ധിച്ചടത്തോളം അവള്‍ കണ്ടെ സ്റ്റേറ്റ് സെക്രട്ടറിളെല്ലാം സ്ത്രീകളാണ്. കോണ്ടലീസ റൈസ്, ഹിലറി ക്ലിന്റണ്‍ തുടങ്ങിയവരെ ആണ് അവള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ നൂറ്റാണ്ടുകളായി പുരുഷന്‍മാര്‍ കൈയ്യടിക്കിവെച്ചിരുന്ന ഒരു … Continue reading തുണിയുടുത്തും അഴിച്ചും നേടുന്ന സ്വാതന്ത്ര്യം
രാസ കൃഷിയുടെ കാണാത്ത വശം
സാധാരണ പുരോഹിതന്‍മാരും, ആത്മീയഗുരുക്കന്‍മാരും ഒക്കെയാണ് സാരോപദേശം നല്‍കുന്നത്. എന്നാല്‍ കാലം മാറിയില്ലേ. ഇപ്പോള്‍ പുരോഗനമനക്കാരും സാമൂഹ്യപ്രവര്‍ത്തകരുമൊക്കെ സാരോപദേശം നല്‍കിത്തുടങ്ങി. "മകനേ, നിന്റെ അത്യാഗ്രഹമാണ് ഏല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അതുകൊണ്ട് നീ അതുപേക്ഷിക്കുകയും പാവം ശാസ്ത്രഭഗവാനെ മാത്രം പുകഴ്ത്തുകയും ചെയ്യൂ. എല്ലാ നല്ല ഗുണങ്ങളുമുണ്ടാവും." ഇതാണ് പുതിയ മന്ത്രം. രാസവളമുപയോഗിച്ചുള്ള വ്യാവസായിക കൃഷിയുടെ കാര്യത്തിലും ഇത്തരമൊരു ആത്മീയ വീക്ഷണം തുടങ്ങിയിട്ടുണ്ട്. രാസവള പ്രയോഗം കൊണ്ട് 'എന്തെങ്കിലും' കുഴപ്പങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ മുഖ്യ കാരണം മനുഷ്യന്റെ ദുരയും അത്യാര്‍ത്തിയുമാണെന്ന് ആശയപ്രകടനം നിരന്തരം … Continue reading രാസ കൃഷിയുടെ കാണാത്ത വശം
സിറിയയിലെ കുട്ടികളെ ഓര്‍ത്ത് വേദനിക്കുന്നവരോട്
ആഭ്യന്തര കലാപവും ഭീകര ആക്രമണവും വിദേശി ആക്രമണവും എല്ലാം സഹിക്കുന്ന സിറിയയിലെ കുട്ടികളുടെ അവസ്ഥ നമ്മേ വളരേറെ വേദനപ്പിക്കുന്നു. ആ വേദനയുടെ ഫലമായി നാം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്ക് വെച്ച് ആശ്വാസം കണ്ടെത്തുകയാണ്. എന്നാല്‍ ഈ ആക്രമണങ്ങള്‍ അമ്പരപ്പിക്കുന്ന ഒരു കാര്യമല്ല. Resource Curse എന്നാണതിനെ പറയുന്നത്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ രാജ്യങ്ങളില്‍ നിന്ന് ചുളുവ് വിലക്ക് അവ അടിച്ചുകൊണ്ടുപോകാന്‍ ലോക സാമ്പത്തിക ശക്തികള്‍ ശ്രമിക്കും. അതിനുള്ള മാര്‍ഗ്ഗമാണ് ആ രാജ്യങ്ങളിലേ അരക്ഷിതാവസ്ഥ. ഇത് മദ്ധ്യ പൂര്‍വ്വേഷ്യയിലും, … Continue reading സിറിയയിലെ കുട്ടികളെ ഓര്‍ത്ത് വേദനിക്കുന്നവരോട്
നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ
പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നികേഷിനെ നികുതി അടക്കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. ഞാന്‍ ടെലിവിഷന്‍ കാണുന്ന ആളല്ല. സീരിയലായാലും വാര്‍ത്തയായാലും അത് ജനദ്രോഹമാണ് ചെയ്യന്നതെന്നാണ് എന്റെ അഭിപ്രായം പൊതുവെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യം തെറ്റെന്ന് പറഞ്ഞ് സ്ഥാപിച്ചെടുക്കുക എളുപ്പമല്ലാത്തനിനാലും ഈ ലേഖനത്തിന്റെ ലക്ഷ്യം വേറൊന്നാകയാലും അതിന് മുതിരുന്നില്ല. ഇപ്പോഴുള്ള പ്രശ്നം നികേഷിന്റെ അറസ്റ്റാണ്. ഈ സംഭവത്തെ പല frame ലൂടെ കാണാം. നികുതിയുടെ സാങ്കേതികത, നികേഷിന്റെ വ്യക്തിപരമായ ചരിത്രം, നികേഷ് ചെയ്യുന്ന തെറ്റും ശരിയും, റിപ്പോര്‍ട്ടര്‍ … Continue reading നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ
വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു
ആശുപത്രിയില്‍ കാത്തിരിപ്പ് സ്ഥലത്ത് ഇരിക്കുമ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന brainwash(മസ്തികക്ഷാളനം) യന്ത്രത്തില്‍ ശ്രീ വിജയരാഘവന്റെ സംസാരിക്കുന്ന തല പ്രത്യക്ഷപ്പെട്ടു. അത് ഇങ്ങനെ അരുളിച്ചെയ്തു, "നിലം നികത്തുന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കാവില്ല. [അയ്യോ പാവം!] കാരണം നിലം നികത്തി അവിടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തവനാണ് ഞാന്‍." (ഞാനും ആ നികത്തിയ നിലത്തെ ഒരു കുന്നില്‍ 7 കൊല്ലം ജോലി ചെയ്തിട്ടുണ്ട്. വളരെ നന്ദി സാര്‍...) എന്നാല്‍ ആ നികത്തിയ നിലത്തിന്റെ പ്രത്യേകത കൊണ്ടായിരുന്നോ എനിക്കും മറ്റ് ഒരു … Continue reading വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു
സദാചാരം എങ്ങനെയുണ്ടായി
നാല് കാലില്‍ ഇഴയുന്നതാണോ അതോ രണ്ട് കാലില്‍ നടക്കുന്നതാണോ നല്ലത്? പഴകിയ ആഹാരം കഴിക്കുന്നതാണോ അതോ പരിശുദ്ധമായ ആഹാരം കഴിക്കുന്നതാണോ നല്ലത്? നാല് കാലില്‍ ഇഴയുന്നതിനേക്കാള്‍ നല്ലത് രണ്ട് കാലില്‍ നടക്കുന്നതാണെന്ന് ഒരു വയസുള്ള കുട്ടിക്ക് പോലും അറിയാം. അതുകൊണ്ട് സദാചാരം എന്ന് പറയുന്നത് നേരേ നില്‍ക്കുന്നതിനെയാണ്. പഴകിയ ആഹാരം കഴിച്ചാല്‍ നിങ്ങള്‍ക്ക് രോഗം വരും എന്നാല്‍ പരിശുദ്ധമായ ആഹാരം കഴിച്ചാല്‍ നിങ്ങള്‍ക്ക് ആരോഗ്യം കിട്ടും. അതുകൊണ്ട് പരിശുദ്ധിയാണ് സദാചാരം. നിങ്ങള്‍ക്കില്ലാത്ത കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിഞ്ഞാല്‍ … Continue reading സദാചാരം എങ്ങനെയുണ്ടായി
മിശ്രവിവാഹത്തെക്കുച്ച് മര്‍ഡോക്ക്
മിശ്രവിവാഹത്തെക്കുച്ച് ഒരു സംവാദം ടെലിവിഷനില്‍ വന്നതായി അതില്‍ പങ്കെടുത്ത ഒരു സുഹൃത്ത് പറഞ്ഞു. വ്യത്യസ്ഥ ജാതിയിലോ മതത്തിലോപെട്ടവര്‍ അവക്ക് അതീതമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും തന്റെ പങ്കാളിയുടെ വിശ്വാസ, ആചാരങ്ങള്‍ പഴയത് പോലെ പിന്‍തുടരാന്‍ സമ്മതിക്കുന്ന തരത്തിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹം എന്ന് സാധാരണ വിളിക്കുന്നത്. എന്നാല്‍ മിശ്രവിവാഹിതര്‍ക്ക് പുറമെ വേറൊരു തരം വിവാഹത്തിലേര്‍പ്പെട്ട താരദമ്പദികളും ആ പരിപാടിയിലുണ്ടാരുന്നു. അവരില്‍ പുരുഷന് അന്യമതത്തിലെ സ്ത്രീയോട് പ്രണയം തോന്നുകയും വിവാഹ ശേഷം അവളെ സ്വന്തം മതത്തിലേക്ക് മതം മാറ്റുകയും ചെയ്തയാളാണ്. കുട്ടികളേയും പുരുഷന്റെ … Continue reading മിശ്രവിവാഹത്തെക്കുച്ച് മര്‍ഡോക്ക്